Jump to content

പരിശുദ്ധ ഖുർആൻ/സുഖ്റുഫ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
 1. അൽ ഫാത്തിഹ
 2. അൽ ബഖറ
 3. ആലു ഇംറാൻ
 4. നിസാഅ്
 5. മാഇദ
 6. അൻആം
 7. അഅ്റാഫ്
 8. അൻഫാൽ
 9. തൗബ
 10. യൂനുസ്
 11. ഹൂദ്
 12. യൂസുഫ്
 13. റഅദ്
 14. ഇബ്രാഹീം
 15. ഹിജ്റ്
 16. നഹ്ൽ
 17. ഇസ്റാഅ്
 18. അൽ കഹഫ്
 19. മർയം
 20. ത്വാഹാ
 21. അൻബിയാഅ്
 22. ഹജ്ജ്
 23. അൽ മുഅ്മിനൂൻ
 24. നൂർ
 25. ഫുർഖാൻ
 26. ശുഅറാ
 27. നംൽ
 28. ഖസസ്
 29. അൻ‌കബൂത്
 30. റൂം
 31. ലുഖ്‌മാൻ
 32. സജദ
 33. അഹ്സാബ്
 34. സബഅ്
 35. ഫാത്വിർ
 36. യാസീൻ
 37. സ്വാഫ്ഫാത്ത്
 38. സ്വാദ്
 39. സുമർ
 40. മുഅ്മിൻ
 41. ഫുസ്സിലത്ത്
 42. ശൂറാ
 43. സുഖ്റുഫ്
 44. ദുഖാൻ
 45. ജാഥിയ
 46. അഹ്ഖാഫ്
 47. മുഹമ്മദ്
 48. ഫതഹ്
 49. ഹുജുറാത്
 50. ഖാഫ്
 51. ദാരിയാത്
 52. ത്വൂർ
 53. നജ്മ്
 54. ഖമർ
 55. റഹ് മാൻ
 56. അൽ വാഖിഅ
 57. ഹദീദ്
 58. മുജാദില
 59. ഹഷ്ർ
 60. മുംതഹന
 61. സ്വഫ്ഫ്
 62. ജുമുഅ
 63. മുനാഫിഖൂൻ
 64. തഗാബൂൻ
 65. ത്വലാഖ്
 66. തഹ് രീം
 67. മുൽക്ക്
 68. ഖലം
 69. ഹാഖ
 70. മആരിജ്
 71. നൂഹ്
 72. ജിന്ന്
 73. മുസമ്മിൽ
 74. മുദ്ദഥിർ
 75. ഖിയാമ
 76. ഇൻസാൻ
 77. മുർസലാത്ത്
 78. നബഅ്
 79. നാസിയാത്ത്
 80. അബസ
 81. തക് വീർ
 82. ഇൻഫിത്വാർ
 83. മുതഫ്ഫിഫീൻ
 84. ഇന്ഷിഖാഖ്
 85. ബുറൂജ്
 86. ത്വാരിഖ്
 87. അഅ്അലാ
 88. ഗാശിയ
 89. ഫജ്ർ
 90. ബലദ്
 91. ശംസ്
 92. ലൈൽ
 93. ളുഹാ
 94. ശർഹ്
 95. തീൻ
 96. അലഖ്
 97. ഖദ്ർ
 98. ബയ്യിന
 99. സൽസല
 100. ആദിയാത്
 101. അൽ ഖാരിഅ
 102. തകാഥുർ
 103. അസ്വർ
 104. ഹുമസ
 105. ഫീൽ
 106. ഖുറൈഷ്
 107. മാഊൻ
 108. കൗഥർ
 109. കാഫിറൂൻ
 110. നസ്ർ
 111. മസദ്
 112. ഇഖ് ലാസ്
 113. ഫലഖ്
 114. നാസ്

1 ഹാമീം.

2 ( കാര്യങ്ങൾ ) വിശദമാക്കുന്ന വേദഗ്രന്ഥം തന്നെയാണ,

3 തീർച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുർആൻ ആക്കിയിരിക്കുന്നത്‌ നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുവാൻ വേണ്ടിയാകുന്നു.

4 തീർച്ചയായും അത്‌ മൂലഗ്രന്ഥത്തിൽ നമ്മുടെ അടുക്കൽ (സൂക്ഷിക്കപ്പെട്ടതത്രെ.) അത്‌ ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു.

5 അപ്പോൾ നിങ്ങൾ അതിക്രമകാരികളായ ജനങ്ങളായതിനാൽ (നിങ്ങളെ) ഒഴിവാക്കി വിട്ടുകൊണ്ട്‌ ഈ ഉൽബോധനം നിങ്ങളിൽ നിന്ന്‌ മേറ്റീവ്ക്കുകയോ?

6 പൂർവ്വസമുദായങ്ങളിൽ എത്രയോ പ്രവാചകൻമാരെ നാം നിയോഗിച്ചിട്ടുണ്ട്‌.

7 ഏതൊരു പ്രവാചകൻ അവരുടെ അടുത്ത്‌ ചെല്ലുകയാണെങ്കിലും അവർ അദ്ദേഹത്തെ പരിഹസിക്കുന്നവരാകാതിരുന്നിട്ടില്ല.

8 അങ്ങനെ ഇവരെക്കാൾ കനത്ത കൈയ്യൂക്കുണ്ടായിരുന്നവരെ നാം നശിപ്പിച്ചു കളഞ്ഞു. പൂർവ്വികൻമാരുടെ ഉദാഹരണങ്ങൾ മുമ്പ്‌ കഴിഞ്ഞുപോയിട്ടുമുണ്ട്‌.

9 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന്‌ നീ അവരോട്‌ ചോദിച്ചാൽ തീർച്ചയായും അവർ പറയും; പ്രതാപിയും സർവ്വജ്ഞനുമായിട്ടുള്ളവനാണ്‌ അവ സൃഷ്ടിച്ചത്‌ എന്ന്‌.

10 അതെ, നിങ്ങൾക്ക്‌ വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങൾ നേരായ മാർഗം കണ്ടെത്താൻ വേണ്ടി നിങ്ങൾക്കവിടെ പാതകളുണ്ടക്കിത്തരികയും ചെയ്തവൻ.

11 ആകാശത്ത്‌ നിന്ന്‌ ഒരു തോത്‌ അനുസരിച്ച്‌ വെള്ളം വർഷിച്ചു തരികയും ചെയ്തവൻ. എന്നിട്ട്‌ അത്‌ മൂലം നാം നിർജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത്‌ പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്‌.

12 എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങൾക്ക്‌ സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങൾക്ക്‌ ഏർപെടുത്തിത്തരികയും ചെയ്തവൻ.

13 അവയുടെ പുറത്ത്‌ നിങ്ങൾ ഇരിപ്പുറപ്പിക്കാനും എന്നിട്ട്‌ നിങ്ങൾ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോൾ നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹം നിങ്ങൾ ഓർമിക്കുവാനും, നിങ്ങൾ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങൾക്ക്‌ വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല.

14 തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ തിരിച്ചെത്തുന്നവർ തന്നെയാകുന്നു.

15 അവൻറെ ദാസൻമാരിൽ ഒരു വിഭാഗത്തെ അവരതാ അവൻറെ അംശം ( അഥവാ മക്കൾ ) ആക്കിവെച്ചിരിക്കുന്നു. തീർച്ചയായും മനുഷ്യൻ പ്രത്യക്ഷമായിത്തന്നെ തികച്ചും നന്ദികെട്ടവനാകുന്നു.

16 അതല്ല, താൻ സൃഷ്ടിക്കുന്ന കൂട്ടത്തിൽ നിന്ന്‌ പെൺമക്കളെ അവൻ ( സ്വന്തമായി ) സ്വീകരിക്കുകയും, ആൺമക്കളെ നിങ്ങൾക്ക്‌ പ്രത്യേകമായി നൽകുകയും ചെയ്തിരിക്കുകയാണോ?

17 അവരിൽ ഒരാൾക്ക്‌, താൻ പരമകാരുണികന്ന്‌ ഉപമയായി എടുത്തുകാണിക്കാറുള്ളതിനെ ( പെൺകുഞ്ഞിനെ ) പ്പറ്റി സന്തോഷവാർത്ത അറിയിക്കപ്പെട്ടാൽ അവൻറെ മുഖം കരുവാളിച്ചതാകുകയും അവൻ കുണ്ഠിതനാവുകയും ചെയ്യുന്നു.

18 ആഭരണമണിയിച്ച്‌ വളർത്തപ്പെടുന്ന, വാഗ്വാദത്തിൽ ( ന്യായം ) തെളിയിക്കാൻ കഴിവില്ലാത്ത ഒരാളാണോ ( അല്ലാഹുവിന്‌ സന്താനമായി കൽപിക്കപ്പെടുന്നത്‌? )

19 പരമകാരുണികൻറെ ദാസൻമാരായ മലക്കുകളെ അവർ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ ( മലക്കുകളെ ) സൃഷ്ടിച്ചതിന്‌ അവർ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവർ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.

20 പരമകാരുണികൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങൾ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല. എന്ന്‌ അവർ പറയുകയും ചെയ്യും. അവർക്ക്‌ അതിനെ പറ്റി യാതൊരു അറിവുമില്ല. അവർ ഊഹിച്ച്‌ പറയുക മാത്രമാകുന്നു.

21 അതല്ല, അവർക്ക്‌ നാം ഇതിനു മുമ്പ്‌ വല്ല ഗ്രന്ഥവും നൽകിയിട്ട്‌ അവർ അതിൽ മുറുകെപിടിച്ച്‌ നിൽക്കുകയാണോ?

22 അല്ല, ഞങ്ങളുടെ പിതാക്കൾ ഒരു മാർഗത്തിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നുഠീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളിൽ നേർമാർഗം കണ്ടെത്തിയിരിക്കയാണ്‌. എന്നാണ്‌ അവർ പറഞ്ഞത്‌.

23 അത്‌ പോലെത്തന്നെ നിനക്ക്‌ മുമ്പ്‌ ഏതൊരു രാജ്യത്ത്‌ നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാർഗത്തിൽ നിലകൊള്ളുന്നവരായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു; തീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളെ അനുഗമിക്കുന്നവരാകുന്നു. എന്ന്‌ അവിടെയുള്ള സുഖലോലുപൻമാർ പറയാതിരുന്നിട്ടില്ല.

24 അദ്ദേഹം ( താക്കീതുകാരൻ ) പറഞ്ഞു: നിങ്ങൾ നിങ്ങളുടെ പിതാക്കളെ ഏതൊരു മാർഗത്തിൽ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാർഗം കാണിച്ചുതരുന്ന ഒരു സന്ദേശവും കൊണ്ട്‌ ഞാൻ നിങ്ങളുടെ അടുത്ത്‌ വന്നാലും ( നിങ്ങൾ പിതാക്കളെത്തന്നെ അനുകരിക്കുകയോ? ) അവർ പറഞ്ഞു; നിങ്ങൾ ഏതൊരു സന്ദേശവും കൊണ്ട്‌ അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ തീർച്ചയായും ഞങ്ങൾ വിശ്വാസമില്ലാത്തവരാകുന്നു.

25 അതിനാൽ നാം അവർക്ക്‌ ശിക്ഷ നൽകി. അപ്പോൾ ആ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന്‌ നോക്കുക.

26 ഇബ്രാഹീം തൻറെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു: ) തീർച്ചയായും ഞാൻ നിങ്ങൾ ആരാധിക്കുന്നതിൽനിന്ന്‌ ഒഴിഞ്ഞു നിൽക്കുന്നവനാകുന്നു.

27 എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീർച്ചയായും അവൻ എനിക്ക്‌ മാർഗദർശനം നൽകുന്നതാണ്‌.

28 അദ്ദേഹത്തിൻറെ പിൻഗാമികൾ ( സത്യത്തിലേക്കു ) മടങ്ങേണ്ടതിനായി അതിനെ ( ആ പ്രഖ്യാപനത്തെ ) അദ്ദേഹം അവർക്കിടയിൽ നിലനിൽക്കുന്ന ഒരു വചനമാക്കുകയും ചെയ്തു.

29 അല്ല, ഇക്കൂട്ടർക്കും അവരുടെ പിതാക്കൾക്കും ഞാൻ ജീവിതസുഖം നൽകി. സത്യസന്ദേശവും, വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ഒരു ദൂതനും അവരുടെ അടുത്ത്‌ വരുന്നത്‌ വരെ.

30 അവർക്ക്‌ സത്യം വന്നെത്തിയപ്പോഴാകട്ടെ അവർ പറഞ്ഞു: ഇതൊരു മായാജാലമാണ്‌. തീർച്ചയായും ഞങ്ങൾ അതിൽ വിശ്വാസമില്ലാത്തവരാകുന്നു.

31 ഈ രണ്ട്‌ പട്ടണങ്ങളിൽ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷൻറെ മേൽ എന്തുകൊണ്ട്‌ ഈ ഖുർആൻ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവർ പറഞ്ഞു.

32 അവരാണോ നിൻറെ രക്ഷിതാവിൻറെ അനുഗ്രഹം പങ്ക്‌ വെച്ചു കൊടുക്കുന്നത്‌? നാമാണ്‌ ഐഹികജീവിതത്തിൽ അവർക്കിടയിൽ അവരുടെ ജീവിതമാർഗം പങ്ക്‌ വെച്ചുകൊടുത്തത്‌. അവരിൽ ചിലർക്ക്‌ ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരിൽ ചിലരെ മറ്റു ചിലരെക്കാൾ ഉപരി നാം പല പടികൾ ഉയർത്തുകയും ചെയ്തിരിക്കുന്നു. നിൻറെ രക്ഷിതാവിൻറെ കാരുണ്യമാകുന്നു അവർ ശേഖരിച്ചു വെക്കുന്നതിനെക്കാൾ ഉത്തമം.

33 മനുഷ്യർ ഒരേ തരത്തിലുള്ള ( ദുഷിച്ച ) സമുദായമായിപ്പോകുകയില്ലായിരുന്നെങ്കിൽ പരമകാരുണികനിൽ അവിശ്വസിക്കുന്നവർക്ക്‌ അവരുടെ വീടുകൾക്ക്‌ വെള്ളി കൊണ്ടുള്ള മേൽപുരകളും, അവർക്ക്‌ കയറിപോകാൻ ( വെള്ളികൊണ്ടുള്ള ) കോണികളും നാം ഉണ്ടാക്കികൊടുക്കുമായിരുന്നു.

34 അവരുടെ വീടുകൾക്ക്‌ ( വെള്ളി ) വാതിലുകളും അവർക്ക്‌ ചാരിയിരിക്കാൻ ( വെള്ളി ) കട്ടിലുകളും

35 സ്വർണം കൊണ്ടുള്ള അലങ്കാരവും നാം നൽകുമായിരുന്നു. എന്നാൽ അതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗം മാത്രമാകുന്നു. പരലോകം തൻറെ രക്ഷിതാവിൻറെ അടുക്കൽ സൂക്ഷ്മത പാലിക്കുന്നവർക്കുള്ളതാകുന്നു.

36 പരമകാരുണികൻറെ ഉൽബോധനത്തിൻറെ നേർക്ക്‌ വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏർപെടുത്തികൊടുക്കും. എന്നിട്ട്‌ അവൻ ( പിശാച്‌ ) അവന്ന്‌ കൂട്ടാളിയായിരിക്കും

37 തീർച്ചയായും അവർ ( പിശാചുക്കൾ ) അവരെ നേർമാർഗത്തിൽ നിന്ന്‌ തടയും. തങ്ങൾ സൻമാർഗം പ്രാപിച്ചവരാണെന്ന്‌ അവർ വിചാരിക്കുകയും ചെയ്യും.

38 അങ്ങനെ നമ്മുടെ അടുത്ത്‌ വന്നെത്തുമ്പോൾ ( തൻറെ കൂട്ടാളിയായ പിശാചിനോട്‌ ) അവൻ പറയും: എനിക്കും നിനക്കുമിടയിൽ ഉദയാസ്തമനസ്ഥാനങ്ങൾ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. അപ്പോൾ ആ കൂട്ടുകാരൻ എത്ര ചീത്ത!

39 നിങ്ങൾ അക്രമം പ്രവർത്തിച്ചിരിക്കെ നിങ്ങൾ ശിക്ഷയിൽ പങ്കാളികളാകുന്നു എന്ന വസ്തുത ഇന്ന്‌ നിങ്ങൾക്ക്‌ ഒട്ടും പ്രയോജനപ്പെടുകയില്ല.

40 എന്നാൽ ( നബിയേ, ) നിനക്ക്‌ ബധിരൻമാരെ കേൾപിക്കാനും, അന്ധൻമാരെയും വ്യക്തമായ ദുർമാർഗത്തിലായവരെയും വഴി കാണിക്കാനും കഴിയുമോ?

41 ഇനി നിന്നെ നാം കൊണ്ടു പോകുന്ന പക്ഷം അവരുടെ നേരെ നാം ശിക്ഷാനടപടി എടുക്കുക തന്നെ ചെയ്യുന്നതാണ്‌.

42 അഥവാ നാം അവർക്ക്‌ താക്കീത്‌ നൽകിയത്‌ ( ശിക്ഷ ) നിനക്ക്‌ നാം കാട്ടിത്തരികയാണെങ്കിലോ നാം അവരുടെ കാര്യത്തിൽ കഴിവുള്ളവൻ തന്നെയാകുന്നു.

43 ആകയാൽ നിനക്ക്‌ ബോധനം നൽകപ്പെട്ടത്‌ നീ മുറുകെപിടിക്കുക. തീർച്ചയായും നീ നേരായ പാതയിലാകുന്നു.

44 തീർച്ചയായും അത്‌ നിനക്കും നിൻറെ ജനതയ്ക്കും ഒരു ഉൽബോധനം തന്നെയാകുന്നു. വഴിയെ നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.

45 നിനക്ക്‌ മുമ്പ്‌ നമ്മുടെ ദൂതൻമാരായി നാം അയച്ചവരോട്‌ ചോദിച്ചു നോക്കുക. പരമകാരുണികന്‌ പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌.

46 മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിർഔൻറെയും അവൻറെ പൗരമുഖ്യൻമാരുടെയും അടുത്തേക്ക്‌ നാം അയക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: തീർച്ചയായും ഞാൻ ലോകരക്ഷിതാവിൻറെ ദൂതനാകുന്നു.

47 അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത്‌ ചെന്നപ്പോൾ അവരതാ അവയെ കളിയാക്കി ചിരിക്കുന്നു.

48 അവർക്ക്‌ നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത്‌ അതിൻറെ ഇണയെക്കാൾ മഹത്തരമായിക്കൊണ്ട്‌ തന്നെയായിരുന്നു. അവർ ( ഖേദിച്ചു ) മടങ്ങുവാൻ വേണ്ടി നാം അവരെ ശിക്ഷകൾ മുഖേന പിടികൂടുകയും ചെയ്തു.

49 അവർ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ്‌ കരാർ ചെയ്തിട്ടുള്ളതനുസരിച്ച്‌ ഞങ്ങൾക്ക്‌ വേണ്ടി താങ്കൾ അവനോട്‌ പ്രാർത്ഥിക്കുക. തീർച്ചയായും ഞങ്ങൾ നേർമാർഗം പ്രാപിക്കുന്നവർ തന്നെയാകുന്നു.

50 എന്നിട്ട്‌ അവരിൽ നിന്ന്‌ നാം ശിക്ഷ എടുത്തുകളഞ്ഞപ്പോൾ അവരതാ വാക്കുമാറുന്നു.

51 ഫിർഔൻ തൻറെ ജനങ്ങൾക്കിടയിൽ ഒരു വിളംബരം നടത്തി. അവൻ പറഞ്ഞു: എൻറെ ജനങ്ങളേ, ഈജിപ്തിൻറെ ആധിപത്യം എനിക്കല്ലേ? ഈ നദികൾ ഒഴുകുന്നതാകട്ടെ എൻറെ കീഴിലൂടെയാണ്‌. എന്നിരിക്കെ നിങ്ങൾ ( കാര്യങ്ങൾ ) കണ്ടറിയുന്നില്ലേ?

52 അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാൻ കഴിയാത്തവനുമായ ഇവനെക്കാൾ ഉത്തമൻ ഞാൻ തന്നെയാകുന്നു.

53 അപ്പോൾ ഇവൻറെ മേൽ സ്വർണവളകൾ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായികൊണ്ട്‌ മലക്കുകൾ വരികയോ ചെയ്യാത്തതെന്താണ്‌?

54 അങ്ങനെ ഫിർഔൻ തൻറെ ജനങ്ങളെ വിഡ്ഢികളാക്കി. അവർ അവനെ അനുസരിച്ചു. തീർച്ചയായും അവർ അധർമ്മകാരികളായ ഒരു ജനതയായിരുന്നു.

55 അങ്ങനെ അവർ നമ്മെ പ്രകോപിപ്പിച്ചപ്പോൾ നാം അവരെ ശിക്ഷിച്ചു. അവരെ നാം മുക്കി നശിപ്പിച്ചു.

56 അങ്ങനെ അവരെ പൂർവ്വമാതൃകയും പിന്നീട്‌ വരുന്നവർക്ക്‌ ഒരു ഉദാഹരണവും ആക്കിത്തീർത്തു.

57 മർയമിൻറെ മകൻ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോൾ നിൻറെ ജനതയതാ അതിൻറെ പേരിൽ ആർത്തുവിളിക്കുന്നു.

58 ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവർ പറയുകയും ചെയ്തു. അവർ നിൻറെ മുമ്പിൽ അതെടുത്തു കാണിച്ചത്‌ ഒരു തർക്കത്തിനായി മാത്രമാണ്‌. എന്നു തന്നെയല്ല അവർ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു.

59 അദ്ദേഹം നമ്മുടെ ഒരു ദാസൻ മാത്രമാകുന്നു. അദ്ദേഹത്തിന്‌ നാം അനുഗ്രഹം നൽകുകയും അദ്ദേഹത്തെ ഇസ്രായീൽ സന്തതികൾക്ക്‌ നാം ഒരു മാതൃകയാക്കുകയും ചെയ്തു.

60 നാം ഉദ്ദേശിച്ചിരുന്നെങ്കിൽ ( നിങ്ങളുടെ ) പിൻതലമുറയായിരിക്കത്തക്കവിധം നിങ്ങളിൽ നിന്നു തന്നെ നാം മലക്കുകളെ ഭൂമിയിൽ ഉണ്ടാക്കുമായിരുന്നു.

61 തീർച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാൽ അതിനെ ( അന്ത്യസമയത്തെ ) പ്പറ്റി നിങ്ങൾ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങൾ പിന്തുടരുക. ഇതാകുന്നു നേരായ പാത.

62 പിശാച്‌ ( അതിൽ നിന്ന്‌ ) നിങ്ങളെ തടയാതിരിക്കട്ടെ. തീർച്ചയായും അവൻ നിങ്ങൾക്ക്‌ പ്രത്യക്ഷശത്രുവാകുന്നു.

63 വ്യക്തമായ തെളിവുകളും കൊണ്ട്‌ ഈസാ വന്നിട്ട്‌ ഇപ്രകാരം പറഞ്ഞു: തീർച്ചയായും വിജ്ഞാനവും കൊണ്ടാണ്‌ ഞാൻ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. നിങ്ങൾ അഭിപ്രായഭിന്നത പുലർത്തികൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ചിലത്‌ ഞാൻ നിങ്ങൾക്ക്‌ വിവരിച്ചുതരാൻ വേണ്ടിയും. ആകയാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.

64 തീർച്ചയായും അല്ലാഹു തന്നെയാകുന്നു എൻറെ രക്ഷിതാവും, നിങ്ങളുടെ രക്ഷിതാവും. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതാകുന്നു നേരായ പാത.

65 എന്നിട്ട്‌ അവർക്കിടയിലുള്ള കക്ഷികൾ ഭിന്നിച്ചു. അതിനാൽ അക്രമം പ്രവർത്തിച്ചവർക്ക്‌ വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ മൂലം നാശം!

66 അവർ ഓർക്കാതിരിക്കെ പെട്ടെന്ന്‌ ആ അന്ത്യസമയം അവർക്ക്‌ വന്നെത്തുന്നതിനെയല്ലാതെ അവർ നോക്കിയിരിക്കുന്നുണ്ടോ?

67 സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.

68 എൻറെ ദാസൻമാരേ, ഇന്ന്‌ നിങ്ങൾക്ക്‌ യാതൊരു ഭയവുമില്ല. നിങ്ങൾ ദുഃഖിക്കേണ്ടതുമില്ല.

69 നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ( നിങ്ങൾ )

70 നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട്‌ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.

71 സ്വർണത്തിൻറെ തളികകളും പാനപാത്രങ്ങളും അവർക്ക്‌ ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകൾ കൊതിക്കുന്നതും കണ്ണുകൾക്ക്‌ ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും. നിങ്ങൾ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.

72 നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിൻറെ ഫലമായി നിങ്ങൾക്ക്‌ അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വർഗമത്രെ അത്‌.

73 നിങ്ങൾക്കതിൽ പഴങ്ങൾ ധാരാളമായി ഉണ്ടാകും. അതിൽ നിന്ന്‌ നിങ്ങൾക്ക്‌ ഭക്ഷിക്കാം.

74 തീർച്ചയായും കുറ്റവാളികൾ നരകശിക്ഷയിൽ നിത്യവാസികളായിരിക്കും.

75 അവർക്ക്‌ അത്‌ ലഘൂകരിച്ച്‌ കൊടുക്കപ്പെടുകയില്ല. അവർ അതിൽ ആശയറ്റവരായിരിക്കും.

76 നാം അവരോട്‌ അക്രമം ചെയ്തിട്ടില്ല. പക്ഷെ അവർ തന്നെയായിരുന്നു അക്രമകാരികൾ.

77 അവർ വിളിച്ചുപറയും; ഹേ, മാലിക്‌! താങ്കളുടെ രക്ഷിതാവ്‌ ഞങ്ങളുടെ മേൽ ( മരണം ) വിധിക്കട്ടെ. അദ്ദേഹം ( മാലിക്‌ ) പറയും: നിങ്ങൾ ( ഇവിടെ ) താമസിക്കേണ്ടവർ തന്നെയാകുന്നു.

78 ( അല്ലാഹു പറയും: ) തീർച്ചയായും നാം നിങ്ങൾക്ക്‌ സത്യം കൊണ്ടു വന്ന്‌ തരികയുണ്ടായി. പക്ഷെ നിങ്ങളിൽ അധിക പേരും സത്യത്തെ വെറുക്കുന്നവരാകുന്നു.

79 അതല്ല, അവർ ( നമുക്കെതിരിൽ ) വല്ല കാര്യവും തീരുമാനിച്ചിരിക്കയാണോ? എന്നാൽ നാം തന്നെയാകുന്നു തീരുമാനമെടുക്കുന്നവൻ.

80 അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേൾക്കുന്നില്ല എന്ന്‌ അവർ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതൻമാർ ( മലക്കുകൾ ) അവരുടെ അടുക്കൽ എഴുതിയെടുക്കുന്നുണ്ട്‌.

81 നീ പറയുക: പരമകാരുണികന്‌ സന്താനമുണ്ടായിരുന്നെങ്കിൽ ഞാനായിരിക്കും അതിനെ ആരാധിക്കുന്നവരിൽ ഒന്നാമൻ.

82 എന്നാൽ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌, സിംഹാസനത്തിൻറെ നാഥൻ അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന്‌ എത്രയോ പരിശുദ്ധനത്രെ.

83 അതിനാൽ നീ അവരെ വിട്ടേക്കുക. അവർക്കു താക്കീത്‌ നൽകപ്പെടുന്ന അവരുടെ ആ ദിവസം അവർ കണ്ടുമുട്ടുന്നതു വരെ അവർ അസംബന്ധങ്ങൾ പറയുകയും കളിതമാശയിൽ ഏർപെടുകയും ചെയ്തുകൊള്ളട്ടെ.

84 അവനാകുന്നു ആകാശത്ത്‌ ദൈവമായിട്ടുള്ളവനും, ഭൂമിയിൽ ദൈവമായിട്ടുള്ളവനും.അവനാകുന്നു യുക്തിമാനും സർവ്വജ്ഞനും.

85 ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിൻറെയും ആധിപത്യം ഏതൊരുവന്നാണോ അവൻ അനുഗ്രഹപൂർണ്ണനാകുന്നു. അവൻറെ പക്കൽ തന്നെയാകുന്നു ആ (അന്ത്യ) സമയത്തെപറ്റിയുള്ള അറിവ്‌. അവൻറെ അടുത്തേക്ക്‌ തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും.

86 അവന്നു പുറമെ ഇവർ ആരെ വിളിച്ചു പ്രാർത്ഥിക്കുന്നുവോ അവർ ശുപാർശ അധീനപ്പെടുത്തുന്നില്ല; അറിഞ്ഞു കൊണ്ടു തന്നെ സത്യത്തിന്‌ സാക്ഷ്യം വഹിച്ചവരൊഴികെ.

87 ആരാണ്‌ അവരെ സൃഷ്ടിച്ചതെന്ന്‌ നീ അവരോട്‌ ചോദിച്ചാൽ തീർച്ചയായും അവർ പറയും: അല്ലാഹു എന്ന്‌. അപ്പോൾ എങ്ങനെയാണ്‌ അവർ വ്യതിചലിപ്പിക്കപ്പെടുന്നത്‌?

88 എൻറെ രക്ഷിതാവേ! തീർച്ചയായും ഇക്കൂട്ടർ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന്‌ അദ്ദേഹം ( പ്രവാചകൻ ) പറയുന്നതും ( അല്ലാഹു അറിയും. )

89 അതിനാൽ നീ അവരെ വിട്ടു തിരിഞ്ഞുകളയുക. സലാം! എന്ന്‌ പറയുകയും ചെയ്യുക. അവർ വഴിയെ അറിഞ്ഞു കൊള്ളും.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>