Jump to content

പരിശുദ്ധ ഖുർആൻ/ഖാഫ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ഖാഫ്‌. മഹത്വമേറിയ ഖുർആൻ തന്നെയാണ, സത്യം.

2 എന്നാൽ അവരിൽ നിന്നു തന്നെയുള്ള ഒരു താക്കീതുകാരൻ അവരുടെ അടുത്ത്‌ വന്നതിനാൽ അവർ ആശ്ചര്യപ്പെട്ടു. എന്നിട്ട്‌ സത്യനിഷേധികൾ പറഞ്ഞു: ഇത്‌ അത്ഭുതകരമായ കാര്യമാകുന്നു.

3 നാം മരിച്ച്‌ മണ്ണായിക്കഴിഞ്ഞിട്ടോ ( ഒരു പുനർ ജൻമം? ) അത്‌ വിദൂരമായ ഒരു മടക്കമാകുന്നു.

4 അവരിൽ നിന്ന്‌ ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത്‌ നാം അറിഞ്ഞിട്ടുണ്ട്‌; തീർച്ച നമ്മുടെ അടുക്കൽ (വിവരങ്ങൾ) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്‌.

5 എന്നാൽ സത്യം അവർക്കു വന്നെത്തിയപ്പോൾ അവർ അത്‌ നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവർ ഇളകികൊണ്ടിരിക്കുന്ന (അനിശ്ചിതമായ) ഒരു നിലപാടിലാകുന്നു.

6 അവർക്കു മുകളിലുള്ള ആകാശത്തേക്ക്‌ അവർ നോക്കിയിട്ടില്ലേ; എങ്ങനെയാണ്‌ നാം അതിനെ നിർമിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന്‌ വിടവുകളൊന്നുമില്ല.

7 ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതിൽ ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവർഗങ്ങളും നാം അതിൽ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.

8 ( സത്യത്തിലേക്ക്‌ ) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.

9 ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വർഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.

10 അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.

11 ( നമ്മുടെ ) ദാസൻമാർക്ക്‌ ഉപജീവനമായിട്ടുള്ളതത്രെ അവ. നിർജീവമായ നാടിനെ അത്‌ മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു ( ഖബ്‌റുകളിൽ നിന്നുള്ള ) പുറപ്പാട്‌.

12 ഇവരുടെ മുമ്പ്‌ നൂഹിൻറെ ജനതയും റസ്സുകാരും, ഥമൂദ്‌ സമുദായവും സത്യം നിഷേധിക്കുകയുണ്ടായി.

13 ആദ്‌ സമുദായവും, ഫിർഔനും, ലൂത്വിൻറെ സഹോദരങ്ങളും,

14 മരക്കൂട്ടങ്ങൾക്കിടയിൽ വസിച്ചിരുന്നവരും, തുബ്ബഇൻറെ ജനതയും. ഇവരെല്ലാം ദൈവദൂതൻമാരെ നിഷേധിച്ചു തള്ളി. അപ്പോൾ( അവരിൽ ) എൻറെ താക്കീത്‌ സത്യമായി പുലർന്നു.

15 അപ്പോൾ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട്‌ നാം ക്ഷീണിച്ച്‌ പോയോ? അല്ല, അവർ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു.

16 തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവൻറെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവൻറെ ) കണ്ഠനാഡി യെക്കാൾ അവനോട്‌ അടുത്തവനും ആകുന്നു.

17 വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട്‌ ഏറ്റുവാങ്ങുന്ന രണ്ടുപേർ ഏറ്റുവാങ്ങുന്ന സന്ദർഭം.

18 അവൻ ഏതൊരു വാക്ക്‌ ഉച്ചരിക്കുമ്പോഴും അവൻറെ അടുത്ത്‌ തയ്യാറായി നിൽക്കുന്ന നിരീക്ഷകൻ ഉണ്ടാവാതിരിക്കുകയില്ല.

19 മരണവെപ്രാളം യാഥാർത്ഥ്യവും കൊണ്ട്‌ വരുന്നതാണ്‌. എന്തൊന്നിൽ നിന്ന്‌ നീ ഒഴിഞ്ഞ്‌ മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്‌.

20 കാഹളത്തിൽ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിൻറെ ദിവസം.

21 കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും ( അന്ന്‌ ) വരുന്നത്‌.

22 ( അന്ന്‌ സത്യനിഷേധിയോടു പറയപ്പെടും: ) തീർച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാൽ ഇപ്പോൾ നിന്നിൽ നിന്ന്‌ നിൻറെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിൻറെ ദൃഷ്ടി ഇന്ന്‌ മൂർച്ചയുള്ളതാകുന്നു.

23 അവൻറെ സഹചാരി ( മലക്ക്‌ ) പറയും: ഇതാകുന്നു എൻറെ പക്കൽ തയ്യാറുള്ളത്‌ ( രേഖ )

24 ( അല്ലാഹു മലക്കുകളോട്‌ കൽപിക്കും: ) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങൾ നരകത്തിൽ ഇട്ടേക്കുക.

25 അതായത്‌ നൻമയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും.

26 അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാൽ കഠിനമായ ശിക്ഷയിൽ അവനെ നിങ്ങൾ ഇട്ടേക്കുക.

27 അവൻറെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവൻ വിദൂരമായ ദുർമാർഗത്തിലായിരുന്നു.

28 അവൻ ( അല്ലാഹു ) പറയും: നിങ്ങൾ എൻറെ അടുക്കൽ തർക്കിക്കേണ്ട. മുമ്പേ ഞാൻ നിങ്ങൾക്ക്‌ താക്കീത്‌ നൽകിയിട്ടുണ്ട്‌.

29 എൻറെ അടുക്കൽ വാക്ക്‌ മാറ്റപ്പെടുകയില്ല. ഞാൻ ദാസൻമാരോട്‌ ഒട്ടും അനീതി കാണിക്കുന്നവനുമല്ല.

30 നീ നിറഞ്ഞ്‌ കഴിഞ്ഞോ എന്ന്‌ നാം നരകത്തോട്‌ പറയുകയും, കൂടുതൽ എന്തെങ്കിലുമുണ്ടോ എന്ന്‌ അത്‌ ( നരകം ) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്‌.

31 സൂക്ഷ്മത പാലിക്കുന്നവർക്ക്‌ അകലെയല്ലാത്ത വിധത്തിൽ സ്വർഗം അടുത്തു കൊണ്ടു വരപ്പെടുന്നതാണ്‌.

32 ( അവരോട്‌ പറയപ്പെടും: ) അല്ലാഹുവിങ്കലേക്ക്‌ ഏറ്റവും അധികം മടങ്ങുന്നവനും, ( ജീവിതം ) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാൾക്കും നൽകാമെന്ന്‌ നിങ്ങളോട്‌ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്‌.

33 അതായത്‌ അദൃശ്യമായ നിലയിൽ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട്‌ കൂടി വരുകയും ചെയ്തവന്ന്‌.

34 ( അവരോട്‌ പറയപ്പെടും: ) സമാധാനപൂർവ്വം നിങ്ങളതിൽ പ്രവേശിച്ച്‌ കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്‌.

35 അവർക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌.

36 ഇവർക്കു മുമ്പ്‌ എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! അവർ ഇവരെക്കാൾ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവർ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാൻ വല്ല ഇടവുമുണ്ടോ എന്ന്‌.

37 ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത്‌ കേൾക്കുകയോ ചെയ്തവന്ന്‌ തീർച്ചയായും അതിൽ ഒരു ഉൽബോധനമുണ്ട്‌.

38 ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല.

39 അതിനാൽ അവർ പറയുന്നതിൻറെ പേരിൽ നീ ക്ഷമിച്ചു കൊള്ളുക. സൂര്യോദയത്തിനു മുമ്പും അസ്തമനത്തിനുമുമ്പും നിൻറെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം ( അവനെ ) പ്രകീർത്തിക്കുകയും ചെയ്യുക.

40 രാത്രിയിൽ നിന്ന്‌ കുറച്ചു സമയവും അവനെ പ്രകീർത്തിക്കുക. സാഷ്ടാംഗ നമസ്കാരത്തിനു ശേഷമുള്ള സമയങ്ങളിലും.

41 അടുത്ത ഒരു സ്ഥലത്ത്‌ നിന്ന്‌ വിളിച്ചുപറയുന്നവൻ വിളിച്ചുപറയുന്ന ദിവസത്തെപ്പറ്റി ശ്രദ്ധിച്ചു കേൾക്കുക.

42 അതായത്‌ ആ ഘോരശബ്ദം യഥാർത്ഥമായും അവർ കേൾക്കുന്ന ദിവസം. അതത്രെ ( ഖബ്‌റുകളിൽ നിന്നുള്ള ) പുറപ്പാടിൻറെ ദിവസം.

43 തീർച്ചയായും നാം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ അടുത്തേക്ക്‌ തന്നെയാണ്‌ തിരിച്ചെത്തലും.

44 അവരെ വിട്ടു ഭൂമി പിളർന്ന്‌ മാറിയിട്ട്‌ അവർ അതിവേഗം വരുന്ന ദിവസം! അത്‌ നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചുകൂട്ടലാകുന്നു.

45 അവർ പറഞ്ഞ്‌ കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേൽ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാൽ എൻറെ താക്കീത്‌ ഭയപ്പെടുന്നവരെ ഖുർആൻ മുഖേന നീ ഉൽബോധിപ്പിക്കുക.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഖാഫ്&oldid=52304" എന്ന താളിൽനിന്ന് ശേഖരിച്ചത്