Jump to content

പരിശുദ്ധ ഖുർആൻ/നാസിയാത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
 1. അൽ ഫാത്തിഹ
 2. അൽ ബഖറ
 3. ആലു ഇംറാൻ
 4. നിസാഅ്
 5. മാഇദ
 6. അൻആം
 7. അഅ്റാഫ്
 8. അൻഫാൽ
 9. തൗബ
 10. യൂനുസ്
 11. ഹൂദ്
 12. യൂസുഫ്
 13. റഅദ്
 14. ഇബ്രാഹീം
 15. ഹിജ്റ്
 16. നഹ്ൽ
 17. ഇസ്റാഅ്
 18. അൽ കഹഫ്
 19. മർയം
 20. ത്വാഹാ
 21. അൻബിയാഅ്
 22. ഹജ്ജ്
 23. അൽ മുഅ്മിനൂൻ
 24. നൂർ
 25. ഫുർഖാൻ
 26. ശുഅറാ
 27. നംൽ
 28. ഖസസ്
 29. അൻ‌കബൂത്
 30. റൂം
 31. ലുഖ്‌മാൻ
 32. സജദ
 33. അഹ്സാബ്
 34. സബഅ്
 35. ഫാത്വിർ
 36. യാസീൻ
 37. സ്വാഫ്ഫാത്ത്
 38. സ്വാദ്
 39. സുമർ
 40. മുഅ്മിൻ
 41. ഫുസ്സിലത്ത്
 42. ശൂറാ
 43. സുഖ്റുഫ്
 44. ദുഖാൻ
 45. ജാഥിയ
 46. അഹ്ഖാഫ്
 47. മുഹമ്മദ്
 48. ഫതഹ്
 49. ഹുജുറാത്
 50. ഖാഫ്
 51. ദാരിയാത്
 52. ത്വൂർ
 53. നജ്മ്
 54. ഖമർ
 55. റഹ് മാൻ
 56. അൽ വാഖിഅ
 57. ഹദീദ്
 58. മുജാദില
 59. ഹഷ്ർ
 60. മുംതഹന
 61. സ്വഫ്ഫ്
 62. ജുമുഅ
 63. മുനാഫിഖൂൻ
 64. തഗാബൂൻ
 65. ത്വലാഖ്
 66. തഹ് രീം
 67. മുൽക്ക്
 68. ഖലം
 69. ഹാഖ
 70. മആരിജ്
 71. നൂഹ്
 72. ജിന്ന്
 73. മുസമ്മിൽ
 74. മുദ്ദഥിർ
 75. ഖിയാമ
 76. ഇൻസാൻ
 77. മുർസലാത്ത്
 78. നബഅ്
 79. നാസിയാത്ത്
 80. അബസ
 81. തക് വീർ
 82. ഇൻഫിത്വാർ
 83. മുതഫ്ഫിഫീൻ
 84. ഇന്ഷിഖാഖ്
 85. ബുറൂജ്
 86. ത്വാരിഖ്
 87. അഅ്അലാ
 88. ഗാശിയ
 89. ഫജ്ർ
 90. ബലദ്
 91. ശംസ്
 92. ലൈൽ
 93. ളുഹാ
 94. ശർഹ്
 95. തീൻ
 96. അലഖ്
 97. ഖദ്ർ
 98. ബയ്യിന
 99. സൽസല
 100. ആദിയാത്
 101. അൽ ഖാരിഅ
 102. തകാഥുർ
 103. അസ്വർ
 104. ഹുമസ
 105. ഫീൽ
 106. ഖുറൈഷ്
 107. മാഊൻ
 108. കൗഥർ
 109. കാഫിറൂൻ
 110. നസ്ർ
 111. മസദ്
 112. ഇഖ് ലാസ്
 113. ഫലഖ്
 114. നാസ്

1 ( അവിശ്വാസികളിലേക്ക്‌ ) ഇറങ്ങിച്ചെന്ന്‌ ( അവരുടെ ആത്മാവുകളെ ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.

2 ( സത്യവിശ്വാസികളുടെ ആത്മാവുകളെ ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.

3 ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.

4 എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.

5 കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.

6 ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.

7 അതിനെ തുടർന്ന്‌ അതിൻറെ പിന്നാലെ മറ്റൊന്നും

8 ചില ഹൃദയങ്ങൾ അന്നു വിറച്ചു കൊണ്ടിരിക്കും.

9 അവയുടെ കണ്ണുകൾ അന്ന്‌ കീഴ്പോട്ടു താഴ്ന്നിരിക്കും.

10 അവർ പറയും: തീർച്ചയായും നാം ( നമ്മുടെ ) മുൻസ്ഥിതിയിലേക്ക്‌ മടക്കപ്പെടുന്നവരാണോ?

11 നാം ജീർണിച്ച എല്ലുകളായി കഴിഞ്ഞാലും ( നമുക്ക്‌ മടക്കമോ? )

12 അവർ പറയുകയാണ്‌: അങ്ങനെയാണെങ്കിൽ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌.

13 അത്‌ ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.

14 അപ്പോഴതാ അവർ ഭൂമുഖത്തെത്തിക്കഴിഞ്ഞു.

15 മൂസാനബിയുടെ വർത്തമാനം നിനക്ക്‌ വന്നെത്തിയോ?

16 ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിൽ വെച്ച്‌ അദ്ദേഹത്തിൻറെ രക്ഷിതാവ്‌ അദ്ദേഹത്തെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം:

17 നീ ഫിർഔൻറെ അടുത്തേക്കു പോകുക. തീർച്ചയായും അവൻ അതിരുകവിഞ്ഞിരിക്കുന്നു.

18 എന്നിട്ട്‌ ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാൻ തയ്യാറുണ്ടോ?

19 നിൻറെ രക്ഷിതാവിങ്കലേക്ക്‌ നിനക്ക്‌ ഞാൻ വഴി കാണിച്ചുതരാം. എന്നിട്ട്‌ നീ ഭയപ്പെടാനും ( തയ്യാറുണ്ടോ? )

20 അങ്ങനെ അദ്ദേഹം ( മൂസാ ) അവന്ന്‌ ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.

21 അപ്പോൾ അവൻ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.

22 പിന്നെ, അവൻ എതിർ ശ്രമങ്ങൾ നടത്തുവാനായി പിന്തിരിഞ്ഞു പോയി.

23 അങ്ങനെ അവൻ ( തൻറെ ആൾക്കാരെ ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.

24 ഞാൻ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന്‌ അവൻ പറഞ്ഞു.

25 അപ്പോൾ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.

26 തീർച്ചയായും അതിൽ ഭയപ്പെടുന്നവർക്ക്‌ ഒരു ഗുണപാഠമുണ്ട്‌.

27 നിങ്ങളാണോ സൃഷ്ടിക്കപ്പെടാൻ കൂടുതൽ പ്രയാസമുള്ളവർ. അതല്ല; ആകാശമാണോ? അതിനെ അവൻ നിർമിച്ചിരിക്കുന്നു.

28 അതിൻറെ വിതാനം അവൻ ഉയർത്തുകയും, അതിനെ അവൻ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

29 അതിലെ രാത്രിയെ അവൻ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവൻ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

30 അതിനു ശേഷം ഭൂമിയെ അവൻ വികസിപ്പിച്ചിരിക്കുന്നു.

31 അതിൽ നിന്ന്‌ അതിലെ വെള്ളവും സസ്യജാലങ്ങളും അവൻ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

32 പർവ്വതങ്ങളെ അവൻ ഉറപ്പിച്ചു നിർത്തുകയും ചെയ്തിരിക്കുന്നു.

33 നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തിനായിട്ട്‌

34 എന്നാൽ ആ മഹാ വിപത്ത്‌ വരുന്ന സന്ദർഭം.

35 അതായതു മനുഷ്യൻ താൻ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓർമിക്കുന്ന ദിവസം.

36 കാണുന്നവർക്ക്‌ വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.

37 ( അന്ന്‌ ) ആർ അതിരുകവിയുകയും

38 ഇഹലോകജീവിതത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തുവോ

39 ( അവന്ന്‌ ) കത്തിജ്വലിക്കുന്ന നരകം തന്നെയാണ്‌ സങ്കേതം.

40 അപ്പോൾ ഏതൊരാൾ തൻറെ രക്ഷിതാവിൻറെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന്‌ വിലക്കിനിർത്തുകയും ചെയ്തുവോ

41 ( അവന്ന്‌ ) സ്വർഗം തന്നെയാണ്‌ സങ്കേതം.

42 ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ്‌ സംഭവിക്കുക എന്ന്‌ അവർ നിന്നോട്‌ ചോദിക്കുന്നു.

43 നിനക്ക്‌ അതിനെപ്പറ്റി എന്ത്‌ പറയാനാണുള്ളത്‌?

44 നിൻറെ രക്ഷിതാവിങ്കലേക്കാണ്‌ അതിൻറെ കലാശം.

45 അതിനെ ഭയപ്പെടുന്നവർക്ക്‌ ഒരു താക്കീതുകാരൻ മാത്രമാണ്‌ നീ.

46 അതിനെ അവർ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവർ ( ഇവിടെ ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും ( അവർക്ക്‌ തോന്നുക. )


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>