പരിശുദ്ധ ഖുർആൻ/ഹാഖ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
 1. അൽ ഫാത്തിഹ
 2. അൽ ബഖറ
 3. ആലു ഇംറാൻ
 4. നിസാഅ്
 5. മാഇദ
 6. അൻആം
 7. അഅ്റാഫ്
 8. അൻഫാൽ
 9. തൗബ
 10. യൂനുസ്
 11. ഹൂദ്
 12. യൂസുഫ്
 13. റഅദ്
 14. ഇബ്രാഹീം
 15. ഹിജ്റ്
 16. നഹ്ൽ
 17. ഇസ്റാഅ്
 18. അൽ കഹഫ്
 19. മർയം
 20. ത്വാഹാ
 21. അൻബിയാഅ്
 22. ഹജ്ജ്
 23. അൽ മുഅ്മിനൂൻ
 24. നൂർ
 25. ഫുർഖാൻ
 26. ശുഅറാ
 27. നംൽ
 28. ഖസസ്
 29. അൻ‌കബൂത്
 30. റൂം
 31. ലുഖ്‌മാൻ
 32. സജദ
 33. അഹ്സാബ്
 34. സബഅ്
 35. ഫാത്വിർ
 36. യാസീൻ
 37. സ്വാഫ്ഫാത്ത്
 38. സ്വാദ്
 39. സുമർ
 40. മുഅ്മിൻ
 41. ഫുസ്സിലത്ത്
 42. ശൂറാ
 43. സുഖ്റുഫ്
 44. ദുഖാൻ
 45. ജാഥിയ
 46. അഹ്ഖാഫ്
 47. മുഹമ്മദ്
 48. ഫതഹ്
 49. ഹുജുറാത്
 50. ഖാഫ്
 51. ദാരിയാത്
 52. ത്വൂർ
 53. നജ്മ്
 54. ഖമർ
 55. റഹ് മാൻ
 56. അൽ വാഖിഅ
 57. ഹദീദ്
 58. മുജാദില
 59. ഹഷ്ർ
 60. മുംതഹന
 61. സ്വഫ്ഫ്
 62. ജുമുഅ
 63. മുനാഫിഖൂൻ
 64. തഗാബൂൻ
 65. ത്വലാഖ്
 66. തഹ് രീം
 67. മുൽക്ക്
 68. ഖലം
 69. ഹാഖ
 70. മആരിജ്
 71. നൂഹ്
 72. ജിന്ന്
 73. മുസമ്മിൽ
 74. മുദ്ദഥിർ
 75. ഖിയാമ
 76. ഇൻസാൻ
 77. മുർസലാത്ത്
 78. നബഅ്
 79. നാസിയാത്ത്
 80. അബസ
 81. തക് വീർ
 82. ഇൻഫിത്വാർ
 83. മുതഫ്ഫിഫീൻ
 84. ഇന്ഷിഖാഖ്
 85. ബുറൂജ്
 86. ത്വാരിഖ്
 87. അഅ്അലാ
 88. ഗാശിയ
 89. ഫജ്ർ
 90. ബലദ്
 91. ശംസ്
 92. ലൈൽ
 93. ളുഹാ
 94. ശർഹ്
 95. തീൻ
 96. അലഖ്
 97. ഖദ്ർ
 98. ബയ്യിന
 99. സൽസല
 100. ആദിയാത്
 101. അൽ ഖാരിഅ
 102. തകാഥുർ
 103. അസ്വർ
 104. ഹുമസ
 105. ഫീൽ
 106. ഖുറൈഷ്
 107. മാഊൻ
 108. കൗഥർ
 109. കാഫിറൂൻ
 110. നസ്ർ
 111. മസദ്
 112. ഇഖ് ലാസ്
 113. ഫലഖ്
 114. നാസ്

1 ആ യഥാർത്ഥ സംഭവം!

2 എന്താണ്‌ ആ യഥാർത്ഥ സംഭവം?

3 ആ യഥാർത്ഥ സംഭവം എന്താണെന്ന്‌ നിനക്കെന്തറിയാം?

4 ഥമൂദ്‌ സമുദായവും ആദ്‌ സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു.

5 എന്നാൽ ഥമൂദ്‌ സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.

6 എന്നാൽ ആദ്‌ സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ്‌ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.

7 തുടർച്ചയായ ഏഴു രാത്രിയും എട്ടു പകലും അത്‌ ( കാറ്റ്‌ ) അവരുടെ നേർക്ക്‌ അവൻ തിരിച്ചുവിട്ടു. അപ്പോൾ കടപുഴകി വീണ ഈന്തപ്പനത്തടികൾ പോലെ ആ കാറ്റിൽ ജനങ്ങൾ വീണുകിടക്കുന്നതായി നിനക്ക്‌ കാണാം.

8 ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?

9 ഫിർഔനും, അവൻറെ മുമ്പുള്ളവരും കീഴ്മേൽ മറിഞ്ഞ രാജ്യങ്ങളും (തെറ്റായ പ്രവർത്തനം കൊണ്ടു വന്നു.

10 അവർ അവരുടെ രക്ഷിതാവിൻറെ ദൂതനെ ധിക്കരിക്കുകയും, അപ്പോൾ അവൻ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.

11 തീർച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത്‌ നിങ്ങളെ കപ്പലിൽ കയറ്റി രക്ഷിക്കുകയുണ്ടായി.

12 നിങ്ങൾക്ക്‌ നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകൾ അത്‌ ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.

13 കാഹളത്തിൽ ഒരു ഊത്ത്‌ ഊതപ്പെട്ടാൽ,

14 ഭൂമിയും പർവ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട്‌ അവ രണ്ടും ഒരു ഇടിച്ചു തകർക്കലിന്‌ വിധേയമാക്കപ്പെടുകയും ചെയ്താൽ!

15 അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.

16 ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന്‌ അത്‌ ദുർബലമായിരിക്കും.

17 മലക്കുകൾ അതിൻറെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിൻറെ രക്ഷിതാവിൻറെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടർ വഹിക്കുന്നതാണ്‌.

18 അന്നേ ദിവസം നിങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളിൽ നിന്ന്‌ മറഞ്ഞു പോകുന്നതകല്ല.

19 എന്നാൽ വലതുകൈയിൽ തൻറെ രേഖ നൽകപ്പെട്ടവൻ പറയും: ഇതാ എൻറെ ഗ്രന്ഥം വായിച്ചുനോക്കൂ.

20 തീർച്ചയായും ഞാൻ വിചാരിച്ചിരുന്നു. ഞാൻ എൻറെ വിചാരണയെ നേരിടേണ്ടി വരുമെന്ന്‌.

21 അതിനാൽ അവൻ തൃപ്തികരമായ ജീവിതത്തിലാകുന്നു.

22 ഉന്നതമായ സ്വർഗത്തിൽ.

23 അവയിലെ പഴങ്ങൾ അടുത്തു വരുന്നവയാകുന്നു.

24 കഴിഞ്ഞുപോയ ദിവസങ്ങളിൽ നിങ്ങൾ മുൻകൂട്ടി ചെയ്തതിൻറെ ഫലമായി നിങ്ങൾ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ( എന്ന്‌ അവരോട്‌ പറയപ്പെടും. )

25 എന്നാൽ ഇടതു കയ്യിൽ ഗ്രന്ഥം നൽകപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌. ഹാ! എൻറെ ഗ്രന്ഥം എനിക്ക്‌ നൽകപ്പെടാതിരുന്നെങ്കിൽ,

26 എൻറെ വിചാരണ എന്താണെന്ന്‌ ഞാൻ അറിയാതിരുന്നെങ്കിൽ ( എത്ര നന്നായിരുന്നു. )

27 അത്‌ ( മരണം ) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കിൽ ( എത്ര നന്നായിരുന്നു! )

28 എൻറെ ധനം എനിക്ക്‌ പ്രയോജനപ്പെട്ടില്ല.

29 എൻറെ അധികാരം എന്നിൽ നിന്ന്‌ നഷ്ടപ്പെട്ടുപോയി.

30 ( അപ്പോൾ ഇപ്രകാരം കൽപനയുണ്ടാകും: ) നിങ്ങൾ അവനെ പിടിച്ച്‌ ബന്ധനത്തിലിടൂ.

31 പിന്നെ അവനെ നിങ്ങൾ ജ്വലിക്കുന്ന നരകത്തിൽ പ്രവേശിപ്പിക്കൂ.

32 പിന്നെ, എഴുപത്‌ മുഴം നീളമുള്ള ഒരു ചങ്ങലയിൽ അവനെ നിങ്ങൾ പ്രവേശിപ്പിക്കൂ.

33 തീർച്ചയായും അവൻ മഹാനായ അല്ലാഹുവിൽ വിശ്വസിച്ചിരുന്നില്ല.

34 സാധുവിന്‌ ഭക്ഷണം കൊടുക്കുവാൻ അവൻ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.

35 അതിനാൽ ഇന്ന്‌ ഇവിടെ അവന്ന്‌ ഒരു ഉറ്റബന്ധുവുമില്ല.

36 ദുർനീരുകൾ ഒലിച്ചു കൂടിയതിൽ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.

37 തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.

38 എന്നാൽ നിങ്ങൾ കാണുന്നവയെക്കൊണ്ട്‌ ഞാൻ സത്യം ചെയ്ത്‌ പറയുന്നു:

39 നിങ്ങൾ കാണാത്തവയെക്കൊണ്ടും

40 തീർച്ചയായും ഇത്‌ മാന്യനായ ഒരു ദൂതൻറെ വാക്കു തന്നെയാകുന്നു.

41 ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങൾ വിശ്വസിക്കുന്നുള്ളൂ.

42 ഒരു ജ്യോത്സ്യൻറെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.

43 ഇത്‌ ലോകരക്ഷിതാവിങ്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതാകുന്നു.

44 നമ്മുടെ പേരിൽ അദ്ദേഹം ( പ്രവാചകൻ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കിൽ

45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും,

46 എന്നിട്ട്‌ അദ്ദേഹത്തിൻറെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

47 അപ്പോൾ നിങ്ങളിൽ ആർക്കും അദ്ദേഹത്തിൽ നിന്ന്‌ ( ശിക്ഷയെ ) തടയാനാവില്ല.

48 തീർച്ചയായും ഇത്‌ ( ഖുർആൻ ) ഭയഭക്തിയുള്ളവർക്ക്‌ ഒരു ഉൽബോധനമാകുന്നു.

49 തീർച്ചയായും നിങ്ങളുടെ കൂട്ടത്തിൽ ( ഇതിനെ ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന്‌ നമുക്കറിയാം.

50 തീർച്ചയായും ഇത്‌ സത്യനിഷേധികൾക്ക്‌ ഖേദത്തിന്‌ കാരണവുമാകുന്നു.

51 തീർച്ചയായും ഇത്‌ ദൃഢമായ യാഥാർത്ഥ്യമാകുന്നു.

52 അതിനാൽ നീ നിൻറെ മഹാനായ രക്ഷിതാവിൻറെ നാമത്തെ പ്രകീർത്തിക്കുക.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഹാഖ&oldid=14195" എന്ന താളിൽനിന്ന് ശേഖരിച്ചത്