Jump to content

പരിശുദ്ധ ഖുർആൻ/ഖലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
 1. അൽ ഫാത്തിഹ
 2. അൽ ബഖറ
 3. ആലു ഇംറാൻ
 4. നിസാഅ്
 5. മാഇദ
 6. അൻആം
 7. അഅ്റാഫ്
 8. അൻഫാൽ
 9. തൗബ
 10. യൂനുസ്
 11. ഹൂദ്
 12. യൂസുഫ്
 13. റഅദ്
 14. ഇബ്രാഹീം
 15. ഹിജ്റ്
 16. നഹ്ൽ
 17. ഇസ്റാഅ്
 18. അൽ കഹഫ്
 19. മർയം
 20. ത്വാഹാ
 21. അൻബിയാഅ്
 22. ഹജ്ജ്
 23. അൽ മുഅ്മിനൂൻ
 24. നൂർ
 25. ഫുർഖാൻ
 26. ശുഅറാ
 27. നംൽ
 28. ഖസസ്
 29. അൻ‌കബൂത്
 30. റൂം
 31. ലുഖ്‌മാൻ
 32. സജദ
 33. അഹ്സാബ്
 34. സബഅ്
 35. ഫാത്വിർ
 36. യാസീൻ
 37. സ്വാഫ്ഫാത്ത്
 38. സ്വാദ്
 39. സുമർ
 40. മുഅ്മിൻ
 41. ഫുസ്സിലത്ത്
 42. ശൂറാ
 43. സുഖ്റുഫ്
 44. ദുഖാൻ
 45. ജാഥിയ
 46. അഹ്ഖാഫ്
 47. മുഹമ്മദ്
 48. ഫതഹ്
 49. ഹുജുറാത്
 50. ഖാഫ്
 51. ദാരിയാത്
 52. ത്വൂർ
 53. നജ്മ്
 54. ഖമർ
 55. റഹ് മാൻ
 56. അൽ വാഖിഅ
 57. ഹദീദ്
 58. മുജാദില
 59. ഹഷ്ർ
 60. മുംതഹന
 61. സ്വഫ്ഫ്
 62. ജുമുഅ
 63. മുനാഫിഖൂൻ
 64. തഗാബൂൻ
 65. ത്വലാഖ്
 66. തഹ് രീം
 67. മുൽക്ക്
 68. ഖലം
 69. ഹാഖ
 70. മആരിജ്
 71. നൂഹ്
 72. ജിന്ന്
 73. മുസമ്മിൽ
 74. മുദ്ദഥിർ
 75. ഖിയാമ
 76. ഇൻസാൻ
 77. മുർസലാത്ത്
 78. നബഅ്
 79. നാസിയാത്ത്
 80. അബസ
 81. തക് വീർ
 82. ഇൻഫിത്വാർ
 83. മുതഫ്ഫിഫീൻ
 84. ഇന്ഷിഖാഖ്
 85. ബുറൂജ്
 86. ത്വാരിഖ്
 87. അഅ്അലാ
 88. ഗാശിയ
 89. ഫജ്ർ
 90. ബലദ്
 91. ശംസ്
 92. ലൈൽ
 93. ളുഹാ
 94. ശർഹ്
 95. തീൻ
 96. അലഖ്
 97. ഖദ്ർ
 98. ബയ്യിന
 99. സൽസല
 100. ആദിയാത്
 101. അൽ ഖാരിഅ
 102. തകാഥുർ
 103. അസ്വർ
 104. ഹുമസ
 105. ഫീൽ
 106. ഖുറൈഷ്
 107. മാഊൻ
 108. കൗഥർ
 109. കാഫിറൂൻ
 110. നസ്ർ
 111. മസദ്
 112. ഇഖ് ലാസ്
 113. ഫലഖ്
 114. നാസ്

1 നൂൻ- പേനയും അവർ എഴുതുന്നതും തന്നെയാണ സത്യം.

2 നിൻറെ രക്ഷിതാവിൻറെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല.

3 തീർച്ചയായും നിനക്ക്‌ മുറിഞ്ഞ്‌ പോകാത്ത പ്രതിഫലമുണ്ട്‌.

4 തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.

5 ആകയാൽ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും;

6 നിങ്ങളിൽ ആരാണ്‌ കുഴപ്പത്തിലകപ്പെട്ടവനെന്ന്‌

7 തീർച്ചയായും നിൻറെ രക്ഷിതാവ്‌ അവൻറെ മാർഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സൻമാർഗം പ്രാപിച്ചവരെപ്പറ്റിയും അവൻ നല്ലവണ്ണം അറിയുന്നവനാകുന്നു.

8 അതിനാൽ സത്യനിഷേധികളെ നീ അനുസരിക്കരുത്‌?

9 നീ വഴങ്ങികൊടുത്തിരുന്നെങ്കിൽ അവർക്കും വഴങ്ങിത്തരാമായിരുന്നു എന്നവർ ആഗ്രഹിക്കുന്നു.

10 അധികമായി സത്യം ചെയ്യുന്നവനും, നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്‌.

11 കുത്തുവാക്ക്‌ പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ

12 നൻമക്ക്‌ തടസ്സം നിൽക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ

13 ക്രൂരനും അതിനു പുറമെ ദുഷ്കീർത്തി നേടിയവനുമായ

14 അവൻ സ്വത്തും സന്താനങ്ങളും ഉള്ളവനായി എന്നതിനാൽ (അവൻ അത്തരം നിലപാട്‌ സ്വീകരിച്ചു.)

15 നമ്മുടെ ദൃഷ്ടാന്തങ്ങൾ അവന്ന്‌ വായിച്ചുകേൾപിക്കപ്പെട്ടാൽ അവൻ പറയും; പൂർവ്വികൻമാരുടെ പുരാണകഥകൾ എന്ന്‌.

16 വഴിയെ ( അവൻറെ ) തുമ്പിക്കൈ മേൽ നാം അവന്ന്‌ അടയാളം വെക്കുന്നതാണ്‌.

17 ആ തോട്ടക്കാരെ നാം പരീക്ഷിച്ചത്‌ പോലെ തീർച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. പ്രഭാതവേളയിൽ ആ തോട്ടത്തിലെ പഴങ്ങൾ അവർ പറിച്ചെടുക്കുമെന്ന്‌ അവർ സത്യം ചെയ്ത സന്ദർഭം.

18 അവർ ( യാതൊന്നും ) ഒഴിവാക്കി പറഞ്ഞിരുന്നില്ല.

19 എന്നിട്ട്‌ അവർ ഉറങ്ങിക്കൊണ്ടിരിക്കെ നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു.

20 അങ്ങനെ അത്‌ മുറിച്ചെടുക്കപ്പെട്ടത്‌ പോലെ ആയിത്തീർന്നു.

21 അങ്ങനെ പ്രഭാതവേളയിൽ അവർ പരസ്പരം വിളിച്ചുപറഞ്ഞു:

22 നിങ്ങൾ പറിച്ചെടുക്കാൻ പോകുകയാണെങ്കിൽ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക്‌ നിങ്ങൾ കാലത്തുതന്നെ പുറപ്പെടുക.

23 അവർ അന്യോന്യം മന്ത്രിച്ചു കൊണ്ടു പോയി.

24 ഇന്ന്‌ ആ തോട്ടത്തിൽ നിങ്ങളുടെ അടുത്ത്‌ ഒരു സാധുവും കടന്നു വരാൻ ഇടയാവരുത്‌ എന്ന്‌.

25 അവർ ( സാധുക്കളെ ) തടസ്സപ്പെടുത്താൻ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത്‌ പുറപ്പെടുകയും ചെയ്തു.

26 അങ്ങനെ അത്‌ ( തോട്ടം ) കണ്ടപ്പോൾ അവർ പറഞ്ഞു: തീർച്ചയായും നാം പിഴവു പറ്റിയവരാകുന്നു.

27 അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു.

28 അവരുടെ കൂട്ടത്തിൽ മദ്ധ്യനിലപാടുകാരനായ ഒരാൾ പറഞ്ഞു: ഞാൻ നിങ്ങളോട്‌ പറഞ്ഞില്ലേ? എന്താണ്‌ നിങ്ങൾ അല്ലാഹുവെ പ്രകീർത്തിക്കാതിരുന്നത്‌?

29 അവർ പറഞ്ഞു: നമ്മുടെ രക്ഷിതാവ്‌ എത്രയോ പരിശുദ്ധൻ! തീർച്ചയായും നാം അക്രമികളായിരിക്കുന്നു.

30 അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ അവരിൽ ചിലർ ചിലരുടെ നേർക്ക്‌ തിരിഞ്ഞു.

31 അവർ പറഞ്ഞു: നമ്മുടെ നാശമേ! തീർച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു.

32 നമ്മുടെ രക്ഷിതാവ്‌ അതിനെക്കാൾ ഉത്തമമായത്‌ നമുക്ക്‌ പകരം തന്നേക്കാം. തീർച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക്‌ ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു.

33 അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതൽ ഗൗരവമുള്ളതാകുന്നു. അവർ അറിഞ്ഞിരുന്നെങ്കിൽ!

34 തീർച്ചയായും സൂക്ഷ്മത പാലിക്കുന്നവർക്ക്‌ അവരുടെ രക്ഷിതാവിങ്കൽ അനുഗ്രഹങ്ങളുടെ സ്വർഗത്തോപ്പുകളുണ്ട്‌.

35 അപ്പോൾ മുസ്ലിംകളെ നാം കുറ്റവാളികളെപോലെ ആക്കുമോ?

36 നിങ്ങൾക്കെന്തു പറ്റി? നിങ്ങൾ എങ്ങനെയാണ്‌ വിധികൽപിക്കുന്നത്‌?

37 അതല്ല, നിങ്ങൾക്കു വല്ല ഗ്രന്ഥവും കിട്ടിയിട്ട്‌ നിങ്ങളതിൽ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ?

38 നിങ്ങൾ ( യഥേഷ്ടം ) തെരഞ്ഞെടുക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ അതിൽ ( ആ ഗ്രന്ഥത്തിൽ ) വന്നിട്ടുണ്ടോ?

39 അതല്ല, ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ എത്തുന്ന - നിങ്ങൾ വിധിക്കുന്നതെല്ലാം നിങ്ങൾക്കായിരിക്കുമെന്നതിനുള്ള-വല്ല കരാറുകളും നിങ്ങളോട്‌ നാം ബാധ്യതയേറ്റതായി ഉണ്ടോ?

40 അവരിൽ ആരാണ്‌ ആ കാര്യത്തിന്‌ ഉത്തരവാദിത്തം ഏൽക്കാനുള്ളത്‌ എന്ന്‌ അവരോട്‌ ചോദിച്ചു നോക്കുക.

41 അതല്ല, അവർക്ക്‌ വല്ല പങ്കുകാരുമുണ്ടോ? എങ്കിൽ അവരുടെ ആ പങ്കുകാരെ അവർ കൊണ്ടുവരട്ടെ. അവർ സത്യവാൻമാരാണെങ്കിൽ.

42 കണങ്കാൽ വെളിവാക്കപ്പെടുന്ന ( ഭയങ്കരമായ ) ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക. സുജൂദ്‌ ചെയ്യാൻ ( അന്ന്‌ ) അവർ ക്ഷണിക്കപ്പെടും. അപ്പോൾ അവർക്കതിന്‌ സാധിക്കുകയില്ല.

43 അവരുടെ കണ്ണുകൾ കീഴ്പോട്ട്‌ താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവർ സുരക്ഷിതരായിരുന്ന സമയത്ത്‌ സുജൂദിനായി അവർ ക്ഷണിക്കപ്പെട്ടിരുന്നു.

44 ആകയാൽ എന്നെയും ഈ വർത്തമാനം നിഷേധിച്ചു കളയുന്നവരെയും കുടി വിട്ടേക്കുക. അവർ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം.

45 ഞാൻ അവർക്ക്‌ നീട്ടിയിട്ട്‌ കൊടുക്കുകയും ചെയ്യും. തീർച്ചയായും എൻറെ തന്ത്രം ശക്തമാകുന്നു.

46 അതല്ല, നീ അവരോട്‌ വല്ല പ്രതിഫലവും ചോദിച്ചിട്ട്‌ അവർ കടബാധയാൽ ഞെരുങ്ങിയിരിക്കുകയാണോ?

47 അതല്ല, അവരുടെ അടുക്കൽ അദൃശ്യജ്ഞാനമുണ്ടായിട്ട്‌ അവർ എഴുതി എടുത്തു കൊണ്ടിരിക്കുകയാണോ?

48 അതുകൊണ്ട്‌ നിൻറെ രക്ഷിതാവിൻറെ വിധി കാത്ത്‌ നീ ക്ഷമിച്ചു കൊള്ളുക. നീ മത്സ്യത്തിൻറെ ആളെപ്പോലെ ( യൂനുസ്‌ നബിയെപ്പോലെ ) ആകരുത്‌. അദ്ദേഹം ദുഃഖനിമഗ്നായികൊണ്ട്‌ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം.

49 അദ്ദേഹത്തിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കിൽ അദ്ദേഹം ആ പാഴ്ഭൂമിയിൽ ആക്ഷേപാർഹനായിക്കൊണ്ട്‌ പുറന്തള്ളപ്പെടുമായിരുന്നു.

50 അപ്പോൾ അദ്ദേഹത്തിൻറെ രക്ഷിതാവ്‌ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട്‌ അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു.

51 സത്യനിഷേധികൾ ഈ ഉൽബോധനം കേൾക്കുമ്പോൾ അവരുടെ കണ്ണുകൾകൊണ്ട്‌ നോക്കിയിട്ട്‌ നീ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും. തീർച്ചയായും ഇവൻ ഒരു ഭ്രാന്തൻ തന്നെയാണ്‌ എന്നവർ പറയും.

52 ഇത്‌ ലോകർക്കുള്ള ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഖലം&oldid=52302" എന്ന താളിൽനിന്ന് ശേഖരിച്ചത്