പരിശുദ്ധ ഖുർആൻ/ഹുജുറാത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിൻറെയും അവൻറെ റസൂലിൻറെയും മുമ്പിൽ ( യാതൊന്നും ) മുങ്കടന്നു പ്രവർത്തിക്കരുത്‌. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

2 സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങൾ പ്രവാചകൻറെ ശബ്ദത്തിന്‌ മീതെ ഉയർത്തരുത്‌. അദ്ദേഹത്തോട്‌ സംസാരിക്കുമ്പോൾ നിങ്ങൾ അന്യോന്യം ഒച്ചയിടുന്നത്‌ പോലെ ഒച്ചയിടുകയും ചെയ്യരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കർമ്മങ്ങൾ നിഷ്ഫലമായി പോകാതിരിക്കാൻ വേണ്ടി.

3 തീർച്ചയായും തങ്ങളുടെ ശബ്ദങ്ങൾ അല്ലാഹുവിൻറെ റസൂലിൻറെ അടുത്ത്‌ താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധപനിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്‌. അവർക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്‌.

4 ( നീ താമസിക്കുന്ന ) അറകൾക്കു പുറത്തു നിന്ന്‌ നിന്നെ വിളിക്കുന്നവരാരോ അവരിൽ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.

5 നീ അവരുടെ അടുത്തേക്കു പുറപ്പെട്ട്‌ ചെല്ലുന്നത്‌ വരെ അവർ ക്ഷമിച്ചിരുന്നെങ്കിൽ അതായിരുന്നു അവർക്ക്‌ കൂടുതൽ നല്ലത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

6 സത്യവിശ്വാസികളേ, ഒരു അധർമ്മകാരി വല്ല വാർത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിൻറെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി.

7 അല്ലാഹുവിൻറെ റസൂലാണ്‌ നിങ്ങൾക്കിടയിലുള്ളതെന്ന്‌ നിങ്ങൾ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ നിങ്ങൾ വിഷമിച്ച്‌ പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങൾക്ക്‌ സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീർക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അത്‌ അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധർമ്മവും അനുസരണക്കേടും നിങ്ങൾക്കവൻ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേർമാർഗം സ്വീകരിച്ചവർ.

8 അല്ലാഹുവിങ്കൽ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്‌. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

9 സത്യവിശ്വാസികളിൽ നിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ നിങ്ങൾ അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടിൽ ഒരു വിഭാഗം മറുവിഭാഗത്തിനെതിരിൽ അതിക്രമം കാണിച്ചാൽ അതിക്രമം കാണിക്കുന്ന വിഭാഗത്തോട്‌ അവർ അല്ലാഹുവിൻറെ കൽപനയിലേക്ക്‌ മടങ്ങിവരുന്നതു വരെ നിങ്ങൾ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കിൽ നീതിപൂർവ്വം ആ രണ്ടു വിഭാഗങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങൾ നീതി പാലിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

10 സത്യവിശ്വാസികൾ ( പരസ്പരം ) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾക്ക്‌ കാരുണ്യം ലഭിച്ചേക്കാം.

11 സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവർ ( പരിഹസിക്കപ്പെടുന്നവർ ) അവരെക്കാൾ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവർ ( പരിഹസിക്കപ്പെടുന്ന സ്ത്രീകൾ ) മറ്റവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ അന്യോന്യം കുത്തുവാക്ക്‌ പറയരുത്‌. നിങ്ങൾ പരിഹാസപേരുകൾ വിളിച്ച്‌ പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാർമ്മികമായ പേര്‌ ( വിളിക്കുന്നത്‌ ) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാർ തന്നെയാകുന്നു അക്രമികൾ.

12 സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത്‌ കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്‌. തൻറെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവൻറെ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത്‌ ( ശവം തിന്നുന്നത്‌ ) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

13 ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻറെ അടുത്ത്‌ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

14 ഗ്രാമീണ അറബികൾ പറയുന്നു; ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌. നീ പറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല. എന്നാൽ ഞങ്ങൾ കീഴിപെട്ടിരിക്കുന്നു. എന്ന്‌ നിങ്ങൾ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവൻറെ ദൂതനെയും നിങ്ങൾ അനുസരിക്കുന്ന പക്ഷം നിങ്ങൾക്കു നിങ്ങളുടെ കർമ്മഫലങ്ങളിൽ നിന്ന്‌ യാതൊന്നും അവൻ കുറവ്‌ വരുത്തുകയില്ല. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

15 അല്ലാഹുവിലും അവൻറെ ദൂതനിലും വിശ്വസിക്കുകയും പിന്നീട്‌ സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട്‌ അല്ലാഹുവിൻറെ മാർഗത്തിൽ സമരം നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സത്യവിശ്വാസികൾ. അവർ തന്നെയാകുന്നു സത്യവാൻമാർ.

16 നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങൾ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏത്‌ കാര്യത്തെപറ്റിയും അറിയുന്നവനാകുന്നു.

17 അവർ ഇസ്ലാം മതം സ്വീകരിച്ചു എന്നത്‌ അവർ നിന്നോട്‌ കാണിച്ച ദാക്ഷിണ്യമായി അവർ എടുത്തുപറയുന്നു. നീ പറയുക: നിങ്ങൾ ഇസ്ലാം സ്വീകരിച്ചതിനെ എന്നോട്‌ കാണിച്ച ദാക്ഷിണ്യമായി എടുത്ത്‌ പറയരുത്‌. പ്രത്യുത, സത്യവിശ്വാസത്തിലേക്ക്‌ നിങ്ങൾക്ക്‌ മാർഗദർശനം നൽകി എന്നത്‌ അല്ലാഹു നിങ്ങളോട്‌ ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങൾ സത്യവാൻമാരാണെങ്കിൽ ( ഇത്‌ നിങ്ങൾ അംഗീകരിക്കുക )

18 തീർച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. നിങ്ങൾ പ്രവർത്തിക്കുന്നത്‌ കണ്ടറിയുന്നവനുമാകുന്നു അല്ലാഹു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>