പരിശുദ്ധ ഖുർആൻ/മുജാദില

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ( നബിയേ, ) തൻറെ ഭർത്താവിൻറെ കാര്യത്തിൽ നിന്നോട്‌ തർക്കിക്കുകയും അല്ലാഹുവിങ്കലേക്ക്‌ സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക്‌ അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങൾ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്‌.

2 നിങ്ങളുടെ കൂട്ടത്തിൽ തങ്ങളുടെ ഭാര്യമാരെ മാതാക്കൾക്ക്‌ തുല്യമായി പ്രഖ്യാപിക്കുന്നവർ ( അബദ്ധമാകുന്നു ചെയ്യുന്നത്‌. ) അവർ ( ഭാര്യമാർ ) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കൾ അവരെ പ്രസവിച്ച സ്ത്രീകൾ അല്ലാതെ മറ്റാരുമല്ല. തീർച്ചയായും അവർ നിഷിദ്ധമായ വാക്കും അസത്യവുമാണ്‌ പറയുന്നത്‌. തീർച്ചയായും അല്ലാഹു അധികം മാപ്പുനൽകുന്നവനും പൊറുക്കുന്നവനുമാണ്‌.

3 തങ്ങളുടെ ഭാര്യമാരെ മാതാക്കൾക്ക്‌ തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട്‌ തങ്ങൾ പറഞ്ഞതിൽ നിന്ന്‌ മടങ്ങുകയും ചെയ്യുന്നവർ, അവർ പരസ്പരം സ്പർശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌. അത്‌ നിങ്ങൾക്കു നൽകപ്പെടുന്ന ഉപദേശമാണ്‌. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.

4 ഇനി വല്ലവന്നും ( അടിമയെ ) ലഭിക്കാത്ത പക്ഷം, അവർ പരസ്പരം സ്പർശിക്കുന്നതിന്‌ മുമ്പായി തുടർച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. വല്ലവന്നും ( അത്‌ ) സാധ്യമാകാത്ത പക്ഷം അറുപതു അഗതികൾക്ക്‌ ആഹാരം നൽകേണ്ടതാണ്‌. അത്‌ അല്ലാഹുവിലും അവൻറെ ദൂതനിലും നിങ്ങൾ വിശ്വസിക്കാൻ വേണ്ടിയത്രെ. അവ അല്ലാഹുവിൻറെ പരിധികളാകുന്നു. സത്യനിഷേധികൾക്ക്‌ വേദനയേറിയ ശിക്ഷയുണ്ട്‌.

5 തീർച്ചയായും അല്ലാഹുവെയും അവൻറെ ദൂതനെയും എതിർത്തു കൊണ്ടിരിക്കുന്നവർ അവരുടെ മുമ്പുള്ളവർ വഷളാക്കപ്പെട്ടത്‌ പോലെ വഷളാക്കപ്പെടുന്നതാണ്‌. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്‌. സത്യനിഷേധികൾക്ക്‌ അപമാനകരമായ ശിക്ഷയുമുണ്ട്‌.

6 അല്ലാഹു അവരെയെല്ലാം ഉയിർത്തെഴുന്നേൽപിക്കുകയും, എന്നിട്ട്‌ അവർ പ്രവർത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത്‌ തിട്ടപ്പെടുത്തുകയും അവരത്‌ മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത്‌ കാര്യത്തിനും സാക്ഷിയാകുന്നു.

7 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന്‌ നീ കാണുന്നില്ലേ? മൂന്നു പേർ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവൻ ( അല്ലാഹു ) അവർക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കിൽ അവൻ അവർക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാൾ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ ( സംഭാഷണം ) ആണെങ്കിൽ അവർ എവിടെയായിരുന്നാലും അവൻ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട്‌ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ, അവർ പ്രവർത്തിച്ചതിനെപ്പറ്റി അവരെ അവൻ വിവരമറിയിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു.

8 രഹസ്യസംഭാഷണം നടത്തുന്നതിൽ നിന്ന്‌ വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവർ ഏതൊന്നിൽ നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവർ പിന്നീട്‌ മടങ്ങുന്നു.പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവർ പരസ്പരം രഹസ്യഉപദേശം നടത്തുകയും ചെയ്യുന്നു. അവർ നിൻറെ അടുത്ത്‌ വന്നാൽ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയിൽ അവർ നിനക്ക്‌ അഭിവാദ്യമർപ്പിക്കുകയും ചെയ്യും. ഞങ്ങൾ ഈ പറയുന്നതിൻറെ പേരിൽ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അവർ അന്യോന്യം പറയുകയും ചെയ്യും. അവർക്കു നരകം മതി. അവർ അതിൽ എരിയുന്നതാണ്‌. ആ പര്യവസാനം എത്ര ചീത്ത.

9 സത്യവിശ്വാസികളേ, നിങ്ങൾ രഹസ്യസംഭാഷണം നടത്തുകയാണെങ്കിൽ അധർമ്മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങൾ രഹസ്യസംഭാഷണം നടത്തരുത്‌. പുണ്യത്തിൻറെയും ഭയഭക്തിയുടെയും കാര്യത്തിൽ നിങ്ങൾ രഹസ്യഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക്‌ നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമോ അവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.

10 ആ രഹസ്യസംസാരം പിശാചിൽ നിന്നുള്ളത്‌ മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കാൻ വേണ്ടിയാകുന്നു അത്‌. എന്നാൽ അല്ലാഹുവിൻറെ അനുമതികൂടാതെ അതവർക്ക്‌ യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികൾ അല്ലാഹുവിൻറെ മേൽ ഭരമേൽപിച്ചുകൊള്ളട്ടെ.

11 സത്യവിശ്വാസികളേ, നിങ്ങൾ സദസ്സുകളിൽ സൗകര്യപ്പെടുത്തി കൊടുക്കുക എന്ന്‌ നിങ്ങളോടു പറയപ്പെട്ടാൽ നിങ്ങൾ സൗകര്യപ്പെടുത്തികൊടുക്കണം. എങ്കിൽ അല്ലാഹു നിങ്ങൾക്കും സൗകര്യപ്പെടുത്തിത്തരുന്നതാണ്‌. നിങ്ങൾ എഴുന്നേറ്റ്‌ പോകണമെന്ന്‌ പറയപ്പെട്ടാൽ നിങ്ങൾ എഴുന്നേറ്റ്‌ പോകണം. നിങ്ങളിൽ നിന്ന്‌ വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്‌. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

12 സത്യവിശ്വാസികളേ, നിങ്ങൾ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കിൽ നിങ്ങളുടെ രഹസ്യസംഭാഷണത്തിൻറെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങൾ അർപ്പിക്കുക. അതാണു നിങ്ങൾക്കു ഉത്തമവും കൂടുതൽ പരിശുദ്ധവുമായിട്ടുള്ളത്‌. ഇനി നിങ്ങൾക്ക്‌ ( ദാനം ചെയ്യാൻ ) ഒന്നും കിട്ടിയില്ലെങ്കിൽ തീർച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

13 നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങൾ ദാനധർമ്മങ്ങൾ അർപ്പിക്കുന്നതിനെപ്പറ്റി നിങ്ങൾ ഭയപ്പെട്ടിരിക്കുകയാണോ? എന്നാൽ നിങ്ങളത്‌ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാൽ നിങ്ങൾ നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത്‌ നൽകുകയും അല്ലാഹുവെയും അവൻറെ റസൂലിനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

14 അല്ലാഹു കോപിച്ച ഒരു വിഭാഗ ( യഹൂദർ ) വുമായി മൈത്രിയിൽ ഏർപെട്ടവരെ ( മുനാഫിഖുകളെ ) നീ കണ്ടില്ലേ? അവർ നിങ്ങളിൽ പെട്ടവരല്ല. അവരിൽ ( യഹൂദരിൽ ) പെട്ടവരുമല്ല. അവർ അറിഞ്ഞു കൊണ്ട്‌ കള്ള സത്യം ചെയ്യുന്നു.

15 അല്ലാഹു അവർക്ക്‌ കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. തീർച്ചയായും അവർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം എത്രയോ ദുഷിച്ചതായിരിക്കുന്നു.

16 അവരുടെ ശപഥങ്ങളെ അവർ ഒരു പരിചയാക്കിത്തീർത്തിരിക്കുന്നു. അങ്ങനെ അവർ അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തടഞ്ഞു. അതിനാൽ അവർക്ക്‌ അപമാനകരമായ ശിക്ഷയുണ്ട്‌.

17 അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കൽ അവർക്ക്‌ ഒട്ടും പ്രയോജനപ്പെടുകയില്ല. അത്തരക്കാരാകുന്നു നരകാവകാശികൾ. അവർ അതിൽ നിത്യവാസികളായിരിക്കും.

18 അല്ലാഹു അവരെയെല്ലാം ഉയിർത്തെഴുന്നേൽപിക്കുന്ന ദിവസം. നിങ്ങളോടവർ ശപഥം ചെയ്യുന്നത്‌ പോലെ അവനോടും അവർ ശപഥം ചെയ്യും. തങ്ങൾ ( ഈ കള്ള സത്യം മൂലം ) എന്തോ ഒന്ന്‌ നേടിയതായി അവർ വിചാരിക്കുകയും ചെയ്യും. അറിയുക: തീർച്ചയായും അവർ തന്നെയാകുന്നു കള്ളം പറയുന്നവർ

19 പിശാച്‌ അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉൽബോധനം അവർക്ക്‌ വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിൻറെ കക്ഷി. അറിയുക; തീർച്ചയായും പിശാചിൻറെ കക്ഷി തന്നെയാകുന്നു നഷ്ടക്കാർ .

20 തീർച്ചയായും അല്ലാഹുവോടും അവൻറെ റസൂലിനോടും എതിർത്തുനിൽക്കുന്നവരാരോ അക്കൂട്ടർ ഏറ്റവും നിന്ദ്യൻമാരായവരുടെ കൂട്ടത്തിലാകുന്നു.

21 തീർച്ചയായും ഞാനും എൻറെ ദൂതൻമാരും തന്നെയാണ്‌ വിജയം നേടുക. എന്ന്‌ അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

22 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവൻറെ റസൂലിനോടും എതിർത്തു നിൽക്കുന്നവരുമായി സ്നേഹബന്ധം പുലർത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവർ ( എതിർപ്പുകാർ ) അവരുടെ പിതാക്കളോ, പുത്രൻമാരോ, സഹോദരൻമാരോ ബന്ധുക്കളോ ആയിരുന്നാൽ പോലും. അത്തരക്കാരുടെ ഹൃദയങ്ങളിൽ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവൻറെ പക്കൽ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവൻ അവർക്ക്‌ പിൻബലം നൽകുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിൻറെ കക്ഷി. അറിയുക: തീർച്ചയായും അല്ലാഹുവിൻറെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവർ.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/മുജാദില&oldid=52323" എന്ന താളിൽനിന്ന് ശേഖരിച്ചത്