Jump to content

പരിശുദ്ധ ഖുർആൻ/ഹഷ്‌ർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(പരിശുദ്ധ ഖുർആൻ/ഹഷ്ർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീർത്തനം ചെയ്തിരിക്കുന്നു. അവൻ പ്രതാപിയും യുക്തിമാനുമാകുന്നു.

2 വേദക്കാരിൽ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലിൽ തന്നെ അവരുടെ വീടുകളിൽ നിന്നു പുറത്തിറക്കിയവൻ അവനാകുന്നു. അവർ പുറത്തിറങ്ങുമെന്ന്‌ നിങ്ങൾ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകൾ അല്ലാഹുവിൽ നിന്ന്‌ തങ്ങളെ പ്രതിരോധിക്കുമെന്ന്‌ അവർ വിചാരിച്ചിരുന്നു. എന്നാൽ അവർ കണക്കാക്കാത്ത വിധത്തിൽ അല്ലാഹു അവരുടെ അടുക്കൽ ചെല്ലുകയും അവരുടെ മനസ്സുകളിൽ ഭയം ഇടുകയും ചെയ്തു. അവർ സ്വന്തം കൈകൾകൊണ്ടും സത്യവിശ്വാസികളുടെ കൈകൾകൊണ്ടും അവരുടെ വീടുകൾ നശിപ്പിച്ചിരുന്നു. ആകയാൽ കണ്ണുകളുള്ളവരേ, നിങ്ങൾ ഗുണപാഠം ഉൾകൊള്ളുക.

3 അല്ലാഹു അവരുടെ മേൽ നാടുവിട്ടുപോക്ക്‌ വിധിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഇഹലോകത്ത്‌ വെച്ച്‌ അവൻ അവരെ ശിക്ഷിക്കുമായിരുന്നു.പരലോകത്ത്‌ അവർക്കു നരകശിക്ഷയുമുണ്ട്‌.

4 അത്‌ അല്ലാഹുവോടും അവൻറെ റസൂലിനോടും അവർ മത്സരിച്ചു നിന്നതിൻറെ ഫലമത്രെ. വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

5 നിങ്ങൾ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കിൽ അവയെ അവയുടെ മുരടുകളിൽ നിൽക്കാൻ വിടുകയോ ചെയ്യുന്ന പക്ഷം അത്‌ അല്ലാഹുവിൻറെ അനുമതി പ്രകാരമാണ്‌. അധർമ്മകാരികളെ അപമാനപ്പെടുത്തുവാൻ വേണ്ടിയുമാണ്‌.

6 അവരിൽ നിന്ന്‌ ( യഹൂദരിൽ നിന്ന്‌ ) അല്ലാഹു അവൻറെ റസൂലിന്‌ കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങൾ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല.പക്ഷെ, അല്ലാഹു അവൻറെ ദൂതൻമാരെ അവൻ ഉദ്ദേശിക്കുന്നവരുടെ നേർക്ക്‌ അധികാരപ്പെടുത്തി അയക്കുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

7 അല്ലാഹു അവൻറെ റസൂലിന്‌ വിവിധ രാജ്യക്കാരിൽ നിന്ന്‌ കൈവരുത്തി കൊടുത്തതെന്തോ അത്‌ അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങൾക്കും അനാഥകൾക്കും അഗതികൾക്കും വഴിപോക്കർക്കുമുള്ളതാകുന്നു. അത്‌ ( ധനം ) നിങ്ങളിൽ നിന്നുള്ള ധനികൻമാർക്കിടയിൽ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാൻ വേണ്ടിയാണത്‌. നിങ്ങൾക്കു റസൂൽ നൽകിയതെന്തോ അത്‌ നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന്‌ നിങ്ങൾ ഒഴിഞ്ഞ്‌ നിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌.

8 അതായത്‌ സ്വന്തം വീടുകളിൽ നിന്നും സ്വത്തുക്കളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രൻമാർക്ക്‌ (അവകാശപ്പെട്ടതാകുന്നു ആ ധനം.) അവർ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവൻറെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവർ തന്നെയാകുന്നു സത്യവാൻമാർ.

9 അവരുടെ ( മുഹാജിറുകളുടെ ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവർക്കും ( അൻസാറുകൾക്ക്‌ ). തങ്ങളുടെ അടുത്തേക്ക്‌ സ്വദേശം വെടിഞ്ഞു വന്നവരെ അവർ സ്നേഹിക്കുന്നു. അവർക്ക്‌ ( മുഹാജിറുകൾക്ക്‌ ) നൽകപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളിൽ ഒരു ആവശ്യവും അവർ ( അൻസാറുകൾ ) കണ്ടെത്തുന്നുമില്ല. തങ്ങൾക്ക്‌ ദാരിദ്യ്‌രമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക്‌ അവർ പ്രാധാന്യം നൽകുകയും ചെയ്യും. ഏതൊരാൾ തൻറെ മനസ്സിൻറെ പിശുക്കിൽ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാകുന്നു വിജയം പ്രാപിച്ചവർ.

10 അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു

11 ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരിൽ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരൻമാരോട്‌ അവർ പറയുന്നു: തീർച്ചയായും നിങ്ങൾ പുറത്താക്കപ്പെട്ടാൽ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത്‌ പോകുന്നതാണ്‌. നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങൾക്കെതിരിൽ യുദ്ധമുണ്ടായാൽ തീർച്ചയായും ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്‌. എന്നാൽ തീർച്ചയായും അവർ കള്ളം പറയുന്നവരാണ്‌ എന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിക്കുന്നു.

12 അവർ യഹൂദൻമാർ പുറത്താക്കപ്പെടുന്ന പക്ഷം ഇവർ (കപടവിശ്വാസികൾ) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവർ ഒരു യുദ്ധത്തെ നേരിട്ടാൽ ഇവർ അവരെ സഹായിക്കുകയുമില്ല. ഇനി ഇവർ അവരെ സഹായിച്ചാൽ തന്നെ ഇവർ പിന്തിരിഞ്ഞോടും തീർച്ച. പിന്നീട്‌ അവർക്ക്‌ ഒരു സഹായവും ലഭിക്കുകയില്ല.

13 തീർച്ചയായും അവരുടെ മനസ്സുകളിൽ അല്ലാഹുവെക്കാൾ കൂടുതൽ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവർ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.

14 കോട്ടകെട്ടിയ പട്ടണങ്ങളിൽ വെച്ചോ മതിലുകളുടെ പിന്നിൽ നിന്നോ അല്ലാതെ അവർ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവർ തമ്മിൽ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവർ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങൾ ഭിന്നിപ്പിലാകുന്നു. അവർ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.

15 അവർക്കു മുമ്പ്‌ അടുത്ത്‌ തന്നെ കഴിഞ്ഞുപോയവരുടെ സ്ഥിതി പോലെത്തന്നെ. അവർ ചെയ്തിരുന്ന കാര്യങ്ങളുടെ ദുഷ്ഫലം അവർ ആസ്വദിച്ചു കഴിഞ്ഞു. അവർക്ക്‌ വേദനയേറിയ ശിക്ഷയുമുണ്ട്‌.

16 പിശാചിൻറെ അവസ്ഥ പോലെ തന്നെ. മനുഷ്യനോട്‌, നീ അവിശ്വാസിയാകൂ എന്ന്‌ അവൻ പറഞ്ഞ സന്ദർഭം. അങ്ങനെ അവൻ അവിശ്വസിച്ചു കഴിഞ്ഞപ്പോൾ അവൻ ( പിശാച്‌ ) പറഞ്ഞു: തീർച്ചയായും ഞാൻ നീയുമായുള്ള ബന്ധത്തിൽ നിന്ന്‌ വിമുക്തനാകുന്നു. തീർച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാൻ ഭയപ്പെടുന്നു.

17 അങ്ങനെ അവർ ഇരുവരുടെയും പര്യവസാനം അവർ നരകത്തിൽ നിത്യവാസികളായി കഴിയുക എന്നതായിത്തീർന്നു. അതത്രെ അക്രമകാരികൾക്കുള്ള പ്രതിഫലം.

18 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താൻ നാളെക്ക്‌ വേണ്ടി എന്തൊരു മുന്നൊരുക്കമാണ്‌ ചെയ്തു വെച്ചിട്ടുള്ളതെന്ന്‌ നോക്കിക്കൊള്ളട്ടെ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.

19 അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്‌. തൻമൂലം അല്ലാഹു അവർക്ക്‌ അവരെ പറ്റി തന്നെ ഓർമയില്ലാതാക്കി. അക്കൂട്ടർ തന്നെയാകുന്നു ദുർമാർഗികൾ.

20 നരകാവകാശികളും സ്വർഗാവകാശികളും സമമാകുകയില്ല. സ്വർഗാവകാശികൾ തന്നെയാകുന്നു വിജയം നേടിയവർ.

21 ഈ ഖുർആനിനെ നാം ഒരു പർവ്വതത്തിന്മേൽ അവതരിപ്പിച്ചിരുന്നുവെങ്കിൽ അത്‌ ( പർവ്വതം ) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താൽ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങൾ നാം ജനങ്ങൾക്ക്‌ വേണ്ടി വിവരിക്കുന്നു. അവർ ചിന്തിക്കുവാൻ വേണ്ടി.

22 താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവൻ. അവൻ പരമകാരുണികനും കരുണാനിധിയുമാകുന്നു.

23 താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നൽകുന്നവനും അഭയം നൽകുന്നവനും മേൽനോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവൻ. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ!

24 സ്രഷ്ടാവും നിർമാതാവും രൂപം നൽകുന്നവനുമായ അല്ലാഹുവത്രെ അവൻ. അവന്‌ ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്‌. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവൻറെ മഹത്വത്തെ പ്രകീർത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഹഷ്‌ർ&oldid=14194" എന്ന താളിൽനിന്ന് ശേഖരിച്ചത്