Jump to content

പരിശുദ്ധ ഖുർആൻ/ത്വലാഖ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 65 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 നബിയേ, നിങ്ങൾ ( വിശ്വാസികൾ ) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അവരെ നിങ്ങൾ അവരുടെ ഇദ്ദഃ കാലത്തിന്‌ ( കണക്കാക്കി ) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങൾ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളിൽ നിന്ന്‌ അവരെ നിങ്ങൾ പുറത്താക്കരുത്‌. അവർ പുറത്തു പോകുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവർ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിൻറെ നിയമപരിധികളാകാകുന്നു. അല്ലാഹുവിൻറെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവൻ അവനോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന്‌ ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന്‌ നിനക്ക്‌ അറിയില്ല.

2 അങ്ങനെ അവർ ( വിവാഹമുക്തകൾ ) അവരുടെ അവധിയിൽ എത്തുമ്പോൾ നിങ്ങൾ ന്യായമായ നിലയിൽ അവരെ പിടിച്ച്‌ നിർത്തുകയോ, ന്യായമായ നിലയിൽ അവരുമായി വേർപിരിയുകയോ ചെയ്യുക. നിങ്ങളിൽ നിന്നുള്ള രണ്ടു നീതിമാൻമാരെ നിങ്ങൾ സാക്ഷി നിർത്തുകയും അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിർത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവർക്ക്‌ ഉപദേശം നൽകപ്പെടുന്നതത്രെ അത്‌. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും,

3 അവൻ കണക്കാക്കാത്ത വിധത്തിൽ അവന്ന്‌ ഉപജീവനം നൽകുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീർച്ചയായും അല്ലാഹു തൻറെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏർപെടുത്തിയിട്ടുണ്ട്‌.

4 നിങ്ങളുടെ സ്ത്രീകളിൽ നിന്നും ആർത്തവത്തെ സംബന്ധിച്ച്‌ നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ അവരുടെ ഇദ്ദഃ യുടെ കാര്യത്തിൽ സംശയത്തിലാണെങ്കിൽ അത്‌ മൂന്ന്‌ മാസമാകുന്നു. ആർത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവൻറെ കാര്യത്തിൽ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌.

5 അത്‌ അല്ലാഹുവിൻറെ കൽപനയാകുന്നു. അവനത്‌ നിങ്ങൾക്ക്‌ അവതരിപ്പിച്ചു തന്നിരിക്കുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവൻറെ തിൻമകളെ അവൻ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവൻ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്‌.

6 നിങ്ങളുടെ കഴിവിൽ പെട്ട, നിങ്ങൾ താമസിക്കുന്ന സ്ഥലത്ത്‌ നിങ്ങൾ അവരെ താമസിപ്പിക്കണം. അവർക്കു ഞെരുക്കമുണ്ടാക്കാൻ വേണ്ടി നിങ്ങൾ അവരെ ദ്രോഹിക്കരുത്‌. അവർ ഗർഭിണികളാണെങ്കിൽ അവർ പ്രസവിക്കുന്നത്‌ വരെ നിങ്ങൾ അവർക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവർ നിങ്ങൾക്കു വേണ്ടി ( കുഞ്ഞിന്‌ ) മുലകൊടുക്കുന്ന പക്ഷം അവർക്കു നിങ്ങൾ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങൾ തമ്മിൽ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങൾ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കിൽ അയാൾക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ.

7 കഴിവുള്ളവൻ തൻറെ കഴിവിൽ നിന്ന്‌ ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തൻറെ ഉപജീവനം ഇടുങ്ങിയതായാൽ അല്ലാഹു അവന്നു കൊടുത്തതിൽ നിന്ന്‌ അവൻ ചെലവിന്‌ കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാൾക്ക്‌ കൊടുത്തതല്ലാതെ ( നൽകാൻ ) നിർബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിനു ശേഷം സൗകര്യം ഏർപെടുത്തികൊടുക്കുന്നതാണ്‌.

8 എത്രയെത്ര രാജ്യക്കാർ അവരുടെ രക്ഷിതാവിൻറെയും അവൻറെ ദൂതൻമാരുടെയും കൽപന വിട്ട്‌ ധിക്കാരം പ്രവർത്തിച്ചിട്ടുണ്ട്‌. അതിനാൽ നാം അവരോട്‌ കർക്കശമായ നിലയിൽ കണക്കു ചോദിക്കുകയും അവരെ നാം ഹീനമായ വിധത്തിൽ ശിക്ഷിക്കുകയും ചെയ്തു.

9 അങ്ങനെ അവർ അവരുടെ നിലപാടിൻറെ ദുഷ്ഫലം ആസ്വദിച്ചു. അവരുടെ നിലപാടിൻറെ പര്യവസാനം നഷ്ടം തന്നെയായിരുന്നു.

10 അല്ലാഹു അവർക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. അതിനാൽ സത്യവിശ്വാസികളായ ബുദ്ധിമാൻമാരേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾക്ക്‌ ഒരു ഉൽബോധകനെ

11 അഥവാ അല്ലാഹുവിൻറെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക്‌ ഓതികേൾപിച്ചു തരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളിൽ നിന്ന്‌ പ്രകാശത്തിലേക്ക്‌ ആനയിക്കുവാൻ വേണ്ടി. വല്ലവനും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷം താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അവനെ പ്രവേശിപ്പിക്കുന്നതാണ്‌. അവർ അതിൽ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന്‌ അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു.

12 അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയിൽ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവൻ. അവയ്ക്കിടയിൽ (അവൻറെ) കൽപന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടി.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ത്വലാഖ്&oldid=52307" എന്ന താളിൽനിന്ന് ശേഖരിച്ചത്