പരിശുദ്ധ ഖുർആൻ/മുംതഹന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
< പരിശുദ്ധ ഖുർആൻ(Holy Quran/Chapter 60 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
 1. അൽ ഫാത്തിഹ
 2. അൽ ബഖറ
 3. ആലു ഇംറാൻ
 4. നിസാഅ്
 5. മാഇദ
 6. അൻആം
 7. അഅ്റാഫ്
 8. അൻഫാൽ
 9. തൗബ
 10. യൂനുസ്
 11. ഹൂദ്
 12. യൂസുഫ്
 13. റഅദ്
 14. ഇബ്രാഹീം
 15. ഹിജ്റ്
 16. നഹ്ൽ
 17. ഇസ്റാഅ്
 18. അൽ കഹഫ്
 19. മർയം
 20. ത്വാഹാ
 21. അൻബിയാഅ്
 22. ഹജ്ജ്
 23. അൽ മുഅ്മിനൂൻ
 24. നൂർ
 25. ഫുർഖാൻ
 26. ശുഅറാ
 27. നംൽ
 28. ഖസസ്
 29. അൻ‌കബൂത്
 30. റൂം
 31. ലുഖ്‌മാൻ
 32. സജദ
 33. അഹ്സാബ്
 34. സബഅ്
 35. ഫാത്വിർ
 36. യാസീൻ
 37. സ്വാഫ്ഫാത്ത്
 38. സ്വാദ്
 39. സുമർ
 40. മുഅ്മിൻ
 41. ഫുസ്സിലത്ത്
 42. ശൂറാ
 43. സുഖ്റുഫ്
 44. ദുഖാൻ
 45. ജാഥിയ
 46. അഹ്ഖാഫ്
 47. മുഹമ്മദ്
 48. ഫതഹ്
 49. ഹുജുറാത്
 50. ഖാഫ്
 51. ദാരിയാത്
 52. ത്വൂർ
 53. നജ്മ്
 54. ഖമർ
 55. റഹ് മാൻ
 56. അൽ വാഖിഅ
 57. ഹദീദ്
 58. മുജാദില
 59. ഹഷ്ർ
 60. മുംതഹന
 61. സ്വഫ്ഫ്
 62. ജുമുഅ
 63. മുനാഫിഖൂൻ
 64. തഗാബൂൻ
 65. ത്വലാഖ്
 66. തഹ് രീം
 67. മുൽക്ക്
 68. ഖലം
 69. ഹാഖ
 70. മആരിജ്
 71. നൂഹ്
 72. ജിന്ന്
 73. മുസമ്മിൽ
 74. മുദ്ദഥിർ
 75. ഖിയാമ
 76. ഇൻസാൻ
 77. മുർസലാത്ത്
 78. നബഅ്
 79. നാസിയാത്ത്
 80. അബസ
 81. തക് വീർ
 82. ഇൻഫിത്വാർ
 83. മുതഫ്ഫിഫീൻ
 84. ഇന്ഷിഖാഖ്
 85. ബുറൂജ്
 86. ത്വാരിഖ്
 87. അഅ്അലാ
 88. ഗാശിയ
 89. ഫജ്ർ
 90. ബലദ്
 91. ശംസ്
 92. ലൈൽ
 93. ളുഹാ
 94. ശർഹ്
 95. തീൻ
 96. അലഖ്
 97. ഖദ്ർ
 98. ബയ്യിന
 99. സൽസല
 100. ആദിയാത്
 101. അൽ ഖാരിഅ
 102. തകാഥുർ
 103. അസ്വർ
 104. ഹുമസ
 105. ഫീൽ
 106. ഖുറൈഷ്
 107. മാഊൻ
 108. കൗഥർ
 109. കാഫിറൂൻ
 110. നസ്ർ
 111. മസദ്
 112. ഇഖ് ലാസ്
 113. ഫലഖ്
 114. നാസ്

1 ഹേ; സത്യവിശ്വാസികളേ, എൻറെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങൾ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങൾക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തിൽ അവർ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങൾ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ വിശ്വസിക്കുന്നതിനാൽ റസൂലിനെയും നിങ്ങളെയും അവർ നാട്ടിൽ നിന്നു പുറത്താക്കുന്നു. എൻറെ മാർഗത്തിൽ സമരം ചെയ്യുവാനും എൻറെ പ്രീതിതേടുവാനും നിങ്ങൾ പുറപ്പെട്ടിരിക്കുകയാണെങ്കിൽ ( നിങ്ങൾ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌. ) നിങ്ങൾ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങൾ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാൻ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളിൽ നിന്ന്‌ വല്ലവനും അപ്രകാരം പ്രവർത്തിക്കുന്ന പക്ഷം അവൻ നേർമാർഗത്തിൽ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു.

2 അവർ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവർ നിങ്ങൾക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങളുടെ നേർക്ക്‌ ദുഷ്ടതയും കൊണ്ട്‌ അവരുടെ കൈകളും നാവുകളും അവർ നീട്ടുകയും നിങ്ങൾ അവിശ്വസിച്ചിരുന്നെങ്കിൽ എന്ന്‌ അവർ ആഗ്രഹിക്കുകയും ചെയ്യും.

3 ഉയിർത്തെഴുന്നേൽപിൻറെ നാളിൽ നിങ്ങളുടെ രക്ത ബന്ധങ്ങളോ നിങ്ങളുടെ സന്താനങ്ങളോ നിങ്ങൾക്ക്‌ പ്രയോജനപ്പെടുകയില്ല തന്നെ. അല്ലാഹു നിങ്ങളെ തമ്മിൽ വേർപിരിക്കും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.

4 നിങ്ങൾക്ക്‌ ഇബ്രാഹീമിലും അദ്ദേഹത്തിൻറെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്‌. അവർ തങ്ങളുടെ ജനതയോട്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങളുമായും അല്ലാഹുവിന്‌ പുറമെ നിങ്ങൾ ആരാധിക്കുന്നവയുമായുള്ള ബന്ധത്തിൽ നിന്നു തീർച്ചയായും ഞങ്ങൾ ഒഴിവായവരാകുന്നു. നിങ്ങളിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നത്‌ വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മിൽ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ഞാൻ താങ്കൾക്ക്‌ വേണ്ടി പാപമോചനം തേടാം, താങ്കൾക്ക്‌ വേണ്ടി അല്ലാഹുവിങ്കൽ നിന്ന്‌ യാതൊന്നും എനിക്ക്‌ അധീനപ്പെടുത്താനാവില്ല എന്ന്‌ ഇബ്രാഹീം തൻറെ പിതാവിനോട്‌ പറഞ്ഞ വാക്കൊഴികെ. ( അവർ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, നിൻറെ മേൽ ഞങ്ങൾ ഭരമേൽപിക്കുകയും, നിങ്കലേക്ക്‌ ഞങ്ങൾ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക്‌ തന്നെയാണ്‌ തിരിച്ചുവരവ്‌.

5 ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന്‌ ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക്‌ നീ പൊറുത്തുതരികയും ചെയ്യേണമേ. തീർച്ചയായും നീ തന്നെയാണ്‌ പ്രതാപിയും യുക്തിമാനും

6 തീർച്ചയായും നിങ്ങൾക്ക്‌ -അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവർക്ക്‌ -അവരിൽ ഉത്തമ മാതൃകയുണ്ടായിട്ടുണ്ട്‌. ആരെങ്കിലും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അല്ലാഹു തന്നെയാകുന്നു പരാശ്രയമുക്തനും സ്തുത്യർഹനുമായിട്ടുള്ളവൻ.

7 നിങ്ങൾക്കും അവരിൽ നിന്ന്‌ നിങ്ങൾ ശത്രുത പുലർത്തിയവർക്കുമിടയിൽ അല്ലാഹു സ്നേഹബന്ധമുണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

8 മതകാര്യത്തിൽ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക്‌ നൻമ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

9 മതകാര്യത്തിൽ നിങ്ങളോട്‌ യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളിൽ നിന്ന്‌ നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതിൽ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ്‌ -അവരോട്‌ മൈത്രികാണിക്കുന്നത്‌ - അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട്‌ മൈത്രീ ബന്ധം പുലർത്തുന്ന പക്ഷം അവർ തന്നെയാകുന്നു അക്രമകാരികൾ.

10 സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകൾ അഭയാർത്ഥികളായി കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാൽ നിങ്ങൾ അവരെ പരീക്ഷിച്ച്‌ നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്‌. എന്നിട്ട്‌ അവർ വിശ്വാസിനികളാണെന്ന്‌ അറിഞ്ഞ്‌ കഴിഞ്ഞാൽ അവരെ നിങ്ങൾ സത്യനിഷേധികളുടെ അടുത്തേക്ക്‌ മടക്കി അയക്കരുത്‌. ആ സ്ത്രീകൾ അവർക്ക്‌ അനുവദനീയമല്ല. അവർക്ക്‌ അവർ ചെലവഴിച്ചത്‌ നിങ്ങൾ നൽകുകയും വേണം. ആ സ്ത്രീകൾക്ക്‌ അവരുടെ പ്രതിഫലങ്ങൾ നിങ്ങൾ കൊടുത്താൽ അവരെ നിങ്ങൾ വിവാഹം കഴിക്കുന്നതിന്‌ നിങ്ങൾക്ക്‌ വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങൾ മുറുകെപിടിച്ചു കൊണ്ടിരിക്കുകയും ചെയ്യരുത്‌. നിങ്ങൾ ചെലവഴിച്ചതെന്തോ, അത്‌ നിങ്ങൾ ചോദിച്ചു കൊള്ളുക. അവർ ചെലവഴിച്ചതെന്തോ അത്‌ അവരും ചോദിച്ച്‌ കൊള്ളട്ടെ. അതാണ്‌ അല്ലാഹുവിൻറെ വിധി. അവൻ നിങ്ങൾക്കിടയിൽ വിധികൽപിക്കുന്നു. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

11 നിങ്ങളുടെ ഭാര്യമാരിൽ നിന്ന്‌ വല്ലവരും അവിശ്വാസികളുടെ കൂട്ടത്തിലേക്ക്‌ ( പോയിട്ട്‌ നിങ്ങൾക്ക്‌ ) നഷ്ടപ്പെടുകയും എന്നിട്ട്‌ നിങ്ങൾ അനന്തര നടപടിയെടുക്കുകയും ചെയ്യുകയാണെങ്കിൽ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ട്‌ പോയത്‌, അവർക്ക്‌ അവർ ചെലവഴിച്ച തുക ( മഹ്ര് ) പോലുള്ളത്‌ നിങ്ങൾ നൽകുക. ഏതൊരു അല്ലാഹുവിൽ നിങ്ങൾ വിശ്വസിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.

12 ഓ; നബീ, അല്ലാഹുവോട്‌ യാതൊന്നിനെയും പങ്കുചേർക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും, തങ്ങളുടെ കൈകാലുകൾക്കിടയിൽ വ്യാജവാദം കെട്ടിച്ചമച്ചു കൊണ്ടുവരികയില്ലെന്നും, യാതൊരു നല്ലകാര്യത്തിലും നിന്നോട്‌ അനുസരണക്കേട്‌ കാണിക്കുകയില്ലെന്നും നിന്നോട്‌ പ്രതിജ്ഞ ചെയ്തുകൊണ്ട്‌ സത്യവിശ്വാസിനികൾ നിൻറെ അടുത്ത്‌ വന്നാൽ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും, അവർക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

13 സത്യവിശ്വാസികളേ, അല്ലാഹു കോപിച്ചിട്ടുള്ള ഒരു ജനതയോട്‌ നിങ്ങൾ മൈത്രിയിൽ ഏർപെടരുത്‌. ഖബ്‌റുകളിലുള്ളവരെ സംബന്ധിച്ച്‌ അവിശ്വാസികൾ നിരാശപ്പെട്ടത്‌ പോലെ പരലോകത്തെപ്പറ്റി അവർ നിരാശപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/മുംതഹന&oldid=14160" എന്ന താളിൽനിന്ന് ശേഖരിച്ചത്