Jump to content

പരിശുദ്ധ ഖുർആൻ/ഖമർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 54 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ആ ( അന്ത്യ ) സമയം അടുത്തു. ചന്ദ്രൻ പിളരുകയും ചെയ്തു.

2 ഏതൊരു ദൃഷ്ടാന്തം അവർ കാണുകയാണെങ്കിലും അവർ പിന്തിരിഞ്ഞു കളയുകയും, ഇത്‌ നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന്‌ അവർ പറയുകയും ചെയ്യും.

3 അവർ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.

4 ( ദൈവ നിഷേധത്തിൽ നിന്ന്‌ ) അവർ ഒഴിഞ്ഞു നിൽക്കാൻ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങൾ തീർച്ചയായും അവർക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌.

5 അതെ, പരിപൂർണ്ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകൾ പര്യാപ്തമാകുന്നില്ല.

6 ആകയാൽ ( നബിയേ, ) നീ അവരിൽ നിന്ന്‌ പിന്തിരിഞ്ഞ്‌ കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക്‌ വിളിക്കുന്നവൻ വിളിക്കുന്ന ദിവസം.

7 ദൃഷ്ടികൾ താഴ്ന്നു പോയവരായ നിലയിൽ ഖബ്‌റുകളിൽ നിന്ന്‌ ( നാലുപാടും ) പരന്ന വെട്ടുകിളികളെന്നോണം അവർ പുറപ്പെട്ട്‌ വരും.

8 വിളിക്കുന്നവൻറെ അടുത്തേക്ക്‌ അവർ ധൃതിപ്പെട്ട്‌ ചെല്ലുന്നവരായിരിക്കും. സത്യനിഷേധികൾ (അന്ന്‌) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു.

9 അവർക്ക്‌ മുമ്പ്‌ നൂഹിൻറെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവർ നിഷേധിച്ച്‌ തള്ളുകയും ഭ്രാന്തൻ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.

10 അപ്പോൾ അദ്ദേഹം തൻറെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു: ഞാൻ പരാജിതനാകുന്നു. അതിനാൽ ( എൻറെ ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.

11 അപ്പോൾ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട്‌ ആകാശത്തിൻറെ കവാടങ്ങൾ നാം തുറന്നു.

12 ഭൂമിയിൽ നാം ഉറവുകൾ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിർണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു.

13 പലകകളും ആണികളുമുള്ള ഒരു കപ്പലിൽ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു.

14 നമ്മുടെ മേൽനോട്ടത്തിൽ അത്‌ സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നു ( ദൈവദൂതന്ന്‌ ) ഉള്ള പ്രതിഫലമത്രെ അത്‌.

15 തീർച്ചയായും അതിനെ( പ്രളയത്തെ )നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

16 അപ്പോൾ എൻറെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക )

17 തീർച്ചയായും ആലോചിച്ചു മനസ്സിലാക്കാൻ ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാൽ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

18 ആദ്‌ സമുദായം ( സത്യത്തെ ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട്‌ എൻറെ ശിക്ഷയും എൻറെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്ന്‌ നോക്കുക. )

19 വിട്ടുമാറാത്ത ദുശ്ശകുനത്തിൻറെ ഒരു ദിവസത്തിൽ ഉഗ്രമായ ഒരു കാറ്റ്‌ നാം അവരുടെ നേർക്ക്‌ അയക്കുക തന്നെ ചെയ്തു.

20 കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത്‌ മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു.

21 അപ്പോൾ എൻറെ ശിക്ഷയും എൻറെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക. )

22 തീർച്ചയായും ആലോചിച്ച്‌ മനസ്സിലാക്കുവാൻ ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാൽ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

23 ഥമൂദ്‌ സമുദായം താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.

24 അങ്ങനെ അവർ പറഞ്ഞു. നമ്മളിൽ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കിൽ തീർച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും

25 നമ്മുടെ കൂട്ടത്തിൽ നിന്ന്‌ അവന്നു പ്രത്യേകമായി ഉൽബോധനം നൽകപ്പെട്ടു എന്നോ? അല്ല, അവൻ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു.

26 എന്നാൽ നാളെ അവർ അറിഞ്ഞ്‌ കൊള്ളും; ആരാണ്‌ അഹങ്കാരിയായ വ്യാജവാദിയെന്ന്‌.

27 ( അവരുടെ പ്രവാചകൻ സ്വാലിഹിനോട്‌ നാം പറഞ്ഞു: ) തീർച്ചയായും അവർക്ക്‌ ഒരു പരീക്ഷണമെന്ന നിലയിൽ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അത്‌ കൊണ്ട്‌ നീ അവരെ നിരീക്ഷിച്ച്‌ കൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.

28 വെള്ളം അവർക്കിടയിൽ (അവർക്കും ഒട്ടകത്തിനുമിടയിൽ) പങ്കുവെക്കപ്പെട്ടതാണ്‌ എന്ന്‌ നീ അവർക്ക്‌ വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തിൽ (അതിന്ന്‌ അവകാശപ്പെട്ടവർ) ഹാജരാകേണ്ടതാണ്‌.

29 അപ്പോൾ അവർ അവരുടെ ചങ്ങാതിയെ വിളിച്ചു. ങ്ങനെ അവൻ ( ആ കൃത്യം ) ഏറ്റെടുത്തു. ( ആ ഒട്ടകത്തെ ) അറുകൊലചെയ്തു.

30 അപ്പോൾ എൻറെ ശിക്ഷയും എൻറെ താക്കീതുകളും എങ്ങനെയായിരുന്നു ( എന്നു നോക്കുക. )

31 നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോൾ അവർ ആല വളച്ച്‌ കെട്ടുന്നവർ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകൾ പോലെ ആയിത്തീർന്നു.

32 തീർച്ചയായും ആലോചിച്ചു മനസ്സിലാക്കുവാൻ ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാൽ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

33 ലൂത്വിൻറെ ജനത താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.

34 തീർച്ചയായും നാം അവരുടെ നേരെ ഒരു ചരൽകാറ്റ്‌ അയച്ചു. ലൂത്വിൻറെ കുടുംബം അതിൽ നിന്ന്‌ ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയിൽ നാം അവരെ രക്ഷപ്പെടുത്തി.

35 നമ്മുടെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹമെന്ന നിലയിൽ. അപ്രകാരമാകുന്നു നന്ദികാണിച്ചവർക്ക്‌ നാം പ്രതിഫലം നൽകുന്നത്‌.

36 നമ്മുടെ ശിക്ഷയെപറ്റി അദ്ദേഹം ( ലൂത്വ്‌ ) അവർക്കു താക്കീത്‌ നൽകുകയുണ്ടായി. അപ്പോൾ അവർ താക്കീതുകൾ സംശയിച്ച്‌ തള്ളുകയാണ്‌ ചെയ്തത്‌.

37 അദ്ദേഹത്തോട്‌ ( ലൂത്വിനോട്‌ ) അദ്ദേഹത്തിൻറെ അതിഥികളെ (ദുർവൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവർ ആവശ്യപ്പെടുകയുണ്ടായി. അപ്പോൾ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എൻറെ ശിക്ഷയും എൻറെ താക്കീതുകളും നിങ്ങൾ അനുഭവിച്ച്‌ കൊള്ളുക (എന്ന്‌ നാം അവരോട്‌ പറഞ്ഞു.)

38 അതിരാവിലെ അവർക്ക്‌ സുസ്ഥിരമായ ശിക്ഷ വന്നെത്തുക തന്നെ ചെയ്തു.

39 എൻറെ ശിക്ഷയും എൻറെ താക്കീതുകളും നിങ്ങൾ അനുഭവിച്ചു കൊള്ളുക.( എന്ന്‌ നാം അവരോട്‌ പറഞ്ഞു. )

40 തീർച്ചയായും ആലോചിച്ചു മനസ്സിലാക്കുന്നതിന്‌ ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാൽ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

41 ഫിർഔൻ കുടുംബത്തിനും താക്കീതുകൾ വന്നെത്തുകയുണ്ടായി.

42 അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവൻ നിഷേധിച്ചു തള്ളിക്കളഞ്ഞു.അപ്പോൾ പ്രതാപിയും ശക്തനുമായ ഒരുത്തൻ പിടികൂടുന്ന വിധം നാം അവരെ പിടികൂടി.

43 ( ഹേ, അറബികളേ, ) നിങ്ങളുടെ കൂട്ടത്തിലെ സത്യനിഷേധികൾ അവരെക്കാളൊക്കെ ഉത്തമൻമാരാണോ? അതല്ല, വേദപ്രമാണങ്ങളിൽ നിങ്ങൾക്ക്‌ ( മാത്രം ) വല്ല ഒഴിവുമുണ്ടോ?

44 അതല്ല, അവർ പറയുന്നുവോ; ഞങ്ങൾ സംഘടിതരും സ്വയം പ്രതിരോധിക്കാൻ കഴിവുള്ളവരുമാണ്‌ എന്ന്‌.

45 എന്നാൽ വഴിയെ ആ സംഘം തോൽപിക്കപ്പെടുന്നതാണ്‌. അവർ പിന്തിരിഞ്ഞ്‌ ഓടുകയും ചെയ്യും.

46 തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവർക്കുള്ള നിശ്ചിത സന്ദർഭം. ആ അന്ത്യസമയം ഏറ്റവും ആപൽക്കരവും അത്യന്തം കയ്പേറിയതുമാകുന്നു.

47 തീർച്ചയായും ആ കുറ്റവാളികൾ വഴിപിഴവിലും ബുദ്ധിശൂന്യതയിലുമാകുന്നു.

48 മുഖം നിലത്തു കുത്തിയനിലയിൽ അവർ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. ( അവരോട്‌ പറയപ്പെടും: ) നിങ്ങൾ നരകത്തിൻറെ സ്പർശനം അനുഭവിച്ച്‌ കൊള്ളുക.

49 തീർച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത്‌ ഒരു വ്യവസ്ഥപ്രകാരമാകുന്നു.

50 നമ്മുടെ കൽപന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിൻറെ ഒരു ഇമവെട്ടൽ പോലെ.

51 ( ഹേ, സത്യനിഷേധികളേ, ) തീർച്ചയായും നിങ്ങളുടെ കക്ഷിക്കാരെ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. എന്നാൽ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

52 അവർ പ്രവർത്തിച്ച ഏത്‌ കാര്യവും രേഖകളിലുണ്ട്‌.

53 ഏത്‌ ചെറിയകാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്‌.

54 തീർച്ചയായും ധർമ്മനിഷ്ഠ പാലിച്ചവർ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും.

55 സത്യത്തിൻറെ ഇരിപ്പിടത്തിൽ, ശക്തനായ രാജാവിൻറെ അടുക്കൽ.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഖമർ&oldid=14114" എന്ന താളിൽനിന്ന് ശേഖരിച്ചത്