Jump to content

പരിശുദ്ധ ഖുർആൻ/ദാരിയാത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 51 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ശക്തിയായി ( പൊടി ) വിതറിക്കൊണ്ടിരിക്കുന്നവ ( കാറ്റുകൾ ) തന്നെയാണ, സത്യം.

2 ( ജല ) ഭാരം വഹിക്കുന്ന ( മേഘങ്ങൾ ) തന്നെയാണ, സത്യം.

3 നിഷ്പ്രയാസം സഞ്ചരിക്കുന്നവ ( കപ്പലുകൾ ) തന്നെയാണ, സത്യം!

4 കാര്യങ്ങൾ വിഭജിച്ചു കൊടുക്കുന്നവർ ( മലക്കുകൾ ) തന്നെയാണ, സത്യം.

5 തീർച്ചയായും നിങ്ങൾക്കു താക്കീത്‌ നൽകപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത്‌ തന്നെയാകുന്നു.

6 തീർച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു.

7 വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.

8 തീർച്ചയായും നിങ്ങൾ വിഭിന്നമായ അഭിപ്രായത്തിലാകുന്നു.

9 ( സത്യത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെട്ടവൻ അതിൽ നിന്ന്‌ ( ഖുർആനിൽ നിന്ന്‌ ) തെറ്റിക്കപ്പെടുന്നു.

10 ഊഹാപോഹക്കാർ ശപിക്കപ്പെടട്ടെ.

11 വിവരക്കേടിൽ മതിമറന്നു കഴിയുന്നവർ

12 ന്യായവിധിയുടെ നാൾ എപ്പോഴായിരിക്കും എന്നവർ ചോദിക്കുന്നു.

13 നരകാഗ്നിയിൽ അവർ പരീക്ഷണത്തിന്‌ വിധേയരാകുന്ന ദിവസമത്രെ അത്‌.

14 ( അവരോട്‌ പറയപ്പെടും: ) നിങ്ങൾക്കുള്ള പരീക്ഷണം നിങ്ങൾ അനുഭവിച്ച്‌ കൊള്ളുവിൻ. നിങ്ങൾ എന്തൊന്നിന്‌ ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്‌.

15 തീർച്ചയായും സൂക്ഷ്മത പാലിക്കുന്നവർ സ്വർഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.

16 അവർക്ക്‌ അവരുടെ രക്ഷിതാവ്‌ നൽകിയത്‌ ഏറ്റുവാങ്ങിക്കൊണ്ട്‌. തീർച്ചയായും അവർ അതിനു മുമ്പ്‌ സദ്‌വൃത്തരായിരുന്നു.

17 രാത്രിയിൽ നിന്ന്‌ അൽപഭാഗമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.

18 രാത്രിയുടെ അന്ത്യവേളകളിൽ അവർ പാപമോചനം തേടുന്നവരായിരുന്നു.

19 അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും ( ഉപജീവനം ) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.

20 ദൃഢവിശ്വാസമുള്ളവർക്ക്‌ ഭൂമിയിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

21 നിങ്ങളിൽ തന്നെയും ( പല ദൃഷ്ടാന്തങ്ങളുണ്ട്‌. )എന്നിട്ട്‌ നിങ്ങൾ കണ്ടറിയുന്നില്ലെ?

22 ആകാശത്ത്‌ നിങ്ങൾക്കുള്ള ഉപജീവനവും, നിങ്ങളോട്‌ വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്‌.

23 എന്നാൽ ആകാശത്തിൻറെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങൾ സംസാരിക്കുന്നു എന്നതു പോലെ തീർച്ചയായും ഇത്‌ സത്യമാകുന്നു.

24 ഇബ്രാഹീമിൻറെ മാന്യരായ അതിഥികളെ പറ്റിയുള്ള വാർത്ത നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടോ?

25 അവർ അദ്ദേഹത്തിൻറെ അടുത്തു കടന്നു വന്നിട്ട്‌ സലാം പറഞ്ഞ സമയത്ത്‌ അദ്ദേഹം പറഞ്ഞു: സലാം ( നിങ്ങൾ ) അപരിചിതരായ ആളുകളാണല്ലോ.

26 അനന്തരം അദ്ദേഹം ധൃതിയിൽ തൻറെ ഭാര്യയുടെ അടുത്തേക്ക്‌ ചെന്നു. എന്നിട്ട്‌ ഒരു തടിച്ച കാളക്കുട്ടിയെ ( വേവിച്ചു ) കൊണ്ടുവന്നു.

27 എന്നിട്ട്‌ അത്‌ അവരുടെ അടുത്തേക്ക്‌ വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങൾ തിന്നുന്നില്ലേ?

28 അപ്പോൾ അവരെപ്പറ്റി അദ്ദേഹത്തിൻറെ മനസ്സിൽ ഭയം കടന്നു കൂടി. അവർ പറഞ്ഞു: താങ്കൾ ഭയപ്പെടേണ്ട. അദ്ദേഹത്തിന്‌ ജ്ഞാനിയായ ഒരു ആൺകുട്ടിയെ പറ്റി അവർ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു.

29 അപ്പോൾ അദ്ദേഹത്തിൻറെ ഭാര്യ ഉച്ചത്തിൽ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട്‌ മുന്നോട്ട്‌ വന്നു. എന്നിട്ട്‌ തൻറെ മുഖത്തടിച്ചുകൊണ്ട്‌ പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാൻ പോകുന്നത്‌?)

30 അവർ ( ദൂതൻമാർ ) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിൻറെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നത്‌. തീർച്ചയായും അവൻ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവൻ.

31 അദ്ദേഹം ചോദിച്ചു: ഹേ; ദൂതൻമാരേ, അപ്പോൾ നിങ്ങളുടെ കാര്യമെന്താണ്‌?

32 അവർ പറഞ്ഞു: ഞങ്ങൾ കുറ്റവാളികളായ ഒരു ജനതയിലേക്ക്‌ അയക്കപ്പെട്ടതാകുന്നു

33 കളിമണ്ണുകൊണ്ടുള്ള കല്ലുകൾ ഞങ്ങൾ അവരുടെ നേരെ അയക്കുവാൻ വേണ്ടി.

34 അതിക്രമകാരികൾക്ക്‌ വേണ്ടി തങ്ങളുടെ രക്ഷിതാവിൻറെ അടുക്കൽ അടയാളപ്പെടുത്തിയ ( കല്ലുകൾ )

35 അപ്പോൾ സത്യവിശ്വാസികളിൽ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത്‌ കൊണ്ടു വന്നു.( രക്ഷപെടുത്തി. )

36 എന്നാൽ മുസ്ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല.

37 വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവർക്ക്‌ ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു.

38 മൂസായുടെ ചരിത്രത്തിലുമുണ്ട്‌ ( ദൃഷ്ടാന്തങ്ങൾ ) വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിർഔൻറെ അടുത്തേക്ക്‌ നാം അദ്ദേഹത്തെ നിയോഗിച്ച സന്ദർഭം.

39 അപ്പോൾ അവൻ തൻറെ ശക്തിയിൽ അഹങ്കരിച്ച്‌ പിന്തിരിഞ്ഞു കളയുകയാണ്‌ ചെയ്തത്‌. ( മൂസാ ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കിൽ ഭ്രാന്തനോ എന്ന്‌ അവൻ പറയുകയും ചെയ്തു.

40 അതിനാൽ അവനെയും അവൻറെ സൈന്യങ്ങളെയും നാം പിടികൂടുകയും, എന്നിട്ട്‌ അവരെ കടലിൽ എറിയുകയും ചെയ്തു. അവൻ തന്നെയായിരുന്നു ആക്ഷേപാർഹൻ .

41 ആദ്‌ ജനതയിലും ( ദൃഷ്ടാന്തമുണ്ട്‌ ) വന്ധ്യമായ കാറ്റ്‌ നാം അവരുടെ നേരെ അയച്ച സന്ദർഭം!

42 ആ കാറ്റ്‌ ഏതൊരു വസ്തുവിന്മേൽ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പു പോലെ ആക്കാതെ അത്‌ വിടുമായിരുന്നില്ല.

43 ഥമൂദ്‌ ജനതയിലും ( ദൃഷ്ടാന്തമുണ്ട്‌. ) ഒരു സമയം വരെ നിങ്ങൾ സുഖം അനുഭവിച്ച്‌ കൊള്ളുക. എന്ന്‌ അവരോട്‌ പറയപ്പെട്ട സന്ദർഭം!

44 എന്നിട്ട്‌ അവർ തങ്ങളുടെ രക്ഷിതാവിൻറെ കൽപനക്കെതിരായി ധിക്കാരം കൈക്കൊണ്ടു. അതിനാൽ അവർ നോക്കിക്കൊണ്ടിരിക്കെ ആ ഘോരനാദം അവരെ പിടികൂടി.

45 അപ്പോൾ അവർക്ക്‌ എഴുന്നേറ്റു പോകാൻ കഴിവുണ്ടായില്ല. അവർ രക്ഷാനടപടികളെടുക്കുന്നവരായതുമില്ല.

46 അതിനു മുമ്പ്‌ നൂഹിൻറെ ജനതയെയും ( നാം നശിപ്പിക്കുകയുണ്ടായി. ) തീർച്ചയായും അവർ അധർമ്മകാരികളായ ഒരു ജനതയായിരുന്നു.

47 ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിർമിച്ചിരിക്കുന്നു. തീർച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.

48 ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാൽ അത്‌ വിതാനിച്ചവൻ എത്ര നല്ലവൻ!

49 എല്ലാ വസ്തുക്കളിൽ നിന്നും ഈ രണ്ട്‌ ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ ആലോചിച്ച്‌ മനസ്സിലാക്കുവാൻ വേണ്ടി.

50 അതിനാൽ നിങ്ങൾ അല്ലാഹുവിങ്കലേക്ക്‌ ഓടിച്ചെല്ലുക. തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ അവൻറെ അടുക്കൽ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.

51 അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നിങ്ങൾ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക. തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ അവൻറെ അടുക്കൽ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.

52 അപ്രകാരം തന്നെ ഇവരുടെ പൂർവ്വികൻമാരുടെ അടുത്ത്‌ ഏതൊരു റസൂൽ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവർ പറയാതിരുന്നിട്ടില്ല.

53 അതിന്‌ ( അങ്ങനെ പറയണമെന്ന്‌ ) അവർ അന്യോന്യം വസ്വിയ്യത്ത്‌ ചെയ്തിരിക്കുകയാണോ? അല്ല, അവർ അതിക്രമകാരികളായ ഒരു ജനതയാകുന്നു.

54 ആകയാൽ നീ അവരിൽ നിന്ന്‌ തിരിഞ്ഞുകളയുക. നീ ആക്ഷേപാർഹനല്ല.

55 നീ ഉൽബോധിപ്പിക്കുക. തീർച്ചയായും ഉൽബോധനം സത്യവിശ്വാസികൾക്ക്‌ പ്രയോജനം ചെയ്യും.

56 ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല.

57 ഞാൻ അവരിൽ നിന്ന്‌ ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവർ എനിക്ക്‌ ഭക്ഷണം നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

58 തീർച്ചയായും അല്ലാഹു തന്നെയാണ്‌ ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും.

59 തീർച്ചയായും ( ഇന്ന്‌ ) അക്രമം ചെയ്യുന്നവർക്ക്‌ ( പൂർവ്വികരായ ) തങ്ങളുടെ കൂട്ടാളികൾക്കു ലഭിച്ച വിഹിതം പോലെയുള്ള വിഹിതം തന്നെയുണ്ട്‌. അതിനാൽ എന്നോട്‌ അവർ ധൃതികൂട്ടാതിരിക്കട്ടെ.

60 അപ്പോൾ തങ്ങൾക്ക്‌ താക്കീത്‌ നൽകപ്പെടുന്നതായ ആ ദിവസം നിമിത്തം സത്യനിഷേധികൾക്കു നാശം.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>