പരിശുദ്ധ ഖുർആൻ/ബലദ്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 ഈ രാജ്യത്തെ ( മക്കയെ ) ക്കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു.
2 നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
3 ജനയിതാവിനെയും, അവൻ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
4 തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
5 അവനെ പിടികൂടാൻ ആർക്കും സാധിക്കുകയേ ഇല്ലെന്ന് അവൻ വിചാരിക്കുന്നുണേ്ടാ?
6 അവൻ പറയുന്നു: ഞാൻ മേൽക്കുമേൽ പണം തുലച്ചിരിക്കുന്നു എന്ന്.
7 അവൻ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്?
8 അവന് നാം രണ്ട് കണ്ണുകൾ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
9 ഒരു നാവും രണ്ടു ചുണ്ടുകളും
10 തെളിഞ്ഞു നിൽക്കുന്ന രണ്ടു പാതകൾ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
11 എന്നിട്ട് ആ മലമ്പാതയിൽ അവൻ തള്ളിക്കടന്നില്ല.
12 ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
13 ഒരു അടിമയെ മോചിപ്പിക്കുക.
14 അല്ലെങ്കിൽ പട്ടിണിയുള്ള നാളിൽ ഭക്ഷണം കൊടുക്കുക.
15 കുടുംബബന്ധമുള്ള അനാഥയ്ക്ക്
16 അല്ലെങ്കിൽ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്
17 പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ അവൻ ആയിത്തീരുകയും ചെയ്യുക.
18 അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാർ.
19 നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിൻറെ ആൾക്കാർ.
20 അവരുടെ മേൽ അടച്ചുമൂടിയ നരകാഗ്നിയുണ്ട്.