Jump to content

മലയാള പഞ്ചാംഗം 1870

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലയാള പഞ്ചാംഗം (1870)

[ 3 ] THE
Malayalam Almanac

1870.

മലയാള പഞ്ചാംഗം

൧൮൭൦.


PUBLISHED BY PFLEIDERER & RHEHM, MANGALORE [ 5 ] The
Malayalam Almanac

1870.

മലയാള പഞ്ചാംഗം

൧൮൭൦.

ശാലിവാഹനശകം ൧൭൯൧ ൧൭൯൨.
വിക്രമാദിത്യശകം ൧൯൨൬ ൧൯൨൭.
കൊല്ലവൎഷം ൧൦൯൫ ൧൦൪൬.
മുഹമ്മദീയവൎഷം ൧൨൮൬ ൧൨൮൭.
ഫസലിവൎഷം ൧൨൭൯ ൧൨൮൦.
യഹൂദവൎഷം ൫൬൩൦ ൫൬൩൧.


MANGALORE:
PRINTED BY STOLZ & REUTHER, BASEL MISSION PRESS. [ 6 ] കൂട്ടായ്മ.

ആദിമുതൽ ഉള്ള തു ഞങ്ങൾ കേട്ടും ഈ ക്കണ്ണുകളാൽ കണ്ടും പാ
ത്തും ഈ കൈകൾ തൊട്ടും ഉള്ളതിനെ തന്നെ അറിയിക്കുന്നു. ജീ
വൻറ വചനത്തെ സംബന്ധിച്ചിട്ടു തന്നെ. ജീവനല്ലൊ പ്രത്യ
ക്ഷമായി ഞങ്ങളും കണ്ടു സാക്ഷ്യം ചൊല്ലുന്നു. പിതാവോട ഇരു
ന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളെ അറിയി
ക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയൊ പിതാവിനോടും അവൻറ പുത്ര
നായ യേശുക്രിസ്തനോടും ആകുന്നു. നിങ്ങളുടെ സന്തോഷം പൂ
ൎണ്ണമാവാൻ ഞങ്ങൾ തന്നെ ഇവ നിങ്ങൾക്കു എഴുതുന്നതു. അവ
ങ്കൽനിന്നു ഞങ്ങൾ കേട്ടു നിങ്ങളെ അറിയിക്കുന്ന ഭൂതാവിതു:
ദൈവം വെളിച്ചം ആകുന്നു. അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നത്രെ.
അവനോടു കൂട്ടായ്മ ഉണ്ടു എന്നു ചൊല്ലി, നാം ഇരുട്ടിൽ നടന്നാൽ,
കളവു പറയുന്നു, സത്യം ചെയ്യുന്നതുമില്ല. അവൻ വെളിച്ചത്തിൽ
ഇരിക്കും പോലെ നാം വെളിച്ചത്തിൽ നടക്കിലൊ അന്യോന്യം കൂ
ട്ടായ്മ ഉണ്ടു. അവൻറെ പുത്രനായ യേശുക്രിസ്തൻറ രക്തം നമ്മെ
സകല പാപത്തിൽ നിന്നും ശുദ്ധീകരിക്കുന്നു. ഞങ്ങൾക്കു പാപം
ഇല്ല എന്നു പറഞ്ഞാൽ, നമ്മെ നാം തെറ്റിക്കുന്നു; നമ്മിൽ സത്യവും
ഇല്ലാതെ ആയ്വന്നു. നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞാൽ, അവൻ
പാപങ്ങളെ നമുക്കു ക്ഷമിച്ചു വിട്ടു, സകല അനീതിയിൽനിന്നും
ശുദ്ധീകരിക്കുംവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാ
പം ചെയ്തില്ല എന്നു പറകിൽ അവനെ കള്ളനാക്കുന്നു. പിന്നെ
അവൻറ വചനം നമ്മിൽ ഇല്ല. ഒരുത്തൻ പാപം ചെയ്തു എങ്കി
ലൊ നീതിമാനാകുന്ന യേശുക്രിസ്തൻ എന്ന ഒരു കാൎയ്യസ്ഥൻ ന
മുക്കു പിതാവിൻ സന്നിധിയിൽ ഉണ്ടു. അവൻ നമ്മുടെ പാപ
ങ്ങൾക്കു പ്രായശ്ചിത്തമാകുന്നു; നമ്മുടയവാറിന്നു മാത്രമല്ല, സൎവ്വ
ലോകത്തിൻ പാപങ്ങൾക്കായിട്ടും തന്നെ. ൧. യോഹ. ൧. [ 7 ] ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം

ആഴ്ചകൾ നക്ഷത്രങ്ങൾ
SUN. SUNDAY. അ. അശ്വതി ചി. ചിത്ര.
M. MONDAY. ഭ. ഭരണി. ചോ. ചോതി.
TU. TUESDAY. കാ. കാൎത്തിക. വി. വിശാഖം.
W. WEDNESDAY. രോ. രോഹിണി. അ. അനിഴം.
TH. THURSDAY. മ. മകീൎയ്യം. തൃ. തൃക്കേട്ടക.
F. FRIDAY. തി. തിരുവാതിര. മൂ. മൂലം.
S. SATURDAY. പു. പുണൎതം പൂ. പൂരാടം.
ഞ. ഞായർ. പു. പൂയം. ഉ. ഉത്തിരാടം.
തി. തിങ്കൾ. ആ. ആയില്യം. തി. തിരുവോണം.
ചൊ. ചൊവ്വ. മ. മകം. അ. അവിട്ടം.
ബു. ബുധൻ. പൂ. പൂരം. ച. ചതയം.
വ്യ. വ്യാഴം. ഉ. ഉത്രം. പൂ. പൂരുട്ടാതി.
വെ. വെള്ളി. അ. അത്തം. ഉ. ഉത്തൃട്ടാതി.
ശ. ശനി. രേ. രേവതി.


തിഥികൾ

പ്ര. പ്രതിപദം. ഷ. ഷഷ്ഠി. ഏ. ഏകാദശി.
ദ്വി. ദ്വതീയ. സ. സപ്തമി. ദ്വാ. ദ്വാദശി.
തൃ. തൃതീയ. അ. അഷ്ടമി. ത്ര. ത്രയോദശി.
ച. ചതുൎത്ഥി. ന. നവമി. പ. പതിനാങ്ക.
പ. പഞ്ചമി. ദ. ദശമി. വ. വാവു.
ശേഷം സൂൎയ്യചന്ദ്രനക്ഷത്രങ്ങളിൽ ലക്ഷണങ്ങളും കടലും ഓളവും മുഴങ്ങിരിക്കെ
ഭൂമിലെജാതികൾക്കു അഴിനിലയോടെ കുഴെക്കം ഉണ്ടാകും; സ്വൎഗ്ഗങ്ങളുടെസൈന്യ
ങ്ങൾ കുലുങ്ങിപ്പോകുന്നതിനാൽ, മനുഷ്യർ ഭയപ്പെട്ടും; പ്രപഞ്ചത്തിന്നു തട്ടുന്നവ പാൎത്തു
നിന്നും വീൎപ്പു മുട്ടിയിരിക്കും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടും
കൂടെ മേഘത്തിൽ വരുന്നതു അവർ കാണും. ഇവ സംഭവിച്ചു തുടങ്ങുമ്പോൾ, നിങ്ങളുടെ
വീണ്ടെടുപ്പു സമീപിക്കുന്നതിനാൽ, വിവൎന്നുകൊണ്ടു തലകളെ ഉയൎത്തുവിൻ. ലൂക്ക. ൨൧.
൨൫,൨൮. [ 8 ]
JANUARY. ജനുവരി.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൧ാം ൩൧ാം തിയ്യതി. മകരം ൧൭ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം. തിഥി.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 S ൧൯ 🌚 ൨൮ ൧൨൮൬

ശബ്ബാൽ.
മൂ ൩൩꠰
2 SUN ൨൦ ധനു ൨൯ പൂ ൩൨ ൧꠲
3 M തി ൨൧ ൩൩꠱ പ്ര ൬൦
4 TU ചൊ ൨൨ തി ൩൫꠱ ദ്വി ൬൦
5 W ബു ൨൩ ൩൭ തൃ ൨꠲
6 TH വ്യ ൨൪ ൪൧꠰ ൪꠰
7 F വെ ൨൫ പൂ ൪൬꠱ ൭꠱
8 S ൨൬ ൫൧꠰ ൧൨꠰
9 SUN വ്യ ൨൭ രേ ൫൭꠱ ൧൭꠱
10 M ൧൦ തി ൨൮ രേ ൩꠲ ൨൨꠱
11 TU ൧൧ ചൊ ൨൯ ൨൭
12 W ൧൨ ബു ൩൦ ൧൦ ൧൪꠱ ൩൧꠰
13 TH ൧൩ വ്യ ൧൦൪൫ ൧൧ ൧൮ ൩൫꠲
14 F ൧൪ വെ ൧൨ രോ ൨൨ ദ്വാ ൩൭
15 S ൧൫ ൧൩ ൨൫ ത്ര ൩൯
16 SUN ൧൬ ൧൪ തി ൨൭꠰ ൪൦꠱
17 M ൧൭ തി 🌝 ൧൫ പു ൨൮꠲ ൩൯꠱
18 TU ൧൮ ചൊ മകരം ൧൬ പൂ ൨൭꠰ പ്ര ൩൭꠲
19 W ൧൯ ബു ൧൭ ൨൫ ദ്വി ൨൯꠲
20 TH ൨൦ വ്യ ൧൮ ൨൩꠱ തൃ ൨൩꠰
21 F ൨൧ വെ ൧൯ പൂ ൨൪꠲ ൨൩
22 S ൨൨ ൧൦ ൨൦ ൧൬ ൧൭
23 SUN ൨൩ ൧൧ ൨൧ ൧൧ ൧൧꠰
24 M ൨൪ തി ൧൨ ൨൨ ചി ൭꠱
25 TU ൨൫ ചൊ ൧൩ ൨൩ ചോ ൩꠲ ൫൮꠰
26 W ൨൬ ബു ൧൪ ൨൪ ൫൯꠱ ൫൩
27 TH ൨൭ വ്യ ൧൫ ൨൫ തൃ ൫൬꠲ ൪൭
28 F ൨൮ വെ ൧൬ ൨൬ മൂ ൫൩ ദ്വാ ൪൩
29 S ൨൯ ൧൭ ൨൭ പൂ ൫൨꠰ ത്ര ൪൦
30 SUN ൩൦ ൧൮ ൨൮ ൫൨꠱ ൩൮
31 M ൩൧ തി ൧൯ 🌚 ൨൯ തി ൫൫꠰ ൪൧꠲
[ 9 ] ജനുവരി.

നീതിയോടെ ന്യായം വിധിച്ചു അന്തരീന്ദ്രിയങ്ങളെയും ഹൃദയത്തെയും ശോധന ചെ
യ്യുന്ന സൈന്യങ്ങളുടെ യഹോവായെ എന്റെ വ്യവഹാരത്തെ ഞാൻ നിണക്കു വെളിപ്പെ
ടുത്തി. യറമ. ൧൧, ൨൦.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൧൦ ൪൬ ൪ വ ൪ ര ആണ്ടുപിറപ്പു. അമാവാസി
[ശ്രാദ്ധം
൧൦ ൪൬ ൪൯ ൫൨ ആണ്ടു പിറപ്പി
ന്റെ പിറ്റെ ഞ. ചെറിയപെ
[രുനാൾ
൧൧ ൪൭ ൩൩ ൪൧
൧൧ ൪൭ ൧൭ ൨൯ ഇടച്ചാഴി ൩൫꠱ ന
൧൧ ൪൮ ൫൮ ൧൭
൧൨ ൪൮ ൩൯ പ്രകാശനദിനം.
൧൨ ൪൯ ൧൦ ൨൧ ൫൫
൧൨ ൪൯ ൧൧ ൧൦ ൪൫ ഇടച്ചാഴി. ൫൧. ന. ഷ. വ്ര.
൧൩ ൫൦ ൧൧ ൧൭ ൧൧ ൩൫ പ്രകാശന ദി. ക. ൧ാം ഞ.
൧൦ ൧൩ ൫൦ ൧൨ ൨൭ വ
൧൧ ൧൩ ൫൧ ൧൨ ൫൪ ര ൨൨
൧൨ ൧൪ ൫൧ ൨൩ ൨൧ ഉദിച്ചു ൨൬ നാഴികക്ക സംക്രമം.
൧൩ ൧൪ ൫൨ ൧൯ ൨൧ ഏ.വ്ര. [കൂ. ചാ. തു. ൧൭. ന.
൧൪ ൧൪ ൫൨ ൧൮ ൨൪
൧൫ ൧൪ ൫൩ ൨൧ ൨൭ പ്രദോഷവ്രതം.
൧൬ ൧൫ ൫൩ ൨൫ ൨൭ പ്രകാശനദിനം ക. ൨ാം ഞ.
൧൭ ൧൫ ൫൪ ൨൮ ൨൪ പൌൎണ്ണമാസി. ബറത്ത
൧൮ ൧൫ ൫൪ ൨൮ ൧൮
൧൯ ൧൫ ൫൫ ൨൬
൨൦ ൧൫ ൫൫ ൨൨ ൫൨ ക്രിസ്തനത്രെ എല്ലാവരിലും എ
[ല്ലാം ആകുന്നു.
൨൧ ൧൬ ൫൬ ൧൦ ൧൫ ൧൦ ൫൭
൨൨ ൧൬ ൫൬ ൧൧ ൧൦ ൨൦
൨൩ ൧൬ ൫൬ ൧൧ ൫൬ ഷ. വ്ര. [പ്ര. ദി. ക. ൩ാം ഞ.
൨൪ ൧൬ ൫൭ ൧൨ ൪൫ വ ൨ ര ൭꠱ നാഴിക
൨൫ ൧൬ ൫൭ ൩൬ ൪൭ പുലരുവോളം കൂട്ടച്ചാഴി.
൨൬ ൧൬ ൫൮ ൨൫ ൨൮
൨൭ ൧൬ ൫൮ ൧൨ ൧൩ ഏകാദശിവ്രതം.
൨൮ ൧൬ ൫൮ യഹോവാ നിയോഗങ്ങൾ നേ
രുള്ളവയും ഹൃദയത്തെ സന്തോ
[ഷിപ്പിക്കുന്നവയും ആകുന്നു.
൨൯ ൧൬ ൫൯ ൪൫ ൪൮
൩൦ ൧൬ ൫൯ ൩൧ ൫൭ പ്രകാശനദിനം ൪ാം ഞ.
൩൧ ൧൬ ൫൯ ൧൫ ൨൫ അമാവാസി ശ്രാദ്ധം.
[ 10 ]
FEBRUARY. ഫിബ്രുവരി.
28 DAYS. ൨൮ ദിവസം.
🌝 പൌൎണ്ണമാസി
൧൫ാം തിയ്യതി. കുംഭം.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TU ചൊ ൨൦ മകരം ൫൫꠰ പ്ര ൩൯꠱
2 W ബു ൨൧ ൫൮ ദ്വി ൪൧꠰
3 TH വ്യ ൨൨ ൩꠲ തൃ ൪൪꠰
4 F വെ ൨൩ പൂ ൮꠲ ൪൯꠰
5 S ൨൪ ൧൩꠰ ൫൩꠲
6 SUN ൨൫ രേ ൧൯꠰ ൫൮꠲
7 M തി ൨൬ ൨൫꠱
8 TU ചൊ ൨൭ ൩൦ ൭꠱
9 W ബു ൨൮ കാ ൩൫ ൧൧꠱
10 TH ൧൦ വ്യ ൨൯ ൧൦ രോ ൪൦꠲ ൧൪꠰
11 F ൧൧ വെ ൧൦൪൫ ൧൧ ൧൨൮൬ ൪൩꠰ ൧൬
12 S ൧൨ ൧൨ തി ൪൫ ൧൭
13 SUN ൧൩ ൧൩ പു ൪൭꠲ ദ്വാ ൧൭꠱
14 M ൧൪ തി ൧൪ പൂ ൪൭꠲ ത്ര ൧൫
15 TU ൧൫ ചൊ 🌝 ൧൫ ൪൫ ൧൨
16 W ൧൬ ബു ൧൬ ൪൩꠱
17 TH ൧൭ വ്യ ൧൭ ദുല്ഹദു. പൂ ൪൦꠰ പ്ര
18 F ൧൮ വെ ൧൮ ൩൬ തൃ ൫൮꠱
19 S ൧൯ ൧൯ ൩൨꠰ ൫൧
20 SUN ൨൦ ൧൦ ൨൦ ചി ൨൮꠱ ൪൫꠱
21 M ൨൧ തി ൧൧ ൨൧ ചൊ ൨൩ ൩൮
22 TU ൨൨ ചൊ ൧൨ കുംഭം. ൨൨ വി ൧൯ ൩൨
23 W ൨൩ ബു ൧൩ ൨൩ ൧൬꠱ ൨൭꠱
24 TH ൨൪ വ്യ ൧൪ ൨൪ തൃ ൧൩ ൨൨
25 F ൨൫ വെ ൧൫ ൨൫ മൂ ൧൨꠲ ൧൯꠲
26 S ൨൬ ൧൬ ൨൬ പൂ ൧൧꠱ ൧൬
27 SUN ൨൭ ൧൭ ൨൭ ൧൧ ദ്വാ ൧൫
28 M ൨൮ തി ൧൮ ൨൮ തി ൧൩꠰ ത്ര ൧൫
[ 11 ] ഫിബ്രുവരി.

വാക്കിലോ ക്രിയയിലൊ എന്തു ചെയ്താലും സകലവും കൎത്താവായ യേശുക്രിസ്തന്റെ
നാമത്തിൽ ചെയ്തും, ദൈവവും പിതാവും ആയവന്നു അവന്മൂലം സ്തോത്രം കഴിച്ചും കൊ
ണ്ടിരിപ്പിൻ. കൊല. ൩, ൧൭.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൧൬ ൫൮വ ൧൫ ര ഞാൻ ദൈവത്തിന്റെ മുമ്പാ
കെ ജീവനുള്ളവരുടെ ദേശങ്ങ
ളിൽ നടന്നു കൊള്ളും.
൧൬ ൩൯
൧൬ ൨൧ ൫൩
൧൬ ൪൩
൧൬ ൪൫ ൩൨ ൧൩ നാഴിക പുലരുവോളം
ഇടച്ചാഴി.
൧൬ ൧൦ ൩൧ ൧൦ ൨൩ പ്രകാശനദിനം ക. ൫ാം ഞ.
[ഷഷ്ഠിവ്രതം.
൧൫ ൧൧ ൧൮ ൧൧ ൧൭
൧൫ ൧൨ ൧൦ വ ൨൧ നാഴിക പുലരുമ്പോൾ
കൂട്ടച്ചാഴി തുടങ്ങി.
൧൫ ൯ ര ൧൧
൧൦ ൧൫ അന്യോന്യം കളവു പറയാതി
രിപ്പിൻ.
൧൧ ൧൫
൧൨ ൧൫ ഏകാദശിവ്രതം.
൧൩ ൧൪ സപ്തതിദിനം ഞ. പ്ര. വ്ര.
൧൪ ൧൪
൧൫ ൧൪ ൫൩ പൌൎണ്ണമാസി.
൧൬ ൧൪ ൪൦
൧൭ ൧൩ ൨൫ എല്ലാ മനുഷ്യനും ചതിക്കുന്നു
എന്നു എന്റെ തത്രപ്പാട്ടിൽ
ഞാൻ പറഞ്ഞു.
൧൮ ൧൩ ൫൭
൧൯ ൧൩ ൪൯ ൫൩
൨൦ ൧൨ ൧൦ ൩൮ ൧൦ ൩൮ ഷഷ്ഠിദിനം ഞ. ൨൮꠱ പുലരു
൨൧ ൧൨ ൧൧ ൧൮വ ൧൧ ൨൨ ഷഷ്ഠിവ്രതം. [വോളംകൂട്ടച്ചാഴി.
൨൨ ൧൨ ൧൨ ൧൮
൨൩ ൧൧ ൮ ര ൧൬ ന. പുലരുമ്പോൾ തുട
ങ്ങി ഇടച്ചാഴി.
൨൪ ൧൧ ൫൪ ൫൫
൨൫ ൧൧ ൪൦ ൪൨
൨൬ ൧൦ ൨൭ ൩൦ ൧൨꠰ ന. പുലരുമ്പോൾ തുടങ്ങി
ഇടച്ചാഴി.
൨൭ ൧൦ ൧൨ ൧൯ പഞ്ചദശദിനം ൡ. പ്രദോഷ
[വ്രതം.
൨൮ ൧൦ ൫൪ ശിവരാത്രി
[ 12 ]
MARCH. മാൎച്ച.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൨ാം തിയ്യതി. മീനം. ൧൭ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം. തിഥി.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TU ചൊ ൧൯ ൨൯ ൧൬꠱ ൧൭꠱
2 W ബു ൨൦ 🌚 ൩൦ ൨൦꠱ ൧൯
3 TH വ്യ ൨൧ പൂ ൨൪ പ്ര ൨൩
4 F വെ ൨൨ ൩൦꠱ ദ്വി ൨൭
5 S ൨൩ കുംഭം രേ ൩൫ തൃ ൩൨꠱
6 SUN ൨൪ ൪൧ ൩൭꠱
7 M തി ൨൫ ൪൭꠱ ൪൧
8 TU ചൊ ൨൬ കാ ൫൨ ൪൬꠱
9 W ബു ൨൭ രോ ൫൭꠰ ൪൯
10 TH ൧൦ വ്യ ൨൮ ൧൨൮൬ രോ ൧꠰ ൫൨꠰
11 F ൧൧ വെ ൨൯ ൪꠰ ൫൪꠲
12 S ൧൨ ൨൦ ൧൦ തി ൬꠲ ൫൪꠰
13 SUN ൧൩ ൧൧ പു ൫൩꠰
14 M ൧൪ തി ൧൨ പൂ ൭꠱ ദ്വാ ൫൨
15 TU ൧൫ ചൊ ൧൩ ൪꠰ ത്ര ൪൭
16 W ൧൬ ബു ൧൪ ൨꠱ ൪൩
17 TH ൧൭ വ്യ 🌝 ൧൫ ൫൮ ൩൭
18 F ൧൮ വെ ൧൦൪൫ ൧൬ ൫൪ പ്ര ൩൧
19 S ൧൯ ൧൭ ദുല്ഹജി ചി ൫൦꠰ ദ്വി ൨൫꠱
20 SUN ൨൦ ൧൮ ചൊ ൪൬꠲ തൃ ൧൮
21 M ൨൧ തി ൧൯ വി ൪൧꠰ ൧൨
22 TU ൨൨ ചൊ ൧൦ ൨൦ ൩൮꠲ ൬꠰
23 W ൨൩ ബു ൧൧ ൨൧ തൃ ൩൪ ൧꠰
24 TH ൨൪ വ്യ ൧൨ മീനം. ൨൨ മൂ ൩൨ ൫൭
25 F ൨൫ വെ ൧൩ ൨൩ പൂ ൩൧꠰ ൫൪
26 S ൨൬ ൧൪ ൨൪ ൩൦ ൫൨
27 SUN ൨൭ ൧൫ ൨൫ തി ൩൨꠱ ൫൨
28 M ൨൮ തി ൧൬ ൨൬ ൩൪꠰ ദ്വാ ൫൨
29 TU ൨൯ ചൊ ൧൭ ൨൭ ൩൭ ത്ര ൫൫꠱
30 W ൩൦ ബു ൧൮ ൨൮ പൂ ൪൨꠲ ൫൮꠲
31 TH ൩൧ വ്യ ൧൯ ൨൯ ൪൬
[ 13 ] മാൎച്ച.

നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടു കൂടെ വീഴ്ത്തു, തന്നെ സൃഷ്ടി
ച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിലേക്കു പുതുക്കപ്പെട്ട നൂതന മനുഷ്യനെ ധരി
ച്ചുകൊൾവിൻ. കൊല. ൩, ൧൦.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൨൭വ ൫൮ ര വാവുശ്രാദ്ധം.
൧൮ ൪൭ നോ. ആ (ക്രിസ്ത്യം) അമാവാസി
൩൮ ൨൫꠱ ന. പുലരുവോളം ഇട
ച്ചാഴി.
൪൮ ൨൭
൨൯ ൨൧
൧൬ ൧൩ നോമ്പിൽ ന. ൧ാം ഞ. ൧൨
൧൦ ൧൦ ൧൮ രാത്രിയിൽ കൂട്ടച്ചാഴി തുടങ്ങി.
൧൧ ൧൧ ഷഷ്ഠിവ്രതം.
൧൧ ൫൯ ൧൨ ൧ വ ദൈവം നമുക്കു കരുണ ചെയ്ത
അനുഗ്രഹിക്ക, അവൻ തിരുമു
ഖം നമ്മോടു പ്രകാശിപ്പിക്ക.
൧൦ ൧൨ ൫൮
൧൧ ൫൪ ര
൧൨ ൫൫ ൫൭ ഹജിപെരുനാൾ.
൧൩ ൫൪ ൫൦ നോമ്പിൽ ൨ാം ഞ. ഏകാദശി
വ്രതം.
൧൪ ൪൩ ൩൧
൧൫ ൫൭ ൨൯ പ്രദോഷവ്രതം.
൧൬ ൪൭ ൧൫
൧൭ ൪൩ ൫൯ പൌൎണ്ണമാസി. ൫൪ ന. കൂട്ട
ച്ചാഴി കഴിഞ്ഞു ഹജി.
൧൮ ൩൭ ൪൩
൧൯ ൩൮ ൨൮
൨൦ ൨൦ ൧൪ നോമ്പിൽ ൩ാം ഞ.
൨൧ ൫൯ ൧൦ ൧൦ ൧൦ ൧൨. ന. രാ. ഇ. തു.
൨൨ ൫൯ ൧൦ ൫൯ ൧൦ ൪൭ ൩൮꠲ ന. ഇ. ക. ഷ. വ്ര.
൨൩ ൫൮ ൧൧ ൪൮ ൧൧ ൩൪
൨൪ ൫൮ ൧൨ ൩൫വ
൨൫ ൫൭ ൨൧ ൨൩ര ൩൨ ന. ഇടച്ചാഴി. തു.
൨൬ ൫൬ ൧൧ ൩൦. ന. ഇ. കഴിഞ്ഞു.
൨൭ ൫൬ ൪൧ നോമ്പിൽ ൪ാം ഞ. ഏ. വ്ര.
൨൮ ൫൫ ൪൧
൨൯ ൫൫ ൧൯ ൩൫ പ്ര. വ്ര. ൩൮. ന. ഇ. തു.
൩൦ ൫൪ ൫൫ ൨൫ ൪൨. ന. ഇടച്ചാഴി. ക.
൩൧ ൫൪ ൩൯ ൧൯ വാവുശ്രാദ്ധം.
[ 14 ]
APRIL. എപ്രിൽ.
30 DAYS ൩൦ ദിവസം
🌚 അമാവാസി 🌝 പൌൎണ്ണമാസി
൧ാം ൩൦ാം തിയ്യതി. മേടം. ൧൫ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 F വെ ൨൦ 🌚 ൩൦ രേ ൫൨꠰ ൬꠰
2 S ൨൧ ൫൮꠱ പ്ര ൧൧꠱
3 SUN ൨൨ ൪꠱ ദ്വി ൧൬꠱
4 M തി ൨൩ തൃ ൨൦
5 TU ചൊ ൨൪ മീനം. കാ ൧൪ ൨൫꠲
6 W ബു ൨൫ രോ ൧൯꠱ ൨൮꠱
7 TH വ്യ ൨൬ ൨൨ ൩൦
8 F വെ ൨൭ ൧൨൮൭ തി ൨൫꠱ ൩൧
9 S ൨൮ പു ൨൬꠰ ൩൧
10 SUN ൧൦ ൨൯ പൂ ൨൬꠰ ൩൦꠱
11 M ൧൧ തി ൩൦ ൧൦ ൨൫꠰ ൨൭
12 TU ൧൨ ചൊ ൧൧ ൨൩꠰ ൨൩
13 W ൧൩ ബു ൧൨ പൂ ൨൧꠰ ദ്വാ ൧൭
14 TH ൧൪ വ്യ ൧൩ ൨൦꠰ ത്ര ൧൧꠰
15 F ൧൫ വെ 🌝 ൧൪ ൧൩ ൪꠱
16 S ൧൬ ൧൫ മുഹറം ചി ൯꠰ പ്ര ൫൭
17 SUN ൧൭ ൧൬ ചൊ ൫꠱ ദ്വി ൫൨
18 M ൧൮ തി ൧൭ വി തൃ ൫൦
19 TU ൧൯ ചൊ ൧൮ തൃ ൫൯ ൩൮꠱
20 W ൨൦ ബു ൧൦൪൫ ൧൯ മൂ ൫൪ ൩൪
21 TH ൨൧ വ്യ ൧൦ ൨൦ പൂ ൫൨ ൩൦꠱
22 F ൨൨ വെ ൧൧ ൨൧ ൫൧꠰ ൨൭꠲
23 S ൨൩ ൧൨ മേടം ൨൨ തി ൫൧ ൨൫꠰
24 SUN ൨൪ ൧൩ ൨൩ ൫൩꠲ ൨൫꠱
25 M ൨൫ തി ൧൪ ൨൪ ൫൫꠰ ൨൬꠰
26 TU ൨൬ ചൊ ൧൫ ൨൫ പൂ ൫൯꠱ ൨൮꠱
27 W ൨൭ ബു ൧൬ ൨൬ പൂ ദ്വാ ൩൧꠰
28 TH ൨൮ വ്യ ൧൭ ൨൭ ത്ര ൩൫
29 F ൨൯ വെ ൧൮ ൨൮ രേ ൧൪ ൩൯
30 S ൩൦ ൧൯ 🌚 ൨൯ ൧൯ ൪൪
[ 15 ] എപ്രിൽ

ഉയരത്തിൽനിന്നുണ്ടായി അശേഷം നല്ല ദാനവും തികഞ്ഞ വരവും വെളിച്ചങ്ങളുടെ
പിതാവിൽനിന്നു ഇറങ്ങി വരുന്നുള്ളു. ആയവനിൽ വികാരവും ഗതിഭേദത്താലുള്ള ആ
ഛാദനവും ഒട്ടുമില്ല. യാക്കോബു. ൧, ൧൭.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൫൪ ൨൪ വ ൧൧ ര അമാവാസി.
൫൩ ൧൨ മുഹറം.
൫൩ നോമ്പിൽ ൫ാം ൡ. ൪. ന. കൂ.
തു.
൫൨ ൫൭ ൫൭
൫൧ ൫൩ ൫൫ ന്യായം വെള്ളങ്ങൾ പോലെയും

നീതി ശക്തിയുള്ള ഒഴുക്കു പോ

൫൧ ൧൦ ൫൩ ൧൦ ൫൫
൫൦ ൧൧ ൫൨ ൧൧ ൫൩ ഷഷ്ഠിവ്രതം. [ലെയും ഒഴുകട്ടെ.
൫൦ ൧൨ ൫൦ വ ൧൮൩൪ ഇങ്ക്ലിഷ്കാർ കുടകിനെ
പിടിച്ചു.
൪൯ ൫൧ ര ൪൩
൧൦ ൪൯ ൪൭ ൩൫ നഗരപ്രവേശനം ഞ.
൧൧ ൪൮ ൪൦ ൨൩ വിഷുസംക്രമം.
൧൨ ൪൮ ൩൯ ഏകാദശിവ്രതം
൧൩ ൪൭ ൩൨ ൫൪ പ്രദോഷവ്രതം.
൧൪ ൪൭ ൨൫ ൩൭
൧൫ ൪൬ ൧൬ ൨൨ ക്രൂശാരോഹണം പൌൎണ്ണമാസി
൧൬ ൪൬ വലിയ ശബ. [൧൩ ന. കൂ. ക.
൧൭ ൪൫ ൫൨ പുനരുത്ഥാനനാൾ.
൧൮ ൪൫ ൫൧ ൩൯ മുഴുവൻ ഇടച്ചാഴി.
൧൯ ൪൪ ൪൦ ൩൬ ദൈവത്തിന്നു പാടുവിൻ അവ
ന്റെ നാമത്തെ കീൎത്തിപ്പിൻ.
൨൦ ൪൪ ൧൦ ൨൯ ൧൦ ൧൫
൨൧ ൪൪ ൧൧ ൧൬ ൧൧ ഷഷ്ഠിവ്രതം.
൨൨ ൪൩ ൧൨ ൧൧ ൫൨ ഇടച്ചാഴി. ൫൧ നാഴികവരെ.
൨൩ ൪൩ ൧൨ ൪൫ വ
൨൪ ൪൨ ൨൬ ൪൧ ര പെസഹയിൽ ൧ാം ഞ.
൨൫ ൪൨ ൩൦
൨൬ ൪൧ ൪൯ ൧൮ ഇടച്ചാഴി. ൫൯ ന. ഏ. വ്ര.
൨൭ ൪൧ ൪൨
൨൮ ൪൧ ൧൫ പ്രദോഷവ്രതം.
൨൯ ൪൦ ൫൩
൩൦ ൪൦ ൫൨ ൪൮ അമാ. ശ്രാദ്ധം. ൨ാ ന. കൂ. തു.
[ 16 ]
MAY. മെയി.
31 DAYS. ൩൧ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൧൫ാം തിയ്യതി. എടവം. ൩൦ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം. തിഥി.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 SUN ൨൦ ൩൦ ൨൫꠱ പ്ര ൪൯꠲
2 M തി ൨൧ കാ ൩൦ ദ്വി ൫൩꠱
3 TU ചൊ ൨൨ രോ ൩൫꠰ തൃ ൫൬꠱
4 W ബു ൨൩ ൪൦꠰ ൫൯
5 TH വ്യ ൨൪ മേടം. തി ൪൩
6 F വെ ൨൫ പു ൪൫
7 S ൨൬ ൧൨൮൭ പൂ ൪൬꠰ ൬൦
8 SUN ൨൭ ൪൬꠱ ൫൮
9 M തി ൨൮ ൪൫ ൫൫꠱
10 TU ൧൦ ചൊ ൨൯ പൂ ൪൨꠱ ൫൦꠰
11 W ൧൧ ബു ൩൦ ൧൦ ൩൯꠲ ൪൫꠱
12 TH ൧൨ വ്യ ൩൧ ൧൧ ൩൫꠰ ദ്വാ ൩൯꠲
13 F ൧൩ വെ ൧൨ ചി ൩൧꠱ ത്ര ൩൨꠰
14 S ൧൪ ൧൩ ചൊ ൨൭꠰ ൨൬
15 SUN വെ 🌝 ൧൪ വി ൨൩꠱ ൨൦꠲
16 M ൧൬ തി ൧൦൪൫ ൧൫ സാഫർ ൧൯꠱ പ്ര ൧൩
17 TU ൧൭ ചൊ ൧൬ തൃ ൧൫ ദ്വി ൮꠱
18 W ൧൮ ബു ൧൭ മൂ ൧൩꠰ തൃ
19 TH ൧൯ വ്യ ൧൮ പൂ ൧൧ ൬꠲
20 F ൨൦ വെ ൧൯ ൧൧ ൫൭꠰
21 S ൨൧ ൨൦ തി ൧൨꠱ ൫൬꠱
22 SUN ൨൨ ൧൦ എടവം ൨൧ ൧൪꠱ ൫൬
23 M ൨൩ തി ൧൧ ൨൨ ൧൭꠱ ൫൮꠱
24 TU ൨൪ ചൊ ൧൨ ൨൩ പൂ ൨൧꠰ ൬൦
25 W ൨൫ ബു ൧൩ ൨൪ ൨൬꠱
26 TH ൨൬ വ്യ ൧൪ ൨൫ രേ ൩൨ ൮꠰
27 F ൨൭ വെ ൧൫ ൨൬ ൩൭꠱ ദ്വാ ൧൨
28 S ൨൮ ൧൬ ൨൭ ൪൩꠲ ത്ര ൧൭꠰
29 SUN ൨൯ ൧൭ ൨൮ കാ ൪൮ ൨൧
30 M ൩൦ തി ൧൮ 🌚 ൨൯ രോ ൫൪꠲ ൨൫
31 TU ൩൧ ചൊ ൧൯ ൫൮ പ്ര ൨൯꠱
[ 17 ] മെയി.

സുവിശേഷത്തിൽ എനിക്കു ലജ്ജയില്ലല്ലൊ. കാരണം അതു വിശ്വസിക്കുന്നവന്നു ഒ
ക്കയും രക്ഷെക്കായി ദൈവശക്തി ആകുന്നു. രോമ. ൧, ൧൬.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൩൯ ൪൬വ ൪൬ ര പെസഹയിൽ ൩ാം ഞ.
൩൯ ൪൩ ൪൬ ഇരുട്ടിന്റെ നിഷ്ഫലക്രിയക
ളിൽ കൂട്ടാളികൾ ആകാതെ
അവറ്റെ വിശേഷാൽ ശാസി
ക്ക ആവു.
൩൯ ൪൩ ൪൭
൩൯ ൪൪ ൪൭
൩൮ ൧൦ ൪൫ ൧൦ ൪൬
൩൮ ൧൧ ൪൨ ൧൧ ൪൧ ഷഷ്ഠിവ്രതം.
൩൮ ൧൨ ൩൪വ ൧൭൯൯ ഠിപ്പുവിന്റെ മരണം.
൩൮ ൩൯ര ൨൩ പെസഹയിൽ ൩ാം ഞ.
൩൭ ൩൩ അസ്തമിച്ചു ൨൬꠲ ന. കാൎത്തി
൧൦ ൩൭ ൨൭ ൫൧ ക ഞാറ്റുതല തുടങ്ങി.
൧൧ ൩൭ ൨൦ ൩൪ ഏകാദശിവ്രതം.
൧൨ ൩൭ ൧൧ ൧൭ ൫ ന. രാത്രിവരെ കൂട്ടച്ചാഴി.
൧൩ ൩൬ പ്രദോഷവ്രതം.
൧൪ ൩൬ ൫൩ ൪൫ ൧൯ ന. പു. ഇ.
൧൫ ൩൬ ൪൪ ൩൨ പെസഹയിൽ ൪ാം ൡ. പൌ
൧൬ ൩൬ ൩൪ ൧൮ ൧൯ ന. വ. ഇ. [ൎണ്ണമാസി.
൧൭ ൩൬ ൨൩
൧൮ ൩൬ ൧൦ ൫൮
൧൯ ൩൬ ൫൭ ൪൫ ൧൧ ന. പുലരുമ്പോൾ ഇ. തു.
൨൦ ൩൫ ൧൦ ൩൯ ൧൦ ൩൫ ഷഷ്ഠിവ്രതം. ൧൧ ന. വ. ഇ.
൨൧ ൩൫ ൧൧ ൩൩ ൧൧ ൨൩
൨൨ ൩൫ ൧൨ ൩ വ പെസഹയിൽ ൫ാം ഞ.
൨൩ ൩൫ ൧൨ ൪൪ ൧൧ ര ൨൧ ന. പുലരുമ്പോൾ ഇ. തു.
൨൪ ൩൫ ൨൫ രോഹിണി ഞാറ്റുതല തുടങ്ങി.
൨൫ ൩൫ ൪൯
൨൬ ൩൫ ൫൧ ൨൯ സ്വൎഗ്ഗാരോഹണം, ഏ. വ്ര.
൨൭ ൩൫ ൩൯ ൩൩ പ്രദോഷവ്രതം. ൧൭ ന. രാത്രി
൨൮ ൩൫ ൩൨ ൨൯ യിൽ കൂട്ടച്ചാഴി തു.
൨൯ ൩൫ ൨൯ ൨൮ സ്വൎഗ്ഗാരോഹണം ക. ഞ.
൩൦ ൩൫ ൩൦ ൨൯ അമാവാസിശ്രാദ്ധം.
൩‌൧ ൩൫ ൩൦ ൩൧
[ 18 ]
JUNE. ജൂൻ.
30 DAYS. ൩൦ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൧൩ാം തിയ്യതി. മിഥുനം. ൨൮ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 W ബു ൨൦ ൨꠱ ദ്വി ൩൧꠱
2 TH വ്യ ൨൧ തി ൫꠲ തൃ ൩൨꠱
3 F വെ ൨൨ പു ൬꠰ ൩൨꠱
4 S ൨൩ എടവം. പൂ ൩൦
5 SUN ൨൪ ൬꠱ ൨൬
6 M തി ൨൫ ൪꠰ ൨൩
7 TU ചൊ ൨൬ ൧൨൮൭ പൂ ൧൯꠱
8 W ബു ൨൭ ൫൮꠱ ൧൩꠱
9 TH വ്യ ൨൮ ൧൦ ചി ൫൬꠱
10 F ൧൦ വെ ൨൯ ൧൧ ചൊ ൪൯ ദ്വാ ൫൯
11 S ൧൧ ൩൦ ൧൨ വി ൪൫꠱ ത്ര ൫൩
12 SUN ൧൨ ൩൧ ൧൩ ൪൧꠰ ൪൫
13 M ൧൩ തി ൩൨ 🌝 ൧൪ തൃ ൩൭꠱ ൪൦
14 TU ൧൪ ചൊ ൧൦൪൫ ൧൫ റബ്ബയെല്ലവ്വൽ. മൂ ൩൪꠰ പ്ര ൩൫
15 W ൧൫ ബു ൧൬ പൂ ൩൨꠰ ദ്വി ൩൧
16 TH ൧൬ വ്യ ൧൭ ൩൨꠲ തൃ ൨൮
17 F ൧൭ വെ ൧൮ തി ൩൧꠰ ൨൬
18 S ൧൮ ൧൯ ൩൨ ൨൬꠰
19 SUN ൧൯ ൨൦ രൊ ച ꠱ ൩൫꠱ ൨൯꠱
20 M ൨൦ തി ൨൧ പൂ ൩൮꠰ ൨൯꠱
21 TU ൨൧ ചൊ മിഥുനം. ൨൨ ൪൩꠱ ൩൨꠱
22 W ൨൨ ബു ൨൩ രേ ൪൮꠱ ൩൫
23 TH ൨൩ വ്യ ൧൦ ൨൪ ൫൩ ൪൦
24 F ൨൪ വെ ൧൧ ൨൫ ൫൯꠰ ൪൪
25 S ൨൫ ൧൨ ൨൬ ൫꠰ ദ്വാ ൪൯꠱
26 SUN ൨൬ ൧൩ ൨൭ കാ ൧൧꠲ ത്ര ൫൩꠰
27 M ൨൭ തി ൧൪ ൨൮ രോ ൧൫ ൫൭꠲
28 TU ൨൮ ചൊ ൧൫ 🌚 ൨൯ ൨൦꠱ ൫൯꠲
29 W ൨൯ ബു ൧൬ ൩൦ തി ൨൩ ൧꠰
30 TH ൩൦ വ്യ ൧൭ പു ൨൭ പ്ര ൨꠲
[ 19 ] ജൂൻ.

പാപം മരണത്താൽ വാണപ്രകാരം തന്നെ, നമ്മുടെ കൎത്താവായ യേശുക്രിസ്തനാൽ
കരുണയും നീതിമൂലം നിത്യജീവനായി വഴേണ്ടതിന്നത്രെ രോമ. ൫, ൨൧.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൩൫ ൩൨ വ ൩൯ ര പാപം വൎദ്ധിച്ചെടത്തു കരുണ
അത്യന്തം വഴിഞ്ഞു വന്നതു
രൊമ. ൫, ൨൨
൩൫ ൩൪ ൩൫
൩൫ ൧൦ ൩൩ ൧൦ ൩൦
൩൫ ൧൧ ൨൯ ൧൧ ൨൧
൩൫ ൧൨ ൭വ പെന്തകൊസ്ത നാൾ, ഷ. വ്ര.
൩൫ ൨൩ര ൧൨ ൫൩ ൫ ന. പുലരുമ്പോൾ മകീൎയ്യം
ഞാറ്റുതല. തു.
൩൬ ൧൬ ൩൪
൩൬ ൧൬ മുഴുവനെ കൂട്ടച്ചാഴി
൩൬ ൧൦ ൫൯ ൫൯
൧൦ ൩൬ ൧൦ ൪൯ ൪൩ ഏകാദശിവ്രതം.
൧൧ ൩൬ ൧൦ ൪൦ ൨൮ പ്രദോഷവ്രതം.
൧൨ ൩൬ ൧൦ ൨൮ ൧൬ ത്രീത്വനാൾ. ൪൧ ന. ഇ.
൧൩ ൩൬ ൧൧ ൧൮ പൌൎണ്ണമാസി.
൧൪ ൩൭ ൧൧ ൫൨
൧൫ ൩൭ ൧൧ ൫൨ ൪൨
൧൬ ൩൭ ൧൨ ൩൭ ൨൯ ൩൨. ന. വ. ഇടച്ചാഴി.
൧൭ ൩൭ ൧൨ ൨൦ ൧൮
൧൮ ൩൭ ൧൨ ൧൦ ൧൦
൧൯ ൩൮ ൧൨ ൧൦ ൪൨ ൧൦ ൫൨ ത്രീത്വം ക. ൧ാം ഞ. ഷഷ്ഠിവ്ര.
൨൦ ൩൮ ൧൨ ൧൧ ൨൧ ൧൧ ൪൧ ൫ ന. തിരുവാതിരഞാറ്റുതല
തുടങ്ങി.
൨൧ ൩൮ ൧൨ ൧൨ ൨൨
൨൨ ൩൮ ൧൩ ൧൨ ൪൩ ൩൦ര
൨൩ ൩൮ ൧൩ ൩൯ ൨൧
൨൪ ൩൯ ൧൩ ൧൫ ഏകാദശിവ്രതം. ഉദയത്തിന്നു
കൂട്ടച്ചാഴി തുടങ്ങി.
൨൫ ൩൯ ൧൩ ൧൨ ൧൧
൨൬ ൩൯ ൧൩ ൧൩ ൧൦ ത്രീത്വം ക. ൨ാം ഞ. പ്രദോഷ
വ്രതം.
൨൭ ൩൯ ൧൪ ൧൫
൨൮ ൩൯ ൧൪ ൧൩ ൧൭ അമാവാസിശ്രാദ്ധം.
൨൯ ൪൦ ൧൪ ൧൭ ൧൯
൩൦ ൪൦ ൧൪ ൨൦ ൧൯
[ 20 ]
JULY. ജൂലായി.
31 DAYS. ൩൧ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൧൨ാം തിയ്യതി. കൎക്കിടകം. ൨൮ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 F വെ ൧൮ പൂ ൨൬ ദ്വി ൧꠱
2 S ൧൯ ൨൬꠰ ൫൯꠱
3 SUN ൨൦ ൨൫꠱ ൫൫
4 M തി ൨൧ പൂ ൨൨ ൫൧꠱
5 TU ചൊ ൨൨ മിഥുനം. ൧൯ ൪൫
6 W ബു ൨൩ ൧൬꠲ ൩൯
7 TH വ്യ ൨൪ ചി ൧൧ ൩൩꠱
8 F വെ ൨൫ റബയെൽ ആഹർ. ചൊ ൭꠱ ൨൬꠱
9 S ൨൬ ൧൦ വി ൩꠲ ൧൯꠰
10 SUN ൧൦ ൨൭ ൧൧ തൃ ൫൯꠲ ദ്വാ ൧൩꠱
11 M ൧൧ തി ൨൮ ൧൨ മൂ ൫൫ ത്ര ൭꠰
12 TU ൧൨ ചൊ ൨൯ 🌝 ൧൩ പൂ ൫൩꠲
13 W ൧൩ ബു ൩൦ ൧൪ ൪൬ പ്ര ൫൬꠲
14 TH ൧൪ വ്യ ൩൧ ൧൫ തി ൫൦ ദ്വി ൫൪꠰
15 F ൧൫ വെ ൧൦൪൫ ൧൬ ൫൧꠰ തൃ ൫൫꠰꠰
16 S ൧൬ ൧൭ ൫൩꠱ ൫൫꠱
17 SUN ൧൭ ൧൮ പൂ ൫൬꠱ ൫൫
18 M ൧൮ തി ൧൯ ൫൯ ൫൯꠲
19 TU ൧൯ ചൊ ൨൦ ൧൨൮൭ ൨꠱
20 W ൨൦ ബു കൎക്കിടകം ൨൧ രേ ൧൦꠱ ൬꠰
21 TH ൨൧ വ്യ ൨൨ ൧൪꠲ ൧൦
22 F ൨൨ വെ ൨൩ ൨൧ ൧൫꠰
23 S ൨൩ ൨൪ കാ ൨൭꠰ ൧൯
24 SUN ൨൪ ൧൦ ൨൫ രോ ൩൨ ൨൩
25 M ൨൫ തി ൧൧ ൨൬ ൩൮꠱ ദ്വാ ൨൩꠲
26 TU ൨൬ ചൊ ൧൨ ൨൭ തി ൪൧ ത്ര ൨൯꠱
27 W ൨൭ ബു ൧൩ ൨൮ പു ൪൪꠲ ൩൧꠰
28 TH ൨൮ വ്യ ൧൪ 🌚 ൨൯ പൂ ൪൫ ൩൦꠰
29 F ൨൯ വെ ൧൫ ൪൬꠱ പ്ര ൨൯꠲
30 S ൩൦ ൧൬ ൪൫꠰ ദ്വി ൨൬꠰
31 SUN ൩൧ ൧൭ പൂ ൪൩꠰ തൃ ൨൨
[ 21 ] ജൂലായി.

എൻ ബലമായ യഹോവെ! നിന്നിൽ എനിക്കു സ്ഥായി ഉണ്ടു. യഹോവ എന്റെ
ശൈലവും എൻ ദുൎഗ്ഗവും വിടുവിക്കുന്നവനും തന്നെ. സങ്കീ. ൧൮, ൨. ൩.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൪൦ ൧൫ ൨൧വ ൧൪ര
൪൧ ൧൫ ൧൦ ൧൭ ൧൦
൪൧ ൧൫ ൧൧ ൧൧ ൧൦ ൪൯ ത്രിത്വം. ക. ൩ാം ഞ.
൪൧ ൧൫ ൧൧ ൩൩ ഷഷ്ഠിവ്രതം.
൪൧ ൧൫ ൪ര ൧൨ ൧൬വ
൪൨ ൧൫ ൫൬ ൧൨ ൫൮ ൧൬ ന. പുലരുവോളം കൂട്ട
ച്ചാഴി.
൪൨ ൧൫ ൪൬ ൪൨
൪൨ ൧൫ ൩൫ ൨൭
൪൨ ൧൫ ൨൫ ൧൩ ഏകാദശിവ്രതം . ഇടച്ചാഴി
൧൦ ൪൨ ൧൫ ൧൫ ത്രീത്വം ക. ൪ാം ഞ. പ്രദോഷ
വ്രതം
൧൧ ൪൩ ൧൫ ൪൮
൧൨ ൪൩ ൧൬ ൫൦ ൩൮ പൌൎണ്ണമാസി.
൧൩ ൪൩ ൧൬ ൩൫ ൨൭ ൪൬ ന. ഇടച്ചാഴി
൧൪ ൪൪ ൧൬ ൧൭ ൧൫
൧൫ ൪൪ ൧൬
൧൬ ൪൪ ൧൬ ൪൨ ൫൦
൧൭ ൪൪ ൧൫ ൨൦ ൩൮ ത്രീത്വം ക. ൫ാം ഞ. ഇടച്ചാഴി.
൧൮ ൪൪ ൧൫ ൧൦ ൧൦ ൨൬ ഷഷ്ഠിവ്രതം.
൧൯ ൪൪ ൧൫ ൧൦ ൪൦ ൧൧ ൧൪
൨൦ ൪൫ ൧൫ ൧൧ ൨൩
൨൧ ൪൫ ൧൫ ൧൨ ൮ വ ൫ ര ൧൫ ന. പുലരുമ്പോൾ കൂട്ടച്ചാ
ഴി തുടങ്ങി.
൨൨ ൪൫ ൧൫ ൧൨ ൫൭
൨൩ ൪൫ ൧൫ ൫൨ ൫൫
൨൪ ൪൫ ൧൫ ൫൧ ൫൪ ത്രീത്വം ക. ൬ാം ഞ. ഏകാദശി
വ്രതം.
൨൫ ൪൫ ൧൫ ൫൩ ൫൫
൨൬ ൪൬ ൧൫ ൫൭ ൫൭ പ്രദോഷവ്രതം.
൨൭ ൪൬ ൧൪ ൫൭
൨൮ ൪൬ ൧൪ ൧൬ അമാവാസിശ്രാദ്ധം. പിതൃക
ൎമ്മം.
൨൯ ൪൬ ൧൪ ൫൧
൩൦ ൪൬ ൧൪ ൫൯ ൪൧
൩൧ ൪൬ ൧൪ ൫൪ ൨൭ ത്രീത്വം. ക. ൭ാം ഞ.
[ 22 ]
AUGUST. അഗുസ്ത.
31 DAYS. ൩൧ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൧൧ാം തിയ്യതി. ചിങ്ങം. ൨൬ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 M തി ൧൮ ൪൧꠱ ൧൭
2 TU ചൊ ൧൯ ൩൭ ൧൨꠱
3 W ബു ൨൦ കൎക്കിടകം. ചി ൩൩
4 TH വ്യ ൨൧ ചൊ ൨൯꠱ ൫൮
5 F വെ ൨൨ വി ൨൪ ൫൨꠲
6 S ൨൩ ൨൦꠰ ൪൫꠰
7 SUN ൨൪ ൧൦ തൃ ൧൬ ൩൯꠱
8 M തി ൨൫ ൧൧ മൂ ൧൩ ദ്വാ ൩൪꠲
9 TU ചൊ ൨൬ ൧൨ പൂ ൧൧ ത്ര ൨൯
10 W ൧൦ ബു ൨൭ ൧൩ ൧൦꠱ ൨൬
11 TH ൧൧ വ്യ ൨൮ 🌝 ൧൪ ജമാദിൻആവ്വൽ തി ൧൦꠱ ൨൪
12 F ൧൨ വെ ൨൯ ൧൫ ൧൧ പ്ര ൨൬꠲
13 S ൧൩ ൩൦ ൧൦൪൫ ൧൬ ൧൩ ദ്വി ൨൪
14 SUN ൧൪ ൩൧ ൧൭ പൂ ൧൭꠱ തൃ ൨൬
15 M ൧൫ തി ൩൨ ൧൮ ൨൧ ൨൯
16 TU ൧൬ ചൊ ൧൯ രേ ൮൬꠱ ൩൩꠱
17 W ൧൭ ബു ൨൦ ൩൨꠲ ൩൭
18 TH ൧൮ വ്യ ൨൧ ൩൭ ൪൨꠱
19 F ൧൯ വെ ചിങ്ങം. ൨൨ കാ ൪൩ ൪൬
20 S ൨൦ ൨൩ ൧൨൮൭ രോ ൪൯ ൫൧꠱
21 SUN ൨൧ ൨൪ ൫൪꠲ ൫൪
22 M ൨൨ തി ൨൫ തി ൫൮ ൫൭
23 TU ൨൩ ചൊ ൨൬ തി ദ്വാ ൫൯
24 W ൨൪ ബു ൨൭ പു ദ്വാ
25 TH ൨൫ വ്യ ൧൦ ൨൮ പൂ ത്ര ൯꠱
26 F ൨൬ വെ ൧൧ 🌚 ൨൯ ൫൪꠲
27 S ൨൭ ൧൨ ൩൦ ൩꠱ പ്ര ൫൩
28 SUN ൨൮ ൧൩ പൂ ൧꠱ ദ്വി ൪൮
29 M ൨൯ തി ൧൪ ൫൮ തൃ ൪൪꠱
30 TU ൩൦ ചൊ ൧൫ ചി ൫൪꠲ ൩൮꠱
31 W ൩൧ ബു ൧൬ ചൊ ൪൯ ൩൧
[ 23 ] അഗുസ്ത.

നമ്മുടെ ബലഹീനതകളിൽ കുറ്റായ്മഭാവം തോന്നാത്ത മഹാപുരോഹിതനല്ലല്ലൊ,
പാപം ഒഴികെ സൎവ്വത്തിലും സദൃശമായിട്ടു പരീക്ഷിക്കപ്പെട്ടവനത്രെ നമുക്കുള്ളു.
എബ്ര. ൪, ൧൫.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൪൬ ൧൩ ൧൦ ൪൮വ ൧൦ ൧൪ ര
൪൭ ൧൩ ൧൧ ൪൦ ൧൦ ൫൬ ഷഷ്ഠിവ്രതം അസ്തമിച്ചു ൭ ന.
വരെ കൂട്ടച്ചാഴി.
൪൭ ൧൩ ൧൧ ൪൦
൪൭ ൧൩ ൩൨ര ൧൨ ൨൪വ
൪൭ ൧൨ ൨൧ ൧൧ ൨൧꠱ ന. പുലരുമ്പോൾ ഇട
ച്ചാഴി തുടങ്ങി.
൪൭ ൧൨ ൧൨ ൫൬
൪൭ ൧൨ ൪൬ ത്രീത്വം ക. ൮ാം ഞ. ഏ. വ്ര.
൪൭ ൧൨ ൪൮ ൩൪ പ്രദോഷവ്രതം.
൪൭ ൧൧ ൩൩ ൨൩ ൧൦꠱ ന. പുലരുമ്പോൾ ഇ. തു.
൧൦ ൪൭ ൧൧ ൧൭ ൧൧
൧൧ ൪൭ ൧൧ പൌൎണ്ണമാസി.
൧൨ ൪൭ ൧൦ ൪൧ ൪൭
൧൩ ൪൭ ൧൦ ൨൧ ൩൫ ൧൭꠱ ന. പുലരുമ്പോൾ ഇ. തു.
൧൪ ൪൭ ൨൩ ത്രീത്വം. ക. ൯ാം ഞ.
൧൫ ൪൭ ൪൦ ൧൨
൧൬ ൪൭ ൨൨ ൧൦
൧൭ ൪൭ ൧൦ ൧൦ ൫൩ ഷഷ്ഠിവ്രതം. ൭ ന. രാത്രിയിൽ
കൂ. തു.
൧൮ ൪൭ ൧൦ ൫൨ ൧൧ ൪൬
൧൯ ൪൭ ൧൧ ൪൪
൨൦ ൪൭ ൧൨ ൩൯വ ൪൨ ര
൨൧ ൪൭ ൩൪ ൪൧ ത്രീത്വം ക. ൧ാം ഞ.
൨൨ ൪൭ ൩൬ ൪൨ ഏകാദശിവ്രതം.
൨൩ ൪൭ ൩൯ ൪൨
൨൪ ൪൭ ൪൨ ൩൯ പ്രദോഷവ്രതം.
൨൫ ൪൭ ൪൩ ൩൪
൨൬ ൪൭ ൪൩ ൫൨ അമാവാസിശ്രാദ്ധം.
൨൭ ൪൭ ൩൯ ൫൨
൨൮ ൪൭ ൩൫ ത്രിത്വം ക. ൧൧ാം ഞ.
൨൯ ൪൭ ൨൯ ൪൯ ൨൮. ന. രാ. വ. കൂ.
൩൦ ൪൭ ൧൦ ൨൨ ൩൫
൩൧ ൪൭ ൧൧ ൩൬ ൧൦ ൨൦
[ 24 ]
SEPTEMBER. സെപ്തെംബർ.
30 DAYS. ൩൦ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൯ാം തിയ്യതി. കന്നി. ൨൫ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TH വ്യ ൧൭ വി ൪൫꠰ ൨൪
2 F വെ ൧൮ ൪൧꠲ ൧൮
3 S ൧൯ തൃ ൩൭ ൧൧
4 SUN ൨൦ ൧൦൪൫ മൂ ൩൩ ൬꠱
5 M തി ൨൧ പൂ ൩൧꠱
6 TU ചൊ ൨൨ ൧൦ ൨൯꠰ ദ്വാ ൫൮꠲
7 W ബു ൨൩ ൧൧ ജമാദിൻആഹർ. തി ൨൮ ത്ര ൫൫
8 TH വ്യ ൨൪ ൧൨ ൨൯꠰ ൫൪
9 F വെ ൨൫ 🌝 ൧൩ ൩൧꠱ ൫൪
10 S ൧൦ ൨൬ ൧൪ പൂ ൩൪꠱ പ്ര ൫൬꠱
11 SUN ൧൧ ൨൭ ൧൫ ൩൮꠲ ദ്വി ൫൬
12 M ൧൨ തി ൨൮ ചിങ്ങം. ൧൬ രേ ൪൨ ദ്വി ൨꠱
13 TU ൧൩ ചൊ ൨൯ ൧൭ ൪൮꠱ തൃ ൬꠰
14 W ൧൪ ബു ൩൦ ൧൮ ൫൪꠲ ൧൧꠲
15 TH ൧൫ വ്യ ൩൧ ൧൯ കാ ൫൯ ꠱ ൧൫
16 F ൧൬ വെ ൨൦ കാ ൫꠰ ൨൦꠲
17 S ൧൭ ൨൧ രോ ൧൦꠰ ൨൪꠲
18 SUN ൧൮ കന്നി. ൨൨ ൧൫꠱ ൨൭꠱
19 M ൧൯ തി ൨൩ ൧൨൮൭ തി ൧൯꠱ ൨൯
20 TU ൨൦ ചൊ ൨൪ പു ൨൧ ൩൧꠲
21 W ൨൧ ബു ൨൫ പൂ ൨൩꠰ ൩൧꠱
22 TH ൨൨ വ്യ ൨൬ ൨൪꠲ ദ്വാ ൨൯
23 F ൨൩ വെ ൨൭ ൨൩꠰ ത്ര ൨൭
24 S ൨൪ ൨൮ പൂ ൨൧꠰ ൨൩
25 SUN ൨൫ ൧൦ 🌚 ൨൯ ൧൯꠲ ൧൯꠱
26 M ൨൬ തി ൧൧ ൧൫꠱ പ്ര ൧൩꠱
27 TU ൨൭ ചൊ ൧൨ റജബു. ചി ൧൧꠱ ദ്വി ൭꠲
28 W ൨൮ ബു ൧൩ ചൊ ൭꠲ തൃ
29 TH ൨൯ വ്യ ൧൪ വി ൨꠰ ൫൩
30 F ൩൦ വെ ൧൫ തൃ ൫൮꠱ ൪൭꠱
[ 25 ] സെപ്തെംബർ.

നീ നിന്റെ പാപങ്ങൾകൊണ്ടു എന്നെ സേവിപ്പിക്കയും നിന്റെ അക്രമങ്ങളെ
കൊണ്ടു എന്നെ അസഹ്യപ്പെടുത്തുകയും ചെയ്തു. എന്റെ നിമിത്തം നിന്റെ അതിക്രമ
ങ്ങളെ മാച്ചുകളയുന്നവൻ ഞാൻ തന്നെ; ഞാൻ നിന്റെ പാപങ്ങളെ ഓൎക്കയുമില്ല. യശ.
൩, ൨൪, ൨൫.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൪൭ ൧൧ ൪ ര ഷഷ്ഠിവ്രതം.
൪൭ ൫ ര ൧൧ ൫൩ ൪൧ ന. ഇടച്ചാഴി
൪൬ ൫൬ ൧൨ ൪൦ വ
൪൬ ൫൯ ൪൩ ൨൯ ത്രീത്വം ക. ൧൨ാം ഞ.
൪൬ ൫൯ ൩൧ ൧൭
൪൬ ൫൮ ൧൪ ൨൯ ന. ഇടച്ചാഴി. ഏ. വ്ര.
൪൬ ൫൮ ൫൯ ൫൫ തിരുവോണം. പ്രദോഷവ്രതം
൪൬ ൫൭ ൪൩ ൩൯
൪൬ ൫൬ ൨൦ ൩൨ പൌൎണ്ണമാസി.
൧൦ ൪൬ ൫൬ ൨൦ ൩൪꠱ ന. ഇടച്ചാഴി.
൧൧ ൪൬ ൫൫ ൪൦ ത്രീത്വം ക. ൧൩ാം ഞ.
൧൨ ൪൫ ൫൫ ൨൦ ൫൮
൧൩ ൪൫ ൫൪ ൫൦ ൧൯ ന. രാ. കൂ. തുടങ്ങി.
൧൪ ൪൫ ൫൪ ൪൯ ൪൩
൧൫ ൪൫ ൫൩ ൩൯ ൧൦ ൩൮
൧൬ ൪൫ ൫൨ ൧൦ ൩൨ ൧൦ ൩൪ ഷഷ്ഠിവ്രതം.
൧൭ ൪൫ ൫൨ ൧൧ ൨൯
൧൮ ൪൫ ൫൧ ൧൨ ൨൯വ ൩൧ ത്രീത്വം ക. ൧൪ാം ഞ.
൧൯ ൪൫ ൫൧ ൨൮ ൨൯
൨൦ ൪൫ ൫൦ ൨൮ ൨൬
൨൧ ൪൪ ൪൯ ൨൬ ൨൨ ഏകാദശിവ്രതം.
൨൨ ൪൪ ൪൯ ൨൬ ൧൪ പ്രദോഷവ്രതം.
൨൩ ൪൪ ൪൮ ൩൩ മകം.
൨൪ ൪൪ ൪൮ ൧൯ ൨൧ വാവുശ്രാദ്ധം.
൨൫ ൪൪ ൪൭ ൧൬ ൩൭ ത്രീ. ക. ൧൫ാം ഞ. അമാവാസി.
൨൬ ൪൪ ൪൭ ൧൦ ൨൨ ൧൫꠱ നാ. പുലരുവോളം കൂട്ട
൨൭ ൪൪ ൪൬ ൧൦ നവരാത്രി ആരംഭം. [ച്ചാഴി.
൨൮ ൪൪ ൪൬ ൫൫ ൫൬
൨൯ ൪൪ ൪൫ ൧൦ ൪൬ ൪൫ മുഴുവൻ ഇടച്ചാഴി.
൩൦ ൪൪ ൪൫ ൧൧ ൩൫ ൧൦ ൩൪ ഷഷ്ഠിവ്രതം.
[ 26 ]
OCTOBER. ഒക്തൊബർ.
31 DAYS. ൩൧ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൯ാം തിയ്യതി. തുലാം. ൨൪ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 S ൧൬ മൂ ൫൪꠰ ൪൧꠱
2 SUN ൧൭ പൂ ൫൧꠰ ൩൬꠱
3 M തി ൧൮ ൪൯꠱ ൩൨꠱
4 TU ചൊ ൧൯ കന്നി. തി ൪൮꠱ ൨൯꠱
5 W ബു ൨൦ ൧൦ ൪൮꠲ ൨൭꠱
6 TH വ്യ ൨൧ ൧൧ ൪൯꠱ ദ്വാ ൨൬
7 F വെ ൨൨ ൧൨ റജബു. പൂ ൫൧꠰ ത്ര ൨൭꠰
8 S ൨൩ ൧൩ ൫൫꠲ ൨൯꠰
9 SUN ൨൪ 🌝 ൧൪ രേ ൫൯꠱ ൩൨
10 M ൧൦ തി ൨൫ ൧൫ രേ ൪꠱ പ്ര ൩൬꠰
11 TU ൧൧ ചൊ ൨൬ ൧൬ ദ്വി ൪൧꠲
12 W ൧൨ ബു ൨൭ ൧൭ ൧൫꠰ തൃ ൪൫
13 TH ൧൩ വ്യ ൨൮ ൧൮ കാ ൨൧꠱ ൫൦
14 F ൧൪ വെ ൨൯ ൧൯ രോ ൨൬ ൫൪
15 S ൧൫ ൩൦ ൨൦ ൧൨൮൭ ൩൨ ൫൮
16 SUN ൧൬ ൨൧ തി ൩൬꠱
17 M ൧൭ തി ൨൨ പു ൩൯꠰
18 TU ൧൮ ചൊ ൨൩ പൂ ൪൧
19 W ൧൯ ബു ൧൦൪൬ ൨൪ ൪൩
20 TH ൨൦ വ്യ ൨൫ ൪൨
21 F ൨൧ വെ ൨൬ പൂ ൪൧ ദ്വാ ൫൯
22 S ൨൨ ൨൭ ൩൯ ത്ര ൫൫
23 SUN ൨൩ ൨൮ ൩൬꠰ ൫൦
24 M ൨൪ തി 🌚 ൨൯ ചി ൩൨ ൪൪
25 TU ൨൫ ചൊ ൧൦ ൩൦ ചൊ ൨൮ പ്ര ൩൭
26 W ൨൬ ബു ൧൧ തുലാം. വി ൨൪ ദ്വി ൩൧
27 TH ൨൭ വ്യ ൧൨ ശബ്ബാൽ. ൧൯ തൃ ൨൫
28 F ൨൮ വെ ൧൩ തൃ ൧൫ ൧൯꠱
29 S ൨൯ ൧൪ മൂ ൧൨꠲ ൧൩꠰
30 SUN ൩൦ ൧൫ പൂ ൯꠰
31 M ൩൧ തി ൧൬ ൫꠲
[ 27 ] ഒക്തൊബർ.

തന്റെ ജഡത്തിന്മേൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു കേടു കൊയ്യും; ആത്മാവി
ന്മേൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും. ഗല. ൬, ൮.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൪൩ ൪൪ ൧൧ ൨൩ ര
൪൩ ൪൩ ൨൪ ര ൧൨ ൧൨വ ത്രീത്വം ക. ൧൬ാം ഞ.
൪൩ ൪൩ ൧൧ ൧൨ ൫൯ ഇടച്ചാഴി. വിദ്യാനവമി.
൪൩ ൪൨ ൪൯ ൫൩ പുസ്തകധൃതി. ദശമി.
൪൩ ൪൨ ൩൬ ൩൮ ഏകാദശിവ്രതം.
൪൩ ൪൧ ൧൭ ൨൫ പ്രദോഷവ്രതം.
൪൩ ൪൧ ൫൭ ൧൩
൪൩ ൪൦ ൩൬
൪൩ ൪൦ ൧൮ ൫൨ ത്രീത്വം ക. ൧൭ാം ഞ പൌൎണ്ണ
മാസി.
൧൦ ൪൩ ൩൯ ൪൪
൧൧ ൪൩ ൩൯ ൪൭ ൩൭ ൧൦꠰ ന. പുലരുമ്പോൾ കൂട്ട
ച്ചാഴി തുടങ്ങി.
൧൨ ൪൩ ൩൮ ൩൬ ൩൨
൧൩ ൪൩ ൩൮ ൨൯ ൨൯
൧൪ ൪൩ ൩൭ ൨൩ ൧൦ ൨൯
൧൫ ൪൩ ൩൭ ൧൦ ൨൦ ൧൧ ൨൬ ഷഷ്ഠിവ്രതം.
൧൬ ൪൩ ൩൬ ൧൧ ൨൯ ത്രീത്വം ക. ൧൮ാം ഞ.
൧൭ ൪൩ ൩൬ ൧൨ ൧൮ വ ൨൩ ര ആത്മാവിനാൽ നാം ജീവിക്കു
ന്നു എങ്കിൽ ആത്മാവിൽ പെ
രുമാറുകയും ചെയ്ക. ഗല. ൫, ൨൫.
൧൮ ൪൩ ൩൬ ൧൯ ൧൮
൧൯ ൪൩ ൩൫ ൧൫
൨൦ ൪൩ ൩൫ ൧൧ ൫൭
൨൧ ൪൩ ൩൪ ൪൩ ഏകാദശിവ്രതം.
൨൨ ൪൩ ൩൪ ൨൯ പ്രദോഷവ്രതം.
൨൩ ൪൩ ൩൪ ൫൮ ൧൪ ത്രീത്വം ക. ൧൯ാം ഞ. ൩൬ ന.
൨൪ ൪൩ ൩൩ ൫൩ ൫൮ അമാവാസിശ്രാദ്ധം. [കൂ. ക.
൨൫ ൪൩ ൩൩ ൪൫ ൪൫
൨൬ ൪൩ ൩൩ ൩൭ ൩൩
൨൭ ൪൩ ൩൨ ൨൮ ൨൩ ൧൯ ന. ഇടച്ചാഴി.
൨൮ ൪൪ ൩൨ ൧൦ ൧൭ ൧൨
൨൯ ൪൪ ൩൨ ൧൧ ൧൦
൩൦ ൪൪ ൩൨ ൧൧ ൪൭ ൧൦ ൪൧ ത്രീത്വം ൨ാം ഞ. ഷഷ്ഠിവ്രതം.
൩൧ ൪൪ ൩൧ ൧൧ ൪൧ ൭ ന. പുലരുവോലം ഇ. ഴി.
[ 28 ]
NOVEMBER. നവെംബർ.
30 DAYS. ൩൦ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൮ാം തിയ്യതി. വൃശ്ചികം. ൨൨ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TU ചൊ ൧൭ തി
2 W ബു ൧൮
3 TH വ്യ ൧൯ ൯꠱ ൨꠲
4 F വെ ൨൦ തുലാം. ൧൦ പൂ ൧൨꠲ ൩꠰
5 S ൨൧ ൧൧ ൧൫ ദ്വാ ൬꠱
6 SUN ൨൨ ൧൨ ശബ്ബാൽ. രേ ൨൦꠱ ത്ര ൯꠰
7 M തി ൨൩ ൧൩ ൨൫ ൧൩
8 TU ചൊ ൨൪ 🌝 ൧൪ ൩൧ ൧൮꠱
9 W ബു ൨൫ ൧൫ കാ ൩൭꠱ പ്ര ൨൩꠱
10 TH ൧൦ വ്യ ൨൬ ൧൬ രോ ൪൨ ദ്വി ൨൭
11 F ൧൧ വെ ൨൭ ൧൭ ൪൮ തൃ ൩൨꠱
12 S ൧൨ ൨൮ ൧൮ തി ൫൩꠲ ൩൫
13 SUN ൧൩ ൨൯ ൧൯ പു ൫൬ ൩൮
14 M ൧൪ തി ൩൦ ൨൦ പൂ ൫൯ ൩൦꠱
15 TU ൧൫ ചൊ ൧൦൪൬ ൨൧ ൧൨൮൭ പൂ ൧꠰ ൪൦
16 W ൧൬ ബു ൨൨ ൨꠲ ൩൯꠰
17 TH ൧൭ വ്യ ൨൩ ൧꠰ ൩൭꠱
18 F ൧൮ വെ ൨൪ ൫൯ ൩൩
19 S ൧൯ വൃശ്ചികം. ൨൫ ൫൭꠱ ൨൯꠰
20 SUN ൨൦ ൨൬ ചി ൫൪꠲ ദ്വാ ൨൪꠲
21 M ൨൧ തി ൨൭ ചൊ ൫൦꠰ ത്ര ൧൮꠰
22 TU ൨൨ ചൊ 🌚 ൨൮ വി ൪൫꠰ ൧൧
23 W ൨൩ ബു ൨൯ ൪൧꠱ ൫꠱
24 TH ൨൪ വ്യ ൧൦ റമുള്ളാൻ തൃ ൩൬ ദ്വി ൫൮
25 F ൨൫ വെ ൧൧ മൂ ൩൩꠲ തൃ ൫൨
26 S ൨൬ ൧൨ പൂ ൨൯ ൪൯
27 SUN ൨൭ ൧൩ ൨൧꠰ ൪൩꠰
28 M ൨൮ തി ൧൪ തി ൨൬꠱ ൪൦
29 TU ൨൯ ചൊ ൧൫ ൨൬ ൩൮
30 W ൩൦ ബു ൧൬ ൨൭꠱ ൩൮꠰
[ 29 ] നവെംബർ.

ദൈവപ്രതിമ ആകുന്ന ക്രിസ്തന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ വിളക്കം മിന്നാ
തെ, ഇരിപ്പാൻ ഈ യുഗത്തിന്റെ ദേവനത്രെ ആ അവിശ്വാസികൾക്കു നിനവുകളെ
കുരുടാക്കി. ൨ കൊരി. ൪, ൪.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൪൪ ൩൧ ൩൦ ര ൧൨ ൩൦ വ
൪൪ ൩൧ ൧൦ ൧൮ ൯꠱ ന. പുലരുമ്പോൾ ഇ. തു.
൪൫ ൩൧ ൫൨ ൯꠱ ന. പുലരുവോളം ഇ.
൪൫ ൩൧ ൩൧ ൫൩ ഏകാദശിവ്രതം.
൪൫ ൩൦ ൧൨ ൪൨ പ്രദോഷവ്രതം.
൪൫ ൩൦ ൫൪ ൩൨ ത്രീത്വം ക. ൨൧ാം ഞ.
൪൬ ൩൦ ൪൦ ൨൬ ൫ ന. അസ്തമിപ്പാനുള്ളപ്പോൾ
൪൬ ൩൦ ൨൭ ൨൧ പൌൎണ്ണമാസി. [കൂട്ടച്ചാഴി.
൪൬ ൩൦ ൨൦ ൨൦
൧൦ ൪൬ ൩൦ ൧൭ ൧൯ അവന്റെ കല്പനകളെ സൂക്ഷി
ക്കുന്നതല്ലൊ ദൈവസ്നേഹമാ
കുന്നു. ൧ യൊഹ. ൫, ൩.
൧൧ ൪൭ ൩൦ ൧൫ ൧൭
൧൨ ൪൭ ൩൦ ൧൫ ൧൦ ൧൭
൧൩ ൪൮ ൩൦ ൧൦ ൧൬ ൧൧ ൧൨ ത്രീത്വം ക. ൨൨ാം ഞ.
൧൪ ൪൮ ൩൦ ൧൧ ൧൬ ഷഷ്ഠിവ്രതം.
൧൫ ൪൮ ൩൦ ൧൨ ൧൩വ
൧൬ ൪൯ ൩൦ ൫൩ അവന്റെ കല്പനകൾ ഭാരമു
ള്ളതും അല്ല. ൧ യൊഹ. ൫, ൩.
൧൭ ൪൯ ൩൦ ൩൯
൧൮ ൪൯ ൩൦ ൫൬ ൨൪ ൫൭ ന. വരെ കൂട്ടച്ചാഴി.
൧൯ ൫൦ ൩൦ ൪൯ ഏകാദശിവ്രതം.
൨൦ ൫൦ ൩൦ ൪൦ ൫൩ ത്രീത്വം ക. ൨൩ാം ഞ. പ്രദോ
ഷവ്രതം.
൨൧ ൫൧ ൩൦ ൩൩ ൪൦
൨൨ ൫൧ ൩൦ ൨൬ ൨൭ വാവുശ്രാദ്ധം. ൪൫ ന. ഇ.
൨൩ ൫൧ ൩൦ ൧൭ ൧൬ അമാവാസി.
൨൪ ൫൨ ൩൦ നോ. ആ. (മുഹമ്മദീയം.)
൨൫ ൫൨ ൩൧ ൫൬ ൫൯ അസ്തമിപ്പാൻ ൧ ന. പ. ഇ. തു.
൨൬ ൫൩ ൩൧ ൪൩ ൪൬ അസ്തമിപ്പാൻ ൧ ന. വ. ഇ.
൨൭ ൫൩ ൩൧ ൧൦ ൨൫ ൩൩ ഒന്നാം ആഗമനനാൾ.
൨൮ ൫൩ ൩൧ ൧൧ ൧൦ ൨൩ ഷഷ്ഠിവ്രതം.
൨൯ ൫൪ ൩൧ ൧൧ ൪൯ ൧൧ ൨꠱ ന. പകലെ ഇ. തുടങ്ങി.
൩൦ ൫൪ ൩൧ ൧൧ ൫൫ ൨꠱ ന. വരെ ഇടച്ചാഴി.
[ 30 ]
DECEMBER. ദിസെംബർ.
31 DAYS. ൩൧ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൮ാം തിയ്യതി. ധനു. ൨൨ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TH വ്യ ൧൭ പൂ ൨൯꠱ ൩൯꠱
2 F വെ ൧൮ ൩൨ ൪൧꠰
3 S ൧൯ ൧൦ രേ ൩൬ ൪൪꠰
4 SUN ൨൦ വൃശ്ചികം. ൧൧ ൧൪ ദ്വാ ൪൮꠰
5 M തി ൨൧ ൧൨ ൪൭꠱ ത്ര ൫൩꠲
6 TU ചൊ ൨൨ ൧൩ കാ ൫൩ ൫൮꠲
7 W ബു ൨൩ ൧൪ രോ ൫൮
8 TH വ്യ ൨൪ 🌝 ൧൫ രോ ൪꠱
9 F വെ ൨൫ ൧൬ റമുള്ളാൻ. ൯꠰ പ്ര ൧൧꠱
10 S ൧൦ ൨൬ ൧൭ തി ൧൩ ദ്വി ൧൪꠰
11 SUN ൧൧ ൨൭ ൧൮ പു ൧൭꠱ തൃ ൧൬
12 M ൧൨ തി ൨൮ ൧൯ പൂ ൧൯ ൧൮꠲
13 TU ൧൩ ചൊ ൨൯ ൨൦ ൨൧꠲ ൧൮꠲
14 W ൧൪ ബു ൩൦ ൨൧ ൨൧꠲ ൧൬꠰
15 TH ൧൫ വ്യ ൨൨ പൂ ൨൦꠲ ൧൩
16 F ൧൬ വെ ൨൩ ൧൨൮൭ ൧൮꠲
17 S ൧൭ ൧൦൪൬ ൨൪ ൧൫꠲
18 SUN ൧൮ ൨൫ ചി ൧൧꠱ ൫൯꠲
19 M ൧൯ തി ൨൬ ചൊ ൭꠱ ദ്വാ ൫൨
20 TU ൨൦ ചൊ ൨൭ വി ത്ര ൪൬꠰
21 W ൨൧ ബു ൨൮ തൃ ൫൮꠱ ൪൦꠲
22 TH ൨൨ വ്യ 🌚 ൨൯ മൂ ൫൪꠱ ൩൩
23 F ൨൩ വെ ൩൦ പൂ ൫൦ പ്ര ൨൮꠰
24 S ൨൪ ൧൦ ൪൮꠰ ദ്വി ൨൩
25 SUN ൨൫ ൧൧ തി ൪൬꠲ തൃ ൨൦꠲
26 M ൨൬ തി ൧൨ ധനു ശബ്ബാൽ. ൪൫꠱ ൧൭
27 TU ൨൭ ചൊ ൧൩ ൪൫꠰ ൧൬꠰
28 W ൨൮ ബു ൧൪ പൂ ൪൭꠱ ൧൬
29 TH ൨൯ വ്യ ൧൫ ൪൯ ൧൮꠱
30 F ൩൦ വെ ൧൬ രേ ൫൨ ൧൯
31 S ൩൧ ൧൭ ൫൮꠱ ൨൪
[ 31 ] ദിസെംബർ.

കുട്ടികൾ ജഡരക്തങ്ങൾ കൂടിയുള്ളവരാകകൊണ്ടു അവനും ഒത്തവണ്ണം അവറ്റെ എ
ടുത്തു പിശാചിനെ സ്വമരണത്താൽ നീക്കേണ്ടതിന്നും മരണഭീതിയാൽ ജീവപൎയ്യന്തം ദാ
സ്യത്തിൽ ഉൾപ്പെട്ടവരെ ഉദ്ധരിക്കേണ്ടതിന്നും ആകുന്നു. എബ്ര. ൨, ൧൪. ൧൫.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൫൫ ൩൨ ൨൮ര ൧൨ ൪൨ വ ഇതാ നിങ്ങളുടെ ദൈവം യശ.
൪൦, ൯.
൫൫ ൩൨ ൩൦
൫൬ ൩൩ ൪൭ ൪൯ ൯ ന. രാച്ചെല്ലുമ്പോൾ കൂ. തു.
൫൬ ൩൩ ൩൦ ൧൦ ൨ാം ആഗമനനാൾ [ഏ. വ്ര
൫൭ ൩൩ ൧൬ പ്രദോഷവ്രതം.
൫൭ ൩൪
൫൮ ൩൪ വാവുശ്രാദ്ധം.
൫൮ ൩൫ ൫൭ പൌൎണ്ണമാസി.
൫൯ ൩൫ ൫൯
൧൦ ൫൯ ൩൬
൧൧ ൩൬ ൧൦ ൩ാം ആഗമനനാൾ
൧൨ ൩൭ ൧൦ ൧൦ ൫൦
൧൩ ൩൭ ൧൧ ൧൧ ൪൧
൧൪ ൩൮ ൧൧ ൫൬ ഷഷ്ഠിവ്രതം.
൧൫ ൩൮ ൧൨ ൪൯വ ൨൮ ര
൧൬ ൩൯ ൪൫ ൧൧ ൧൮꠲ ന. പുലരുവോലം കൂട്ട
ച്ചാഴി.
൧൭ ൩൯ ൩൭ ൫൧
൧൮ ൪൦ ൨൯ ൨൧ ൪ാം ആഗമനനാൾ. ഏ. വ്രതം.
൧൯ ൪൦ ൨൩ ൨൧ ൭ ന. പു. ഇടച്ചാഴി. തു.
൨൦ ൪൧ ൧൩ ൧൮ പ്രദോഷവ്രതം.
൨൧ ൪൧ ൫൩ ൪൧
൨൨ ൪൨ ൪൯ ൨൭ അമാവാസിശ്രാദ്ധം.
൨൩ ൪൨ ൪൩ ൧൫ ൫൦ ന. ഇടച്ചാഴി.
൨൪ ൪൩ ൩൫ ൫൭ നോമ്പിന്റെ ആരംഭം.
൨൫ ൪൩ ൨൬ ക്രിസ്തൻ ജനിച്ചനാൾ.
൨൬ ൪൩ ൧൦ ൧൫ ൩൮ സ്തേഫാൻ.
൨൭ ൪൪ ൧൧ ൨൧ ൪൫ ന. ഇടച്ചാഴി.
൨൮ ൪൪ ൧൨ ൫൨ര ൧൦
൨൯ ൪൪ ൪൧ ൧൧ ൪൬
൩൦ ൪൫ ൧൨ ൪൬
൩൧ ൪൫ ൧൬ ൧൭
[ 32 ]
ഗ്രഹസ്ഥിതികൾ.
പരഹിതസിദ്ധം.
ഗ്രഹങ്ങൾ ധനു മകരം കുംഭം മീനം മേടം എടവം
രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി
ചൊവ്വ ൪൪ ൪൬ ൧൦ ൩൩ ൪൪ ൧൧ ൧൫ ൪൬ ൧൧ ൧൧ ൨൯ ൪൪ ൧൮ ൨൯ ൪൧ ൩൪ ൪൨
ബുധൻ ൧൭ ൨൨ ൨൩ ൩൯ ൧൭ ൧൦ ൧൩ ൩൩ ൧൪൮ ൫൦ ൧൦൪ ൧൩ ൨൨ വ ൩൨ ൭൮
വ്യാഴം ൧൯ ൩൭ ൨൧ ൩൫ ൨൫ ൫൭ ൧൦ ൩൮ ൧൨ ൧൩ ൧൪ ൧൬ ൩൭ ൧൪
ശുക്രൻ ൧൦ ൨൮ ൭൨ ൧൦ ൧൯ ൧൮ ൨൮ ൫൯ ൭൬ ൧൪ ൫൭ ൫൭ ൨൭ ൨൯ ൧൪ ൩൨
ശനി ൫൯ ൨൮ ൫൪ ൧൯ ൪൬ ൩൫ ൨൯ ൧൧ ൨൭ ൪൭ ൫. വ
രാഹു ൩. വ ൩൫ ൩. വ ൩. വ ൨൪ ൩. വ ൨൯ ൪൬ ൩. വ ൨൮ ൩. വ
ഗ്രഹങ്ങൾ മിഥുനം കൎക്കിടകം ചിങ്ങം കന്നി തുലാം വൃശ്ചികം
രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി
ചൊവ്വ ൫൯ ൩൮ ൨൨ ൨൫ ൩൭ ൧൧ ൧൩ ൩൬ ൨൮ ൩൭ ൩൪ ൧൫ ൨൯ ൩൧ ൨൯ ൨൫ ൨൪
ബുധൻ ൨൬ ൫൧ ൧൦൮ ൨൩ ൧൨ ൯൧ ൨൨ ൩൧ ൬. വ ൧൪ ൨൦ ൧൪ ൨൦ ൨൫ ൯൮ ൧൯ ൧൯ ൭൫
വ്യാഴം ൨൩ ൪൪ ൧൨ ൨൯ ൪൧ ൧൧ ൧൬ ൧൧ ൧. വ ൪൪ ൬. വ ൮. വ
ശുക്രൻ ൨൪ ൩൪ ൬൯ ൭൧ ൧൫ ൪൫ ൫൪ ൨൧ ൩൮ ൭൦ ൨൬ ൪൦ ൬൮ ൩൬ ൭൪
ശനി ൨൫ ൪൩ ൪. വ ൨൪ ൩൯ ൨൫ ൧൮ ൨൭ ൧൮ ൨൯ ൪൫ ൪൦
രാഹു ൨൬ ൨൬ ൩. വ ൨൪ ൪൪ ൩. വ ൨൩ ൩. വ ൨൧ ൩൦ ൩. വ ൧൯ ൫൭ ൩. വ ൧൮ ൨൦ ൩. വ
[ 33 ] ഗ്രഹണം. ٭

൧. ജനുവരി ൧൭ാം൹ ഉച്ച തിരിഞ്ഞിട്ടു പൂൎണ്ണ ചന്ദ്രഗ്രഹണം
സംഭവിക്കും.

ചന്ദ്രബിംബത്തിൽ ഭൂച്ഛായ സ്പൎശനം മദ്ധ്യാഹ്നം മണി ൫൬ നിമിഷം
ഭൂച്ഛായയിൽ പ്രവേശം. ,, ,, ൫൬ ,,
സ്പൎശകാലം ,, ,, ൫൬ ,,
മദ്ധ്യകാലം ,, ,, ൪൫ ,,
മോക്ഷകാലം ,, ,, ൩൪ ,,
ഭൂച്ഛായ വിട്ടു നീങ്ങുന്നതു ,, ,, ൩൫ ,,
പൂൎണ്ണമോചനം ,, ൧൦ ,, ൩൬ ,,

ഈ ഗ്രഹണം മലയാളികൾക്കു ൧ മണിക്കൂറും ൩൮ നിമിഷവും
പൂൎണ്ണമായി കാണ്മാനാകും. ഗ്രഹണം ആകെ ഇരിക്കുന്ന സമയം ൩
മണിക്കൂറും ൩൫ നിമിഷവും തന്നെ. അന്നു ചന്ദ്രൻ നമ്മുടെ ക്ഷി
തിജത്തിന്നു മേൽ ഉദിച്ചു പൊന്തുമ്പോൾ, ഉടനെ കിഴക്കെ സഹ്യ
മലയുടെ മീതെ ഭൂച്ഛായയാൽ മറഞ്ഞ ചന്ദ്രബിംബം കാണായ്വരും.
ഗ്രഹണാരംഭം ഇവിടെ കാണുകയില്ല. ചന്ദ്രലംബം ൧. ൧൫൪ അം
ഗുലമാകും.

൨. ജനുവരി ൩൧ാം൹ ഉണ്ടാകുന്ന സൂൎയ്യഗ്രഹണം പാതാളഗ്രഹ
ണം തന്നെ.

സ്പൎശകാലം ൧൪൮° ൨൪′ പ. നീ ൬൦° ൩൭′ തെ. അ. ഉച്ചക്കുപിൻ മണി ൪൩ നിമിഷം
മദ്ധ്യകാലം ൯൭° ൪൦′ കി. നീ. ൬൯° ൫൮′ തെ. അ. ,, ,, ൨൫ ,,
മോക്ഷകാലം ൩൦° ൩൧′ കി. നീ. ൪൫° ൫൧′ വ. അ. ,, ൧൦ ,, ൩൯ ,,

ഗ്രഹണത്തിന്റെ അളവു ൫꠲ അംഗുലം തന്നെ. ഈ ഗ്രഹ
ണം ഇവിടെ അദൃശ്യമാകുന്നതിന്നു രണ്ടു കാരണങ്ങൾ ഉണ്ടു. ആ
യതു ദക്ഷിണാൎദ്ധഗോളത്തിൽ ദൃശ്യമാകുന്നതും ഗ്രഹണസ്പൎശനകാ
ലത്തിന്നു ഒരു മണിക്കൂറ മുമ്പെ സൂൎയ്യൻ ഇവിടെനിന്നു അസ്തമി
ക്കുന്നതും കൊണ്ടാകുന്നു.

൩. ജൂൻ ൨൯ാം ൹ ഉണ്ടാകുന്ന അല്പ സൂൎയ്യഗ്രഹണം ഇവിടെ
അദൃശ്യമത്രെ.

സ്പൎശകാലം ൧൪൭° ൩൮′ കി. നീ ൪൭° ൧൩′ തെ. അ. ഉച്ചക്കുമുമ്പെ മണി ൫൨ നിമിഷം
മദ്ധ്യകാലം ൧൭൧° ൪൫′ പ. നീ. ൬൬° ൪൪′ തെ. അ. ,, ,, ൪൫ ,,
മോക്ഷകാലം ൧൩൯° ൫൯′ പ. നീ. ൪൨° ൫൯′ തെ. അ. ,, ,, ൩൯ ,,
[ 34 ] ഈ ഗ്രഹണത്തിൽ ച്ഛായയുടെ അളവു ൭꠲ അംഗുലം. അന്നു
ചന്ദ്രച്ഛായ ദക്ഷിണാൎദ്ധഗോളത്തിൽ പതിക്കകൊണ്ടു ന്യൂസീലന്ത
ഔസ്ത്രാല്യയുടെ തെക്കും ചുറ്റുമുള്ള ദീപുകൾ എന്ന ഈ സ്ഥല
ങ്ങളിൽ മാത്രം ഈ ഗ്രഹണം പ്രത്യക്ഷമാകും.

൪. ജൂലായി ൧൩ാം൹ ഉണ്ടാകുന്ന പൂൎണ്ണചന്ദ്രഗ്രഹണം ഈ
മലയാളത്തിലും പ്രത്യക്ഷമാകും.

ചന്ദ്രബിബത്തിൽ ഭൂച്ഛായസ്പൎശനം അൎദ്ധരാത്രി മണി ൪൫ നിമിഷം
ഭൂച്ഛായയിൽ പ്രവേശനം ,, ൪൩ ,,
സ്പൎശകാലം ,, ൪൩ ,,
മദ്ധ്യകാലം ,, ൩൩ ,,
മോക്ഷകാലം ,, ൨൩ ,,
ഭൂച്ഛായ വിട്ടു നീങ്ങുന്ന കാലം ,, ൨൩ ,,
പൂൎണ്ണമോചനം ,, ൨൧ ,,

ഈ ഗ്രഹണം ൧ മണിക്കൂറും ൪൦ നിമിഷവും നില്ക്കുകയും ചെയ്യും.

൫. ജൂലായി ൨൮ാം൹ ഉണ്ടാകുന്ന അല്പ സൂൎയ്യഗ്രഹണം ഇവി
ടെ അദൃശ്യമത്രെ.

സ്പൎശകാലം ൧൪൧° ൨൦′ പ. നീ. ൭൦° ൨൦′ വ. അ. ഉച്ച തിരിഞ്ഞിട്ടു മണി ൨൧ നിമിഷം
മദ്ധ്യകാലം ൧൬൮° ൫൪′ കി. നീ. ൬൯° ൨൧′ വ. അ. ,, ,, ,,
മോക്ഷകാലം ൧൩൨° ൬′ കി. നീ. ൬൧° ൨൧′ വ. അ. ,, ,, ൪൧ ,,

ഈ ഗ്രഹണത്തിൻ ച്ഛായയുടെ അളവു ൧ അംഗുലമത്രെ.

൬. ദിസെംബർ ൨൨ാം ൹ ഉണ്ടാകുന്ന പൂൎണ്ണസൂൎയ്യഗ്രഹണം
പാതാളഗ്രഹണമാകുന്നു.

സ്പൎശകാലം ൪൮° ൪′ പ. നീ. ൩൫° ൩൮′ പ. അ. ഉച്ച തിരിഞ്ഞിട്ടു മണി ൧൨ നിമിഷം
മദ്ധ്യകാലം ൭° ൨൨′ പ. നീ. ൩൬° ൨൮′ വ. അ. ,, ,, ൨൬ ,,
മോക്ഷകാലം ൩൪° ൩൬′ കി. നീ. ൨൬° ൪′ വ. അ. ,, ,, ൪൦ ,,

ഗ്രഹണ വൎണ്ണനം.

ദൈവം താൻ സൃഷ്ടിച്ച ലോകങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന
ക്രമങ്ങളെ ശോധന ചെയ്തു അല്പം എങ്കിലും തിരിച്ചറിവാൻ ശ്രമി
ക്കുന്നതു പ്രയോജനമുള്ള കാൎയ്യമാകുന്നു. സൂൎയ്യചന്ദ്രാദിനക്ഷത്ര
ങ്ങളും അവ ചരിക്കുന്ന വഴികളും അവയിൽ സംഭവിക്കുന്ന ഗ്രഹ
ണവികാരങ്ങളും ഒക്കയും മഹത്വമുള്ള സൃഷ്ടാവിന്റെ കൈയിൽ
നിന്നു പുറപ്പെടുകയും ഈ നാളോളം അവന്റെ കല്പനപ്രകാരം
ഉദിക്കയും അസ്തമിക്കയും നയനം കഴിച്ചു വരുന്നതുമല്ലാതെ, മനു [ 35 ] ഷ്യപുത്രന്മാൎക്കു വിടാതെ അനുഗ്രഹം വരുത്തുന്ന വെളിച്ചങ്ങളായി
ആകാശത്തിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. സൂൎയ്യനിലും ചന്ദ്ര
നിലും കൂട്രക്കുട സംഭവിക്കുന്ന ഗ്രഹണങ്ങൾ നിമിത്തം ദൈവത്തെ
അറിയാത്ത ബുദ്ധിഹീനരായ ജനങ്ങൾക്കു ഭയം ജനിക്കുന്നതകൊ
ണ്ടു നാം മേലെഴുതിയ ആറു ഗ്രഹണങ്ങളെ ആധാരമാക്കി അവ
റ്റെ ഗണിച്ചറിയേണ്ടതിന്നു ചില ക്രമങ്ങളെ കാണിച്ചു വിവരി
പ്പാൻ നിശ്ചയിച്ചിരിക്കുന്നു.

൧. ചന്ദ്രൻ മാസം തോറും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതു
കൊണ്ടും മാസത്തിൽ ഒരിക്കൽ സൂൎയ്യനും ഭൂമിക്കും നടുവിൽ കൂടി കട
ന്നു പോകുന്നതുകൊണ്ടും മാസാന്തരം ഗ്രഹണം ഉണ്ടാകുന്നില്ലയൊ
എന്നു ചോദിപ്പാൻ ഇട ഉണ്ടു. എങ്കിലും ചന്ദ്രസഞ്ചാരമാൎഗ്ഗത്തെ
നല്ലവണ്ണം നോക്കി വിചാരിച്ചാൽ, അതു പൌൎണ്ണമി അമാവാസി
കളിൽ പലപ്പോഴും സൂൎയ്യന്റെയും ഭൂമിയുടെയും മദ്ധ്യെയുള്ള നേർ
രേഖയിൽ ഇരിക്കാതെ, വക്രിച്ചിരിക്കകൊണ്ടു, ഗ്രഹണമുണ്ടാകു
വാൻ പാടില്ല. അമാവാസിയിൽ ചന്ദ്രൻ സൂൎയ്യന്റെയും ഭൂമിയുടെ
യും നടുവിൽ കൂടി ചെല്ലുന്നതിൽ ഭൂച്ഛായക്കു മീതെയൊ കീഴിലൊ ആ
യിരുന്നാൽ ഗ്രഹണത്തിന്നു സംഗതിയല്ല. വൎഷത്തിൽ രണ്ടു കുറി
മാത്രം ചന്ദ്രൻ ഗ്രഹണസ്ഥാനത്തിരിക്കുന്നുള്ളു.

ചന്ദ്രപാതക്കും ഭൂപാതക്കുമുള്ള വ്യത്യാസമൊ ആയവ ഏകദേ
ശം അയ്യഞ്ച ഇലിക്കു ചരിഞ്ഞു പകച്ചു ചെല്ലുന്നതിനാൽ, അവ
രണ്ടു സ്ഥലങ്ങളിൽ തമ്മിൽ ചേൎന്നു പോകും. അങ്ങിനെ ചേൎന്നു പോ
കുന്ന സ്ഥലങ്ങൾക്കു ക്രാന്തിപാതകൾഎന്നു ചൊല്ലുന്നു. ആ ക്രാ
ന്തിപാതകൾ ഇരുഭാഗങ്ങളിലും ൧൮൦° കൊണ്ടു തമ്മിൽ ദൂരപ്പെട്ടു
കിടക്കുന്നു. പൌൎണ്ണമി താൻ, അമാവാസി താൻ, ഈ ക്രാന്തിപാത
കളിലൊ അവറ്റോടു അടുത്തിരിക്കുന്ന ദിക്കിലൊ സംഭവിച്ചാൽ, ച
ന്ദ്രൻ ഭൂമിക്കു എതിരെ ഇരിക്കുന്ന സ്ഥലത്തിൽ വെച്ചു ഗ്രഹണം
നിശ്ചയം.

മീത്തൽ കാണുന്ന രണ്ടു രേഖകളിൽ a. b എന്നതു ഭൂപാതാംശ
വും c. dഎന്നതു ചന്ദ്രപാതാംശവും ആകുന്നു എന്നു വിചാരിക്ക. [ 36 ] എന്നാൽ, o എന്നതു ഭൂചന്ദ്രന്മാരുടെ ക്രാന്തിസന്ധിയാകകൊണ്ടു അ
തിന്നു ക്രാന്തിപാത എന്നു പേർ നടപ്പായ്വന്നു. ആ ക്രാന്തിസന്ധികാ
ലത്തിൽ ഭൂമി b എന്നതിലും ചന്ദ്രൻ d എന്നതിലും ഇരിക്കെ അമാ
വാസിയായാൽ, സൂൎയ്യഗ്രഹണം ഉണ്ടാകുവാൻ കഴികഇല്ല. കാരണം
ചന്ദ്രൻ ഭൂപാതയിൽനിന്നു അധികം ഉയരത്തിൽ കയറി ഇരിക്ക
കൊണ്ടു അതിന്റെ ച്ഛായ ഭൂമിമേൽ വീഴുക ഇല്ല. പിന്നെ ഭൂമി
o എന്നതിലും ചന്ദ്രൻ o എന്നതിലും ഇരിക്കുന്ന സമയത്തിൽ പൌ
ൎണ്ണമി സംഭവിച്ചാൽ,ചന്ദ്രഗ്രഹണവും ഉണ്ടാകയില്ല. അന്നു ചന്ദ്ര
ൻ ഭൂച്ഛായയിൽനിന്നു അധികം കീഴിലായിരിക്കകൊണ്ടും ഭൂച്ഛായ ച
ന്ദ്രനിൽ തട്ടായ്കയാലും ഗ്രഹണം സംഭവിച്ചു കൂടാ. ചന്ദ്രൻഭൂപാതക്കു
൧/൧൫ഇലി=൫൦, ൫൦ നാഴിക ഉയരത്തിൽ കയറുകയൊ അത്ര ആഴ
ത്തിൽ ഇറങ്ങുകയൊ ചെയ്യും. ഭൂപാത a. o എന്ന രേഖയുടെയും
o. b എന്ന രേഖയുടെയും വല്ല സ്ഥലത്തിൽ ഇരിക്കുമ്പോൾ അമാ
വാസിയൊ പൌൎണ്ണമാസിയൊ സംഭവിക്കാം. എന്നാൽ o എന്ന
സ്ഥലത്തു വെച്ചു അമാവാസി സംഭവിച്ചാൽ, സൂൎയ്യനും ചന്ദ്രനും
ഭൂമിയും ഏകസൂത്രത്തിൽ തന്നെ ഇരിക്കകൊണ്ടു,സൂൎയ്യഗ്രഹണം
ഉണ്ടാകും. അവിടെ വെച്ചു ചന്ദ്രൻ ഭൂപാതയെ കടന്നു ഭൂമിയുടെ
യും സൂൎയ്യന്റെയും ഒത്ത നടുവിൽ കൂടി ചെല്ലുന്നതിനാൽ, പൂൎണ്ണ
ഗ്രഹണം ഉണ്ടാകയും ചെയ്യും എങ്കിലും, അമാവാസി താൻ, പൌ
ൎണ്ണമാസി താൻ, o എന്ന സ്ഥലത്തെ അല്പം അകന്നിട്ടു സംഭവി
ച്ചാൽ, ഗ്രഹണം പൂൎണ്ണമാകുന്നില്ല. ചന്ദ്രൻ ഭൂപാതയിൽനിന്നു ഏ
റ്റം മേലൊ കീഴിലൊ നിന്നാൽ, o. a. b എന്ന ഈ ദിക്കുകളിൽ ഗ്രഹ
ണം സംഭവിച്ചുകൂടാ. o തുടങ്ങി ഗ്രഹണങ്ങൾ സംഭവിപ്പാൻ കഴി
യുന്ന സ്ഥലങ്ങളാവിതു:

സൂൎയ്യഗ്രഹണം ൦ ൧൫ ഉണ്ടാകും. ചന്ദ്രഗ്രഹണം ൦– ൯꠱ നിശ്ചയം.
,, ,, ൧൫– ൧൮ സാദ്ധ്യം. ,, ൯꠱–൧൨ സാദ്ധ്യം
,, ,, ,, ൧൮ അസാദ്ധ്യം. ,, ൧൨– അസാദ്ധ്യം

ഇപ്രകാരം സൂൎയ്യഗ്രഹണങ്ങൾക്കു ക്രാന്തിമണ്ഡലത്തിൽനി
ന്നു ഇരുഭാഗത്തിലേക്കുമുള്ള അതിർ ൧൫° തന്നെ. അതുകൊണ്ടു
സൂൎയ്യഗ്രഹണപ്രദേശം ൩൦° വിസ്താരമത്രെ.

ചന്ദ്രഗ്രഹണങ്ങൾക്കു ക്രാന്തിമണ്ഡലത്തിന്റെ ഇരുഭാഗത്തി
ലേക്കും പന്ത്രണ്ടീതു ഇലികളാകുന്ന ൨൪° തന്നെ. സൂൎയ്യഗ്രഹണം
അമാവാസി ക്രാന്തിയിങ്കൽ തന്നെ സംഭവിച്ചാൽ, അതു പൂൎണ്ണമാ
കും താനും. ചന്ദ്രൻ ക്രാന്തിമണ്ഡലത്തിൽനിന്നും o എന്ന സ്ഥല [ 37 ] ത്തിൽനിന്നും തന്റെ പരിവൎത്തനത്തിന്നു ൧/൪൮ അടുത്തിരിക്കുമ്പോ
ൾ, അമാവാസിയായാൽ,പൂൎണ്ണ സൂൎയ്യഗ്രഹണമുണ്ടാകും. എങ്ങിനെ
എന്നാൽ: ചന്ദ്രപരിവൎത്തനപരിധിയുടെ അളവു ൩൨൫൦൦൦ നാഴിക
ഇതിന്റെ നാല്പത്തെട്ടാമംശം ൬,൭൭൦ നാഴിക ചെല്ലുവാൻ
൧൪ മണിക്കൂറു വേണ്ടി വരും. അതുകൊണ്ടു ചന്ദ്രൻ ക്രാന്തിമണ്ഡ
ലത്തെ കടന്നു പോകുന്നതിന്നു ൧൪ മണിക്കൂറ മുമ്പൊ പിമ്പൊ
അമാവാസിയാൽ പൂൎണ്ണഗ്രഹണം ഉണ്ടാകും.

ചന്ദ്രൻ അമാവാസിയിൽ ഭൂസാമീപ്യത്തിലും തന്റെ പരിവ
ൎത്തനത്തിന്റെ ൧/൨൭ ആകുന്ന ൧൨൦൦൦ നാഴിക ദൂരത്തിലും ഇരുന്നാാൽ
പൂൎണ്ണ ഗ്രഹണം സംഭവിപ്പാൻ ഇട ഉണ്ടു. ൧൨൦൦൦ നാഴിക നട
പ്പാൻ ചന്ദ്രന്നു ൨൫ മണിക്കൂറ ആവിശ്യമാകകൊണ്ടു, അവൻ ക്രാ
ന്തിമണ്ഡലത്തെ കടന്നു പോകുന്നതിന്നു ൨൫ മണിക്കൂറ മുമ്പൊ
പിമ്പൊ അമാവാസിയാൽസംഭവിക്കുന്ന ഗ്രഹണം പൂൎണ്ണമാകും.
ചന്ദ്രൻ തൻ പരിവൎത്തനത്തിന്റെ ൧/൧൮ ആകുന്ന ൧൮൦൦൦ നാഴിക
ക്രാന്തിമണ്ഡലത്തിൽനിന്നു ദൂരമായിരിക്കുമ്പോൾ, അല്പ ഗ്രഹണം
ഉണ്ടാകും ൧൮൦൦൦ നാഴിക നടക്കേണ്ടതിന്നു ചന്ദ്രന്നു ൩൭꠱മണി
ക്കൂറ വേണ്ടിവരികകൊണ്ടു, അവൻ ക്രാന്തിയെ കടന്നു പോകുന്ന
തിന്നു ൩൭꠱ മണിക്കൂറ മുമ്പൊ പിമ്പൊ ഗ്രഹണം പറ്റുകയും
ചെയ്യും.

ചന്ദ്രൻ ക്രാന്തിസന്ധിക്കു സമീപവും ദൂരവും ആകുന്നതിനാൽ
ചന്ദ്രഗ്രഹണങ്ങൾ പൂൎണ്ണപൂൎണ്ണങ്ങളായി വരും. ക്രാന്തിസന്ധി
യിൽ മാത്രം പൂൎണ്ണ ഗ്രഹണം സംഭവിക്കും. ചന്ദ്രൻ ഭൂമിക്കു അടു
ത്തൊ അകന്നൊ ഇരിക്കുന്നതു മേല്പറഞ്ഞ ഏറ്റക്കുറവിന്നു കാര
ണമാകുന്നു. ഭൂമി സൂൎയ്യന്നു അടുത്തൊ അകന്നൊ നില്ക്കുന്നതിനാൽ,
അതിന്റെ ഛായ വൎദ്ധിക്കുയും കുറകയും ചെയ്യും. അതല്ലാതെ,
ചന്ദ്രൻ ശരിയായി ഭൂച്ഛായയുടെ നീളത്തോടു കടന്നു പോയാൽ, അ
തിന്റെ ഗുരു ലഘുത്വങ്ങൾ സംഭവിക്കും. ചന്ദ്രഗ്രഹണകാലത്തിൽ
ചന്ദ്രൻ കടക്കുന്ന ഭൂച്ഛായയുടെ കുറുക്കളവു ൧൨൮൦ നാഴിക ആകു
ന്നു. ചന്ദ്രന്റെ വിട്ടം ൪൬൮ നാഴിക. എന്നാൽ ചന്ദ്രൻ ഒരു വിനാ
ഴികയിൽ ൮ നാഴിക നടക്കകൊണ്ടു അതിന്റെ വ്യാസം ഛായയിൽ
മറയേണ്ടതിന്നു ൫൮꠱ വിനാഴിക വേണം. അപ്പുറത്തും ഭൂച്ഛായയെ
വിടേണ്ടതിന്നു പിന്നെയും ൫൮꠱ വിനാഴിക ആവിശ്യം. ഇങ്ങിനെ [ 38 ] ആ ഓട്ടം ൧ മണിക്കൂറും ൫൭ നാഴികയും കൊണ്ടു തീരുന്നുള്ളൂ. എ
ങ്കിലും ചന്ദ്രൻ ൧൨൮൦ നാഴിക നീളമുള്ള ഭൂച്ഛായയിൽ ൨ മണി
ക്കൂറും ൪൦ വിനാഴികയും ഇരിക്കും. ഇപ്രകാരം പൂൎണ്ണ ചന്ദ്രഗ്രഹ
ണം സ്പൎശകാലം തുടങ്ങി മോക്ഷകാലം വരെ ൪ മണിക്കൂറിൽ പരം
ചെല്ലും. എന്നാൽ ഇതു കൃത്യമായ കണക്കത്രെ. ഭൂമി സൂൎയ്യനെ അ
ടുത്തും അകന്നും പോകുന്നതുകൊണ്ടു ഭൂച്ഛായ മാറി മാറി പോകുന്നു.
അതുകൊണ്ടു അതാതു ഗ്രഹണഗണിതത്തിൽ ചന്ദ്രൻ ഭൂച്ഛായ
യിൽനിന്നു എത്ര അകലും എന്ന നിശ്ചയം വരുത്തേണ്ടതാകുന്നു.
പിന്നെ ഭൂമി സൂൎയ്യന്നു ദൂരപ്പെടുമളവിൽ ചന്ദ്രനും ദൂരപ്പെടും. ചന്ദ്ര
ന്നും ഭൂമിക്കും തമ്മിലുള്ള അകലപ്പാടാവിതു:

അ. പരമദൂരം ൫൪൬൪൦ നാഴിക. അപ്പോൾ ഭൂച്ഛായയുടെ നീ
ളം ൧൮൮൬൪൦ നാഴിക.

ഇ. മദ്ധ്യമദൂരം ൫൧൮൦൦ നാഴിക. അന്നു ഭൂച്ഛായയുടെ നീളം
൧൮൫൪൫൩ നാഴിക.

ഉ. കനിഷ്ടദൂരം ൪൮൯൬൦ നാഴിക. അന്നു ഭൂച്ഛായയുടെ നീളം
൧൮൨൪൦൮ നാഴിക.

ചന്ദ്രൻ പൌൎണ്ണമിയിൽ അടുത്തൊ അകന്നൊ നില്ക്കുമളവിൽ
ചന്ദ്രഗ്രഹണം വൎദ്ധിക്കയും കുറകയും ചെയ്യും. ക്രാന്തിസന്ധിയിൽ
തന്നെ നിന്നാൽ, ഗ്രഹണം പൂൎണ്ണമായും മദ്ധ്യത്തിലും സംഭവിക്കും.
ക്രാന്തിസന്ധിയിൽ നിന്നു ൧൨° ദൂരത്തിൽ വെച്ചു ചന്ദ്രന്റെ വെളു
മ്പു ഭൂച്ഛായയെ സ്പൎശിക്കും. ൬° ദൂരത്തായാൽ, ഭൂച്ഛായ അതിനെ
നല്ലവണ്ണം ആച്ഛാദിക്കും.

മേപ്പടി ചിത്രത്തിൽ 1. 2. 3. 4 എന്നവ ഭൂച്ഛായയും a. b. c. d എന്ന
വ ചന്ദ്രബിംബവും കുറിച്ചു കൊള്ളുന്നു. d എന്നതിൽ ചന്ദ്രൻ ഭൂ
ച്ഛായയെ തൊടുകയും c എന്നതിൽ ക്രാന്തിസന്ധിയോടു അടുത്ത
തുകൊണ്ടു, ചന്ദ്രന്റെ ഒരു ഭാഗം ഭൂച്ഛായയിൽ കൂടി ചെല്ലുകയും [ 39 ] ചെയ്യുന്നു. b എന്നതിൽ അതു അധികം സമീപിക്കയും, a എന്ന
തിൽ ക്രാന്തിസന്ധിയിൽ തന്നെ എത്തുകയും ചെയ്തു.

൨. അല്പസൂൎയ്യഗ്രഹണശേഷം പൂൎണ്ണ ചന്ദ്രഗ്രഹണവും അ
ല്പ ചന്ദ്രഗ്രഹണശേഷം പൂൎണ്ണസൂൎയ്യഗ്രഹണവും ഉണ്ടാകുമല്ലൊ.
നമ്മുടെ ഒന്നാം ചിത്രത്തിൽ o എന്ന ക്രാന്തിസന്ധിയിൽനിന്നു ച
ന്ദ്രമാൎഗത്തെ ഒത്ത നടുവിൽ വിഭാഗിച്ചു പതിനാറീതു ഇലികൾ പി
ടിക്കുന്ന അംശങ്ങളാക്കി വെച്ചു. സൂൎയ്യഗ്രഹണത്തിന്റെ അതിർ
o എന്ന ക്രാന്തി സന്ധി തുടങ്ങി ൧൫°, ൧൬° എത്തുന്നു. ഈ വൎഷ
ത്തിലെ ജൂൻ മാസം ൨൯ാം ൹ അമാവാസി ക്രാന്തിസന്ധിയിൽ
നിന്നു ൧൫° o. b എന്ന ഭാഗത്തിൽ ഇരുന്നാൽ, സൂൎയ്യഗ്രഹണം ചെ
റുതാകും. കാരണം അന്നു ക്രാന്തിസന്ധിയിൽനിന്നു ൧൫° ദൂരത്തിൽ
സൂൎയ്യനും ചന്ദ്രനും ഭൂമിയും ഒത്ത നേൎവ്വരയിൽ തന്നെ ഇരിക്കും.
അപ്പോൾ ചന്ദ്രൻ അധികം കയറിയതുകൊണ്ടു, സൂൎയ്യന്നു മുഴുവൻ
എതിരാകയില്ല. സൂൎയ്യന്റെ ഒരു ചെറിയ ഭാഗത്തെ മത്രം മറക്ക
യും ചെയ്യും. പിന്നെ ജൂലായി മാസം ൧൩ാം ൹ സംഭവിക്കുന്ന പൗ
ൎണ്ണമിയിൽ സൂൎയ്യനും ചന്ദ്രനും ഭൂമിയും വീണ്ടും സമവരിയിൽ എത്തും
എങ്കിലും, അമാവാസി തൊട്ടു പൗൎണ്ണമി വരെ കഴിഞ്ഞ ൧൪꠱ ദിവ
സത്തിന്നകം ഭൂമിയും ൧൪꠱° മുന്നോട്ടു ചെന്നു ക്രാന്തിസന്ധിക്കു
അടുത്തു. അതുകൊണ്ടു പൗൎണ്ണമി ക്രാന്തിപാതയിൽ ൧൫° ദൂരത്തില
ല്ല, ക്രാന്തിസന്ധിയിൽ തന്നെ സംഭവിക്കും എന്ന പറവാൻ തക്ക
വണ്ണം സമീപിക്കകൊണ്ടു, പൂൎണ്ണചന്ദ്രഗ്രഹണം തന്നെ ഉണ്ടാകും.

ജനുവരി ൧൭ാം ൹ പൂൎണ്ണചന്ദ്രഗ്രഹണം സംഭവിക്കുന്നതിന്റെ
കാരണമാവിതു: ചന്ദ്രൻ ക്രാന്തിസന്ധിയിൽ എത്തിയ ഉടനെ
പൌൎണ്ണമി ആകും എങ്കിലും അതിന്റെ ശേഷം വരുന്ന അമാവാ
സിക്കിടെ ഭൂമി തന്റെ പാതയിൽ മുന്നോട്ടു ചെന്നു ക്രാന്തിസന്ധി
യിൽ നിന്നും a എന്ന സ്ഥലത്തെ കടന്നു ൧൪꠱° നടന്നതുകൊണ്ടു ക്രാ
ന്തിസന്ധിയിൽ നിന്നു ൧൪꠱° ദൂരത്തിൽ വെച്ചു അമാവാസി സംഭ
വിക്കും. എന്നാൽ ൧൪꠱° എന്നിവ സൂൎയ്യഗ്രഹണഅതിൎക്കകത്തിരി
ക്കയാൽ, ജനുവരി ൩൧ാം ൹ സൂൎയ്യഗ്രഹണമുണ്ടാകും. എന്നാൽ അമാ
വാസി ക്രാന്തിസന്ധിയിൽനിന്നു ൧൪꠱° ദൂരം വെച്ചു സംഭവിച്ചതി
നാൽ, അതു ഒർ അല്പ സൂൎയ്യഗ്രഹണം മാത്രം അകുവാൻ കഴിയും.

൩. ഗ്രഹണങ്ങൾക്കു തമ്മിൽ അര വൎഷമല്ല, ൧൭൩ ദിവസം
തന്നെ വ്യത്യാസം ഉണ്ടാകുന്നതിന്റെ കാരണമാവിതു: ചന്ദ്രൻ [ 40 ] ഭൂമിയെ ചുറ്റി ചലിക്കുന്ന പരിവൎത്തനത്തിൽ എപ്പോഴും ഒരേ സ്ഥ
ലത്തു വെച്ചു ഭൂമാൎഗ്ഗത്തെ കടന്നു വന്നു എങ്കിൽ, ഭൂമി ഒരു സന്ധി
യെ വിട്ടു മറ്റെതിൽ എത്തേണ്ടതിന്നു പാതി വത്സരം ശരിയായി വേ
ണ്ടി വരും. ഗ്രഹണങ്ങളും അര വൎഷത്തിൽ ഒരിക്കൽ സംഭവിക്കും.
എങ്കിലും ചന്ദ്രൻ ഭൂക്രാന്തിയെ ഒരു സ്ഥലത്തു തന്നെ വെച്ചു വീ
ണ്ടും കടക്കാതെ ഭൂമിയെ ഒന്നു ചുറ്റുന്നതിന്നിടയിൽ അല്പം പിൻ
വാങ്ങുന്നതിനാൽ, ഒരു വൎഷത്തിന്നകം ക്രാന്തിസന്ധിയിൽ ൧൯꠱°
പിന്നോട്ടു പോകുന്നു. ഇതു നിമിത്തം ക്രാന്തിസന്ധികൾ സൂൎയ്യ
നും ഭൂമിക്കും നടുവെ ൧൯ ദിവസം മുമ്പെ ഏക സൂത്രത്തിൽ എത്തു
ന്നു. എന്നാൽ ആണ്ടിന്റെ ദിവസക്കണക്കായ ൩൬൫ എന്നതിൽ
നിന്നു ൧൯ തള്ളിയാൽ ൩൪൬ ശേഷിക്കും. ഇതിന്റെ പാതി ൧൭൩
തന്നെ ആകകൊണ്ടു, ഗ്രഹണങ്ങൾ ൧൭൩ ദിവസത്തിന്നകം സംഭ
വിക്കയും ചെയ്യും. അതുകൊണ്ടു, ഇന്നു ഒരു ഗ്രഹണമുണ്ടായാൽ,
൧൭൩ ദിവസം കഴിഞ്ഞ ശേഷം, വീണ്ടും ഒന്നു സംഭവിക്കേണ്ടിയ
തു. ഒരു പൂൎണ്ണചന്ദ്രഗ്രഹണത്തിന്റെ ശേഷം ൧൭൩ ദിവസം കഴി
ഞ്ഞിട്ടു തിരികെ ഒരു പൂൎണ്ണചന്ദ്രഗ്രഹണവും, ഒരു അല്പ സൂൎയ്യഗ്ര
ഹണ ശേഷം ൧൭൩ ദിവസം കഴിഞ്ഞിട്ടു വീണ്ടും ഒർ അല്പ സൂൎയ്യ
ഗ്രഹണം ഉണ്ടാകും. ഇങ്ങിനെ ഈ വൎഷത്തിലെ ജനുവരി ൧൭ാം
തിയതിയും ജൂലായി ൧൩ാം തിയതിയും സംഭവിക്കുന്ന പൂൎണ്ണചന്ദ്ര
ഗ്രഹണങ്ങൾക്കും ജൂൻ ൨൯ാം തിയതിയും ദിസെംബർ ൨൨ാം തിയ
തിയും സംഭവിക്കുന്ന അല്പ സൂൎയ്യഗ്രഹണങ്ങൾക്കും മദ്ധ്യെ ൧൭൩
ദിവസം കഴിഞ്ഞു കൊള്ളും.

ഗ്രഹണങ്ങൾ കൊല്ലം തോറും ൧൧ ദിവസം മുമ്പായിട്ടു സംഭ
വിക്കുന്നു എന്നും എല്ലാ വൎഷങ്ങളിൽ ഒത്ത സംഖ്യയായി വരാ
തിരിക്കുന്നു എന്നുമീസംഗതികളെ ദൈവം കൃപ ചെയ്താൽ, വരുന്ന
സംവത്സരത്തിന്റെ പഞ്ചാംഗത്തിൽ വിവരിക്കും.

പൊൻ നാണ്യം.

വിലാത്തിയിൽ റൈൻനദീതീരത്തു കൊലൊൻ എന്ന നഗര
ത്തിന്റെ സമീപത്തുള്ള ഒരു ഗ്രാമത്തിൽ മഹാദരിദ്രയായ വിധവ
അഞ്ചു മക്കളുമായി പാൎത്തു. വസ്തുവും ധനവും ശ്രീത്വം ഏറിയ ബ
ന്ധുക്കളും ഇല്ല, വിദ്യാകൗശലസാമൎതഥ്യങ്ങളുമില്ല എങ്കിലും ദൈവ [ 41 ] ത്തിൻകൃപാധനം, വിശ്വാസം, ജ്ഞാനം, അറിവു, സ്നേഹം എന്നി
വകൊണ്ടു നിറഞ്ഞവളത്രെ. അവൾ ബഹു താഴ്മകൊണ്ടു ദൈ
വത്തിന്റെ മുമ്പിൽ നടന്നു അവന്റെ വചനം മുറുക പിടിച്ചും
പിതാക്കന്മാരുടെ വാഗ്ദത്തങ്ങളിൽ ആശ്രയിച്ചും കൊണ്ടിരുന്നു.
മക്കുൾക്കു അന്നവസ്ത്രാദികളെ സമ്പാദിപ്പാൻവേണ്ടി അവൾ നി
രന്തരമായി യത്നിച്ചു എങ്കിലും, പലപ്പോഴും മഹാഞെരുക്കത്തിൽ അ
കപ്പെട്ടുപോന്നു. അപ്പോൾ അവൾ മക്കളോടു: പ്രിയ കുഞ്ഞങ്ങളെ!
അല്പം ക്ഷമിക്കെനെം, നമ്മുടെ സ്വൎഗ്ഗസ്ഥപിതാവു നമുക്കു ആ
വശ്യമുള്ളതെല്ലാം എത്തിച്ചു തരും എന്നു പറയും. രോഗം വന്നാ
ലും എന്തു തന്നെ സംഭവിച്ചാലും ഈ വാക്കിനാലത്രെ അവൾ ത
ന്റെ മക്കളെ ആശ്വസിപ്പിക്കും. അതുകൊണ്ടു അവളുടെ സ്വൎഗ്ഗ
സ്ഥപിതാവു അവളെ ഓൎത്തു. ഞാൻ പിതാവില്ലാത്തവന്നും വിധ
വക്കും അച്ഛനാകം എന്ന വാഗ്ദത്തത്തെ അവളിൽ നിവൃത്തിക്ക
യും ചെയ്തു. ഒരു ശീതകാലത്തിൽ അവൾ മഹാസങ്കടത്തിൽ അ
കപ്പെട്ടു ലോകത്തിൽ ഒരു സഹായവുമില്ലായ്കയാൽ, അഴിനില പൂ
ണ്ടു നിന്നു. മക്കുൾക്കു ഭക്ഷണത്തിന്നും ശീതം ശമിപ്പിക്കേണ്ടതി
ന്നും ഒരു വകയുമില്ല. കൂട്ടികൾ വിശപ്പം ശീതവും സഹിയാഞ്ഞു
അടുപ്പിനോട ചേൎന്നു നിലവിളിച്ചു കിടക്കും. ഈ സങ്കടം അമ്മ
കണ്ടു ഹൃദയം ഉരുകിപോയാലും, ദൈവത്തിലെ വിശ്വാസം മാത്രം
ഉപേക്ഷിയാതെ കുട്ടികളോട്ട അല്പം പൊറുപ്പിൻ! നമ്മുടെ സ്വൎഗ്ഗ
സ്ഥപിതാവു നമുക്കു ആവശ്യമുള്ളതു എല്ലാം എത്തിച്ചു തരും എ
ന്നു പറഞ്ഞു ആശ്വസിപ്പിച്ചു.

ഇങ്ങിനെ അവൾ ആശ്വസിപ്പിക്കയും ദൈവത്തെ നോക്കി
പ്രാൎതഥിച്ചുംകൊണ്ടിരിക്കുമ്പോൾ, ഒരു ദിവസം അവളുടെ ഒരു മകൻ
അടുപ്പിൽനിന്നു വെണ്ണിറ മാന്തി എടുത്തപ്പോൾ, അതിൽ ഒരു നാ
ണ്യം കണ്ടു സന്തോഷം കൊണ്ടു ആൎത്തു അമ്മെ ഒരു പൈശ ഒരു
പൈശ എന്നു പറഞ്ഞ ഉടനെ അമ്മ അതു വാങ്ങി തുടച്ചു നോക്കി
അതു ഒരു പൊൻ തന്നെ എന്നു കണ്ടു ദൈവത്തെ സ്തുതിച്ചും കൊ
ണ്ടു തട്ടാന്റെ അടുക്കൽ കൊണ്ടുപോയി കാണിച്ചു അതിന്റെ വി
ല വാങ്ങി ഭവനത്തെ രക്ഷിക്കയും ചെയ്തു.

കുട്ടികളുടെ വിശപ്പിനെയും ശീതത്താൽ വന്ന വ്യസനങ്ങളെ
യും ശമിപ്പിച്ചശേഷം, അവൾ തുന്നുന്ന സൂചിയും നൂലും മറ്റും
വാങ്ങി ഓരൊ വിശേഷമായ തുന്നൽപണിയെ തീൎത്തു, അടുത്ത [ 42 ] ദിക്കുകളിൽ കൊണ്ടുപോയി വിറ്റു പോന്നു. ഈ വിധത്തിൽ ദൈ
വം അവളെ വളരെ അനുഗ്രഹിച്ചതിനാൽ, അവളുടെ അവസ്ഥ
നന്നായി വന്നു. ഒരു ചെറിയ കച്ചവടം നടത്തിപ്പാൻ കഴിവുണ്ടാ
യി. പിന്നെ അവൾ നല്ല കഴിച്ചിലുള്ളവളും അലംഭാവമുള്ളവളും
ആകകൊണ്ടു, ധനം വൎദ്ധിക്കുകയും ചെയ്തു എങ്കിലും, മഹാസങ്കട
ദാരിദ്ര്യങ്ങളിൽ നിന്നു സഹായിച്ചു പരിപാലിച്ച ദൈവത്തെ സുഖ
കാലത്തിൽ മറക്കാതെ, നന്ദിയുള്ളവളായി സ്നേഹവത്സല്യങ്ങളുടെ
ദൈവം അനാഥയും വിധവയുമായ തന്നെ കനിഞ്ഞതു പോലെ
ദരിദ്രൎക്കും അനാഥന്മാൎക്കും തന്നാൽ കഴിയുന്നേടത്തോളം തുണച്ചു
ഒരു നല്ല ദൃഷ്ടാന്തക്കാരത്തിയായി തീൎന്നു.

ആ നാണ്യം വിധവയുടെ അടുപ്പിൽ വന്നതു എങ്ങിനെ എ
ന്നു ദൈവം മാത്രം അറിയുന്നു. ആയതു അവൾ കത്തിപ്പാൻ കി
ട്ടിയ ചുള്ളിയിൽ മറഞ്ഞതും മഹാസങ്കടകാലത്തിൽ കിട്ടി അതിനെ
കണ്ടു എടുപ്പാൻ സംഗതി വന്നതു എല്ലാം സൎവ്വവും സൃഷ്ടിച്ചു താ
ങ്ങി രക്ഷിച്ചു പോരുന്ന ദൈവം അവളുടെ പ്രാൎത്ഥന കേട്ടല്ലാതെ
വരിക ഇല്ല. ദൈവത്തിൽ ആശ്രയിക്കുന്നവൻ ഒരു നാളും നാണി
ച്ചു പോകയില്ല എന്നുള്ള ദൈവവചനത്തിന്നു ഇപ്പറഞ്ഞതു ഒരു
പുതിയ ദൃഷ്ടാന്തം എന്നെ വേണ്ടു.

അടിക്രമം.

അടിവാക്യം പ്രയോജനമുള്ളതാകകൊണ്ടു, ജോതിഷവിദ്യയിൽ
കാണുന്ന ഒരു എളുപ്പക്രമമാവിതു: തന്റെ നിഴലിനെ സ്വന്ത കാ
ലടികൊണ്ടു അളന്നു, കിട്ടിയ സംഖ്യയെ ഇരട്ടിച്ചു പുറപ്പെടുന്ന തു
കയോടു ൧൧ കൂട്ടി സാധിക്കുന്ന ഫലം കൊണ്ടു ൨൧൦ എന്നതിനെ
ഹരിച്ചാൽ കിട്ടുന്ന സംഖ്യ നാഴികയുടെ കണക്കു എന്നറിക. ഉച്ച
ക്കു മുമ്പെ സൂൎയ്യോദയം തുടങ്ങിയും ഉച്ചതിരിഞ്ഞിട്ടു അസ്തമാന
ത്തോളവും കണക്കു കൂട്ടേണ്ടിയതു. ഉദാഹരണം സ്വന്ത നിഴൽ ൧൦
അടി. ഈ ൧൦ അടിയെ ഇരട്ടിച്ചു ൨൦ ആക്കി. എന്നാൽ (൨൦+൧൧=
൩൧. പിന്നെ ൩൧) ൨൧൦ (=൬ നാഴികയും ൨൪ വിനാഴികയും) എന്നു [ 43 ] തന്നെ. ഇതു ഉച്ചക്കു മുമ്പിലായാൽ സൂൎയ്യോദയശേഷവും, ,ഉച്ചതി
രിഞ്ഞിട്ടെങ്കിൽ അസ്തമിപ്പോളവുമുള്ള നാഴിക കണക്കിനെ കാണി
ക്കയും ചെയ്യുന്നു.

ഉപ്പു ഉണ്ടാക്കുന്ന ക്രമവും പ്രയോഗവും.

മനുഷ്യനാകട്ടെ, യാതൊരു പ്രാണിയാകട്ടെ ഉപ്പു കൂടാതെ ജീവി
പ്പാൻ കഴിക ഇല്ല. എല്ലാ ശരീരികൾക്കും ഉപ്പു അത്യാവശ്യം. വി
ലാത്തിയിൽ ഒരു സമയം കുലപാതകരെ കൊല്ലാതെ, തുറുങ്കിലാക്കി
ഉപ്പില്ലാത്ത അപ്പവും വെള്ളവും മാത്രം ആഹാരമാക്കി പോഷിപ്പി
ച്ചപ്പോളവർ, അവർ കുറയ ദിവസം ജീവിച്ചതെയുള്ളു. ഭൂമിയിൽ എ
ല്ലാടവും പുഷ്പസസ്യാദികളിലും ഉപ്പു കലൎന്നിരിക്കകൊണ്ടു മനുഷ്യ
രും തൃണാദികൾ തിന്നുന്ന മൃഗങ്ങളും അതിനെ നിത്യം അനുഭവി
ക്കുന്നു. സസ്യങ്ങളിൽ ഉപ്പു പെരുകയും ധാന്യങ്ങളിൽ കുറകയും
ചെയ്ക നിമിത്തം അരി കോതമ്പു മുതലായ ധാന്യങ്ങളെ ഭോജ്യങ്ങൾ
ആക്കുമ്പോൾ ഉപ്പു ചേൎക്കേണ്ടി വരും. ഹിന്തുരാജ്യത്തിൽ ആണ്ടു
തോറും ചെലവാകുന്ന ഉപ്പിന്റെയും നിവാസികളുടെയും സംഖ്യ
കളെ തമ്മിൽ ഒപ്പിച്ചു നോക്കിയാൽ, ഓരൊ നിവാസിയുടെ മേൽ
൧൨ റാത്തൽ വീതം വീഴും. ഇങ്ക്ലീഷ്‌രാജ്യനിവാസികളിൽ ഓരോരു
വന്നു ൧൬ റാത്തൽ വേണ്ടി വരും എങ്കിലും അവർ ആഹാരത്തിന്നു
മാത്രമല്ല, പല പ്രവൃത്തികൾക്കും കൂട ഉപ്പു പ്രയോഗിക്കുന്നു.

എന്നാൽ ഉപ്പു ലഭിക്കേണ്ടതിന്നു രണ്ടു വഴികൾ ഉണ്ടു. ഒന്നു
സമുദ്രവെള്ളം കൊണ്ടും പിന്നെ ഭൂമിയുടെ ആഴത്തിൽ ഉപ്പു കല്ല
കൊണ്ടൊ ഉപ്പു വെള്ളം കൊണ്ടൊ ഉപ്പു കിട്ടുന്നതു. ഈ നാട്ടിലെ
ഉപ്പു സമുദ്രജലത്തെ വെയിൽ ആറ്റി ജനിപ്പിക്കുന്നതാകുന്നു. ക
ടൽതീരത്തു പാൎക്കുന്നവർ ആയതിലെ വിളയിക്കുന്ന വിധം അറിയാ
മല്ലൊ അതുകൊണ്ടൊ രണ്ടാം വഴിയെ അല്പം വിസ്താരത്തിൽ വിവ
രിക്കാം. മിസ്രരാജ്യത്തിന്റെ തെക്കെ ഭാഗത്തിലും മഴ ദുൎല്ലഭമുള്ള
വേറെ പല ദിക്കുകളിലും ഉപ്പു പാറകൾ ഉണ്ടു. ആഫ്രിക്കയുടെ കി
ഴക്കൻ അംശങ്ങളിൽ കുടിയേറിയ ജനങ്ങൾ അവറ്റിൽനിന്നു ചെ
റു ഖണ്ഡങ്ങളെ പൊട്ടിച്ചു നാണ്യത്തിന്നു പകരം പ്രയോഗിച്ചു
വ്യാപാരം ചെയ്തുവരുന്നു. ഇങ്ക്ലാന്തിലും ഗൎമ്മാന്യയിലും ആവക ഉ
പ്പുപാറകൾ ഭൂമിയുടെ ഉള്ളിൽ മാത്രമെ കിടക്കുന്നുള്ളു. [ 44 ] ഈ ഒളിച്ചു കിടക്കുന്ന നിധി വെളിച്ചത്തു വരുന്ന വിധം ഈ
ചിത്രത്തിൽ നിന്നു കാണാം. ഇവിടെ വരച്ചിരിക്കുന്ന തുരംഗത്തി
ന്നു മൂന്നു നില
കൾഉണ്ടു. മീത്ത
ലുള്ളതിനെഉപ്പു
പാറ പല തൂണു
കൾപോലെ ത
റിച്ചെടുത്തുറപ്പി
ച്ചിരിക്കുന്നു.ഈ
തുരംഗത്തിൽ നി
ന്നു ഉപ്പു തറച്ചു
പൊടിച്ച പീപ്പ
കളിൽനിറച്ചുമേ
ലോട്ടു വലിച്ചെ
ടുക്കും.ഇങ്ങിനെ
കിട്ടുന്ന ഉപ്പു വെ
ണ്മയും വെടിപ്പു
ള്ളതുംഅങ്ങിനെ
തന്നെ പ്രയോ
ഗിപ്പാൻ തക്കതു
മാകുന്നു. ആയ
തിനെ വേറെ ഒ
രു പ്രകാരത്തിൽ
എടുക്കാം. ഉപ്പുകു
ന്നുകളിൽകുഴിച്ചു
വെള്ളം നിറച്ചു ആ വെള്ളം കുറുക്കി ഉപ്പാക്കും. അങ്ങിനെ കിട്ടുന്ന
ഉപ്പു ഹിമം പോലെ നിൎമ്മലമായിരിക്കുന്നു.

എന്നാൽ ഉപ്പിനെ കൊണ്ടു ബഹു ആശ്ചൎയ്യവും ദിവ്യജ്ഞാന
മഹിമളെ വെളിവാക്കുന്നതുമായ രണ്ടു കാൎയ്യങ്ങളെ ഓൎക്കെണ്ടതു.

൧. നമ്മുടെ ജീവനു ഉപ്പു അത്യാവശ്യമാകകൊണ്ടു അതു എ
ല്ലാ ദിക്കുകളിലും സസ്യാദികളിലും മറ്റും വ്യാപിച്ചു കിടക്കുന്നു.

൨. വിലാത്തിയിലെ രസവാദശാസ്ത്രികൾ ഉപ്പിനെ ഉറ്റുനോ
ക്കി പരീക്ഷിച്ചു, അതു രണ്ടു ഭൂതങ്ങളാൽ ഉളവാകുന്നു. എന്നു കണ്ടു. [ 45 ] ആ തനിയെ കവനാൎത്ഥതങ്ങളായ ഭൂതങ്ങൾ സൊഡിയം (sodium)എ
ന്ന വെള്ളി പോലെ പ്രകാശിക്കുന്ന വസ്തുവും ക്ലൊരിൻ (chlorine)
എന്നൊരുവക ധാതുവും തന്നെ. ക്ലൊരിൻ വളരെ വിഷഗുണമു
ള്ളതാകുന്നു. അതു താനെ വായുവെ പോലെ ഭൂമിമേൽ ചലിച്ചു എ
ങ്കിൽ,എല്ലാം മൌനവും പാഴുമായ്തീരും. പിന്നെ ഒരു പ്രാണിയും ജീ
വിപ്പാൻ കഴിക ഇല്ല. എങ്കിലും അതു വേറെ ഒരു ഭൂതത്തോടു ചേ
ൎന്നിരിക്കകൊണ്ടു, അതു എല്ലാ ജീവികൾക്കും ഉപകാരവും പ്രയോജ
നവുമുള്ളതാകുന്നു. വിശുദ്ധദൈവം ഉപ്പിനെ കുറിച്ചു പറയുന്നിതു:
"നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു,ഉപ്പു തന്നെ രസമില്ലാതെപോയാൽ
അതിനു ഏതിനാൽ രസം കൂട്ടെണ്ടതു. പുറത്തു കളഞ്ഞു മനുഷ്യരെ
കൊണ്ടു ചവിട്ടിപ്പാനല്ലാതെ, മറെറാന്നിന്നും ഇനി കൊള്ളാവതല്ല".

ലവണം ഉത്തമം ഇതി സത്യം,കിന്തു യദി ലവണസ്യ ലവണ
ത്വം അവഗച്ഛതി; തൎഹി തൽ കഥം സ്വാദുയുക്തം ഭവിഷ്യതി? തദ
ഭൂമ്യൎത്ഥം ആലവാലരാശ്യൎത്ഥമപി ഭദ്രം ന ഭവതി, ലൊകാസ്തദ് ബ
ഹിഃ ക്ഷിപന്തി. യസ്യ ശ്രോതം ശ്രോതെ സ്തഃ സഃ ശ്രുണൊതു.
ലൂക്ക. ൧൪, ൩൪, ൩൫.

൧൮൬൧ലെ ൨൩ാം നമ്പ്രആക്ട.

ഇന്ത്യാവിൽ ചട്ട നിൎമ്മാണ സഭയാരാൽ ഉണ്ടാക്കപ്പെട്ടതു.

൧൮൬൧. അഗുസ്തമാസം ൨൮ാം൹ ഗവ്വൎണ്ണർജനരൽ അവൎകൾ ഇതിനെ അംഗീകരിച്ചു.
റൊയൽ ചാർട്ടർ എന്ന ചട്ടപ്രകാരം സ്ഥാപിക്കാത്ത
സിവിൽ ന്യായാധികാരകോടതികളിലെ നടവടികളെ ലഘുവാക്കേണ്ടതിനുള്ള
൧൮൫൯തിലെ ൮ാം നമ്പ്ര ആക്ട ഭേദം വരുത്തുവാനുള്ളൊരു ആക്ട.

രോയൽ ചാർട്ടർ എന്ന ചട്ടത്തിൻപ്രകാരം സ്ഥാപിക്കാത്ത സി
വിൽ ന്യായാധികാര കോടതികളിലെ നടവടികളെ ലഘുവാക്കേണ്ട
തിന്നുള്ള ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ട ഭേദം വരുത്തുവാനും ആ
യതു ഭേദം വരുത്തി മുമ്പെ ഉണ്ടാക്കിയിരിക്കുന്ന ആക്ടകൾ ഏകീ
കരിച്ചും കൊള്ളുന്നതു തക്കതായിരിക്കുകൊണ്ടു, ഇതിനാൽ നിയമി
ക്കുന്നതാവിതു:

൧. ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടിന്റെ ൨൩, ൩൩, ൧൯൩,
൨൧൫, ൨൭൪, ൨൮൩, ൩൩൨, ൩൩൯, ൩൫൮, ൩൭൫, ൩൮൧ എന്നീ
പകൎപ്പുകളും ആയാക്ടിന്നു മാറ്റം വരുത്തുന്ന ൧൮൬൦ലെ ൪ാം നമ്പ്ര [ 46 ] ആക്ടും റോയൽ ചാർട്ടർ പ്രകാരമുള്ള സുപ്രീം കോടതികളിലെ അ
ധികാര അതിൎക്കു പുറമെ സ്മാൾകാസ (ചെറുകാൎയ്യ വിചാരണ)
കോടതികൾ സ്ഥാപിപ്പാനുള്ള ൧൮൬൦ലെ ൪൩ാം നമ്പ്ര ആക്ടി
ന്റെ ൧൦ാം പകൎപ്പും, ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടഭേദം വരു
ത്തുന്ന ൧൮൬൦തിലെ ൪൩ാം നമ്പ്ര ആക്ടം ഇതിനാൽ ദുബ്ബലപ്പെടു
ത്തിയിരിക്കുന്നു.

൨. ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടപ്രകാരം അയപ്പാൻ ആ
വശ്യമായ ഓരൊ സമൻ കല്പന മുതലായവ പ്രത്യേകമായി കോട
തി മറെറാരു പ്രകാരം കല്പിക്കുന്നില്ലെങ്കിൽ,ആയതു ആയപ്പാൻഅ
പേക്ഷിക്കുന്നവന്റെ ചെലവു കൊണ്ടു തന്നെ നടത്തേണ്ടതു.
ആയതു നടത്തേണ്ടതിന്നു ആവശ്യമായ ചെലവിന്റെ മുതൽ ആ
യതു അയക്കുന്ന കോടതി നിശ്ചയിക്കുന്ന ഒർ അവധിക്കിടെ ക
ല്പന മുതലായതു അയക്കും മുമ്പെ കോടതിയിൽ കെട്ടി വെക്കയും
വേണം.

൩. ഭൂമിയെയൊ മറ്റും ഇളകാത്ത വല്ല വസ്തുവെയൊ സംബ
ന്ധിച്ചുള്ള യാതൊരു കാൎയ്യത്തിലാകട്ടെ, ഭൂമിയൊ മറ്റുവല്ല മുതലൊ
ആ കോടതിയുടെ അധികാരഅതിൎക്കുള്ളിൽ ഉള്ളതല്ല എന്നൊഅ
ല്ലെങ്കിൽ മറ്റു യാതൊരു കാൎയ്യത്തിലും വ്യവഹാരകാരണം ഉണ്ടാ
യതൊ പ്രതിക്കാരൻ പാൎത്തുവരികയൊ ലാഭത്തിന്നായി വേല ചെ
യ്കയൊ കോടതിയുടെ അധികാര അതിൎക്കകത്തല്ല എന്നു കാണുക
യൊ ചെയ്താൽ, തക്ക കോടതിയിൽ ബോധിപ്പിപ്പാനായി അന്യായ
ഹൎജിയെ അന്യായക്കാരന്നു മടക്കി കൊടുക്കയും വേണം.

൪. വല്ലവ്യവഹാരത്തിൽ ഒന്നല്ല പല പ്രതിക്കാരുണ്ടാകയും
ആ പ്രതികൾ എല്ലാം വ്യവഹാരം ചെയ്ത ദിവസം ചിലർ ഒഴിഞ്ഞും
മറ്റവർ കോടതിയുടെ അധികാര അതിൎക്കു പുറമെ പാൎക്കയും ചെ
യ്താൽ, എല്ലാ പ്രതികളും ആ കോടതിയുടെ അധികാര അതിൎക്കകത്തു
ഇരിക്കായ്കകൊണ്ടു, വ്യവഹാരത്തെ സ്വീകരിപ്പാൻ കഴിക ഇല്ല.
എന്നാൽ ഡിസ്ത്രിക്തകോടതിയുടെ വല്ല കീഴ്‌ കോടതികളിൽ വ്യ
വഹാരമാകുന്നു എങ്കിൽ, ആഡിസ്ത്രിക്തകോടതിയൊ സദർകോട
തിയൊ ആ വ്യവഹാരം ആ കോടതികളുടെ കീഴുള്ളതും വ്യവഹാര
ത്തിന്റെ സലയുടെ അവസ്ഥപ്രകാരം വിസ്തരിപ്പാൻ അധികാ
രമുള്ളതും കോടതിയിൽ വിചാരണക്കായി കല്പിക്കേണ്ടതാകുന്നു.

൫. ഒരു വ്യവഹാരത്തിന്നു പ്രതിക്കാരൻ ഹാജരായി ഉത്തരം [ 47 ] ബോധിപ്പിപ്പാൻ നിശ്ചയിച്ച ദിവസം സമൻ അയപ്പാൻ വേ
ണ്ടിയ ചെലവിന്നു ആവശ്യമുള്ള മുതൽ കല്പിച്ച സമയത്തിന്നി
ടെ അന്ന്യായക്കാരൻ കെട്ടി വെക്കായ്കകൊണ്ടു, പ്രതിക്കാരന്നു സമൻ
അയച്ചിട്ടില്ല എന്നു വന്നാൽ, വ്യവഹാരം നീക്കുവാൻ കോടതിക്കു
കഴിയും. മേൽപറഞ്ഞ സമൻ പ്രതിക്കാരന്നു അയച്ചിട്ടില്ലെങ്കിലും
അവൻ ഹാജരായി ഉത്തരം കൊടുപ്പാൻ ഒരു കാൎയ്യസ്ഥനൊ വക്കീ
ലൊ മുഖാന്തരം നിശ്ചയിച്ച ദിവസം ഹാജരാവാൻ സമ്മതിച്ചിരു
ന്നാൽ, ക്രമപ്രകാരം അധികാരമുള്ളൊരു കാൎയ്യസ്ഥൻ മുഖാന്തരമൊ
താന്തന്നെയൊ കോടതിയിൽ ഹാജരുണ്ടായിരുന്നാൽ, അപ്രകാരം
കല്പിപ്പാൻ പാടുള്ളതല്ല.

൬. മേൽപറഞ്ഞ പകുപ്പു അപ്പീൽകാൎയ്യങ്ങൾക്കും സംബന്ധം
ഉണ്ടു.

൭. ഈ ആക്ടിന്റെ ൫ാം പകുപ്പിലെ ചട്ടങ്ങളിൻപ്രകാരം ഒ
രു വ്യവഹാരം എപ്പോഴെങ്കിലും നിക്കിയാൽ, വ്യവഹാരങ്ങടെ കാലഹ
രണനിയമങ്ങളാൽ വിരോധമില്ലെങ്കിൽ, അന്യായക്കാരന്നു പുതുതാ
യിവ്യവഹരിപ്പാൻ അവകാശമുള്ളതു മാത്രമല്ല വ്യവഹാരം നീക്കുവാ
ൻ കല്പിച്ചന്നു മുതൽ ൩൦ ദിവസത്തിന്നകം നിശ്ചയിച്ചയച്ച സ
മയത്തിന്നകത്തു താൻ മുതൽ കെട്ടി വെക്കാതിരുന്നതിന്നു തക്ക
കാരണം ഉണ്ടായപ്രകാരം അന്യായക്കാരൻ കോടതിക്കു സമ്മതം വ
രുത്തിയാൽ, ആദയം ഫയലാക്കിയ അന്ന്യായത്തിന്മേൽ തന്നെ തി
രികെ ഒരു സമൻ അയക്കേണ്ടതിന്നു കോടതി കല്പിക്കയും ചെയ്യാം.

൮. പണം കൊടുപ്പാനുള്ള ഒരു വിധി നടത്തുകയിൽ വാറാണ്ടു
പ്രകാരം ഒർ ആളെ പിടിച്ചു കോടതിയിൽ കൊണ്ടുവന്നശേഷം,
൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടിന്റെ ൨൭൩ാം പകുപ്പിൽ പറഞ്ഞ
രണ്ടാൽ ഒരു കാരണത്തിന്മേൽ അവൻ തന്നെ വിട്ടയപ്പാൻ അ
പേക്ഷിക്കുമ്പോൾ, അവന്റെ തല്ക്കാലാവസ്ഥയും പിന്നേതിൽ
പണം വീടുവാൻ അവന്നുള്ള വകയും തൊട്ടു അന്ന്യായക്കാരനൊ
അവന്റെ വക്കീലൊ ഇരിക്കെ കോടതി അവനെ വിസ്തരിക്കയും
പ്രതിക്കാരനെ വല്ല വസ്തുവിന്നു നേരെ അന്ന്യായക്കാരൻ ചെല്ലാ
തിരിക്കയും പ്രതിക്കാരനെ വിട്ടയക്കാതിരിപ്പാൻ സംഗതി എന്തു എ
ന്നു അന്യായക്കാരനോടു ചോദിക്കയും വേണം. ഇതിന്റെ ഹേതു
തെളിയിപ്പാൻ അന്യായക്കാരനു കഴിവില്ലെങ്കിൽ, പ്രതിക്കാരനെ ത
ടവു കൂടാതെ, വിട്ടയപ്പാൻ കോടതി കല്പിക്കാം. ഇരു കക്ഷികളും പറ [ 48 ] യുന്നതു ചെയ്വാൻ ആവശ്യം എന്നു കോടതിക്കു തോന്നി, വല്ല അ
ന്വേഷണം കഴിക്കുവോളും പ്രതിക്കാരന വാറാണ്ടു നടത്തിയ ഉ
ദ്യോഗസ്ഥന്റെ പക്കൽ ആക്കി കാത്തുകൊൾവാൻ കോടതി കല്പി
ക്കാം. എന്നാൽ ആ ഉദ്യോഗസ്ഥന്റെ ഫീസ് പ്രതിക്കാരൻ അനാ
മത്തു വെക്കയും ആയതു കോടതിയിൽനിന്നു സമൻ മുതലായതു
അയക്കുന്ന ഓരൊ ദിവസത്തിന്നു കണക്കാകുന്ന ചുരുങ്ങിയ വീതം
പോലെ ആയിരിക്കയും വേണം. അല്ല അന്വേഷണം നടക്കുമ്പോ
ഴൊ ആവശ്യമാകുമ്പോൾ ഹാജരാകേണ്ടതിന്നൊ പ്രതിക്കാരൻ മതി
യായ ജാമ്യം കൊടുക്കുകയും വാറാണ്ടിൽ പറഞ്ഞന്നു അവൻ ഹാജ
രാകാതിരുന്നാൽ, ജാമ്യക്കാരൻ നിശ്ചയിച്ച മുലൽ നിമിത്തം കോടതി
അവനെ വിട്ടയക്കയും വേണം.

൯. വ്യവഹാരത്തിൽ ഒരു കക്ഷിയും, കക്ഷി കൊടുത്ത ഒരു സാ
ക്ഷിയും അല്ലാത്ത ഒർ ആളെ തെളിവിന്നായി വിസ്തരിപ്പാൻ ആ
വശ്യം എന്നു കോടതിക്കു തോന്നിയാൽ ആയവനെ നിശ്ചയിച്ച
ദിവസം സാക്ഷ്യത്തിന്നൊ അവന്റെ പക്കലുള്ള വല്ല രേഖകൾ
നോക്കുവാനൊ അവനെ കോടതി തന്നെ വരുത്തുകയും, ഒരു സാ
ക്ഷിയെ പോലെ വിസ്തരിക്കയും ചെയ്യാം. ആയവനെ സമൻ
അയച്ചു വരുത്തുവാനുള്ള ചെലവു വ്യവഹാരത്തിലെ ഇരുകക്ഷി
ക്കാർ കൊടുക്കാതിരുന്നാൽ, കോടതിയുടെ കല്പന പ്രകാരം കല്ക്കട്ടർ
അതിനെ കൊടുക്കയും വേണം. ആയതു വ്യവഹാരം ചെലവാക
കൊണ്ടു, ഗവൎമ്മെണ്ടിലെയൊകക്ഷികളിൽഒരുവന്റെയൊ അപേ
ക്ഷപ്രകാരം, ആ വ്യവഹാരത്തിന്റെ മറ്റു വല്ലചെലവുംകൊടുക്കും
മുമ്പെ ആ വ്യവഹാരച്ചെലവുവകക്കായി കിട്ടിയ വല്ല മുതലിൽ
നിന്നു കൊടുക്കേണ്ടതാകുന്നു.

൧൦. അന്യായക്കാരനു കിട്ടുവാനുള്ള പണത്തിന്നു വേണ്ടി വ്യവ
ഹാരം ആകുമെങ്കിൽ, വ്യവഹാര തിയ്യതിക്കു മുമ്പെയുള്ള യാതൊരു
സമയത്തെക്കാകട്ടെ, മുതലിന്നു വിധിച്ച പലിശക്കു പുറമെ വ്യവ
ഹാര നാൾ തുടങ്ങി വിധി ദിവസം വരെ വിധിക്കുന്ന മുതലിന്നു
കോടതിക്കു യുക്തം എന്നു തോന്നുന്ന പലിശ കൂടെ കൊടുപ്പാൻ വി
ധിയിൽ കല്പിക്കയും ചെയ്യാം. അത്രയുമല്ല, അപ്രകാരം വിധിച്ച
ആക തുകക്കും വ്യവഹാരച്ചെലവിന്നും വിധിച്ചന്നു മുതൽ മുതല
ടക്കുന്ന തിയ്യതി വരെയുള്ള സമയത്തിന്നു പലിശ കൊടുപ്പാൻ കൂ
ട കല്പിക്കയും ചെയ്യാം. [ 49 ] ൧൧. തീൎപ്പിലെ താല്പൎയ്യപ്രകാരം വിധി നടത്തുമ്പോൾ തീൎപ്പാ
നായി വെച്ചിരിക്കുന്ന വ്യവഹാര തിയ്യതിക്കു മുമ്പെ ഉണ്ടായ വല്ല
അനുഭവത്തിന്റെ തുകയെ കുറിച്ചും ഒരു വ്യവഹാരത്തിന്റെ അവ
സ്ഥയാൽ ആ വ്യവഹാരം ചെയ്ത തിയ്യതിക്കും വിധിയുടെ തിയ്യതി
ക്കും മദ്ധ്യെ കൊടുപ്പാൻ ഉണ്ടായ വല്ല അനുഭവങ്ങളുടെയൊ പലി
ശയുടെയൊ തുകയെ കുറിച്ചുമുള്ള തൎക്കങ്ങളും വിധി മുതലായതിൻ
പ്രകാരം മുതൽ കൊടുക്കുന്നതിലൊ ബോദ്ധ്യം വരുത്തുന്നതിലെ
കൊടുത്തിട്ടുള്ള പ്രകാരം പറയുന്ന സംഖ്യകളെ പറ്റിയ തൎക്കങ്ങളും
വിധിയായ വ്യവഹാരത്തിലെ കക്ഷികൾ തമ്മിൽ ഉണ്ടാകുന്നതും
വിധി നടത്തുന്നതിനെ സംബന്ധിച്ചുള്ളതുമായ മറ്റെ തൎക്കങ്ങളും
വിധി നടത്തിക്കുന്ന കോടതിയുടെ കല്പന പ്രകാരവും വെവ്വേറെ
വ്യവഹാരം കൂടാതെ, തീൎച്ച വരുത്തേണ്ടതാകുന്നു. കോടതി കല്പിക്കു
ന്ന ആ വിധി അപ്പീൽ ചെയ്യത്തക്കതുമാകുന്നു. എന്നാൽ അപ്പീൽ
ഹൎജിയും അപ്പീലിന്നു കാരണമായ കല്പനയും വായിച്ചെടുത്തു ആ
കല്പന മാറ്റുവാനുള്ള യാതൊരു സംഗതിയും കോടതി കാണാത്ത
പക്ഷം അപ്പീൽ നീക്കുകയും ചെയ്യാം. അങ്ങിനെയുള്ള കാൎയ്യത്തിൽ
അങ്ങിനെ നീക്കുവാനുള്ള കല്പന കല്പിക്കുന്നതിന്നു മുമ്പെ അപ്പീൽ
പ്രതിക്കു നോട്ടിസ്സ അയപ്പാൻ ആവശ്യമില്ല.

൧൨. ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടിന്റെ ൩൬൪ാം പകൎപ്പു
പ്രകാരം സ്വീകരിക്കത്തക്കതല്ലാത്തതായി ഉപേക്ഷിച്ചതൊ ഈ
ആക്ട ഉണ്ടായതിന്നു മുമ്പെ സ്വീകരിക്കത്തക്കതല്ലായിരുന്നു എങ്കി
ലും ഈ ആക്ട കൊണ്ടു സ്വീകരിക്കത്തക്കതാക്കീട്ടുള്ളതൊ ആ ഒരു
വിധി നടത്തുന്നതിൽ കല്പിച്ച ഒരു കല്പനയിന്മേൽ വരുന്ന ഒരു
അപ്പീൽ ആയതു ആദ്യം ഉപേക്ഷിച്ചതൊ ഈ ആക്ട ഉണ്ടാക്കുന്ന
തിന്നു മുബൈ ആയതു സ്വീകരിക്കത്തക്കതായിരുന്നാൽ, എടുപ്പാൻ
അധികാരമുള്ള കോടതിയിലേക്കു എഴുത്തുമുഖേന ബോധിപ്പിച്ചാൽ
അംഗീകരിക്കയും ചെയ്യാം. എന്നാൽ അങ്ങിനെ ബോധിപ്പിക്കുന്ന
തു ഈ ആക്ട ഉണ്ടായ തിയ്യതി മുതൽ ൯൦ ദിവസത്തിന്നകം വേ
ണ്ടതാകുന്നു. ഇങ്ങിനെ ബോധിപ്പിക്കുന്നുവൊ ഏതു കോടതിയിലും
ഹൎജി ബേധിപ്പിക്കുന്നുവൊ ആ കോടതിയിൽ ഹൎജികൾ മുദ്രക്കട
ലാസ്സ ആവശ്യമുള്ളപ്പോൾ, ആ തുകകൾക്കു നിയമിച്ചിരിക്കുന്ന
മുദ്രകടലാസ്സിൽ എഴുതുകയും വേണം.

൧൩. ൧൮൬൦ലെ ൪൨ാം നമ്പ്ര ആക്ട പ്രകാരം നിശ്ചയിച്ച (ചി
ല്ലറ വ്യവഹാരങ്ങൾ എടുപ്പാനുള്ള) സ്മാൾകാസ കോടതികളാൽ [ 50 ] എടുക്കാവുന്ന വിധമായും സലയായും ഉള്ള വല്ല വ്യവഹാരത്തിലും
ഒരു വിധി കല്പിക്കുമ്പോൾ, ആ വിധി കല്പിക്കുന്ന കോടതി മേല്പറ
ഞ്ഞപ്രകാരം നിശ്ചയിച്ച കോടതിയായിരുന്നാലാകട്ടെ, മറ്റു വല്ല
കോടതിയായിരുന്നാലാകട്ടെ വിധി കല്പിക്കുന്ന സമയം ഏതു ക
ക്ഷിക്കു അനുകൂലമായ വിധി കൊടുക്കുന്നുവൊ ആ കക്ഷി വാക്കാ
ലെ ബോധിപ്പിച്ചാൽ, മുതൽ കൊടുപ്പാൻ വിധിയായ ആൾ വിധി
കല്പിക്കുന്ന കോടതിയുടെ അധികാര അതിൎക്കകത്തുണ്ടെങ്കിൽ, അ
യ്യാളുടെ മേലൊ ആ അതിൎക്കകത്തു അയ്യാൾക്കുള്ള ജംഗമമായ മുത
ലിന്മേലൊ ഉടനെ ആ വിധി നടത്തിപ്പാനായി ഒരു വാറാണ്ടു അ
യച്ചു കല്പിക്കയും ചെയ്യാം. മുതൽ കൊടുപ്പാൻ വിധിച്ചവന്റെ
ജംഗമമായ മുതലിന്റെ നേരെ ആകുന്നു വാറാണ്ടു അയച്ചിരിക്കു
ന്നതു എങ്കിലും, അതു ആ കോടതിയുടെ അധികാര അതിൎക്കകത്തു
ഉൾ്പെട്ടതായി കണ്ടെത്തുന്ന അവന്റെ ഏതുവിധവുമുള്ള ജംഗമ
മായ മുതലിന്നു നേരെയൊ, അല്ലെങ്കിൽ ആ അതിൎക്കകത്തു അവ
ന്റെ വകയായി വിധിവക മുതൽ വാങ്ങാനുള്ളവൻ കാണിച്ചു കൊ
ടുക്കുന്ന വല്ല ജംഗമമായ മുതലിന്നു നേരെയൊ ആയിരിക്കേണ്ടു
ന്നതാകുന്നു.

൧൪. ഒരു വിധി നടത്തുന്നതിൽ വിറ്റ നിലം സൎക്കാർ നികുതി
പിരിക്കുന്നുതു എളുപ്പമാക്കുവാനും പട്ടിദാരി നിലങ്ങളുടെ സൎക്കാരനി
കുതി ബാക്കി ബസൂലാക്കുന്നതിന്നായി ലേലത്തിൽ വിറ്റെടുപ്പാ
നായി നിശ്ചയിച്ച അവകാശം വിവരിപ്പാനുള്ള ൧൮൪൧ലെ ൧ാം
നമ്പ്ര ആക്ട ൨ാം പകുപ്പിൽ വിവരിച്ചിരിക്കുന്നപ്രകാരം സൎക്കാർ
നികുതിയുള്ള പട്ടിദാരി നിലങ്ങളുടെ ഒർ ഓഹരിയായിരിക്കുമ്പോൾ,
ആ ഓഹരി ഒരു അന്യന്നു കൊടുത്തു പോയാൽ, മുതൽ കൊടുപ്പാൻ
വിധിയായിരിക്കുന്നവനല്ലാത്ത യാതൊരു കൂട്ടുപങ്കുകാരനാകട്ടെ,ആ
സംഘത്തിലെ മറ്റ യാതൊരു ആളാകട്ടെ, ആ ഓഹരി എന്തു വില
ക്കു വിറ്റുവൊ ആ സംഖ്യക്കു എടുപ്പാനായി ബോധിപ്പിക്കയും ചെ
യ്യാം. എന്നാൽ അങ്ങിനെ ബോധിപ്പിക്കുന്നതു വില്ക്കുന്ന ദിവസം
വേണ്ടതും ബോധിപ്പിക്കുന്നവൻ ലേലത്തിലെ നിശ്ചയങ്ങൾ പ്ര
കാരം ഒക്കയും നടക്കേണ്ടതും ആകുന്നു.

൧൫. ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടിന്റെ ൧൨ാം പകുപ്പിൽ
പറഞ്ഞ വിവരങ്ങളൊ ആ കാൎയ്യത്തിന്നു സംബന്ധമാകുന്ന ആ
വിവരങ്ങളിൽ ഏതാനുമൊ അടങ്ങിയിരിക്കുന്ന ഒരു വിധി നടത്തി [ 51 ] കൊടുപ്പാനുള്ള വല്ല അപേക്ഷയും വന്നാൽ, വ്യവഹാരത്തിന്റെ
രജിസ്ത്രിൽ ആ അപേക്ഷയുടെ സാരവും അതു ബോധിപ്പിച്ച
തിയ്യതിയും കോടതി ചേൎത്തു വെക്കേണം. ആ വിവരങ്ങൾ ആദ്യവി
ധിക്കു അനുസരണമുള്ളവയല്ല എന്നു കോടതി കണ്ടാൽ, തെറ്റു തീ
ൎപ്പാനായി അതിനെ ബോധിപ്പിച്ച ആൾക്കു മടങ്ങി കൊടുക്കയൊ
അവന്റെ സമ്മതത്തോടു കൂടി ആയതിനെ ആവശ്യമായപ്രകാ
രം നന്നാക്കിക്കയൊ ചെയ്യേണ്ടതാകുന്നു. ആ അപേക്ഷ സ്വീക
രിക്കുന്ന പക്ഷം അതിന്റെ സ്വാഭാവികാവസ്ഥ പോലെ വിധി
നടത്തി കൊടുപ്പാനായി കോടതി കല്പന കൊടുക്കയും വേണം.

൧൬. യാതൊരു കോടതിയിലും വല്ല കാൎയ്യത്തിലും ഇന്ത്യയിലെ
ശിക്ഷാനിയമത്തിന്റെ ൧൯൩, ൧൯൪, ൧൯൫, ൧൯൬, ൧൯൯, ൨൦൦
൨൦൫, ൨൦൬, ൨൦൭, ൨൦൮, ൨൦൯, ൨൧൦ എന്നീപകുപ്പുകളിൽ ഏതിലും
പറഞ്ഞിരിക്കുന്ന ഒരു കുറ്റം ഒരു സാക്ഷിക്കാരനാകട്ടെ, മറ്റു യാ
തൊർ ആളാകട്ടെ ചെയ്തപ്രകാരം കോടതി കണ്ടാൽ, അവന്റെ കു
റ്റംവിസ്തരിപ്പാനായി അവനെ സെഷൻ കോടതിമുമ്പാകെകമ്മിട്ടാ
ക്കുകയൊ ആവശ്യമായ അന്വേഷണം കഴിച്ചു ആരോപിക്കപ്പെട്ട
കുറ്റത്തിന്നു ആയവനെ വിസ്തരിക്കയൊ വിസ്തരിപ്പാനായി കമ്മി
ട്ട ചെയ്കയൊ ചെയ്വാൻ അധികാരമുള്ള വല്ല മെജിസ്ത്രേട്ടിന്റെ
അടുക്കെ വിസ്താരത്തിന്നായി ആ കാൎയ്യം അയക്കുകയൊ ചെയ്കയു
മാം. അതിന്റെ ശേഷം ആ മെജിസ്ത്രേട്ട് നിബന്ധനപ്രകാരം ന
ടക്കുകയും വേണം.

൧൭. കോടതി കുറ്റം ആരോപിക്കപ്പെട്ടവനെ മെജിസ്ത്രേട്ടിന്റെ
മുമ്പാകെ പാറാവായിട്ടു അയക്കുകയൊ മെജിസ്ത്രേട്ടിന്റെ മുമ്പാകെ
ഹാജരാവാനായിട്ടു അവനോടു മതിയായ ജാമ്യം വാങ്ങുകയൊ ചെ
യ്യുന്നത കൂടാതെ, മെജിസ്ത്രേട്ടിന്റെ മുമ്പാകെ ഹാജരായി സാക്ഷി
പറവാനായി യാതൊർ ആളോടും താക്കീത ചെയ്യാം.

൧൮. കോടതിയിൽനിന്നു കമ്മിട്ട ചെയ്യുമ്പോൾ, ക്രിമിനാൽ ക്രമ
നിയമത്തിന്റെ ൧൩ാം അദ്ധ്യായത്തിൽ നിശ്ചയിച്ചിരിക്കുന്ന മാ
തിരി ഒരു കുറ്റപത്രം ഉണ്ടാക്കി ആയതു കമ്മിട്ട ചെയ്വാനുള്ള കല്പ
നയും ആ കാൎയ്യത്തിലെ റിക്കാൎട്ടും ഒന്നിച്ചു മെജിസ്ത്രേട്ടിന്നു അയക്ക
യും ആ മെജിസ്ത്രേട്ട ആ കാൎയ്യത്തെ അന്യായപ്രതിസാക്ഷികളോടു
കൂടി സെഷൻ കോടതിമുമ്പാകെ അയക്കയും വേണം.

൧൯. യാതൊരു കോടതിയിലും വല്ല കാൎയ്യത്തിലും തെളിവിന്നാ
യി കൊടുത്ത വല്ല ആധാരത്തിന്റെയൊ മറെറാ അവസ്ഥയാൽ [ 52 ] ബോധിപ്പിക്കാവുന്ന ഇന്ത്യയിലെ ശിക്ഷാനിയമത്തിന്റെ ൪൬൩,
൪൭൧, ൪൭൫, ൬൭൬ എന്നീ പകുൎപ്പുകളിൽ യാതൊന്നിലും പറഞ്ഞ
ഒരു കുറ്റം മെജിസ്ത്രേട്ടിന്റെ അടുക്കെ വിസ്താരത്തിന്നു അയപ്പാൻ
കോടതി മതിയായ കാരണം കാണുമ്പോൾ, കുറ്റം ആരോപിക്കപ്പെ
ട്ടവനെ മെജിസ്ത്രേട്ടിന്റെ അടുക്കെ കോടതി ബന്തൊവസ്തായിട്ടു
അയക്കുകയൊ, മെജിസ്ത്രേട്ട മുമ്പാകെ ഹാജരാവാനായിട്ടു അവനോ
ടു മതിയായ ജാമ്യം വാങ്ങുകയൊ ചെയ്യാം. ആ കുറ്റത്തെ പറ്റിയ
തെളിവും ആധാരങ്ങളും കോടതി മെജിസ്ത്രേട്ടിന്നു അയക്കുകയും ആ
മെജിസ്ത്രേട്ടിന്റെ അടുക്കെ ഹാജരായി സാക്ഷി പറവാൻ യാതൊർ
ആളോടും താക്കീത ചെയ്കയും വേണം. ആ വക കുറ്റപത്രത്തെ മെ
ജിസ്ത്രേട്ട കൈക്കൊണ്ടു, ആ സമയം നടക്കുന്ന നിയമങ്ങളിൻപ്ര
കാരം അതിനെ കുറിച്ചു വേണ്ടുന്നതിനെ ചെയ്യേണം.

൨൦. ഈ ആക്ടിന്റെ പതിനാറാമത്തിന്റെയൊ പത്തൊമ്പ
താമതിന്റെയൊ പകുപ്പുപ്രകാരം ഉണ്ടാകുന്ന യാതൊരു കാൎയ്യത്തി
ലാകട്ടെ, കുറ്റം ചുമത്തപ്പെട്ടവനോ കുറ്റം ചുമത്തപ്പെട്ടവരിൽ ഒ
രുവനൊ ഒരു യൂരോപ്യൻ ബ്രിട്ടിഷ കുലജാതൻ ആകുന്നു എങ്കിൽ,
കുറ്റം ചുമത്തപ്പെട്ട ആളെ ന്യായാധികാരമുള്ള സുപ്രീംകോടതിമു
മ്പാകെ വിസ്താരത്തിന്നായി കമ്മിട്ട ചെയ്വാനൊ അവനോടു ജാമ്യം
വാങ്ങുവാനൊ അധികാരമുള്ള ഒർ ഉദ്യോഗസ്ഥന്റെ മുമ്പാകെ ആ
യവനെ കോടതി ബന്തൊവസ്തായിട്ടു അയക്കുകയൊ ഉദ്യോഗസ്ഥ
ന്റെ മുമ്പാകെ ഹാജരാവാനായിട്ടു അവനോടു മതിയായ ജാമ്യം വാ
ങ്ങുകയൊ വേണം. ആ ഉദ്യോഗസ്ഥനും നിബന്ധനപ്രകാരം കാ
ൎയ്യം നടത്തിക്കേണ്ടതാകുന്നു.

ഈ ആക്ടിന്റെ ശിഷ്ടം പകുപ്പുകളെ വരുന്ന കൊല്ലത്തിന്റെ
പഞ്ചാംഗത്തിൽ വിവരിക്കയും ചെയ്യും.

വാതുക്കൽ മുട്ടന്ന പരദേശി.

എന്റെ യാത്രകളിൽ ഞാൻ ഒരു ഗ്രാമത്തിൽ എത്തി ഏറ്റവും
ഭംഗിയും വലിയതുമായ വീടു കണ്ടു. അവിടത്തെ കളങ്ങൾ കരയ
ങ്ങളാലും പറമ്പുകൾ അനവധി തേങ്ങാകൂടകളാലും ആലകൾ പു
ഷ്ടിയുള്ള കന്നുകാലികളാലും ഗംഭീരമേറിയ കുതിരകളാലും നിറഞ്ഞ
വ തന്നെ. ആ വീടുടയവൻ ഒരു വലിയ പ്രമാണിയും മഹിമയുള്ള [ 53 ] ജന്മിയും അനേകം പരിചാരകന്മാരാൽ സേവിതനുമായി സു
ഖേന ദിവസവൃത്തി കഴിച്ചു പോരുന്നവൻ. അന്നു അവൻ ത
ന്റെ നിലങ്ങളെയും തോട്ടങ്ങളെയും ചെന്നു കണ്ടു ഉല്ലസിച്ചു, മു
ത്താഴം കഴിച്ചു, സൌഖ്യത്തോടെ പാൎത്തു. പിന്നെ ഞാൻ ആ വഴി
യായി മടങ്ങി പോരുമ്പോൾ, ഒരു വഴിപോക്കൻ ആ പ്രമാണിയു
ടെ വാതുക്കൽനിന്നു മുട്ടിക്കൊണ്ടിരുന്നു. തൊൻ അവന്റെ മുഖം
നോക്കി അവൻ സ്നേഹവും കരുണയും നിറഞ്ഞവൻ എന്നു കണ്ടു,
അല്ലയോ സഖെ! വീട്ടുടയവൻ അകത്തുണ്ടു. അവൻ നിങ്ങളെ
വ്യൎത്ഥമായി അയക്കയില്ല; അവന്റെ വാതുക്കൽ ചെല്ലുന്നവർ ആ
രും വെറും കൈയോടെ പോകയല്ല നിശ്ചയം എന്നു പറഞ്ഞു. പി
ന്നെ ഞാൻ എന്റെ യാത്രക്കു പുറപ്പെട്ടു കാലക്രമേണ ആ സ്ഥല
ത്തേക്ക തിരിച്ചു ചെന്നെത്തിയപ്പോൾ, ആ വഴി പോക്കൻ പ്രമാ
ണിയുടെ വാതുക്കൽ മുട്ടിക്കൊണ്ടു നില്ക്കുന്നതിനെ കണ്ടു, അതിശ
യിച്ചു, അവന്റെ അരികത്തു ചെന്നു നിന്നു. വീട്ടുടയവൻ പക്ഷെ
കണക്കു എഴുതുകയൊ, ഗ്രന്ഥം വായിച്ചു വല്ല കാൎയ്യം നോക്കുക
യൊ ചെയ്യുമായിരിക്കും. വാതുക്കൽ കുറെ തിണ്ണം മുട്ടുവിൻ എന്നാൽ
അവൻ കേൾക്കും. നിങ്ങൾ ഈ കാലം ഒക്കയും ഇത്ര ക്ഷാന്തി
യോടെ വാതുക്കൽനിന്നു മുട്ടിയല്ലൊ, ഞാൻ ഇപ്രകാരം മുട്ടീട്ടു വിളി
കേൾക്കാഞ്ഞാൽ, വെറുപ്പ പിടിച്ചു പോകം എന്നു പറഞ്ഞു.

അപ്പോൾ വഴിപോക്കൻ അല്ലയൊ സ്നേഹിതാ! ഈ തറവാ
ട്ടിന്നു ഭയങ്കരമായ ഒരു അത്യാപത്തു വരുന്നുണ്ടു. ആയതിനെ ഗൃ
ഹസ്ഥനോടു മുമ്പു കൂട്ടി അറിയിക്കേണ്ടതിന്നു ഞാൻ ഈ വാതുക്കൽ
നിന്നു മുട്ടുന്നു എന്നു പറഞ്ഞു, അധികം ഉറക്കെ മുട്ടി തുടങ്ങിയാറെ,
ഞാൻ അവിടം വിട്ടു പ്രയാണം ചെയ്തു പല കാലം ചെന്ന ശേഷം
ആ ദിക്കുകളിൽ സഞ്ചരിച്ചു ആ സ്ഥലത്തു എത്തിയപ്പോൾ, വഴി
പോക്കൻ ഒരു നീരസവും കൂടാതെ, ആ വാതുക്കൽ തന്നെ മുട്ടിക്കൊ
ണ്ടു നിൽ!ക്കുന്നതിനെ കണ്ടു, അല്ലയോ തൊഴ! ഞാൻ ഇന്നെയോ
ളം കണ്ട സകലരുടെ സ്വഭാവത്തേക്കാൾ നിങ്ങടെ സ്വഭാവം മ
ഹാ ആശ്ചൎയ്യമുള്ളതാകുന്നു. ഇപ്രകാരം എത്ര സമയത്തോളം നി
ന്തിരുവടി ഈ വാതുക്കൽ മുട്ടിക്കൊണ്ടിരിക്കും എന്നു ചോദിച്ചതിന്നു
കേൾക്കും വരെ തന്നെ എന്നു അവൻ പറഞ്ഞു, വീണ്ടും മുട്ടിത്തുടങ്ങി.

പിന്നെ ഞാൻ ഈ തറവാട്ടുകാരനു കേൾപ്പാൻ ആവശ്യമില്ല,
അവനു വളരെ ധനവും കുഞ്ഞുകട്ടികളും കന്നുകാലികളും വിദ്യാകൌ [ 54 ] ശലങ്ങളും ഉണ്ടു എന്നു പറഞ്ഞപ്പോൾ, വഴിപോക്കൻ അതെ, ദൈ
വം കൃതഘ്നൎക്കും ദയയുള്ളവനാകുന്നു എന്നു ചൊല്ലി പിന്നെയും
വാതുക്കൽ മുട്ടിക്കൊണ്ടിരുന്നു. ഞാനൊ അവന്റെ സല്ഗുണത്തെ
യും ദീൎഘക്ഷാന്തിയെയും വിചാരിച്ചു കൊണ്ടു, എന്റെ വഴിക്കു
പോയി.

പിന്നെ ഒരു നാൾ കൊടുങ്കാറ്റ അടിക്കയും ഇടി മുഴങ്ങുകയും
വന്മാരി പെയ്കയും ചെയ്ത സമയത്തിൽ ഞാൻ ആ പ്രമാണിയുടെ
ഭവനത്തെ കടന്നു ഏതു മനുഷ്യനും നനവും കുളിരും പേടിച്ചിട്ടു പു
റത്തിറങ്ങാതെ, അകത്തു ഇരുന്നു തീ കാഞ്ഞു കൊണ്ടിരിക്കെ, ആ
പഥികൻ ആ വാതുക്കൽ തന്നെ മുട്ടന്നതിനെ കണ്ടു, അവന്റെ
സ്ഥിരതയെ ഓൎക്കുമളവിൽ എന്റെ ഹൃദയം വ്യസനം കൊണ്ടു ഉരു
കി അല്ലയൊ സഖെ! ഇത്ര കഠിനമേറിയ മനുഷ്യന്റെ വാതുക്കൽ
നില്ക്ക തന്നെ അരുത. ഇതാ ഇവിടെ ദരിദ്രയായ ഒരു വിധവ പാ
ൎക്കുന്നു, നാം അവളുടെ വീട്ടിലേക്ക പോക. അവൾക്കു നാലഞ്ചു നു
റുമ്പ കൂട്ടികൾ ഉണ്ടു. അവരെ തീറ്റി പോറ്റുവാൻ അവൾക്കു ഒ
രു വകയുമില്ല, എങ്കിലും, അതിഥികളെ സന്തോഷത്തോടെ ആദ
രിക്കുന്നവൾ, അവൾ നിങ്ങളെ ചേൎത്തു കൊള്ളും എന്നു പറഞ്ഞ
പ്പോൾ, ഞാൻ അവളെ നല്ലവണ്ണം അറിയുന്നു. ദൈവം വിധവ
മാരുടെ നായകനും അനാഥരുടെ പിതാവും ആക കൊണ്ടു, അവളു
ടെ വാതിൽ എനിക്കായി എപ്പോഴും തുറന്നിരിക്കുന്നു. എങ്കിലും ഇ
പ്പോൾ അവൾ ഉറങ്ങുമായിരിക്കും എന്നു പറഞ്ഞപ്പോൾ, അതാ
നല്ല തീ ജ്വലിക്കുന്ന കൊല്ലന്റെ കൊട്ടിൽ. അവിടെക്കു നാം
പോക. അവന്റെ ഭാൎയ്യ ദൈവകരുണ നിറത്തെ ഹൃദയമുള്ളവൾ ഒ
രു തമ്പുരാനെ പോലെ അവൾ നിങ്ങളെ സല്ക്കരിക്കും എന്നു ഞാൻ
പറഞ്ഞാറെ, അവൻ മഹാശബ്ദത്തോടെ ഞാൻ നീതിമാന്മാരെ
അല്ല, പാപികളെ മാനസാന്തരത്തിലേക്ക വിളിപ്പാൻ വന്നു എന്നു
പറഞ്ഞു.

അപ്പോൾ പ്രമാണി വാതിൽ തുറന്നു ശകാരിച്ചുകൊണ്ടു, ഒരു
വടിയും എടുത്തു പുറത്തു ഇറങ്ങി പാഞ്ഞു. പരദേശിയെ പിടിച്ചു ന
ല്ലവണ്ണം അടിച്ചശേഷം, പുറത്തിഴച്ചിട്ടും കോപത്തോടെ വാതിൽ
അടച്ചു കളഞ്ഞു. ഇങ്ങിനെയുള്ളതു എല്ലാം ഞാൻ കണ്ടു, കോപ
പരവശനായി ധനവാന്റെ വാതിൽ കത്തിപ്പൊളിച്ചു, അവനെ ശ
കാരിച്ചു പ്രതിക്രിയ ചെയ്യാൻ ഒരുമ്പെട്ടപ്പോൾ, വഴിപോക്കൻ: [ 55 ] സൌമ്യതയുള്ളവർ ധന്യർ, അവരല്ലൊ ഭൂമിയെ അടക്കും എന്നു
പറഞ്ഞപ്പോൾ, നിങ്ങടെ ദീൎഘക്ഷാന്തിയുടെയും ക്ഷമയുടെയും മ
ഹിമ എന്റെ അറിവിനെ കടന്നു പോയി നിശ്ചയം എന്നു ഞാൻ
ചൊല്ലിയാറെ, കൎത്താവു ദീൎഘക്ഷമാവാനും ആൎദ്രകരുണ നിറഞ്ഞ
വനും കോപത്തിൽ സാവധാനമുള്ളവനും, ഏതു മനുഷ്യനും നശി
ക്കുന്നതിലല്ല, മനം തിരിഞ്ഞു രക്ഷപ്പെടുന്നതിലത്രെ ഇഷ്ടപ്പെടു
ന്നവനും ആക്കുന്നു എന്നു പാന്ഥൻ എന്നോടു പറഞ്ഞു. പിന്നെ
യും ആ വാതുക്കൽ ചെന്നു മുട്ടിക്കൊണ്ടിരുന്നു.

അനന്തരം ഇരിട്ടു അതിക്രമിക്കയും കൊല്ലന്റെ കൊട്ടിലും വ
ഴിയമ്പലസത്രങ്ങളും പൂട്ടിപ്പോകയും നിമിത്തം, രാത്രി പാൎപ്പാൻ വേ
ണ്ടി ഒരു സ്ഥലം അന്വേഷിച്ചു, ഇനി തുറന്നിരുന്ന ഒരു സത്രം ക
ണ്ടു അകം പുക്കു പാൎത്തു വരുമ്പോൾ, വഴിയമ്പലക്കാരോടു അപ്രമാ
ണിയുടെ അവസ്ഥ ചോദിച്ചറിഞ്ഞു രണ്ടാമതു പുറപ്പെട്ടു, പരദേ
ശിയുടെ അരികത്തു ചെന്നു, അയ്യൊ! നിങ്ങൾ ഇവിടെ താമസിക്ക
രുത. ഈ വീട്ടുടയവൻ മഹാകഠിനനും ക്രൂരനും ദുഷ്ടനും അനാഥ
രെയും വിധവമാരെയും കവൎന്നും ചങ്ങാതികളെയും കൂട്ടുകാരെയും ച
തിച്ചും അന്യായം കൊണ്ടു ഭവനത്തെ പണിയിച്ചും കൊണ്ടു നട
ക്കുന്നവനും ആകുന്നു. അവൻ നിങ്ങളുടെ വാക്കു ഒരിക്കലും കേൾ
ക്കുന്നില്ല. നിങ്ങൾ വന്നു തീ കാഞ്ഞു ആശ്വസിച്ചു കൊൾവിൻ
എന്നു ഞാൻ പറഞ്ഞ ഉടനെ, അവൻ ചോര ഒഴുകുന്നു തന്റെ കാ
ലുകളെയും ഉള്ളങ്കൈകളെയും കത്തി തുരന്ന പക്ഷത്തെയും കാട്ടി
യപ്പോൾ, ഞാൻ ഒന്നു ഞട്ടി ഹാ കൎത്താവായ യേശു ക്രിസ്തുൻ ത
ന്നെ എന്നു ഗ്രഹിച്ചു. കൎത്താവെ, ആ കഠിനനെ ദണ്ഡിപ്പിക്ക എ
ന്നാൽ അവൻ നിന്നെ കേൾക്കും എന്നു എന്റെ നീരസത്തിൽ
പറഞ്ഞപ്പോൾ, ശപിക്കപ്പെട്ടവനെ എന്നെ വിട്ടു, പിശാചിനും അ
വന്റെ ദൂതൎക്കും ഒരുക്കിയ നിത്യാഗ്നിയിലെക്കു പോക എന്നു ഞാൻ
അന്ത്യവിധിനാളിൽ അവനോടു ചെല്ലുമ്പോൾ, അവൻ കേൾക്കും
നിശ്ചയം എന്നു പറഞ്ഞു. എന്റെ കാഴ്ചയിൽനിന്നു മറഞ്ഞാറെ,
ഘോരമായ മഴ പെയ്ക നിമിത്തം, ഞാൻ ബദ്ധപ്പെട്ടു സത്രത്തിലേ
ക്കു മടങ്ങി ചെന്നു.

അൎദ്ധരാത്രിയായപ്പോൾ ഞാൻ ഉറങ്ങുന്നു മുറിയുടെ വാതിലി
ന്നു ഒർ ആൾ മുട്ടുന്നതിനെ ഞാൻ കേട്ടു, എഴുനീല്പിൻ! മരണ
വ്യഥയിൽ ഇരിക്കുന്ന ഒരുവൻ നിങ്ങളെ കാണ്മാൻ ആശിക്കുന്നു [ 56 ] എന്നു വഴിയമ്പലക്കാരൻ വിളിച്ചു പറഞ്ഞപ്പോൾ, ഞാൻ ബദ്ധ
പ്പെട്ടു എഴുനീറ്റു പ്രമാണി തന്നെ എന്നു അറിഞ്ഞു, അവന്റെ ഭവ
നത്തിന്റെ സമീപത്തു എത്തിയപ്പോൾ, അവന്റെ മരണപ്രലാ
പം കേട്ടു. ആയതാവിതു: കൎത്താവായ യേശുവെ, എന്റെ രക്ഷി
ക്കേണമെ. ലോകരക്ഷിതാവെ, എന്നിൽ കനിഞ്ഞു കൊള്ളേണമേ.
അനുതാപത്തിന്നു എനിക്ക ഒരു നാഴിക എങ്കിലും, തന്നരുളേണമേ.
കൎത്താവെ, എന്നെ കനിഞ്ഞു കൊള്ളേണമെ. പിന്നെ ഞാൻ അ
കത്തു പ്രവേശിച്ചാറെ, ഭാൎയ്യ അവന്റെ മേൽ വീണു കരകയും മ
ക്കൾ എല്ലാം നിലത്തു വീണുരുണ്ടു മഹാകൈപ്പോടെ വിലാപിക്ക
യും ചെയ്യുന്നതിനെ കണ്ടു. പ്രാണസങ്കടത്തിൽ ഇരിക്കുന്ന പ്ര
മാണി എന്നെ കണ്ട ഉടനെ പ്രാൎത്ഥിക്ക, എനിക്കായി പ്രാൎത്ഥിക്ക,
പ്രിയ സ്നേഹിതാ, എനിക്കു വേണ്ടി ദൈവത്തോടു നിലവിളിക്ക,
നിന്നെ അവൻ കേൾക്കും എന്നെ അവൻ അശേഷം കേൾക്ക
യില്ല എന്നു പറഞ്ഞപ്പോൾ, ഞാൻ പ്രാൎത്ഥിപ്പാൻ വേണ്ടി മുട്ടുകു
ത്തിയുടനെ പ്രമാണി ആശ്വാസം എന്നിയെ മരിക്കയും ചെയ്തു.

ഒരു സങ്കീൎത്തനം.

എരിക്കിലക്കാമോദരി രാഗം.

ദേവനെ എൻദെവനെ നീ കൈവിട്ടതെന്തെനെ ।
ഏവമെൻ രക്ഷെക്കും ഞാൻ അലറീടുന്ന ॥
വാക്കുകൾക്കും പരാങ്മുഖനായീടുവാനെന്തു ।
ആക്കമെന്നിയെ ഞാൻ വിളിക്കുന്നു പകൽ ॥
ഇത്തരം ഖേദത്തൊടെ ഞാൻ ദൈവമിതി തവ ।
സത്വരം വിളിക്കുന്നതിന്നുത്തരവും ॥
താമസിയിൽ പോലും മൌനത ലഭിക്കുന്നതും ।
ഹന്ത നഹി എന്തൊരു സങ്കടമോൎത്താൽ ॥
സന്തതമിസ്രയെത്സ്തപങ്ങളിൽ വസിച്ചീടും ।
ശുദ്ധൻ വിശുദ്ധൻ വിശുദ്ധൻ നീയല്ലയൊ ॥
ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ തേറി നീയും ।
അംഗീകരിച്ചവരെ വിടുവിച്ചല്ലൊ ॥
നിന്നെയവരാശ്രയിച്ചുമാശ്രയിച്ചും കൊണ്ടു ।
നിന്നിൽ തേറി ലജ്ജ വിട്ടു വന്നില്ലയൊ ॥
ഞാനൊയിതാ മാനുഷപ്പുഴവെന്ന പോലെയി ।
മ്മാനവർ നിന്ദിച്ചു ധിക്കരിക്കപ്പെടും ॥ [ 57 ] കാണിജനമെല്ലാമപഹാസ്യത പുണ്ടെന്റെ ।
പ്രാണസങ്കടത്തിലുല്ലസിച്ചും കൊണ്ടു ॥
വിഷ്ടപനാഥജനാമിവനെന്നാകിലിപ്പോൾ ।
വിഷ്ടപനാഥനിവനെ രക്ഷിക്കട്ടെ ॥
എന്നും പല നിന്ദ സഹിച്ചല്ലലിൽ വാണീടു ।
മെന്റെ സങ്കടങ്ങൾ ചൊല്ലാവല്ലെ നാഥ ॥
അമ്മയുടെ കുക്ഷിമുതൽ നിയൊയെൻ ദേവനാം ।
അബ്ബാ പിതാവെ നീയെന്നെ കൈവിടെല്ലെ ॥
ഹന്ത സഹായമില്ലായ്കയാലെ സങ്കടവു ।
മന്തികെവന്നിരിക്കുന്നു കഷ്ടം കഷ്ടം ॥
ക്ലേശിപ്പിക്കുന്നെന്നെ പല കാളകളും ചുററി ।
ബാശാനിലെകൂറ്റങ്ങൾ വളഞ്ഞുമേവം ॥
ഉച്ചൈസ്തരമലറുന്ന സിംഹമായിട്ടെന്റെ ।
പച്ചമാംസം ഭക്ഷിപ്പാനായ്വാപിളൎന്നും ॥
വാരിപോലെ തൂകപ്പെട്ടു ഞാനു മെന്റെയെല്ലും ।
പാരം ഭിന്നമായി പൊയിതയ്യൊ ദേവ ॥
ചേതസ്സുരുകിക്കുടലുകളുടെ നടുവെ ।
ചേതം വന്നു പോയി യഹോവെ നാഥ ॥
ഹാഹായെന്റെ ശക്തിയൊടു പോലെ ശുഷ്കിച്ചീടും ।
ജിഹ്വവരണ്ടണ്ണാക്കോടു പറ്റീടുന്നു ॥
ഗൎജ്ജനവുമിട്ടും ശ്വാക്കൾ ചുറ്റുകയാലത്രെ ।
ദുൎജ്ജനൌഘമെന്നെ ചുഴന്നെന്തൊ കഷ്ടം ॥
വല്ലാതെ കൈകാൽകളെ തുളച്ചീതല്ലൊയെന്റെ ।
എല്ലുകളെണ്ണുന്നു സ്വൎഗ്ഗീയപിതാവെ ॥
തുഷ്ടിയൊടെ നോക്കിയെന്നെ കണ്ടുനിൽക്കുന്നവർ ।
പുഷ്ടുമോദമെൻ വസനങ്ങളെടുത്തു ॥
തങ്ങളിൽ പകുത്തും പിന്നെ ചീട്ടുമിടുന്നെന്റെ ।
അംഗെ ധരിച്ചീടുന്നൊരു അങ്കിതന്മേൽ ॥
നീ യഹൊവെയകുന്നു പോകൊല്ലായെ ദേവ ।
നീയെന്തുണക്കായി വിരവിൽ വരിക ॥
അഞ്ചും പ്രാണനെ വാളിങ്കൽനിന്നും ശ്വാവിൻവശെ ।
പഞ്ചാനന വായിൽനിന്നും രക്ഷിക്കെന്നെ ॥
മാഹിഷൌഘശ്രംങ്ങൾക്കു തെറ്റുവാനും യാഹെ. ।
ദേഹി നിയോഗന്ദേഹി നിയോഗന്ദേഹി. ॥ [ 58 ] ദുഷ്ടരുടെ സ്വഭാവം.

തുള്ളപ്പാട്ടിന്റെ മൂന്നുവിധം രീതിയിൽ ചൊല്ലേണ്ടതു.

അടവിയതിലൊരു വിടപികോടരെ പണ്ടൊരു ।
കുടിലമതിയായ സൎപ്പേന്ദ്രനുണ്ടായിതു ॥
പടുതപെരുതവനു സതതം പ്രാണിഹിംസയിൽ ।
പാപപുണ്യാദി വിവേകമില്ലൊട്ടുമെ ॥
അശനമതിനൊരു കുറവുമൊരുപൊഴുതുമില്ലവന്നു ।
ആനന്ദമോടും യഥേഷ്ടം ഭുജിച്ചിടാം ॥
താവളകളുമതിനു പുനരെലികളുമസാഖ്യമായ് ।
തത്രവനാവനി തന്നിലുണ്ടെങ്കിലും ॥
ദുരിതപഥഗമനമതിലധികകൃതിയാമവൻ ।
ദുൎവ്വാരഹാലാഹലംകൊണ്ടു മത്തനായ് ॥
കഠിനതരഹൃദയമൊടു മൎത്ത്യവൃന്ദത്തെയും ।
കാരണമെന്ന്യകടിച്ചു കൊല്ലും ഖലൻ ॥
അനവരതമനവധിക ദുഷ്കൎമ്മസഞ്ചയം ।
ഘനകുതുകചേതസാ ചെയ്തുകൊണ്ടിങ്ങിനെ ॥
അതിസുഖമെ മരുവുമളവടവിയതിലേകദാ ।
ആകസ്മികം കാട്ടുതീപിടിപെട്ടിത്തു ॥
അനിലനതിരഭസമൊടു വീശി സ്വമിത്രമാം ।
അനലനുസഹായനായ് നിന്നു യഥോചിതം ॥
വിടപികളുമുലവതൃണലതകളുമനേകധാ ।
ചടചടനിനാദേനകത്തി ജ്വലിക്കയും ॥
ഹരിഹരിണകരികിരികളോടിയൊളിക്കയും ।
ഹവ്യായാനൻ പിന്നിലെത്തിദ്ദഹിക്കയും ॥
ചടകപികശുകകരടമുഖവിഹഗസഞ്ചയം ।
ചാവു പേടിച്ചു പറന്നുപോകും വിധൌ ॥
ദവദഹനഗഹനതരഹേതി തട്ടിക്ഷണാൽ ।
ദഗ്ദ്ധപക്ഷം ഭൂമിതന്നിൽ പതിക്കയും ॥
ഉപലചയമുടനുടനെ പൊട്ടിത്തെറിക്കയും ।
ഉദ്ധൂമജാലേന ദിക്കു മറകയും ॥
മതിവിവൃതിയിതി വിവിധ ഭയദചരിതം തദാ ।
മറ്റുമോരൊ തരമുണ്ടായിതദ്വനെ ॥
ദഹനനതിപടുതയൊടു ഗഹനതലമാകവെ
ദഗ്ദ്ധീകരിച്ചു ചരിച്ചു ചരിച്ചഥ ॥
കമതിപതിയാകുമപ്പന്നഗംമേവുന്ന ।
കജമതിനു ചുറ്റുമെത്തീടിനാനത്യരം ॥ [ 59 ] വിഷധരനുമതുപൊഴുതു വിവശത കലൎന്നുടൻ ।
വീതിഹോത്രങ്കൽ നിന്നോടിയൊളിക്കുവാൻ ॥
കിമപിയൊരു കഴിവു ബത കാണാഞ്ഞു ഖിന്നനായ് ।
കീഴിലും മേലിലും നാലുദിക്കിങ്കലും ॥
കലിതഭയമകതളിർ, കലങ്ങി നോക്കും വിധൌ ।
കണ്ടാനൊരു വഴിപോക്കൻ വരുന്നതു ॥
കലൂഷനിധി ഭുജഗമഥ പഥികനൊടു തൽക്ഷണം ।
കാകുസ്വരേണ വിളിച്ചു ചൊല്ലീടിനാൻ ॥
അയി പഥിക വരികരികിലരുതരുതു താമസം ।
അയ്യയ്യൊ ഞാൻ മരിച്ചീടുമാറായിതു ॥
ദവദഹനനഹഹ പിടിപെട്ടിതു ചൂഴവും ।
ദൈവവുമെന്നെ പരിത്യജിച്ചീടിനാൻ ॥
ഒരു വഴിയുമിഹകിമപി കാണുന്നതില്ല ഞാൻ ।
ഓടിഗ്ഗമിച്ചു കൊണ്ടീടുവാനായ് സഖെ ॥
പവനസഖഗഹനശിഖ തട്ടിമദ്ദേഹവും ।
പാന്ഥ മഹാമതെ വേകുന്നിതേറ്റവും ॥
വിപുലദവദഹനഗത ധൂപജാലേനമെ ।
വീൎപ്പമുട്ടീടുന്നു പാരം ദയാനിധെ ॥
തവകരുണയുടയകണമെങ്കലുണ്ടെങ്കിലൊ ।
താമസം കൂടാതെ വന്നു പാലിക്കമാം ॥
ഇതി വിവിധവിലപനവചസ്സുകൾ കേട്ടുടൻ ।
ഇത്തരം പാന്ഥനുമുത്തരം ചൊല്ലിനാൻ ॥
വിഷസഹിത ജന്തുവല്ലൊ നീയതാകയാൽ ।
വിശ്വസിക്കേണ്ടതുമെങ്ങിനെ നിന്നെ ഞാൻ ॥
ഉപകൃതിവരുത്തുന്ന ലോകൎക്കു ദുൎജ്ജനം ।
അപകൃതി പിണെക്കുമെന്നുണ്ടു സിദ്ധാന്തവും ॥
അധികദിനസഞ്ചിതം തവദുരിതസഞ്ചയം ।
അദ്യനിന്നാലനുഭോക്തവ്യമല്ലയൊ ॥
മരണമിഹ തവ വിധിവശാദുപഘ്നായിതം ।
മറ്റൊരാധാരമിച്ഛിക്കേണ്ട നീ വ്യഥാ ॥
പഥികനുടെ വചനമിതികേട്ടു വിലേശയൻ ।
പാരം വിഷണ്ണനായ് പിന്നെയും ചൊല്ലിനാൻ ॥
അയി സുമുഖ പഥിക കരുണാനിധെ മത്സഖെ ।
ആൎത്താൎത്തിനാശന പാഹിമാം പാഹിമാം ॥
ശരണഗതജനനിവഹരക്ഷണം ചെയ്വതു ।
സാധുജനങ്ങടെ ശീലമല്ലൊ സഖെ ॥
ചെറുതു ഭയമകതളിരിലരുതു തവ സംപ്രതി ।
ചെറുമെ സന്ദേഹവും വേണ്ട മാം പ്രതി ॥
വിപദുദധിയതിൽ മുഴകുമെന്നെ രക്ഷിപ്പൊരു । [ 60 ] വിശ്വൈകബന്ധുവാം നിന്നെ ചതിക്കുവാൻ ॥
അഹഹ മമ ഹൃദയമതിലിച്ഛയുണ്ടാകുമൊ ।
ആജീവനാന്തമുണ്ടാകയില്ല, സഖെ ॥
അതിനിപുണ ഫണിഭണിതി പഥികനിതി പിന്നെയും ।
ആകൎണ്ണ്യ ൎകാരുണ്യമുൾക്കൊണ്ടു മാനസെ ॥
ഇവനധികനികൃതനതിദുഷ്ടനെന്നാകിലും ।
ഇന്നിവൻ തന്നെ രക്ഷിക്കുക യോഗ്യമാം ॥
ഒരു പൊഴുതുമപരജനരക്ഷണം ചെയ്യുവോൎക്കു ।
ഒന്നുമെ ദോഷമുണ്ടായ്വരികില്ലപോൽ ॥
ഇതരജനവിപദുപശമായ് ചേഷ്ടിപ്പവൎക്ക ।
ഈശ്വരനുണ്ടു ഗതിയെന്നുറച്ചവൻ ॥
ദയയൊടഥ നിജവശഗമായുള്ള സഞ്ചിയെ ।
ദണ്ഡാഗ്രസീമ്നി കെട്ടീട്ടു കാട്ടീട്ടിനാൻ ॥
ഉരഗമതു പൊഴുതിലതിരഭസമൊടു സഞ്ചിയിൽ ।
ഉൾ്പുക്കു വാണാൻ കുതൂഹലചേതസാ ॥
പ്രണയമൊടു പാന്ഥനും താഴത്തിറക്കിനാൻ ।
പ്രാണരക്ഷാൎത്ഥിയായുള്ള സൎപ്പേന്ദ്രനെ ॥

(വൃത്തഭേദം.)

ഇങ്ങിനെ മൃതിഭയമാം ജലനിധിയിൽ മുങ്ങി വലഞ്ഞ ഭുജംഗമനീചൻ ।
മംഗലമതിയാം പഥികൻ തന്നുടെ തിങ്ങിന കൃപയാൽ രക്ഷിതനായാൻ ॥
തന്നകതളിരിലുദിച്ചൊരു ഭയവും ഖിന്നതയും പൊയ്തീൎന്നൊരു സമയെ ।
ദുൎന്നനിധിയാം പന്നഗമകമെ മന്യുകലൎന്നു കൃതസ്മൃതി വിട്ടു ॥
ചെന്നു കടിച്ചപ്പഥികൻ തന്നെ കൊന്നീടുവാനായാശു മുതിൎന്നാൻ ।
അന്നെരം ഭയവിവശതയൊടെ ചൊന്നാനവനൊടു പാന്ഥനുമേവം ॥
എൻ നിധനത്തെ ചെയ്വതിനധുനാ നിന്നകതളിരിൽ തോന്നിയതെന്തെ ।
മുന്നം നിന്നൊടു ചൊന്നതു പോലെ വന്നു ഭവിച്ചു യഥാ തഥമിപ്പോൾ ॥
നിന്നുടെ ജീവനെ രക്ഷിക്കെന്ന്യെ ഇന്നൊരു ദോഷം ചെയ്കീലിഹ ഞാൻ ।
പന്നഗകുലവരമകുടമണെ നീ എന്നുടെ മൃത്യു വരുത്തീടരുതെ ॥
ഇത്തര മഴലൊടു ചൊന്നതു കേട്ടതിനുത്തര മാശീവിഷനുരചെയ്താൻ ।
മൽപ്രാണങ്ങടെ രക്ഷണമധുനാ ത്വൽപ്രാണപ്രതിഭൂവായ്വരുമൊ ॥
അത്യുപകാരം ചെയ്ത ജനങ്ങളുമത്യപകാരം ചെയ്തുള്ളൊരും ।
ഒട്ടും ഭേദമതില്ല നമുക്കിഹ കിട്ടുന്നൊർകൾ നമുക്കിരയത്രെ ॥
അത്രയുമല്ലിമ്മൎത്ത്യജനത്തിനു ശത്രുത ഞങ്ങളൊടുള്ളതു മൂലം ।
ചിത്തരുഷാ ചെന്നവരെ കൊല്ലുവതത്യുചിതം ദുരിതം നഹി തെല്ലും ॥
മദ്വചനം ശരിയല്ലെന്നുള്ളതു ത്വദ്ധൃ ഭയത്തിൽ നിനച്ചീടെണ്ട ।
ചെറ്റൊരു സംശയമുണ്ടെന്നാകിൽ മറ്റവർ ചിലരൊടു ചോദിച്ചറിക ॥ [ 61 ] (വൃത്തഭേദം.)

ക്രൂരനാം സർപ്പത്തിന്റെ ഗീരുക്കളേവം കേട്ടു ।
ധീരത്വമെല്ലാം വിട്ടു ഭീരുത്വം പൂണ്ടു പാന്ഥൻ ॥
ആരുള്ളു ചോദിപ്പാനെന്നാരാഞ്ഞു നോക്കുന്നേരം ।
ദൂരത്തു മേയുന്നൊരു ഛാഗത്തെ കണ്ടതിനെ ॥
ചാരത്തു വിളിച്ചിതനേരത്തു പന്നഗവും ।
മോദിച്ചു ഛാഗത്തോടു ചോദിച്ചു കൊണ്ടാനിത്ഥം ॥
ഭാവാഗ്നിതൻ ശിഖയാൽ ചാവാനടുത്ത നമ്മെ ।
ദൈവഗത്യൈവ വന്നു ജീവിപ്പിച്ചാനീ മൎത്ത്യൻ ॥
ഇന്നിവനെക്കടിച്ചു കൊന്നുവെന്നാകിലതൊർ ।
അന്യായമായിടുമൊ ചൊന്നാലും വൈകീടാതെ ॥
ഇത്തരമുരഗത്തിൻ ചോദ്യത്തെ കേട്ട നേരം ।
ബസ്തവുമതിനുടനുത്തരമുരചെയ്തു ॥
സത്വരമിവനുടെ മൃത്യുവരുത്തീടുന്നത ।
അത്യന്തയുക്തമെന്നു ചിത്തത്തിൽ തോന്നുന്നുമെ ॥
മാനവരുടെ ചേഷ്ട ഞാനറിയാത്തതല്ല ।
മാനസതാരിൽ കൃപാഹീനന്മാരത്രെയവർ ॥
എന്മെനിതന്നിലുള്ള രമ്യമാം രോമജാലം ।
സമ്മോദമോടറുത്തു കംബളാദികൾ നെയ്തു ॥
ചെമ്മെ പുതെച്ചും ശയ്യതന്മേൽ വിരിച്ചും ബഹു ।
ശൎമ്മത്തിൽ വാണീടുന്നു ഘൎമ്മാന്ത കാലത്തിവർ ॥
കേട്ടാലും നമ്മിൽനിന്നു കിട്ടിയ പടങ്ങളിൽ ।
വാട്ടമകന്നിരുന്നു ക്രട്ടരോടിട ചേൎന്നു ॥
ഇഷ്ട സല്ലാപം ചെയ്തി ദുഷ്ടന്മാരനുദിനം ।
പുഷ്ടസൌഖ്യവും പരിതുഷ്ടിയും പ്രാപിക്കുന്നു ॥
ഇത്ഥമോരൊരൊ തരമത്യുപകാരജാലം ।
മൎത്ത്യൎക്കു നമ്മിൽനിന്നു നിത്യവും സിദ്ധിക്കുന്നു ॥
രല്ലകാദിയാലവരുല്ലാസം പ്രാപിച്ചാലും ।
ഉള്ളിലവൎക്കു സ്നേഹമെള്ളോളമില്ല നമ്മിൽ ॥
ഭള്ളല്ല ഞങ്ങളുടെ പിള്ളകളെയും കൊന്നു ।
പള്ളയെ നിറപ്പാനെയുള്ളു കാംക്ഷിതമുള്ളിൽ ॥
എന്നാളിലിച്ഛയുണ്ടാമന്നാൾ നമ്മെയും കൊന്നു ।
തിന്നീടുമവരൊരു സന്ദേഹമില്ല ചെറ്റും ॥
ദുൎന്നയമേവം ചെയ്യുമിന്നരന്മാരെക്കൊന്നാൽ ।
ഒന്നുമെ ദോഷമില്ലയെന്നു നമ്മുടെ പക്ഷം ॥
തെല്ലുമെ വൈകീടാതെ കൊല്ലുകയിവനെ നീ । [ 62 ] കില്ലെതും വേണ്ട തവ നല്ലതെ വന്നു കൂടും ॥
ഛാഗത്തിൻ വാക്യമേവമാകൎണ്ണ്യ പാന്ഥനേറ്റം ।
ആകുലം കലൎന്നതിശോകേന ചൊല്ലീടിനാൻ ॥
ചാകെന്നു വന്നു മമ യോഗമെന്നാലുമിപ്പോൾ ।
ഏകന്റെ സാക്ഷ്യം പൊരാതാകുമിക്കാൎയ്യത്തിങ്കൽ ॥
രണ്ടു മൂന്നു പെരിതു കൊണ്ടു തീൎപ്പു ചെയ്വാനായ് ।
ഉണ്ടഭിലാഷമകതണ്ടിൽ നറുക്കിദാനീം ॥

(വൃത്തഭേദം.)

അദ്ധ്വഗനിങ്ങിനെ പ്രതിവാതിച്ചതിസാദ്ധ്വസമനസാനില്ക്കും സമയെ ।
നിൎദ്ദയനാകിയ സൎപ്പവുമായതിനൎദ്ധമനസ്സൊടു സമ്മതി പൂണ്ടു ॥
ബദ്ധകുതൂഹലമോടും പഥികനൊടൊത്തഥ ചെറ്റുനടന്നൊരു ശേഷം ।
വൃദ്ധതയേറി മെലിഞ്ഞൊരു പശുവെ പദ്ധതിതന്നിൽ കണ്ടു തദാനീം ॥
സൎപ്പവുമുടനെ വാൎത്തകളെല്ലാമപ്പശുവോടു കഥിച്ചറിയിച്ചു ।
അപ്പൊഴുതവളതിനുത്തരമായിട്ടുൾപകയോടുരചെയ്താളേവം ॥
മൎത്ത്യജനങ്ങടെ ചിത്തുവുമവരുടെ കൃത്യവുമെന്നിവ ദുഷ്ടമശേഷം ।
വത്സങ്ങളെ ഞാൻ തടവന്ന്യെ പ്രതിവത്സരമോരൊന്നുളവാക്കുകയാൽ ॥
മത്സ്വാമിക്കഹമുരുധനസഞ്ചയമുത്സാഹത്തൊടു വൎദ്ധിപ്പിച്ചേൻ ।
മാമകപോഷണമതു ചെയ്വതിനായ് സ്വാമിക്കൊരു ചിലവില്ലവിശേഷാൽ ॥
നാമതിനാൽ ഹൃദയാമയമെന്ന്യെ ഭൂമിയിലെങ്ങും മേഞ്ഞു നടന്നു ।
കാട്ടു പറമ്പുകൾ ചെന്നു കരേറി കിട്ടിയപുല്ലും വള്ളിയുമിലയും ॥
കഷ്ടമൊടഷ്ടി കഴിച്ചു തിരിച്ചു വീട്ടിൽ മടങ്ങിവരും സായാഹ്നെ ।
കുട്ടനു പാൽ ഞാൻ പ്രസ്നുതമാകിലുമൊട്ടും നല്കുകയില്ല പരോക്ഷെ ॥
കിട്ടുമവൎക്കതു കാരണമേതും മുട്ടുവരാതെ ദിനം പ്രതിദുഗ്ദ്ധം ।
വീട്ടിലിരിപ്പൊർ പാലും മോരും കട്ടിത്തൈരും വെണ്ണയുമീവക ॥
ഒട്ടല്ലനവധി തങ്ങടെ ഹൃദയാഭീഷ്ടം പോലെ കുടിച്ചു മശിച്ചും ।
ദുഷ്ടവ്യാധികൾ വിട്ടു ശരീരം പുഷ്ടിച്ചതിസുഖമായ്മരുവുന്നു ॥
ചിരകാലത്തൊളമിങ്ങിനെ നമ്മാലുപകാരത്തെ ലഭിച്ചെന്നാലും ।
നിജമാനസമതിൽ നമ്മുടെ നേരെ യജമാനന്നൊരു കനിവില്ലേതും ॥
ജീനതയാലെ നമുക്കിതു കാലം ദീനത വന്നു പിടിച്ചതു കണ്ടു ।
ഞാനിനിയൊന്നിനു മാളല്ലെന്നതു മാനസതാരിലറിഞ്ഞവനിപ്പോൾ ॥
കൌടികനാമൊരുമുസ്സല്മാനനു കൌതുകമോടും വിറ്റിതു നമ്മെ ।
ബിസ്മില്ലാടി സ്തോത്രമുരെച്ചിട്ടിസ്ലാം നമ്മെയറുക്കും നൂനം ॥
ഇന്നൊനാളയൊ മറ്റനാളയൊ വന്നീടും മമ നിധനം ഹാ ഹാ ।
ഇത്ര കൃതജ്ഞതയില്ലാതുള്ളാരു മൎത്ത്യന്മാരാം ദുഷ്ടജനങ്ങൾ ॥
സത്വരമാകപ്പാടെ നശിപ്പാൻ ചിത്തെ കാംക്ഷ നമുക്കുണ്ടധികം ।
ഓൎത്തെന്തിനു നീ പാൎത്തീടുന്നിദ്ധൂൎത്തനെ വേഗം കൊല്ലുക സുമതെ ॥
ശൃംഗിണിയിങ്ങിനെ ചൊന്നതു കേട്ടു തിങ്ങിന ശോകം പൂണ്ടഥ പഥികൻ ।
തന്നുടെ മൃതിയൊൎത്തതിഭയമോടും നിന്നു കരഞ്ഞു തൊഴിച്ചു തുടങ്ങി ॥ [ 63 ] അന്നേരത്തൊരു ജംബുകനവിടെ വന്നവനോടനുയോഗം ചെയ്താൻ ।
എന്തിനു പാന്ഥ നീ കരയുന്നു കിന്തവഖേദനിദാനമിദാനീം ॥
യന്തൃ ണമെന്നിയെ ചൊല്ലുകനിന്നുടെ ചിന്തിതമെന്നൊടെന്നതു കേട്ടു ।
സന്താപാതുരമനസാ പാന്ഥൻ ഹന്ത നിരാശത പൂണ്ടതുമൂലം ॥
ഉത്തരമേതുമുരെച്ചീടാതെ, ധാത്രിയിൽ മുഖവും താഴ്ത്തിവസിച്ചാൻ ।
ഹാലാഹലധരനതു കണ്ടുടനെ കോലാഹലമൊടു ചൊന്നാനേവം ॥
ജംബുക സുമതെ ഞാനുര ചെയ്യാമിമ്മനുജന്റെ ചരിത്രം കേൾ നീ ।
കാനനവഹ്നി പിടിച്ചൊരു കാട്ടിൽ ദീനത പൂണ്ടു വലഞ്ഞു നമുക്കു ॥
പ്രാണവിനാശം വന്നീടാതെ ത്രാണനമിവനെക്കൊണ്ടുളവായി ।
ഉപകാരികളായുള്ള ജനങ്ങൾക്കുപകാരത്തെ ചെയ്കെന്നുള്ളതു ॥
ജാത്യാചാരമതത്രെ നമുക്കിമ്മൎത്ത്യനെയതുകാരണമായിഹ ഞാൻ ।
ദംശിച്ചാശു നശിപ്പിപ്പാനായി സംശയരഹിതമൊരുങ്ങിക്കൊണ്ടെൻ ॥
ബസ്തവുമുസ്രയുമിക്കാൎയ്യത്തിന്നസ്തദ്വാപരമനുമതിനല്കി ।
പക്ഷെ പരിചൊടു നാമിനി നിന്നുടെ പക്ഷം കൂടെ കേൾക്കാമല്ലൊ ॥
ഇക്കാൎയ്യത്തെ കൊണ്ടു ഭവാനെന്തുൾക്കാമ്പിൽ കരുതീടുന്നധുനാ ।
കുക്കുടശത്രൊ ജംബുക നീയതു ചിക്കനെയുരചെയ്കെന്നതു കേട്ടു ॥
ധൂൎത്തന്മാൎക്കഗ്രേസരനാം മൃഗധൂൎത്തകനപ്പൊഴുതിങ്ങിനെ ചൊന്നാൻ ।
മ്ലിഷ്ടം നീയുരചെയ്കൊരു വാക്യം സ്പഷ്ടതയൊടെ ഗ്രഹിച്ചീലിഹ ഞാൻ ॥
മൎത്ത്യൻ നിന്നെ വനവഹ്നിയിൽനിന്നുദ്ധരണം ചെയ്തുള്ള പ്രകാരം ।
നിസ്തുല ഗുണഗണസിന്ധൊ പന്നഗവിസ്തരമായറിയിക്കുക നമ്മെ ॥
ശിക്ഷിതനാക്കിയ ജംബുകനുടെമൊഴിശിക്ഷയിലിങ്ങിനെ കേട്ട ദശായാം ।
ചക്ഷുശ്രവണനുമുത്തരമായി തൽ ക്ഷണമവനൊടു ചൊന്നാനേവം ॥
തരുകോടരമതിൽ ഞാനടി സുഖമെ മരുവീടുന്നൊരു സമയത്തിങ്കൽ ।
പെരുവിപിനം വിപിനൊഷൎബുധനാൽ തെരുതെരവെന്തു ചമഞ്ഞിതശേഷം ॥
ചുററും തീപ്പിടിപ്പെട്ടതു മൂലം തെറ്റിയൊളിപ്പാൻ വഴി കാണാതെ ।
അത്യാകുലനായ്നില്ക്കുമ്പൊൾ വിധിഗത്യാ വന്നിപ്പുരുഷനുമവിടെ ॥
മരണഭയത്താൽ നാമിന്നരനെ ശരണം പ്രാപിച്ചേനതു നേരം ।
ഇവനും നമ്മുടെ വിവശത കണ്ടിട്ടവനം ചെയ്വതിനായി മുതിൎന്നാൻ ॥
ഇക്കാണായൊരു സഞ്ചിയെയതിനായ് ചിക്കുന്നൊരുവടിതന്മേൽ കെട്ടി ।
മൽകോടരമതിലേക്കതു കാട്ടി ഉൾക്കൌതുകമൊടു ഞാനതു നേരം ॥
നൂണു കടന്നസ്സഞ്ചിക്കുള്ളിൽ ദീനതയെന്നിയെ വാണിതു മോദാൽ ।
മാനവനെന്നെ താഴയിറക്കി ഞാനിതി സുഖമെ രക്ഷിതനായെൻ ॥
ഘാതകനാകിയ സൎപ്പത്തിന്മൊഴി സാദരമിങ്ങിനെ കേട്ട ദശായാം ।
കൈതവനിധിയാം മൃഗധൂൎത്തകനും ചേതസി ചിന്തിച്ചാനതു നേരം ॥
ഹാ ഹാ ദുൎമ്മതി പന്നഗമുള്ളിൽ സാഹായ്യത്തെ മറന്നിതു കാലം ।
സാഹസമോടിന്നരനെത്തരസാ ദ്രോഹിപ്പാൻ തുനിയുന്നിതു കഷ്ടം ॥
ചതിയന്മാൎക്കു സഹായം ചെയ്താൽ ഗതിയിവ്വണ്ണം വന്നുളവാകും ।
മതിമാന്മാരിതു കണ്ടു സഹിപ്പതുചിതമല്ലതു കാരണമായിഹ ഞാൻ ॥
ധൃതിയൊടുമിന്നിച്ചതിയനെ വേഗാൽ മൃതിയുടെ കൈവശമേല്പിക്കേണം । [ 64 ] ശക്തി നമുക്കില്ലെങ്കിലുമതിനൊരു യുക്തി പ്രയോഗിച്ചീടുവനധുനാ ॥
ധൂൎത്തന്മാരൊടു ധൂൎത്തത കാട്ടാമോൎത്താൽ പാതകമില്ലതിനേതും ।
ധാത്രിയിലതിനാൽ കീൎത്തി പരക്കും മൎത്ത്യർ വിശേഷാൽ പുകഴും നമ്മെ ॥
ഇത്തരമോൎത്തു സൃഗാലനുമുള്ളിൽ സത്വരമുരഗത്തോടുര ചെയ്താൻ ।
ഉത്ഭടപന്നഗ നിന്നുടെ വാക്യമൊരത്ഭുതമായ്തോന്നുന്നിതു ഹൃദയെ ॥
ഏറ്റം ചെറിയൊരു സഞ്ചിയിൽ നീ പോയ് ചുറ്റിക്കൂടിയതെങ്ങിനെ സുമതെ ।
ഇത്ര തടിച്ചൊരു നിന്റെ ശരീരം തത്ര പിടിപ്പതു ചിത്രം ചിത്രം ॥
കണ്ണുകളാലിതു കണ്ടല്ലാതെ നണ്ണുവതിന്നു പ്രയാസമിനിക്കു ।
വഞ്ചനമതിനു സമൎത്ഥതയേറും വഞ്ചുകനിങ്ങിനെ ചൊന്നതു കേട്ടു ॥
നെഞ്ചകമതലതികൌതുകമോടക്കഞ്ചുകിയും കാണ്മെന്നുര ചെയ്തഥ ।
ചഞ്ചലഹീനം പധികനിൽനിന്നസ്സഞ്ചിയെ വാങ്ങിക്കൊണ്ടതിനുള്ളിൽ ॥
കിഞ്ചന താമസമെന്നിയെ പുക്കാൻ പുഞ്ചിരി പൂണ്ടു സൃഗാലനുമപ്പോൾ ।
സഞ്ചി മുറുക്കുകയെന്നുടനെ നയനാഞ്ചലമതിനാലഭിനയമേകി ॥
പഞ്ചജനൻ ക്ഷണമതു ബോധിച്ചസഞ്ചി മുറുക്കിക്കെട്ടി വരിഞ്ഞാൻ ।
അഞ്ചാതവനൊരു വടിയാലുടനെ അഞ്ചാറുരു പ്രഹരിച്ചാൻ തക്ഷയാ ॥
അസ്ഥി തകൎന്നഥ വീൎപ്പും മുട്ടിച്ചത്തിതു ദുഷ്ടൻ പന്നഗമൂഢൻ ।
പ്രത്യുപകാരം ചെയ്യേണ്ടതു വിട്ടത്യപകാരം ചെയ്വാൻ പോയാൽ ॥
ഇത്തരമാപത്തത്യരമണയുവതെത്രയുമുത്തമമത്രെ നിനച്ചാൽ ।
മൎത്ത്യനിവണ്ണം ജംബുകകൃപയാൽ മൃത്യുഭയം തീൎന്നാശു തെളിഞ്ഞു ॥
അത്തലശേഷം വിട്ടഥ ശിവയോടത്യാദരമൊടു യാത്ര വഴങ്ങി ।
ചിത്താനന്ദസമന്വിതനായ് നിജപത്തനസീമനി ചെന്നു വസിച്ചാൻ ॥

പഴഞ്ചൊൽപാട്ടു.

കളമ്പാട്ടിന്റെ രീതി.

സത്യ ചങ്ങാതികളിൽ പരമായ്സാധിപ്പിക്കയില്ലായുധശക്തി ।
കള്ളമുള്ളൊരു മിത്രത്തിനേക്കാൾ കാഠിന്യമുള്ള ശത്രുക്കൾ നല്ലു ॥
വിഗ്രഹാരാധനങ്ങൾ ചെയ്തീടും മൎത്ത്യൻമാനസെ മൃത്യു പാൎക്കുന്നു ।
ബന്ധുത്വത്തിൽ വിഷമായിടുന്നു കാഞ്ഞിരംപോൽ കൈപ്പുള്ള ഹാസ്യം ॥
മായമറ്റു നടത്തിക്കുമല്ലൊ സ്നേഹമായൊരു വസ്തുവെപ്പോഴും ।
തോഴൻ തന്നെ തിരിച്ചറിഞ്ഞീടാൻ നോക്കെണമവൻ സംസൎഗ്ഗജാലം ॥
ആയുധങ്ങളോടു കലഹിക്കും വേല ശീലമില്ലാത്ത മനുഷ്യൻ ।
മിന്നാമിന്നിപോൽ മിന്നുന്നതെല്ലാം പൊന്നല്ലെന്നതുമോൎത്തീടവേണം ॥
ആവശ്യത്തിൽ തുണ ചെയ്തീടുന്ന മിത്രം മാത്രമെ മിത്രമാകുന്നു ।
നന്മയായുള്ള നാമങ്ങളെല്ലാം ഏറ്റം നല്ലതു പൊന്നിനേക്കാളും ॥
വിത്തത്തിൽ വാഞ്ച്ഛയേറും മനുഷ്യനെപ്പോഴും ഫലം ദാരിദ്ര്യമത്രെ ।
നന്മയായുള്ള വാക്യങ്ങൾക്കേതും തിന്മ വന്നു പിണകയുമില്ല ॥ [ 65 ] അല്പമായ്മഴ പെയ്കയാൽ ഭൂമൌ കൂടീടുന്നു ചളികളതേറ്റം ।
താമസിച്ചൊന്നു ചെയ്ക നല്ലു ഒട്ടും തന്നെ ചെയ്യാത്തതിനേക്കാൾ ॥
ഏറ്റം ഭൌ ഭൌ എന്ന കണക്കെ മേളമോടു കരക്കുന്ന ശ്വാക്കൾ ।
ഒട്ടും സംശയം വേണ്ട മനസ്സിൽ ഒട്ടും വന്നു കടിക്കയുമില്ല ॥
എത്രയും കൈപ്പായങ്ങിരിക്കും പൊങ്ങച്ചക്കാരനായ മനുഷ്യൻ ।
ഓൎക്കിൽ താൻ പ്രവൃത്തിച്ച ഫലങ്ങൾക്കേറുംസ്വാദു ചെറുമധുവേക്കാൾ ॥
ദുഷ്ടന്മാരോടു കൂടുന്നതെക്കാൾ ഏകനായങ്ങിരിക്കുക നല്ലു ।
നാളെ എന്നുള്ള നാമത്തിനേക്കാർ ഇന്നെത്ത ദിവസം ഗുണമേറും ॥
ഒന്നുമില്ലാതിരിക്കുന്നതേക്കാൾ അല്പം വല്ലെതെന്നാകിലും നന്നു ।
കാലുകൾ വഴതീടുകിൽ ദോഷമേറവന്നു ഭവിക്കയുമില്ല ॥
നാവുകൾ വഴുതാതങ്ങിരിപ്പാൻ സൂക്ഷിച്ചീടുക വേണം മനുഷ്യൻ ।
സാവധാനേന ചെയ്ക വാഗ്ദത്തം ശീഘ്രം പൂൎത്തി വരുത്തയും ചെയ്ക ॥

തന്റെടം.

വിഢ്ഢിയതാകിയ വിപ്രനു പണ്ടൊരു മൌഢ്യം വന്നതു ഞാനുരചെയ്യാം ।
ധനവാനെന്നും ധീമാനെന്നും ധരണിയിലിങ്ങിനെ ധാൎഷ്ട്യം പൂണ്ടു ॥
അന്യജനങ്ങളെ നിന്ദിച്ചുംകൊണ്ടുന്നതഭാവം കോലും വിപ്രൻ ।
ഭക്ഷണവും തൻ കുക്ഷി നിറയ ഭക്ഷിച്ചമ്പൊടിരിക്കും സമയെ ॥
ഒരു ദിനമവന്നുടെ ജളമതിയിൽ കണ്ടരിവിതനല്ലൊരു കൃഷിയാകുന്നു ।
ധാന്യമതൂഴിയിലിട്ടാൽ ധാന്യം നൂനം തണ്ഡുലമേവം വിളയും ॥
നെല്ലു വിതച്ചാൽ കണ്ടത്തിൽ പുനരല്ലലൊടില്ലത്തെത്തിപ്പാനും ।
സാഹസമിനിയുമനവധിയുണ്ടു ആഹാരത്തിന്നു രുചിയും കുറയും ॥
ഇത്തരമോൎത്താവിഢ്ഢിച്ചാരുടെ പത്തനമതിലെ വിത്തതെടുത്തു ।
സൎവ്വം കത്തിച്ചരിയാക്കിച്ചിട്ടുൎവ്വിയിൽ വാരി വിതച്ചിതു ഭോഷൻ ॥
വാസരവുമൊരു മൂന്നു കഴിഞ്ഞു വാസനയും വന്നെന്തൊരു ചിത്രം ।
കേചിദ്വിജവരരതുവഴിയായി ആശു വരുമ്പോൾ വന്നൊരു നാറ്റം ॥
എന്തൊരു ഘ്രാണമിതെന്നു നിനച്ചവരന്തികെ നില്ക്കുന്നവനൊടു ചൊന്നാർ ।
എന്തട പുലയാ വല്ലാതുളൊരു ജന്തു മരിച്ചു മണത്തീടുകയൊ ॥
ഇത്തരമവരുടെ വാക്കുകൾ കേട്ടു സത്വരമപ്പോൾ കാവല്ക്കാരൻ ।
ബുദ്ധിവിഹീനനതാകിയ ഞങ്ങടെ വിഢ്ഢിബ്രാഹ്മണമൌഢ്യമിദാനീം ॥
നിങ്ങടെ മുമ്പിൽനിന്നു കഥിപ്പാനിങ്ങതിലജ്ജ മുഴുത്തീടുന്നു ।
എന്നാലും പുനരെന്നുടെപോറ്റി തന്നുടെവാൎത്തയൊരല്പം പറയാം ॥
അരിവിത ചെയ്താലരിവിളയുമ്പൊലതുകൊണ്ടരിവിത ചെയ്തതുമൂലം ।
നാറ്റംകൊണ്ടു സഹിപ്പാൻവഹിയാ ഏറ്റം ജളനിവനെന്തൊരു വിഢ്ഢി ॥
ഇത്ഥമവൻ മൊഴികേട്ടവരും ബഹുകഷ്ടം കഷ്ടമിതെന്നുകഥിച്ചു ।
നാസികതന്മേൽ വിരലുംവെച്ചൊരു നാഴിനേരം നിന്നുദ്വിജന്മാർ ॥ [ 66 ] പ്രഭുജളനിങ്ങിനെ ചെയ്തതുമൂലം ത്രിഭുവനമെല്ലാം കീൎത്തിപരക്കും ।
എന്നു മനസ്സിൽ നണ്ണിക്കൊണ്ടു ചെന്നുരചെയ്താവിഢ്ഢിസമീപെ ॥
വിഢ്ഢിച്ചാരെ വിഢ്ഢിച്ചാരെ മൂഢതയെന്തിതബദ്ധം നൂനം ।
അരിവിതചെയ്താൽ മുളവരികില്ല പാരം സാരം ഉമിയാകുന്നു ॥
എന്നു പറഞ്ഞപ്പാന്ഥർ ഗമിച്ചു മന്ദനതാകിയജളനും പിന്നെ ।
അരിയഖിലംവിറ്റുമിയും വാങ്ങി പാരിൽ വിതയും ഘോഷിച്ചപ്പോൾ ॥
അന്നും വന്നപ്പഥികന്മാരുമി മന്നിൽ വിതച്ചതുകണ്ടു ചിരിച്ചും ।
ക്ഷിപ്രം പ്രഭുജളസവിധെ ചെന്നാവിപ്രന്മാരിദമരുളിച്ചെയ്തു ॥
അല്ലയൊ വിഢ്ഢി കുമതെ നിന്നൊടു ചൊല്ലിത്തുന്നതറിഞ്ഞില്ലയൊ ।
ഉമിയിൽനിന്നു പിരിഞ്ഞാലരിയും അരിയിൽനിന്നു പിരിഞ്ഞാലുമിയും ॥
ഒരുനാളും ബതമുളവരികില്ലെന്നിരുവരുമിത്ഥമുരച്ചുമറഞ്ഞു ।
വിഢ്ഢിയുമവരുടെ വാക്കുകൾകേട്ടു മൌഢ്യം ഞാനിച്ചെയ്തതുമയ്യൊ ॥
എന്നു നിനച്ചവനല്ലൽ മുഴുത്തും ധാന്യം തന്നെ വിതച്ചിതു പിന്നെ ।
അന്യസഹായം കൂടാതിങ്ങിനെ തന്നിഷ്ടത്തിൽ മദിച്ചുനടന്നാൽ ॥
നിൎണ്ണയമിവനെ പോലെ ഭവിക്കും ദണ്ഡമതെന്നിയെ നണ്ണിക്കൊൾവിൻ ।

ഒരു സ്വപ്നം.

ഇപ്പോൾ വടക്കൻ അമേരിക്കയിൽ സൎവ്വദേശാധിപതിയായി
വാഴുന്ന ഗ്രാണ്ടസായ്പവൎകൾ അറിയിച്ചതാവിതു: കുറയ കാലം മു
മ്പെ ഞാൻ ദലവാറു നദീതീരത്തുള്ളൊരു ചെറിയ ഗ്രാമത്തിൽ ചി
ലദിവസം പാൎത്തുവരുമ്പോൾ, ഒരു രാവിലെ എഴുനീറ്റ ശേഷം, ആ
ളുകൾ അങ്ങിടിങ്ങിടു ഓടിനടക്കുന്നതു കണ്ടു, ഇത എന്തു എന്നു ചോ
ദിച്ചാറെ, അഞ്ചു വയസ്സുള്ള ഒരു പെൺ്കുട്ടിയെ കാണുന്നില്ല, അ
വൾ വങ്കാട്ടിൽ തെറ്റി വഴിയെ വിട്ടിരിക്കുന്നു. ഒരു വിധവയുടെ
കുട്ടി തന്നെ; അയ്യൊ എന്നു എല്ലാം കേട്ട ഉടനെ ഞാൻ കുട്ടിയെ തേ
ടി നടക്കുന്നവരോടു ചേൎന്നു, അന്വേഷിപ്പാൻ പുറപ്പെട്ടു, പരവശ
യായ അമ്മയും കൂട പോരുവാൻ ആരംഭിച്ചപ്പോൾ, ഞാൻ വിരോ
ധിച്ചു. അമ്മ, നിങ്ങൾ ഇവിടെ തന്നെ പാൎക്കെണം; കുട്ടിയെ നിങ്ങ
ളുടെ അടുക്കൽ കൊണ്ടു വരുവാൻ വേണ്ടുന്ന പ്രയത്നം ഞാൻ ക
ഴിക്കും എന്നു പറഞ്ഞു സമ്മതം വരുത്തി. പിന്നെ ഞങ്ങൾ പല
കൂട്ടങ്ങളായി പിരിഞ്ഞു ആ വങ്കാട്ടിൽ വ്യാപിച്ചു ഓരൊ ദിക്കിലും തി
രക്കി നോക്കിനടന്നു, വൈകുന്നേരത്തു മുമ്പെകുറിനിലം ആക്കി നി
ശ്ചയിച്ച കുന്നിൽ എല്ലാവരും എത്തി എങ്കിലും, കുട്ടിയെ എങ്ങും ക
ണ്ടില്ല പോൽ. എല്ലാവരും ദു:ഖിച്ചു വലഞ്ഞിരിക്കുമ്പോൾ, ഒരു ഗ്രാമ [ 67 ] ക്കാരൻ മുതിൎന്നു കുട്ടിയെ കൊണ്ടു വരുന്നവനു ഞാൻ എന്റെ കൈ
യിൽനിന്നു ൧൦൦ ഉറുപ്പിക കൊടുക്കും എന്നു പറഞ്ഞാറെ, മറ്റവരും
ഞാനും ഞാനും അങ്ങിനെ തന്നെ ചെയ്യും എന്നു ചൊല്ലി കുട്ടിയെ
രക്ഷിക്കുന്നവനു ൧൦൦൦ ഉറുപ്പിക കൊടുപ്പാൻ നിശ്ചയിച്ചു. എന്നാറെ,
പലരും ചൂട്ടും പന്തങ്ങളും കൈയിൽ പിടിച്ചു, പുതുതായി കാട്ടിൽ അ
കപ്പെട്ടു, രണ്ടാമത അന്വേഷണം തുടങ്ങി. എനിക്ക തളൎച്ചയും അ
സൌഖ്യവും നന്ന വൎദ്ധിച്ചിരിക്കകൊണ്ടു, തേടുന്നവർ വേണ്ടുവോ
ളം ഉണ്ടല്ലൊ എന്നു വിചാരിച്ചു വീട്ടിൽ ചെന്നു കിടന്നു എങ്കിലും
സങ്കടവിചാരങ്ങൾ നിമിത്തം ഉറക്കം കിട്ടിയില്ല. ഇങ്ങിനെ ഏറി
യ കാലം കിടക്കമേൽ ഉരുണ്ടുരുണ്ടു അഗാധം വീൎത്തശേഷം, കണ്ണു
മയങ്ങി ഉറക്കം തുടങ്ങിയ ഉടനെ, മാന്യനായ ഒർ ആൾ എന്റെ
അരികത്തു വന്നുനിന്നു കാണാത്ത കുട്ടിക്കു വേണ്ടി വ്യസനിക്കുന്നു
വൊ? കുട്ടി കിടക്കുന്ന സ്ഥലം ഞാൻ കാണിച്ചു തരാം എന്നു കേട്ട
ഉടനെ ഞാൻ ആയാളുടെ വഴിയെ ചെന്നു വൈകുന്നേരത്തു എല്ലാ
വരും എത്തി പാൎത്ത കുറിനിലമായ കുന്നിൽ എത്തി വലത്തോട്ടു
തിരിഞ്ഞു പുല്ലും ചളിയും ഉള്ള താണഭൂമിയും കാടും കടന്നിട്ടു രണ്ടാം
ഒരു കുന്നിനെ കയറിയാറെ, കരയുന്ന കുട്ടി ഇതാ എന്നിങ്ങിനെ എ
ല്ലാം സ്വപ്നത്തിൽ കണ്ടു, ഉണൎന്നശേഷം വിസ്മയിച്ചു സ്വപ്നവി
വരങ്ങൾ ഒക്കയും തെളിവായി തോന്നുകകൊണ്ടു, ഞാൻ അതികാ
ലത്തു എഴുനീറ്റു ഗ്രാമക്കാരുമായി പുതിയ അന്വേഷണത്തിനായി
പുറപ്പെട്ടു, ദൈവസഹായം കൊണ്ടു കുട്ടിയെ അമ്മയുടെ കൈയിൽ
ഏല്പിച്ചു കൊടുപ്പാൻ സംഗതി ഉണ്ടാകും എന്നു ഓൎത്തു സന്തോഷ
ത്തോടെ മുന്നോട്ടു ചെല്ലുന്തോറും സ്വപ്നത്തിൽ തോന്നിയതു എല്ലാം
കാണായി വന്നു. കുന്നിന്റെ മുകളിൽ എത്തിയാറെ, കുട്ടിയെ പോ
ലെ ഒന്നു കിടക്കുന്നതു കണ്ടു, അടുക്കെ ചെന്നു കൈമേൽ തലവെ
ച്ചു കിടക്കുന്ന; കുട്ടി തന്നെ അവൾ എന്നെ കണ്ടാറെ, മെല്ലെ അമ്മ
അമ്മ എന്നു വിളിച്ചതു ഞാൻ കേട്ടു അതെ അമ്മയുടെ അടുക്കെ
ഞാൻ നിന്നെ കൊണ്ടു പോകും എന്നു പറഞ്ഞു അവളെ കൈയിൽ
എടുത്തു ആറു നാഴിക ദൂരത്തുള്ള അമ്മയുടെ മടിയിൽ ആക്കുവാൻ
നടക്കുമ്പോൾ,ഒരുവൻമുന്നോട്ടുചെന്നു കുട്ടിയെ കണ്ടു കിട്ടിയ വൎത്ത
മാനം അമ്മയോടു അറിയിച്ചാറെ, അവൾക്കു സന്തോഷത്താലെ
ബോധക്കേടുണ്ടായിട്ടു തളൎന്നു വീണു. സുബോധം വന്നു കുട്ടിയെ മ
ടിയിൽ ചേൎത്തു തഴുകി തഴുകി, ചുംബിച്ചു സന്തോഷിച്ചു വരുമ്പോൾ, [ 68 ] എല്ലാവരുംകൂടി സ്തുതിച്ചു, ഗ്രാമക്കാരും എത്തി, മുൻനിശ്ചയിച്ച ൧൦൦൦
ഉറുപ്പിക സന്തോഷത്തോടെ എൻറ കൈയിൽ വെച്ചാറെ, ഞാൻ
ആ ദ്രവ്യം വാങ്ങി അങ്ങിനെ തന്നെ ആ ദാരിദ്ര്യമുള്ള വിധവയായ
അമ്മക്കു സമ്മാനിച്ചു കൊടുത്തു. പിന്നെ അവൾ ചൊന്ന അനു
ഗ്രഹവാക്കുകൾ പൊന്നിനേക്കാൾ മധുരമായി എൻറെ ചെവി
യിൽ ശബ്ദിച്ചു. കുഞ്ഞുങ്ങളിൽ ദൈവകടാക്ഷം ഉണ്ടു എന്നു ഈ
സത്യമുള്ള ചരിത്രംകൊണ്ടു അറിയാം; അവരോടു ദോഷം ചെയ്യുന്ന
വരോടു ദൈവം താൻ ചോദിക്കും നിശ്ചയം,

ചികിത്സ.

൧. വിറപ്പനിക്കു:കാട്ടുതുളസിവേർ,വിഷ്ണുക്രാന്തിസമൂലം, ചുക്കു
ഈ വക കഴഞ്ചു ൪, ൪. ഒ‌൪ ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ചു
കുറുക്കി ഉരി ആക്കി ജീരകംമേൽപൊടിയിട്ടു രണ്ടു നേരവും സേ
വിക്ക. ഇങ്ങിനെ ഏഴു ദിവസം കുടിച്ചാൽ പനി ശമിക്കും.

൨. വാൎച്ചക്കു: കലമാങ്കൊമ്പു, മോറ്റിൽ തഴച്ചു ൨ പണത്തൂക്കം
ഉഴക്കീച്ച പുളിച്ച മോറ്റിൽ ൭ നാൾ സേവിക്ക. മൂത്രവാൎച്ച, കല്ലട
പ്പു, അസ്ഥിസ്രാവം, എല്ലുരുക്കം എന്ന ഇവ ശമിക്കും.

൩. ശിശുക്കൾക്കു പീനസത്തിന്നു: പൊട്ടന്മാരെ ശിശൂനാം
ശിരസികഫഗദാൽ പീനസാദി കാൺകിൽ, ചുട്ടമ്മാടോടതിട്ടിട്ടഥ
സലിലമറുത്തെണ്ണ നൈ തേക്ക മുമ്പിൽ.

൪. മുറിക്കു: താർതാവൽ പച്ച എണ്ണയിൽ അരച്ചു തേക്ക. വെ
ള്ളം മുറിക്കു തട്ടിക്കരുതു; വെള്ളീലത്തിരുൾ അരച്ച തേക്ക, പൂണൂൽ
പരുത്തിത്തിരുൾ അരച്ചു തേക്ക, ആനപ്പന്തിരുൾ അരച്ചു തേക്ക,
എല്ലാ ചെറു മുറികളും ശമിക്കും.

൫. കണ്ണിൽ വിഷവൃക്ഷപ്പാൽ തെറിച്ചാൽ, പച്ചവെള്ളം കട
ഞ്ഞ നുര എടുത്താഴുക്ക. നൂറു കണ്ണിൽ ആയാൽ, ചീകൂടക്കയുടെ വെ
ള്ളം ഉറ്റിക്ക.

൬. ശിശുക്കൾക്കു അതിസാരത്തിന്നു: മധുകാദിവിഷാശുണ്ഠി,
പിപ്പലീവില്വമാമ്പഴം ഇവ ആറു അരച്ചിട്ടു തെഞ്ചൎത്തായവ
സേവയാ, ശിശൂനാം ച്ഛൎദ്ദിസാരേതി ഇരശൂലാതിസാരഹാ. മരുന്നു.
ഇരട്ടിമധുരം, അതിവിടയം, ചുക്ക, തിപ്പലി, കൂവളത്തിൻ വേരിൻ
കാതൽ, ഉറുമാമ്പഴത്തോടു ഇവ സമം കൊൾക. [ 69 ] ൭. രാക്കണ്ണു കാണാത്തവർ: മീനാങ്കണ്ണി അരച്ചു ശീലയിൽ
തേച്ചു നല്ലെണ്ണയിൽ മഷിവെച്ചു ആയതുകൊണ്ടു കണ്ണഴുതുക.

൮. ചെവിക്കുത്തിന്നു: ഇഞ്ചിനീറ്റിൽ ഇന്തുപ്പരച്ചു ചെവിട്ടിൽ
ഉറ്റിക്ക. ചെവി ചോൎച്ചക്കും കുരുവിന്നും; ചെറുനാരങ്ങ തുരന്നു ഇ
ന്ദുപ്പു നിറച്ചു ശിലമൺചെയ്തു കരിയാതെ ചുട്ടു ആയതിൻറ
നീരെടുത്തു ആവണക്കെണ്ണയും ചേൎത്തു ചെവീലുറ്റിക്ക.

ൻ. സൎവ്വാതിസാരത്തിന്നു: ജാതിക്ക, ജാതിപത്രി, അതിവിട
യം, അയമോദകം, ജീരകം, കഞ്ചാവു, അവീൻ, ഉറുമാമ്പഴത്തോടു
ഇവ സമം എടുത്തു അയമോദകവും ഉറുമാമ്പഴത്തോടും കഷായം
വെച്ച ആ വെള്ളത്തിൽ അരച്ചു കുന്നിപ്രമാണം ഗുളിക ഉരുട്ടി
നിഴലിലുണക്കി ആ കഷായത്തിൽ തന്നെ സേവിക്ക. സൎവ്വാതി
സാരങ്ങളെ ശമിപ്പിക്കുന്ന ഗരുഡഭൂപതി ഗുളികയാകുന്നു.

ടപ്പാൽ ക്രമങ്ങൾ.

കത്തു പുസൂകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ
പ്രകാരം ടപ്പാൽ കൂലിവിവരം.

൧.. കത്തു.

തൂക്കം മുദ്രവില
ഉറുപ്പികത്തൂക്കം ഏറാത്തതിന്നു പൈ ൬.
൧. ഉറു " " അണ ൧.
൨. ഉറു " " " ൨.
൩. ഉറു " " "
൪. ഉറു " " " ൪.

ഇങ്ങിനെ ഓരൊ ഉറുപ്പികയുടെയും അതിൻറെ വല്ല അംശ
ത്തിൻറയും തൂക്കം കയറുന്നതിന്നു ഓരോ അണയുടെ വില ഏ
റുകയും ചെയ്യും. ഒരു കത്തിന്നു വെച്ച മുദ്ര പോരാതെയായ്വന്നാൽ
ആ പോരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭേദത്തെ ക
ത്തു വാങ്ങുന്നവർ ഇരട്ടിപ്പായി കൊടുക്കേണ്ടിവരും. മുദ്ര ഇല്ലാത്ത
കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു താനും. ഇവ ഉറുപ്പിക തൂക്കത്തിന്നു
[ 70 ] ഏറുന്നവ ഭാണ്ഡട്ടപ്പാൽ നടക്കുന്ന കച്ചേരികളിൽ കത്തു എന്നു
വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രെ ചേൎക്കുന്നുള്ളു. ഭാണ്ഡ
മില്ലാത്ത കച്ചേരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാനക്കടലാസ്സ മുതലായ എഴുത്തുകൾ ടപ്പാൽ
വഴിയായി അയപ്പാൻ വിചാരിച്ചാൽ, അവറ്റെ രണ്ടുപുറത്തും തു
റന്നിരിക്കുന്ന മെഴുത്തുണിയിൽ കെട്ടി, “പുസ്തകട്ടപ്പാൽ ” എന്ന വാ
ക്കിനെ തലക്കൽ എഴുതേണം. എന്നാൽ ൧൦ ഉറുപ്പിക (꠰ റാത്തൽ)
തൂക്കം ഏറാത്തതിന്നു ഒർ അണയുടെയും ൨൦ ഉറുപ്പികത്തൂക്കം ഏറാ
ത്തതിന്ന രണ്ട് അണയുടെയും മുദ്രയെ പതിക്കെണം. പതുപ്പത്തു
ഉറുപ്പികയൊ പത്തു ഉറുപ്പികയുടെ വല്ല അംശമോ കയറുന്ന തൂക്ക
ത്തിന്നു ഓരൊ അണ ടപ്പാൽ കൂലിയും കയറും. (പത്തു ഉറുപ്പിക ശ
രിയായ തൂക്കമുള്ള പുസ്തകത്തിന്റെ കൂലി ൧ അണ എങ്കിലും പ
ത്തു ഉറുപ്പികത്തൂക്കത്തിൽ ഒരു രോമംപോലും ഏറുന്നതിന്നു ൨ അണ).

വ്യാപാരവസ്തുക്കളുടെ മാതിരി എങ്കിലും, പുസ്തകങ്ങൾ അല്ലാ
തെ, വേറെ വസ്തുക്കൾ ഭൂമാൎഗ്ഗമായിരിക്കുന്ന ടപ്പാൽ വഴിയായി അ
യപ്പാൻ വിചാരിച്ചാൽ, ൧൦ ഉറുപ്പികത്തൂക്കത്തിൽ ഏറാത്തതിന്നു
രണ്ടണയുടെയും ൨൦ ഉറുപ്പികത്തൂക്കത്തിൽ ഏറാത്തതിന്നു നാല്
അണയുടെയും മുദ്രയെ പതിക്കെണം. പതുപ്പത്തുറപ്പികയുടെ വ
ല്ല അംശമൊ ഏറുന്നതിന്ന ഈരണ്ട് അണ ടപ്പാൽ കൂലിയും ക
യറും. ൨൦൦ ഉറപ്പികത്തൂകത്തിൽ ഏറുന്ന വ്യാപാരവസ്തുക്കളെ എങ്കിലും
കെട്ടുകളെ എങ്കിലും എടുക്കയില്ല. ടപ്പാൽവഴിയായി അയക്കുന്ന യാ
തൊരു കെട്ടിന്നും പറ്റിച്ച മുദ്രവില പോരാതിരുന്നാൽ, ആ പോ
രാത്ത മുദ്രവില ഇരട്ടിച്ച വാങ്ങുന്നവൻ കൊടുക്കണം. മുദ്രവെക്കാ
തെ ഈ ടപ്പാൽവഴിയായി ഒന്നും അയച്ചു കൂടാ. എന്നാൽ ഈ ഈങ്ക്ലി
ഷ് സൎക്കാക്കു അധീനമായിരിക്കുന്ന ഹിന്തുരാജ്യങ്ങളുടെ ഏതു സ്ഥല
ത്തിലേക്കും മേല്പറഞ്ഞ തുക്കമുള്ളകെട്ടിന്നും പുസ്തകത്തിന്നും മേല്പറ
ഞ്ഞ കൂലിയും മതി. ഇങ്ങിനെയുള്ള കെട്ടുകളിന്മേൽ മേൽവിലാസ
മല്ലാതെ, യാതൊരു എഴുത്തും അരുത. വേറെ വസ്തുക്കളിൽ വെടി
മരുന്നു, ഗന്ധകം, തീവെള്ളം മുതലായ നാശകരമായ വസ്തുക്കളെ
അയച്ചുകൂട. [ 71 ] ൩. ഭാണ്ഡം.

ടപ്പാൽമുഖാന്തരം സമുദ്രമാൎഗ്ഗമ്മായിട്ടാകട്ടെ
ഇന്ത്യയുടെ ഒരു ടപ്പാലാപ്പീസ്സിൽനിന്ന മറ്റൊരു ആപ്പീസ്സി
ലേക്ക അയക്കുന്നഭാണ്ഡട്ടപ്പാൽ കൂലി വിവരം.

ദൂരം ൪൦ ഉറുപ്പിക
ത്തൂക്കത്തിൽ ഏ
റാതിരുന്നാൽ
൮൦ ഉറുപ്പിക
ത്തൂക്കത്തിൽ ഏ
റാതിരുന്നാൽ
ഏറിവരുന്ന എ
മ്പതഎമ്പത ഉ
റുപ്പികക്കും അ
തിന്റെ അംശ
ത്തിന്നും
സൂചകം
ഉ. അ. ഉ. അ. ഉ. അ. ൬൪൦ ഉറുപ്പികത്തൂ
ക്കത്തിൽ ഏറിയാ
ൽ കാൽനടയായി
പോകുന്ന ഭാണ്ഡ
ങ്ങൾ എടുക്കയില്ല.
മറ്റ ൨൦൦൦ ഉറുപ്പി
കത്തൂക്കത്തിൽ ഏറി
യിരിക്കുന്ന കെട്ടുക
ൾ യാതൊരു കാര
ണമായിട്ടും കൈ
ക്കൊൾകയില്ല.
൯൦൦ മൈല്സിന്ന
ഏറാതിരുന്നാൽ
0 8 1 0 1 0
൯൦൦ മൈല്സിൽ
ഏറിയാൽ
1 0 2 0 2 0

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ കത്തുകൾ ഒന്നും അരുത.
ആയതിനെ മെഴുത്തുണികൊണ്ടു നല്ലവണ്ണം പുതഞ്ഞു അരക്ക്കൊ
ണ്ടു മുദ്രയിട്ടും “ഇതിൽ റെഗ്യുലേഷിന്നു വിരോധമായി ഏതുമില്ല”
എന്നു തലക്കൽ ഒരു എഴുത്തും അയക്കുന്നവരുടെ പേരും ഒപ്പും
വെക്കുകയും വേണം. മേല്പറഞ്ഞ കൂലി പണമായിട്ടൊ, മുദ്രയാ
യിട്ടൊ കൊടുക്കുന്നതിൽ ഭേദം ഇല്ല. കൂലി കൊടുക്കാതെ അയ
ച്ചാൽ വാങ്ങുന്നവർ ഈ കൂലി തന്നെ കൊടുത്താൽ മതി. [ 72 ] പെരുനാളുകളുടെ വിവരം.

൧. ക്രിസ്ത്യപെരുനാളുകൾ.

ആണ്ടുപിറപ്പു ജനുവരി ധനു ൧൯
പ്രകാശനദിനം " " ൨൪
സപ്തതിദിനം ഫിബ്രുവരി ൧൩ കുംഭം
നോമ്പിന്റെ ആരംഭം മാൎച്ച " ൨൦
നഗരപ്രവേശനം ഏപ്രിൽ ൧൦ മീനം ൨൯
ക്രൂശാരോഹണം " ൧൫ മേടം
പുനരുത്ഥാനനാൾ " ൧൭ "
സ്വൎഗ്ഗാരോഹദിനം മെയി ൨൬ എടവം ൧൪
ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ " ൨൪ " ൧൨
പെന്തകൊസ്തനാൾ ജൂൻ ൨൪
ത്രീത്വനാൾ " ൧൨ " ൩൧
യോഹന്നാൻ സ്നാപകൻ " ൨൪ മിഥുനം ൧൧
ഒന്നാം ആഗമനനാൾ നവെംബർ ൨൭ വൃശ്ചികം ൧൩
അന്ത്രയൻ " ൩൦ " ൧൬
ക്രിസ്തൻ ജനിച്ച നാൾ ദിസെംബർ ൨൫ ധനു ൧൧
സ്തെഫാൻ " ൨൬ " ൧൨
യോഹന്നാൻ സുവിശേഷകൻ " ൨൭ " ൧൩

൨. ഹിന്തുക്കളുടെ പെരുനാളുകൾ.

വിഷു മേടം എപ്രിൽ ൧൨
പിതൃകൎമ്മം കൎക്കിടകം ൨൪ ജൂലായി ൨൮
തിരുവോണം ചിങ്ങം ൨൩ സെപ്തംബർ
മകം കന്നി " ൨൩


൩. മുഹമ്മദീയ പെരുനാളുകൾ.

ചെറിയ പെരുന്നാൾ റമുള്ളാൻ ൨൯ ജനുവരി
ബറത്ത ശബ്ബാൽ ൧൫ " ൧൭
ഹജി ദുല്ഹജി ൧൫ മാൎച്ച ൧൭
മുഹരം മുഹരം ഏപ്രിൽ
[ 73 ] LIST OF
MALAYALAM BOOKS.


മലയാള
പുസ്തകങ്ങളുടെ പട്ടിക.

ഉ. അ. പൈ.
സത്യവേദ ഇതിഹാസം ൫ാം ഭാഗം . . . . . . . . . . 0 1 0
സങ്കീൎത്തനം . . . . . . . . . . . . . . . . 0 1 0
ക്രിസ്തമാൎഗ്ഗത്തിന്റെ ഉപദേശസംഗ്രഹം . . . . . . . . 0 1 0
സഭാക്രമം . . . . . . . . . . . . . . . . 0 1 0
ഈരേഴു പ്രാൎത്ഥനകളും നൂറു വേദധ്യാനങ്ങളുമായ നിധിനിധാനം . . 0 2 0
പവിത്രചരിത്രം . . . . . . . . . . . . . . . 0 8 0
സ്ഥിരീകരണപുസ്തകം . . . . . . . . . . . . . 0 0 4
നീതിമാൎഗ്ഗം . . . . . . . . . . . . . . . . 0 0 2
യോഹാൻ ബാപ്തിസ്ത ദസലു എന്ന ഒരു കാഫ്രിയുടെ ജിവിതം . . . . 0 0 8
സത്യവിശ്വാസത്തെ കുറിച്ചുള്ള വാക്കുകൾ . . . . . . . . 0 2 0
ലൂഥരിന്റെ ചെറിയ ചൊദ്യോത്തരങ്ങളുടെ പുസ്തകം . . . . . 0 0 6
സത്യവേദകഥകൾ ഒന്നാം ഖണ്ഡം . . . . . . . . . . 0 0 4
അഫ്രിക്കാന്റെ കഥ . . . . . . . . . . . . . . 0 0 6
പടനായകനായ ഹവലൊൿ സായ്വിന്റെ ജീവചരിത്രം . . . . . 0 0 8
വിഗ്രഹാരാധനവും ക്രിസ്തീയധൎമ്മവും . . . . . . . . . 0 4 0
വലിയ പാഠാരംഭം . . . . . . . . . . . . . . 0 2 0
സഞ്ചാരിയുടെ പ്രയാണം . . . . . . . . . . . . 0 4 0
ക്ഷേത്രഗണിതം . . . . . . . . . . . . . . . 0 6 0
മാനുഷഹൃദയം . . . . . . . . . . . . . . . 0 2 0
സത്യവേദകഥകൾ ഒന്നാം ഖണ്ഡം . . . . . . . . . . 0 2 6
" രണ്ടാം ഖണ്ഡം . . . . . . . . . . 0 2 6
സത്യോപദേശം . . . . . . . . . . . . . . . 0 0 2
ആത്മാവും ദൈവവുമായിട്ടുള്ള സംഭാഷണം . . . . . . . 0 0 2
സന്മരണവിദ്യ . . . . . . . . . . . . . . . 0 0 4
നീതിമാൎഗ്ഗം . . . . . . . . . . . . . . . . 0 0 3
പാപഫലപ്രകാശനം . . . . . . . . . . . . . 0 0 4
നളചരിതസാരശോധന . . . . . . . . . . . . 0 1 0
നല്ല ഇടയന്റെ അന്വേഷണചരിത്രം . . . . . . . . . 0 0 3
ദേവവിചാരണ . . . . . . . . . . . . . . 0 1 0
പാപികളൂടെ സ്നേഹിതൻ . . . . . . . . . . . . 0 0 6
First Malayalam Translator, with a Vocabulary . . . . 0 4 0
[ 74 ]
ഉ. അ. പൈ.
മാൎഗ്ഗനിശ്ചയം . . . . . . . . . . . . 0 0 3
സഞ്ചാരിയുടെ പ്രയാണചരിത്രചുരുക്കും . . . . . . . . . 0 0 4
ക്രിസ്തന്റെ അവതാരം . . . . . . . . . . . . . 0 0 2
ക്രിസ്താവതാരപാട്ട് . . . . . . . . . . . . . . 0 0 3
മതവിചാരണ . . . . . . . . . . . . . . . 0 0 6
ഗൎമ്മന്ന്യരാജ്യത്തിലെ ക്രിസ്തസഭാനവീകരണം . . . . . . . 0 1 6
മൈമാൎഗ്ഗപാനം ഒന്നാം അംശം . . . . . . . . . . . 0 0 6
,, രണ്ടാം അംശം . . . . . . . . . . 0 0 6
സത്യവേദചരിത്രസാരം ഒന്നാം അംശം . . . . . . . . . 0 0 3
പഞ്ചതന്ത്രം . . . . . . . . . . . . . . . 0 12 0
സംഖ്യാവിദ്യ . . . . . . . . . . . . . . . 0 3 0
ക്രിസ്തീയ ഗീതങ്ങൾ . . . . . . . . . . . . . 0 8 0
ഇടയ ചരിത്രഗീതം . . . . . . . . . . . . . 0 0 2
മലയാള ഭാഷാവ്യാകരണം . . . . . . . . . . . 1 8 0
പുതിയനിയമം . . . . . . . . . . . . . . . 0 8 0
പൂൎവ്വമൈമാൎഗ്ഗപാന . . . . . . . . . . . . . 0 0 3
ഒരു ആയിരംപഴഞ്ചൊൽ . . . . . . . . . . . . 0 2 0
വജ്രസൂചി . . . . . . . . . . . . . . . . 0 0 6
കേരളോല്പത്തി . . . . . . . . . . . . . . 0 4 0
കേരളപഴമ . . . . . . . . . . . . . . . . 0 8 0
മലയാളരാജ്യം, ചരിത്രത്തോടു കൂടിയ ഭൂമിശാസ്ത്രം . . . . . . 0 4 0
രക്ഷാമാൎഗ്ഗം . . . . . . . . . . . . . . . 0 0 4
മുഹമ്മദചരിത്രം . . . . . . . . . . . . . . 0 0 3
ഹെന്രി ബൂസി എന്നവരുടെ കഥ . . . . . . . . . 0 0 6
കയ്ക്കൂലികാൎയ്യം . . . . . . . . . . . . . . . 0 0 3
മെയ്യാൎന്നക്രൂശ് . . . . . . . . . . . . . . 0 0 9
ഇങ്ക്ലീഷ വ്യാകരണം . . . . . . . . . . . . 0 3 6
ഭൂമിശാസ്ത്രം (Clift's Geography) . . . . . . . . . . 0 6 0

മലയാള ഇങ്ക്ലിഷ സ്ക്കൂൾ ഡിക്ഷ്ണെറി അച്ചടിക്കുന്നുണ്ട, ൧൮൬൯ ദിസംബർ മാസ
ത്തിന്നുള്ളിൽ തീരും.

To be had at the Mission Book and Tract
Depository at Mangalore and at all the Stations of
the German Mission of Malabar.

ൟ പുസ്തകങ്ങൾ മംഗലപുരത്തിലെ മിശിയൻ ബുക്കുശാ
പ്പിലും, മലയാളദേശത്തിലുള്ള ജൎമ്മൻമിശിയന്നു ചേൎന്ന, എല്ലാ
സ്ഥലങ്ങളിലും കിട്ടും.

"https://ml.wikisource.org/w/index.php?title=മലയാള_പഞ്ചാംഗം_1870&oldid=210373" എന്ന താളിൽനിന്ന് ശേഖരിച്ചത്