താൾ:CiXIV130 1870.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്റെ അകൃത്യം ഞാൻ ഏറ്റു പറയും എൻപാപം കൊണ്ടു ൨൯
സങ്കടപ്പെടുന്നു. സങ്കീ. ൩൮, ൧൯.

ഗ്രഹണം. ٭

൧. ജനുവരി ൧൭ാം൹ ഉച്ച തിരിഞ്ഞിട്ടു പൂൎണ്ണ ചന്ദ്രഗ്രഹണം
സംഭവിക്കും.

ചന്ദ്രബിംബത്തിൽ ഭൂച്ഛായ സ്പൎശനം മദ്ധ്യാഹ്നം മണി ൫൬ നിമിഷം
ഭൂച്ഛായയിൽ പ്രവേശം. ,, ,, ൫൬ ,,
സ്പൎശകാലം ,, ,, ൫൬ ,,
മദ്ധ്യകാലം ,, ,, ൪൫ ,,
മോക്ഷകാലം ,, ,, ൩൪ ,,
ഭൂച്ഛായ വിട്ടു നീങ്ങുന്നതു ,, ,, ൩൫ ,,
പൂൎണ്ണമോചനം ,, ൧൦ ,, ൩൬ ,,

ഈ ഗ്രഹണം മലയാളികൾക്കു ൧ മണിക്കൂറും ൩൮ നിമിഷവും
പൂൎണ്ണമായി കാണ്മാനാകും. ഗ്രഹണം ആകെ ഇരിക്കുന്ന സമയം ൩
മണിക്കൂറും ൩൫ നിമിഷവും തന്നെ. അന്നു ചന്ദ്രൻ നമ്മുടെ ക്ഷി
തിജത്തിന്നു മേൽ ഉദിച്ചു പൊന്തുമ്പോൾ, ഉടനെ കിഴക്കെ സഹ്യ
മലയുടെ മീതെ ഭൂച്ഛായയാൽ മറഞ്ഞ ചന്ദ്രബിംബം കാണായ്വരും.
ഗ്രഹണാരംഭം ഇവിടെ കാണുകയില്ല. ചന്ദ്രലംബം ൧. ൧൫൪ അം
ഗുലമാകും.

൨. ജനുവരി ൩൧ാം൹ ഉണ്ടാകുന്ന സൂൎയ്യഗ്രഹണം പാതാളഗ്രഹ
ണം തന്നെ.

സ്പൎശകാലം ൧൪൮° ൨൪′ പ. നീ ൬൦° ൩൭′ തെ. അ. ഉച്ചക്കുപിൻ മണി ൪൩ നിമിഷം
മദ്ധ്യകാലം ൯൭° ൪൦′ കി. നീ. ൬൯° ൫൮′ തെ. അ. ,, ,, ൨൫ ,,
മോക്ഷകാലം ൩൦° ൩൧′ കി. നീ. ൪൫° ൫൧′ വ. അ. ,, ൧൦ ,, ൩൯ ,,

ഗ്രഹണത്തിന്റെ അളവു ൫꠲ അംഗുലം തന്നെ. ഈ ഗ്രഹ
ണം ഇവിടെ അദൃശ്യമാകുന്നതിന്നു രണ്ടു കാരണങ്ങൾ ഉണ്ടു. ആ
യതു ദക്ഷിണാൎദ്ധഗോളത്തിൽ ദൃശ്യമാകുന്നതും ഗ്രഹണസ്പൎശനകാ
ലത്തിന്നു ഒരു മണിക്കൂറ മുമ്പെ സൂൎയ്യൻ ഇവിടെനിന്നു അസ്തമി
ക്കുന്നതും കൊണ്ടാകുന്നു.

൩. ജൂൻ ൨൯ാം ൹ ഉണ്ടാകുന്ന അല്പ സൂൎയ്യഗ്രഹണം ഇവിടെ
അദൃശ്യമത്രെ.

സ്പൎശകാലം ൧൪൭° ൩൮′ കി. നീ ൪൭° ൧൩′ തെ. അ. ഉച്ചക്കുമുമ്പെ മണി ൫൨ നിമിഷം
മദ്ധ്യകാലം ൧൭൧° ൪൫′ പ. നീ. ൬൬° ൪൪′ തെ. അ. ,, ,, ൪൫ ,,
മോക്ഷകാലം ൧൩൯° ൫൯′ പ. നീ. ൪൨° ൫൯′ തെ. അ. ,, ,, ൩൯ ,,


٭ അ=അകലപ്പടി (Latitude). നീ=നീളപ്പടി (Longitude). ° ഇലി (Degree).
തെ=തെക്കു. വ=വടക്കു. കി=കിഴക്കു. പ=പടിഞ്ഞാറു എന്നറിയെണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/33&oldid=183191" എന്ന താളിൽനിന്ന് ശേഖരിച്ചത്