താൾ:CiXIV130 1870.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ കണ്മണി പോലെ എന്നെ കാത്തു, നിൻ ചിറകുകളുടെ
നിഴലിൽ എന്നെ മറെക്ക. സങ്കീ. ൧൭, ൮.

ഈ ഗ്രഹണത്തിൽ ച്ഛായയുടെ അളവു ൭꠲ അംഗുലം. അന്നു
ചന്ദ്രച്ഛായ ദക്ഷിണാൎദ്ധഗോളത്തിൽ പതിക്കകൊണ്ടു ന്യൂസീലന്ത
ഔസ്ത്രാല്യയുടെ തെക്കും ചുറ്റുമുള്ള ദീപുകൾ എന്ന ഈ സ്ഥല
ങ്ങളിൽ മാത്രം ഈ ഗ്രഹണം പ്രത്യക്ഷമാകും.

൪. ജൂലായി ൧൩ാം൹ ഉണ്ടാകുന്ന പൂൎണ്ണചന്ദ്രഗ്രഹണം ഈ
മലയാളത്തിലും പ്രത്യക്ഷമാകും.

ചന്ദ്രബിബത്തിൽ ഭൂച്ഛായസ്പൎശനം അൎദ്ധരാത്രി മണി ൪൫ നിമിഷം
ഭൂച്ഛായയിൽ പ്രവേശനം ,, ൪൩ ,,
സ്പൎശകാലം ,, ൪൩ ,,
മദ്ധ്യകാലം ,, ൩൩ ,,
മോക്ഷകാലം ,, ൨൩ ,,
ഭൂച്ഛായ വിട്ടു നീങ്ങുന്ന കാലം ,, ൨൩ ,,
പൂൎണ്ണമോചനം ,, ൨൧ ,,

ഈ ഗ്രഹണം ൧ മണിക്കൂറും ൪൦ നിമിഷവും നില്ക്കുകയും ചെയ്യും.

൫. ജൂലായി ൨൮ാം൹ ഉണ്ടാകുന്ന അല്പ സൂൎയ്യഗ്രഹണം ഇവി
ടെ അദൃശ്യമത്രെ.

സ്പൎശകാലം ൧൪൧° ൨൦′ പ. നീ. ൭൦° ൨൦′ വ. അ. ഉച്ച തിരിഞ്ഞിട്ടു മണി ൨൧ നിമിഷം
മദ്ധ്യകാലം ൧൬൮° ൫൪′ കി. നീ. ൬൯° ൨൧′ വ. അ. ,, ,, ,,
മോക്ഷകാലം ൧൩൨° ൬′ കി. നീ. ൬൧° ൨൧′ വ. അ. ,, ,, ൪൧ ,,

ഈ ഗ്രഹണത്തിൻ ച്ഛായയുടെ അളവു ൧ അംഗുലമത്രെ.

൬. ദിസെംബർ ൨൨ാം ൹ ഉണ്ടാകുന്ന പൂൎണ്ണസൂൎയ്യഗ്രഹണം
പാതാളഗ്രഹണമാകുന്നു.

സ്പൎശകാലം ൪൮° ൪′ പ. നീ. ൩൫° ൩൮′ പ. അ. ഉച്ച തിരിഞ്ഞിട്ടു മണി ൧൨ നിമിഷം
മദ്ധ്യകാലം ൭° ൨൨′ പ. നീ. ൩൬° ൨൮′ വ. അ. ,, ,, ൨൬ ,,
മോക്ഷകാലം ൩൪° ൩൬′ കി. നീ. ൨൬° ൪′ വ. അ. ,, ,, ൪൦ ,,

ഗ്രഹണ വൎണ്ണനം.

ദൈവം താൻ സൃഷ്ടിച്ച ലോകങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന
ക്രമങ്ങളെ ശോധന ചെയ്തു അല്പം എങ്കിലും തിരിച്ചറിവാൻ ശ്രമി
ക്കുന്നതു പ്രയോജനമുള്ള കാൎയ്യമാകുന്നു. സൂൎയ്യചന്ദ്രാദിനക്ഷത്ര
ങ്ങളും അവ ചരിക്കുന്ന വഴികളും അവയിൽ സംഭവിക്കുന്ന ഗ്രഹ
ണവികാരങ്ങളും ഒക്കയും മഹത്വമുള്ള സൃഷ്ടാവിന്റെ കൈയിൽ
നിന്നു പുറപ്പെടുകയും ഈ നാളോളം അവന്റെ കല്പനപ്രകാരം
ഉദിക്കയും അസ്തമിക്കയും നയനം കഴിച്ചു വരുന്നതുമല്ലാതെ, മനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/34&oldid=183192" എന്ന താളിൽനിന്ന് ശേഖരിച്ചത്