താൾ:CiXIV130 1870.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ യഹോവാവചനത്താൽ വാനങ്ങളും അവന്റെ വായിലെ
ശ്വാസത്താൽ അവറ്റിൻ സകല സൈന്യവും ഉണ്ടാക്കപ്പെട്ടു. സങ്കീ. ൩൩, ൮.

എന്നു വഴിയമ്പലക്കാരൻ വിളിച്ചു പറഞ്ഞപ്പോൾ, ഞാൻ ബദ്ധ
പ്പെട്ടു എഴുനീറ്റു പ്രമാണി തന്നെ എന്നു അറിഞ്ഞു, അവന്റെ ഭവ
നത്തിന്റെ സമീപത്തു എത്തിയപ്പോൾ, അവന്റെ മരണപ്രലാ
പം കേട്ടു. ആയതാവിതു: കൎത്താവായ യേശുവെ, എന്റെ രക്ഷി
ക്കേണമെ. ലോകരക്ഷിതാവെ, എന്നിൽ കനിഞ്ഞു കൊള്ളേണമേ.
അനുതാപത്തിന്നു എനിക്ക ഒരു നാഴിക എങ്കിലും, തന്നരുളേണമേ.
കൎത്താവെ, എന്നെ കനിഞ്ഞു കൊള്ളേണമെ. പിന്നെ ഞാൻ അ
കത്തു പ്രവേശിച്ചാറെ, ഭാൎയ്യ അവന്റെ മേൽ വീണു കരകയും മ
ക്കൾ എല്ലാം നിലത്തു വീണുരുണ്ടു മഹാകൈപ്പോടെ വിലാപിക്ക
യും ചെയ്യുന്നതിനെ കണ്ടു. പ്രാണസങ്കടത്തിൽ ഇരിക്കുന്ന പ്ര
മാണി എന്നെ കണ്ട ഉടനെ പ്രാൎത്ഥിക്ക, എനിക്കായി പ്രാൎത്ഥിക്ക,
പ്രിയ സ്നേഹിതാ, എനിക്കു വേണ്ടി ദൈവത്തോടു നിലവിളിക്ക,
നിന്നെ അവൻ കേൾക്കും എന്നെ അവൻ അശേഷം കേൾക്ക
യില്ല എന്നു പറഞ്ഞപ്പോൾ, ഞാൻ പ്രാൎത്ഥിപ്പാൻ വേണ്ടി മുട്ടുകു
ത്തിയുടനെ പ്രമാണി ആശ്വാസം എന്നിയെ മരിക്കയും ചെയ്തു.

ഒരു സങ്കീൎത്തനം.

എരിക്കിലക്കാമോദരി രാഗം.

ദേവനെ എൻദെവനെ നീ കൈവിട്ടതെന്തെനെ ।
ഏവമെൻ രക്ഷെക്കും ഞാൻ അലറീടുന്ന ॥
വാക്കുകൾക്കും പരാങ്മുഖനായീടുവാനെന്തു ।
ആക്കമെന്നിയെ ഞാൻ വിളിക്കുന്നു പകൽ ॥
ഇത്തരം ഖേദത്തൊടെ ഞാൻ ദൈവമിതി തവ ।
സത്വരം വിളിക്കുന്നതിന്നുത്തരവും ॥
താമസിയിൽ പോലും മൌനത ലഭിക്കുന്നതും ।
ഹന്ത നഹി എന്തൊരു സങ്കടമോൎത്താൽ ॥
സന്തതമിസ്രയെത്സ്തപങ്ങളിൽ വസിച്ചീടും ।
ശുദ്ധൻ വിശുദ്ധൻ വിശുദ്ധൻ നീയല്ലയൊ ॥
ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ തേറി നീയും ।
അംഗീകരിച്ചവരെ വിടുവിച്ചല്ലൊ ॥
നിന്നെയവരാശ്രയിച്ചുമാശ്രയിച്ചും കൊണ്ടു ।
നിന്നിൽ തേറി ലജ്ജ വിട്ടു വന്നില്ലയൊ ॥
ഞാനൊയിതാ മാനുഷപ്പുഴവെന്ന പോലെയി ।
മ്മാനവർ നിന്ദിച്ചു ധിക്കരിക്കപ്പെടും ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/56&oldid=183214" എന്ന താളിൽനിന്ന് ശേഖരിച്ചത്