താൾ:CiXIV130 1870.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ വെളിപ്പെടാത്തവയും ഒളിച്ചിരിപ്പാൻ
കഴിക ഇല്ല. ൧തിമൊ. ൫, ൪.

ഈ ഒളിച്ചു കിടക്കുന്ന നിധി വെളിച്ചത്തു വരുന്ന വിധം ഈ
ചിത്രത്തിൽ നിന്നു കാണാം. ഇവിടെ വരച്ചിരിക്കുന്ന തുരംഗത്തി
ന്നു മൂന്നു നില
കൾഉണ്ടു. മീത്ത
ലുള്ളതിനെഉപ്പു
പാറ പല തൂണു
കൾപോലെ ത
റിച്ചെടുത്തുറപ്പി
ച്ചിരിക്കുന്നു.ഈ
തുരംഗത്തിൽ നി
ന്നു ഉപ്പു തറച്ചു
പൊടിച്ച പീപ്പ
കളിൽനിറച്ചുമേ
ലോട്ടു വലിച്ചെ
ടുക്കും.ഇങ്ങിനെ
കിട്ടുന്ന ഉപ്പു വെ
ണ്മയും വെടിപ്പു
ള്ളതുംഅങ്ങിനെ
തന്നെ പ്രയോ
ഗിപ്പാൻ തക്കതു
മാകുന്നു. ആയ
തിനെ വേറെ ഒ
രു പ്രകാരത്തിൽ
എടുക്കാം. ഉപ്പുകു
ന്നുകളിൽകുഴിച്ചു
വെള്ളം നിറച്ചു ആ വെള്ളം കുറുക്കി ഉപ്പാക്കും. അങ്ങിനെ കിട്ടുന്ന
ഉപ്പു ഹിമം പോലെ നിൎമ്മലമായിരിക്കുന്നു.

എന്നാൽ ഉപ്പിനെ കൊണ്ടു ബഹു ആശ്ചൎയ്യവും ദിവ്യജ്ഞാന
മഹിമളെ വെളിവാക്കുന്നതുമായ രണ്ടു കാൎയ്യങ്ങളെ ഓൎക്കെണ്ടതു.

൧. നമ്മുടെ ജീവനു ഉപ്പു അത്യാവശ്യമാകകൊണ്ടു അതു എ
ല്ലാ ദിക്കുകളിലും സസ്യാദികളിലും മറ്റും വ്യാപിച്ചു കിടക്കുന്നു.

൨. വിലാത്തിയിലെ രസവാദശാസ്ത്രികൾ ഉപ്പിനെ ഉറ്റുനോ
ക്കി പരീക്ഷിച്ചു, അതു രണ്ടു ഭൂതങ്ങളാൽ ഉളവാകുന്നു. എന്നു കണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/44&oldid=183202" എന്ന താളിൽനിന്ന് ശേഖരിച്ചത്