താൾ:CiXIV130 1870.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ യഹോവ എന്റെ മഹത്വത്തെ മറെറാരുത്തുന്നും ൪൧
എന്റെ സ്തുതി വിഗ്രഹങ്ങൾക്കും കൊടുക്കയില്ല. യശ. ൪൨, ൮.

ആ തനിയെ കവനാൎത്ഥതങ്ങളായ ഭൂതങ്ങൾ സൊഡിയം (sodium)എ
ന്ന വെള്ളി പോലെ പ്രകാശിക്കുന്ന വസ്തുവും ക്ലൊരിൻ (chlorine)
എന്നൊരുവക ധാതുവും തന്നെ. ക്ലൊരിൻ വളരെ വിഷഗുണമു
ള്ളതാകുന്നു. അതു താനെ വായുവെ പോലെ ഭൂമിമേൽ ചലിച്ചു എ
ങ്കിൽ,എല്ലാം മൌനവും പാഴുമായ്തീരും. പിന്നെ ഒരു പ്രാണിയും ജീ
വിപ്പാൻ കഴിക ഇല്ല. എങ്കിലും അതു വേറെ ഒരു ഭൂതത്തോടു ചേ
ൎന്നിരിക്കകൊണ്ടു, അതു എല്ലാ ജീവികൾക്കും ഉപകാരവും പ്രയോജ
നവുമുള്ളതാകുന്നു. വിശുദ്ധദൈവം ഉപ്പിനെ കുറിച്ചു പറയുന്നിതു:
"നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു,ഉപ്പു തന്നെ രസമില്ലാതെപോയാൽ
അതിനു ഏതിനാൽ രസം കൂട്ടെണ്ടതു. പുറത്തു കളഞ്ഞു മനുഷ്യരെ
കൊണ്ടു ചവിട്ടിപ്പാനല്ലാതെ, മറെറാന്നിന്നും ഇനി കൊള്ളാവതല്ല".

ലവണം ഉത്തമം ഇതി സത്യം,കിന്തു യദി ലവണസ്യ ലവണ
ത്വം അവഗച്ഛതി; തൎഹി തൽ കഥം സ്വാദുയുക്തം ഭവിഷ്യതി? തദ
ഭൂമ്യൎത്ഥം ആലവാലരാശ്യൎത്ഥമപി ഭദ്രം ന ഭവതി, ലൊകാസ്തദ് ബ
ഹിഃ ക്ഷിപന്തി. യസ്യ ശ്രോതം ശ്രോതെ സ്തഃ സഃ ശ്രുണൊതു.
ലൂക്ക. ൧൪, ൩൪, ൩൫.

൧൮൬൧ലെ ൨൩ാം നമ്പ്രആക്ട.

ഇന്ത്യാവിൽ ചട്ട നിൎമ്മാണ സഭയാരാൽ ഉണ്ടാക്കപ്പെട്ടതു.

൧൮൬൧. അഗുസ്തമാസം ൨൮ാം൹ ഗവ്വൎണ്ണർജനരൽ അവൎകൾ ഇതിനെ അംഗീകരിച്ചു.
റൊയൽ ചാർട്ടർ എന്ന ചട്ടപ്രകാരം സ്ഥാപിക്കാത്ത
സിവിൽ ന്യായാധികാരകോടതികളിലെ നടവടികളെ ലഘുവാക്കേണ്ടതിനുള്ള
൧൮൫൯തിലെ ൮ാം നമ്പ്ര ആക്ട ഭേദം വരുത്തുവാനുള്ളൊരു ആക്ട.

രോയൽ ചാർട്ടർ എന്ന ചട്ടത്തിൻപ്രകാരം സ്ഥാപിക്കാത്ത സി
വിൽ ന്യായാധികാര കോടതികളിലെ നടവടികളെ ലഘുവാക്കേണ്ട
തിന്നുള്ള ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ട ഭേദം വരുത്തുവാനും ആ
യതു ഭേദം വരുത്തി മുമ്പെ ഉണ്ടാക്കിയിരിക്കുന്ന ആക്ടകൾ ഏകീ
കരിച്ചും കൊള്ളുന്നതു തക്കതായിരിക്കുകൊണ്ടു, ഇതിനാൽ നിയമി
ക്കുന്നതാവിതു:

൧. ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടിന്റെ ൨൩, ൩൩, ൧൯൩,
൨൧൫, ൨൭൪, ൨൮൩, ൩൩൨, ൩൩൯, ൩൫൮, ൩൭൫, ൩൮൧ എന്നീ
പകൎപ്പുകളും ആയാക്ടിന്നു മാറ്റം വരുത്തുന്ന ൧൮൬൦ലെ ൪ാം നമ്പ്ര


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/45&oldid=183203" എന്ന താളിൽനിന്ന് ശേഖരിച്ചത്