താൾ:CiXIV130 1870.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ യഹോവയല്ലാതെ ദൈവം ആരുള്ളൂ,
നമ്മുടെ ദൈവം ഒഴികെ പാറ ആർ. സങ്കി. ൧൮, ൩൨.

ആക്ടും റോയൽ ചാർട്ടർ പ്രകാരമുള്ള സുപ്രീം കോടതികളിലെ അ
ധികാര അതിൎക്കു പുറമെ സ്മാൾകാസ (ചെറുകാൎയ്യ വിചാരണ)
കോടതികൾ സ്ഥാപിപ്പാനുള്ള ൧൮൬൦ലെ ൪൩ാം നമ്പ്ര ആക്ടി
ന്റെ ൧൦ാം പകൎപ്പും, ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടഭേദം വരു
ത്തുന്ന ൧൮൬൦തിലെ ൪൩ാം നമ്പ്ര ആക്ടം ഇതിനാൽ ദുബ്ബലപ്പെടു
ത്തിയിരിക്കുന്നു.

൨. ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടപ്രകാരം അയപ്പാൻ ആ
വശ്യമായ ഓരൊ സമൻ കല്പന മുതലായവ പ്രത്യേകമായി കോട
തി മറെറാരു പ്രകാരം കല്പിക്കുന്നില്ലെങ്കിൽ,ആയതു ആയപ്പാൻഅ
പേക്ഷിക്കുന്നവന്റെ ചെലവു കൊണ്ടു തന്നെ നടത്തേണ്ടതു.
ആയതു നടത്തേണ്ടതിന്നു ആവശ്യമായ ചെലവിന്റെ മുതൽ ആ
യതു അയക്കുന്ന കോടതി നിശ്ചയിക്കുന്ന ഒർ അവധിക്കിടെ ക
ല്പന മുതലായതു അയക്കും മുമ്പെ കോടതിയിൽ കെട്ടി വെക്കയും
വേണം.

൩. ഭൂമിയെയൊ മറ്റും ഇളകാത്ത വല്ല വസ്തുവെയൊ സംബ
ന്ധിച്ചുള്ള യാതൊരു കാൎയ്യത്തിലാകട്ടെ, ഭൂമിയൊ മറ്റുവല്ല മുതലൊ
ആ കോടതിയുടെ അധികാരഅതിൎക്കുള്ളിൽ ഉള്ളതല്ല എന്നൊഅ
ല്ലെങ്കിൽ മറ്റു യാതൊരു കാൎയ്യത്തിലും വ്യവഹാരകാരണം ഉണ്ടാ
യതൊ പ്രതിക്കാരൻ പാൎത്തുവരികയൊ ലാഭത്തിന്നായി വേല ചെ
യ്കയൊ കോടതിയുടെ അധികാര അതിൎക്കകത്തല്ല എന്നു കാണുക
യൊ ചെയ്താൽ, തക്ക കോടതിയിൽ ബോധിപ്പിപ്പാനായി അന്യായ
ഹൎജിയെ അന്യായക്കാരന്നു മടക്കി കൊടുക്കയും വേണം.

൪. വല്ലവ്യവഹാരത്തിൽ ഒന്നല്ല പല പ്രതിക്കാരുണ്ടാകയും
ആ പ്രതികൾ എല്ലാം വ്യവഹാരം ചെയ്ത ദിവസം ചിലർ ഒഴിഞ്ഞും
മറ്റവർ കോടതിയുടെ അധികാര അതിൎക്കു പുറമെ പാൎക്കയും ചെ
യ്താൽ, എല്ലാ പ്രതികളും ആ കോടതിയുടെ അധികാര അതിൎക്കകത്തു
ഇരിക്കായ്കകൊണ്ടു, വ്യവഹാരത്തെ സ്വീകരിപ്പാൻ കഴിക ഇല്ല.
എന്നാൽ ഡിസ്ത്രിക്തകോടതിയുടെ വല്ല കീഴ്‌ കോടതികളിൽ വ്യ
വഹാരമാകുന്നു എങ്കിൽ, ആഡിസ്ത്രിക്തകോടതിയൊ സദർകോട
തിയൊ ആ വ്യവഹാരം ആ കോടതികളുടെ കീഴുള്ളതും വ്യവഹാര
ത്തിന്റെ സലയുടെ അവസ്ഥപ്രകാരം വിസ്തരിപ്പാൻ അധികാ
രമുള്ളതും കോടതിയിൽ വിചാരണക്കായി കല്പിക്കേണ്ടതാകുന്നു.

൫. ഒരു വ്യവഹാരത്തിന്നു പ്രതിക്കാരൻ ഹാജരായി ഉത്തരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/46&oldid=183204" എന്ന താളിൽനിന്ന് ശേഖരിച്ചത്