താൾ:CiXIV130 1870.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവത്തിങ്കലേക്കു മാത്രം എന്റെ ദേഹി ൩൯
മിണ്ടാതിരിക്കുന്നു, എൻ രക്ഷ അവനിൽനിന്നത്രെ. സങ്കീ. ൩൨, ൨.

തന്നെ. ഇതു ഉച്ചക്കു മുമ്പിലായാൽ സൂൎയ്യോദയശേഷവും, ,ഉച്ചതി
രിഞ്ഞിട്ടെങ്കിൽ അസ്തമിപ്പോളവുമുള്ള നാഴിക കണക്കിനെ കാണി
ക്കയും ചെയ്യുന്നു.

ഉപ്പു ഉണ്ടാക്കുന്ന ക്രമവും പ്രയോഗവും.

മനുഷ്യനാകട്ടെ, യാതൊരു പ്രാണിയാകട്ടെ ഉപ്പു കൂടാതെ ജീവി
പ്പാൻ കഴിക ഇല്ല. എല്ലാ ശരീരികൾക്കും ഉപ്പു അത്യാവശ്യം. വി
ലാത്തിയിൽ ഒരു സമയം കുലപാതകരെ കൊല്ലാതെ, തുറുങ്കിലാക്കി
ഉപ്പില്ലാത്ത അപ്പവും വെള്ളവും മാത്രം ആഹാരമാക്കി പോഷിപ്പി
ച്ചപ്പോളവർ, അവർ കുറയ ദിവസം ജീവിച്ചതെയുള്ളു. ഭൂമിയിൽ എ
ല്ലാടവും പുഷ്പസസ്യാദികളിലും ഉപ്പു കലൎന്നിരിക്കകൊണ്ടു മനുഷ്യ
രും തൃണാദികൾ തിന്നുന്ന മൃഗങ്ങളും അതിനെ നിത്യം അനുഭവി
ക്കുന്നു. സസ്യങ്ങളിൽ ഉപ്പു പെരുകയും ധാന്യങ്ങളിൽ കുറകയും
ചെയ്ക നിമിത്തം അരി കോതമ്പു മുതലായ ധാന്യങ്ങളെ ഭോജ്യങ്ങൾ
ആക്കുമ്പോൾ ഉപ്പു ചേൎക്കേണ്ടി വരും. ഹിന്തുരാജ്യത്തിൽ ആണ്ടു
തോറും ചെലവാകുന്ന ഉപ്പിന്റെയും നിവാസികളുടെയും സംഖ്യ
കളെ തമ്മിൽ ഒപ്പിച്ചു നോക്കിയാൽ, ഓരൊ നിവാസിയുടെ മേൽ
൧൨ റാത്തൽ വീതം വീഴും. ഇങ്ക്ലീഷ്‌രാജ്യനിവാസികളിൽ ഓരോരു
വന്നു ൧൬ റാത്തൽ വേണ്ടി വരും എങ്കിലും അവർ ആഹാരത്തിന്നു
മാത്രമല്ല, പല പ്രവൃത്തികൾക്കും കൂട ഉപ്പു പ്രയോഗിക്കുന്നു.

എന്നാൽ ഉപ്പു ലഭിക്കേണ്ടതിന്നു രണ്ടു വഴികൾ ഉണ്ടു. ഒന്നു
സമുദ്രവെള്ളം കൊണ്ടും പിന്നെ ഭൂമിയുടെ ആഴത്തിൽ ഉപ്പു കല്ല
കൊണ്ടൊ ഉപ്പു വെള്ളം കൊണ്ടൊ ഉപ്പു കിട്ടുന്നതു. ഈ നാട്ടിലെ
ഉപ്പു സമുദ്രജലത്തെ വെയിൽ ആറ്റി ജനിപ്പിക്കുന്നതാകുന്നു. ക
ടൽതീരത്തു പാൎക്കുന്നവർ ആയതിലെ വിളയിക്കുന്ന വിധം അറിയാ
മല്ലൊ അതുകൊണ്ടൊ രണ്ടാം വഴിയെ അല്പം വിസ്താരത്തിൽ വിവ
രിക്കാം. മിസ്രരാജ്യത്തിന്റെ തെക്കെ ഭാഗത്തിലും മഴ ദുൎല്ലഭമുള്ള
വേറെ പല ദിക്കുകളിലും ഉപ്പു പാറകൾ ഉണ്ടു. ആഫ്രിക്കയുടെ കി
ഴക്കൻ അംശങ്ങളിൽ കുടിയേറിയ ജനങ്ങൾ അവറ്റിൽനിന്നു ചെ
റു ഖണ്ഡങ്ങളെ പൊട്ടിച്ചു നാണ്യത്തിന്നു പകരം പ്രയോഗിച്ചു
വ്യാപാരം ചെയ്തുവരുന്നു. ഇങ്ക്ലാന്തിലും ഗൎമ്മാന്യയിലും ആവക ഉ
പ്പുപാറകൾ ഭൂമിയുടെ ഉള്ളിൽ മാത്രമെ കിടക്കുന്നുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/43&oldid=183201" എന്ന താളിൽനിന്ന് ശേഖരിച്ചത്