താൾ:CiXIV130 1870.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ ധൂൎത്തൻ കടം വാങ്ങുന്നു വീട്ടുവാൻ ഉണ്ടാകയുമില്ല,
നീതിമാനൊ കരുണ കാട്ടി സമ്മാനിക്കുന്നു. സങ്കീ. ൩൭,൨൧.

ദിക്കുകളിൽ കൊണ്ടുപോയി വിറ്റു പോന്നു. ഈ വിധത്തിൽ ദൈ
വം അവളെ വളരെ അനുഗ്രഹിച്ചതിനാൽ, അവളുടെ അവസ്ഥ
നന്നായി വന്നു. ഒരു ചെറിയ കച്ചവടം നടത്തിപ്പാൻ കഴിവുണ്ടാ
യി. പിന്നെ അവൾ നല്ല കഴിച്ചിലുള്ളവളും അലംഭാവമുള്ളവളും
ആകകൊണ്ടു, ധനം വൎദ്ധിക്കുകയും ചെയ്തു എങ്കിലും, മഹാസങ്കട
ദാരിദ്ര്യങ്ങളിൽ നിന്നു സഹായിച്ചു പരിപാലിച്ച ദൈവത്തെ സുഖ
കാലത്തിൽ മറക്കാതെ, നന്ദിയുള്ളവളായി സ്നേഹവത്സല്യങ്ങളുടെ
ദൈവം അനാഥയും വിധവയുമായ തന്നെ കനിഞ്ഞതു പോലെ
ദരിദ്രൎക്കും അനാഥന്മാൎക്കും തന്നാൽ കഴിയുന്നേടത്തോളം തുണച്ചു
ഒരു നല്ല ദൃഷ്ടാന്തക്കാരത്തിയായി തീൎന്നു.

ആ നാണ്യം വിധവയുടെ അടുപ്പിൽ വന്നതു എങ്ങിനെ എ
ന്നു ദൈവം മാത്രം അറിയുന്നു. ആയതു അവൾ കത്തിപ്പാൻ കി
ട്ടിയ ചുള്ളിയിൽ മറഞ്ഞതും മഹാസങ്കടകാലത്തിൽ കിട്ടി അതിനെ
കണ്ടു എടുപ്പാൻ സംഗതി വന്നതു എല്ലാം സൎവ്വവും സൃഷ്ടിച്ചു താ
ങ്ങി രക്ഷിച്ചു പോരുന്ന ദൈവം അവളുടെ പ്രാൎത്ഥന കേട്ടല്ലാതെ
വരിക ഇല്ല. ദൈവത്തിൽ ആശ്രയിക്കുന്നവൻ ഒരു നാളും നാണി
ച്ചു പോകയില്ല എന്നുള്ള ദൈവവചനത്തിന്നു ഇപ്പറഞ്ഞതു ഒരു
പുതിയ ദൃഷ്ടാന്തം എന്നെ വേണ്ടു.

അടിക്രമം.

അടിവാക്യം പ്രയോജനമുള്ളതാകകൊണ്ടു, ജോതിഷവിദ്യയിൽ
കാണുന്ന ഒരു എളുപ്പക്രമമാവിതു: തന്റെ നിഴലിനെ സ്വന്ത കാ
ലടികൊണ്ടു അളന്നു, കിട്ടിയ സംഖ്യയെ ഇരട്ടിച്ചു പുറപ്പെടുന്ന തു
കയോടു ൧൧ കൂട്ടി സാധിക്കുന്ന ഫലം കൊണ്ടു ൨൧൦ എന്നതിനെ
ഹരിച്ചാൽ കിട്ടുന്ന സംഖ്യ നാഴികയുടെ കണക്കു എന്നറിക. ഉച്ച
ക്കു മുമ്പെ സൂൎയ്യോദയം തുടങ്ങിയും ഉച്ചതിരിഞ്ഞിട്ടു അസ്തമാന
ത്തോളവും കണക്കു കൂട്ടേണ്ടിയതു. ഉദാഹരണം സ്വന്ത നിഴൽ ൧൦
അടി. ഈ ൧൦ അടിയെ ഇരട്ടിച്ചു ൨൦ ആക്കി. എന്നാൽ (൨൦+൧൧=
൩൧. പിന്നെ ൩൧) ൨൧൦ (=൬ നാഴികയും ൨൪ വിനാഴികയും) എന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/42&oldid=183200" എന്ന താളിൽനിന്ന് ശേഖരിച്ചത്