താൾ:CiXIV130 1870.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങളുടെ ഭാരങ്ങളെ തങ്ങളിൽ ചുമന്നു ൫൭
കൊണ്ടു ക്രിസ്തന്റെ ധൎമ്മത്തെ നിവൃത്തിപ്പിൻ. ഗല. ൫, ൨.

(വൃത്തഭേദം.)

ക്രൂരനാം സർപ്പത്തിന്റെ ഗീരുക്കളേവം കേട്ടു ।
ധീരത്വമെല്ലാം വിട്ടു ഭീരുത്വം പൂണ്ടു പാന്ഥൻ ॥
ആരുള്ളു ചോദിപ്പാനെന്നാരാഞ്ഞു നോക്കുന്നേരം ।
ദൂരത്തു മേയുന്നൊരു ഛാഗത്തെ കണ്ടതിനെ ॥
ചാരത്തു വിളിച്ചിതനേരത്തു പന്നഗവും ।
മോദിച്ചു ഛാഗത്തോടു ചോദിച്ചു കൊണ്ടാനിത്ഥം ॥
ഭാവാഗ്നിതൻ ശിഖയാൽ ചാവാനടുത്ത നമ്മെ ।
ദൈവഗത്യൈവ വന്നു ജീവിപ്പിച്ചാനീ മൎത്ത്യൻ ॥
ഇന്നിവനെക്കടിച്ചു കൊന്നുവെന്നാകിലതൊർ ।
അന്യായമായിടുമൊ ചൊന്നാലും വൈകീടാതെ ॥
ഇത്തരമുരഗത്തിൻ ചോദ്യത്തെ കേട്ട നേരം ।
ബസ്തവുമതിനുടനുത്തരമുരചെയ്തു ॥
സത്വരമിവനുടെ മൃത്യുവരുത്തീടുന്നത ।
അത്യന്തയുക്തമെന്നു ചിത്തത്തിൽ തോന്നുന്നുമെ ॥
മാനവരുടെ ചേഷ്ട ഞാനറിയാത്തതല്ല ।
മാനസതാരിൽ കൃപാഹീനന്മാരത്രെയവർ ॥
എന്മെനിതന്നിലുള്ള രമ്യമാം രോമജാലം ।
സമ്മോദമോടറുത്തു കംബളാദികൾ നെയ്തു ॥
ചെമ്മെ പുതെച്ചും ശയ്യതന്മേൽ വിരിച്ചും ബഹു ।
ശൎമ്മത്തിൽ വാണീടുന്നു ഘൎമ്മാന്ത കാലത്തിവർ ॥
കേട്ടാലും നമ്മിൽനിന്നു കിട്ടിയ പടങ്ങളിൽ ।
വാട്ടമകന്നിരുന്നു ക്രട്ടരോടിട ചേൎന്നു ॥
ഇഷ്ട സല്ലാപം ചെയ്തി ദുഷ്ടന്മാരനുദിനം ।
പുഷ്ടസൌഖ്യവും പരിതുഷ്ടിയും പ്രാപിക്കുന്നു ॥
ഇത്ഥമോരൊരൊ തരമത്യുപകാരജാലം ।
മൎത്ത്യൎക്കു നമ്മിൽനിന്നു നിത്യവും സിദ്ധിക്കുന്നു ॥
രല്ലകാദിയാലവരുല്ലാസം പ്രാപിച്ചാലും ।
ഉള്ളിലവൎക്കു സ്നേഹമെള്ളോളമില്ല നമ്മിൽ ॥
ഭള്ളല്ല ഞങ്ങളുടെ പിള്ളകളെയും കൊന്നു ।
പള്ളയെ നിറപ്പാനെയുള്ളു കാംക്ഷിതമുള്ളിൽ ॥
എന്നാളിലിച്ഛയുണ്ടാമന്നാൾ നമ്മെയും കൊന്നു ।
തിന്നീടുമവരൊരു സന്ദേഹമില്ല ചെറ്റും ॥
ദുൎന്നയമേവം ചെയ്യുമിന്നരന്മാരെക്കൊന്നാൽ ।
ഒന്നുമെ ദോഷമില്ലയെന്നു നമ്മുടെ പക്ഷം ॥
തെല്ലുമെ വൈകീടാതെ കൊല്ലുകയിവനെ നീ ।


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/61&oldid=183219" എന്ന താളിൽനിന്ന് ശേഖരിച്ചത്