താൾ:CiXIV130 1870.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ നാം അവനെ അറിഞ്ഞു എന്നതു
അവന്റെ കല്പനകളെ സൂക്ഷിച്ചാലെ തിരിയുന്നു. ൧ യൊഹ. ൨, ൩.

വിശ്വൈകബന്ധുവാം നിന്നെ ചതിക്കുവാൻ ॥
അഹഹ മമ ഹൃദയമതിലിച്ഛയുണ്ടാകുമൊ ।
ആജീവനാന്തമുണ്ടാകയില്ല, സഖെ ॥
അതിനിപുണ ഫണിഭണിതി പഥികനിതി പിന്നെയും ।
ആകൎണ്ണ്യ ൎകാരുണ്യമുൾക്കൊണ്ടു മാനസെ ॥
ഇവനധികനികൃതനതിദുഷ്ടനെന്നാകിലും ।
ഇന്നിവൻ തന്നെ രക്ഷിക്കുക യോഗ്യമാം ॥
ഒരു പൊഴുതുമപരജനരക്ഷണം ചെയ്യുവോൎക്കു ।
ഒന്നുമെ ദോഷമുണ്ടായ്വരികില്ലപോൽ ॥
ഇതരജനവിപദുപശമായ് ചേഷ്ടിപ്പവൎക്ക ।
ഈശ്വരനുണ്ടു ഗതിയെന്നുറച്ചവൻ ॥
ദയയൊടഥ നിജവശഗമായുള്ള സഞ്ചിയെ ।
ദണ്ഡാഗ്രസീമ്നി കെട്ടീട്ടു കാട്ടീട്ടിനാൻ ॥
ഉരഗമതു പൊഴുതിലതിരഭസമൊടു സഞ്ചിയിൽ ।
ഉൾ്പുക്കു വാണാൻ കുതൂഹലചേതസാ ॥
പ്രണയമൊടു പാന്ഥനും താഴത്തിറക്കിനാൻ ।
പ്രാണരക്ഷാൎത്ഥിയായുള്ള സൎപ്പേന്ദ്രനെ ॥

(വൃത്തഭേദം.)

ഇങ്ങിനെ മൃതിഭയമാം ജലനിധിയിൽ മുങ്ങി വലഞ്ഞ ഭുജംഗമനീചൻ ।
മംഗലമതിയാം പഥികൻ തന്നുടെ തിങ്ങിന കൃപയാൽ രക്ഷിതനായാൻ ॥
തന്നകതളിരിലുദിച്ചൊരു ഭയവും ഖിന്നതയും പൊയ്തീൎന്നൊരു സമയെ ।
ദുൎന്നനിധിയാം പന്നഗമകമെ മന്യുകലൎന്നു കൃതസ്മൃതി വിട്ടു ॥
ചെന്നു കടിച്ചപ്പഥികൻ തന്നെ കൊന്നീടുവാനായാശു മുതിൎന്നാൻ ।
അന്നെരം ഭയവിവശതയൊടെ ചൊന്നാനവനൊടു പാന്ഥനുമേവം ॥
എൻ നിധനത്തെ ചെയ്വതിനധുനാ നിന്നകതളിരിൽ തോന്നിയതെന്തെ ।
മുന്നം നിന്നൊടു ചൊന്നതു പോലെ വന്നു ഭവിച്ചു യഥാ തഥമിപ്പോൾ ॥
നിന്നുടെ ജീവനെ രക്ഷിക്കെന്ന്യെ ഇന്നൊരു ദോഷം ചെയ്കീലിഹ ഞാൻ ।
പന്നഗകുലവരമകുടമണെ നീ എന്നുടെ മൃത്യു വരുത്തീടരുതെ ॥
ഇത്തര മഴലൊടു ചൊന്നതു കേട്ടതിനുത്തര മാശീവിഷനുരചെയ്താൻ ।
മൽപ്രാണങ്ങടെ രക്ഷണമധുനാ ത്വൽപ്രാണപ്രതിഭൂവായ്വരുമൊ ॥
അത്യുപകാരം ചെയ്ത ജനങ്ങളുമത്യപകാരം ചെയ്തുള്ളൊരും ।
ഒട്ടും ഭേദമതില്ല നമുക്കിഹ കിട്ടുന്നൊർകൾ നമുക്കിരയത്രെ ॥
അത്രയുമല്ലിമ്മൎത്ത്യജനത്തിനു ശത്രുത ഞങ്ങളൊടുള്ളതു മൂലം ।
ചിത്തരുഷാ ചെന്നവരെ കൊല്ലുവതത്യുചിതം ദുരിതം നഹി തെല്ലും ॥
മദ്വചനം ശരിയല്ലെന്നുള്ളതു ത്വദ്ധൃ ഭയത്തിൽ നിനച്ചീടെണ്ട ।
ചെറ്റൊരു സംശയമുണ്ടെന്നാകിൽ മറ്റവർ ചിലരൊടു ചോദിച്ചറിക ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/60&oldid=183218" എന്ന താളിൽനിന്ന് ശേഖരിച്ചത്