താൾ:CiXIV130 1870.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിന്നെ ദൈവം ഉണൎത്തിയിട്ടു
നമ്മെയും സ്വശക്തിയാൽ ഉണൎത്തും. ൧ കൊരി. ൬, ൧൪.

വിഷധരനുമതുപൊഴുതു വിവശത കലൎന്നുടൻ ।
വീതിഹോത്രങ്കൽ നിന്നോടിയൊളിക്കുവാൻ ॥
കിമപിയൊരു കഴിവു ബത കാണാഞ്ഞു ഖിന്നനായ് ।
കീഴിലും മേലിലും നാലുദിക്കിങ്കലും ॥
കലിതഭയമകതളിർ, കലങ്ങി നോക്കും വിധൌ ।
കണ്ടാനൊരു വഴിപോക്കൻ വരുന്നതു ॥
കലൂഷനിധി ഭുജഗമഥ പഥികനൊടു തൽക്ഷണം ।
കാകുസ്വരേണ വിളിച്ചു ചൊല്ലീടിനാൻ ॥
അയി പഥിക വരികരികിലരുതരുതു താമസം ।
അയ്യയ്യൊ ഞാൻ മരിച്ചീടുമാറായിതു ॥
ദവദഹനനഹഹ പിടിപെട്ടിതു ചൂഴവും ।
ദൈവവുമെന്നെ പരിത്യജിച്ചീടിനാൻ ॥
ഒരു വഴിയുമിഹകിമപി കാണുന്നതില്ല ഞാൻ ।
ഓടിഗ്ഗമിച്ചു കൊണ്ടീടുവാനായ് സഖെ ॥
പവനസഖഗഹനശിഖ തട്ടിമദ്ദേഹവും ।
പാന്ഥ മഹാമതെ വേകുന്നിതേറ്റവും ॥
വിപുലദവദഹനഗത ധൂപജാലേനമെ ।
വീൎപ്പമുട്ടീടുന്നു പാരം ദയാനിധെ ॥
തവകരുണയുടയകണമെങ്കലുണ്ടെങ്കിലൊ ।
താമസം കൂടാതെ വന്നു പാലിക്കമാം ॥
ഇതി വിവിധവിലപനവചസ്സുകൾ കേട്ടുടൻ ।
ഇത്തരം പാന്ഥനുമുത്തരം ചൊല്ലിനാൻ ॥
വിഷസഹിത ജന്തുവല്ലൊ നീയതാകയാൽ ।
വിശ്വസിക്കേണ്ടതുമെങ്ങിനെ നിന്നെ ഞാൻ ॥
ഉപകൃതിവരുത്തുന്ന ലോകൎക്കു ദുൎജ്ജനം ।
അപകൃതി പിണെക്കുമെന്നുണ്ടു സിദ്ധാന്തവും ॥
അധികദിനസഞ്ചിതം തവദുരിതസഞ്ചയം ।
അദ്യനിന്നാലനുഭോക്തവ്യമല്ലയൊ ॥
മരണമിഹ തവ വിധിവശാദുപഘ്നായിതം ।
മറ്റൊരാധാരമിച്ഛിക്കേണ്ട നീ വ്യഥാ ॥
പഥികനുടെ വചനമിതികേട്ടു വിലേശയൻ ।
പാരം വിഷണ്ണനായ് പിന്നെയും ചൊല്ലിനാൻ ॥
അയി സുമുഖ പഥിക കരുണാനിധെ മത്സഖെ ।
ആൎത്താൎത്തിനാശന പാഹിമാം പാഹിമാം ॥
ശരണഗതജനനിവഹരക്ഷണം ചെയ്വതു ।
സാധുജനങ്ങടെ ശീലമല്ലൊ സഖെ ॥
ചെറുതു ഭയമകതളിരിലരുതു തവ സംപ്രതി ।
ചെറുമെ സന്ദേഹവും വേണ്ട മാം പ്രതി ॥
വിപദുദധിയതിൽ മുഴകുമെന്നെ രക്ഷിപ്പൊരു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/59&oldid=183217" എന്ന താളിൽനിന്ന് ശേഖരിച്ചത്