താൾ:CiXIV130 1870.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ ക്രിസ്തു യേശുവിലുള്ളവൎക്ക് എല്ലാ
വൎക്കും സമാധാനം ഉണ്ടാക. ൧ പേത്ര. ൫, ൧൪.

ദുഷ്ടരുടെ സ്വഭാവം.

തുള്ളപ്പാട്ടിന്റെ മൂന്നുവിധം രീതിയിൽ ചൊല്ലേണ്ടതു.

അടവിയതിലൊരു വിടപികോടരെ പണ്ടൊരു ।
കുടിലമതിയായ സൎപ്പേന്ദ്രനുണ്ടായിതു ॥
പടുതപെരുതവനു സതതം പ്രാണിഹിംസയിൽ ।
പാപപുണ്യാദി വിവേകമില്ലൊട്ടുമെ ॥
അശനമതിനൊരു കുറവുമൊരുപൊഴുതുമില്ലവന്നു ।
ആനന്ദമോടും യഥേഷ്ടം ഭുജിച്ചിടാം ॥
താവളകളുമതിനു പുനരെലികളുമസാഖ്യമായ് ।
തത്രവനാവനി തന്നിലുണ്ടെങ്കിലും ॥
ദുരിതപഥഗമനമതിലധികകൃതിയാമവൻ ।
ദുൎവ്വാരഹാലാഹലംകൊണ്ടു മത്തനായ് ॥
കഠിനതരഹൃദയമൊടു മൎത്ത്യവൃന്ദത്തെയും ।
കാരണമെന്ന്യകടിച്ചു കൊല്ലും ഖലൻ ॥
അനവരതമനവധിക ദുഷ്കൎമ്മസഞ്ചയം ।
ഘനകുതുകചേതസാ ചെയ്തുകൊണ്ടിങ്ങിനെ ॥
അതിസുഖമെ മരുവുമളവടവിയതിലേകദാ ।
ആകസ്മികം കാട്ടുതീപിടിപെട്ടിത്തു ॥
അനിലനതിരഭസമൊടു വീശി സ്വമിത്രമാം ।
അനലനുസഹായനായ് നിന്നു യഥോചിതം ॥
വിടപികളുമുലവതൃണലതകളുമനേകധാ ।
ചടചടനിനാദേനകത്തി ജ്വലിക്കയും ॥
ഹരിഹരിണകരികിരികളോടിയൊളിക്കയും ।
ഹവ്യായാനൻ പിന്നിലെത്തിദ്ദഹിക്കയും ॥
ചടകപികശുകകരടമുഖവിഹഗസഞ്ചയം ।
ചാവു പേടിച്ചു പറന്നുപോകും വിധൌ ॥
ദവദഹനഗഹനതരഹേതി തട്ടിക്ഷണാൽ ।
ദഗ്ദ്ധപക്ഷം ഭൂമിതന്നിൽ പതിക്കയും ॥
ഉപലചയമുടനുടനെ പൊട്ടിത്തെറിക്കയും ।
ഉദ്ധൂമജാലേന ദിക്കു മറകയും ॥
മതിവിവൃതിയിതി വിവിധ ഭയദചരിതം തദാ ।
മറ്റുമോരൊ തരമുണ്ടായിതദ്വനെ ॥
ദഹനനതിപടുതയൊടു ഗഹനതലമാകവെ
ദഗ്ദ്ധീകരിച്ചു ചരിച്ചു ചരിച്ചഥ ॥
കമതിപതിയാകുമപ്പന്നഗംമേവുന്ന ।
കജമതിനു ചുറ്റുമെത്തീടിനാനത്യരം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/58&oldid=183216" എന്ന താളിൽനിന്ന് ശേഖരിച്ചത്