താൾ:CiXIV130 1870.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ ദൈവത്തോടു അണഞ്ഞുകൊൾവിൻ
എന്നാൽ അവൻ നിങ്ങളോടു അണയും. യാക്കോബ. ൪, ൮.

കില്ലെതും വേണ്ട തവ നല്ലതെ വന്നു കൂടും ॥
ഛാഗത്തിൻ വാക്യമേവമാകൎണ്ണ്യ പാന്ഥനേറ്റം ।
ആകുലം കലൎന്നതിശോകേന ചൊല്ലീടിനാൻ ॥
ചാകെന്നു വന്നു മമ യോഗമെന്നാലുമിപ്പോൾ ।
ഏകന്റെ സാക്ഷ്യം പൊരാതാകുമിക്കാൎയ്യത്തിങ്കൽ ॥
രണ്ടു മൂന്നു പെരിതു കൊണ്ടു തീൎപ്പു ചെയ്വാനായ് ।
ഉണ്ടഭിലാഷമകതണ്ടിൽ നറുക്കിദാനീം ॥

(വൃത്തഭേദം.)

അദ്ധ്വഗനിങ്ങിനെ പ്രതിവാതിച്ചതിസാദ്ധ്വസമനസാനില്ക്കും സമയെ ।
നിൎദ്ദയനാകിയ സൎപ്പവുമായതിനൎദ്ധമനസ്സൊടു സമ്മതി പൂണ്ടു ॥
ബദ്ധകുതൂഹലമോടും പഥികനൊടൊത്തഥ ചെറ്റുനടന്നൊരു ശേഷം ।
വൃദ്ധതയേറി മെലിഞ്ഞൊരു പശുവെ പദ്ധതിതന്നിൽ കണ്ടു തദാനീം ॥
സൎപ്പവുമുടനെ വാൎത്തകളെല്ലാമപ്പശുവോടു കഥിച്ചറിയിച്ചു ।
അപ്പൊഴുതവളതിനുത്തരമായിട്ടുൾപകയോടുരചെയ്താളേവം ॥
മൎത്ത്യജനങ്ങടെ ചിത്തുവുമവരുടെ കൃത്യവുമെന്നിവ ദുഷ്ടമശേഷം ।
വത്സങ്ങളെ ഞാൻ തടവന്ന്യെ പ്രതിവത്സരമോരൊന്നുളവാക്കുകയാൽ ॥
മത്സ്വാമിക്കഹമുരുധനസഞ്ചയമുത്സാഹത്തൊടു വൎദ്ധിപ്പിച്ചേൻ ।
മാമകപോഷണമതു ചെയ്വതിനായ് സ്വാമിക്കൊരു ചിലവില്ലവിശേഷാൽ ॥
നാമതിനാൽ ഹൃദയാമയമെന്ന്യെ ഭൂമിയിലെങ്ങും മേഞ്ഞു നടന്നു ।
കാട്ടു പറമ്പുകൾ ചെന്നു കരേറി കിട്ടിയപുല്ലും വള്ളിയുമിലയും ॥
കഷ്ടമൊടഷ്ടി കഴിച്ചു തിരിച്ചു വീട്ടിൽ മടങ്ങിവരും സായാഹ്നെ ।
കുട്ടനു പാൽ ഞാൻ പ്രസ്നുതമാകിലുമൊട്ടും നല്കുകയില്ല പരോക്ഷെ ॥
കിട്ടുമവൎക്കതു കാരണമേതും മുട്ടുവരാതെ ദിനം പ്രതിദുഗ്ദ്ധം ।
വീട്ടിലിരിപ്പൊർ പാലും മോരും കട്ടിത്തൈരും വെണ്ണയുമീവക ॥
ഒട്ടല്ലനവധി തങ്ങടെ ഹൃദയാഭീഷ്ടം പോലെ കുടിച്ചു മശിച്ചും ।
ദുഷ്ടവ്യാധികൾ വിട്ടു ശരീരം പുഷ്ടിച്ചതിസുഖമായ്മരുവുന്നു ॥
ചിരകാലത്തൊളമിങ്ങിനെ നമ്മാലുപകാരത്തെ ലഭിച്ചെന്നാലും ।
നിജമാനസമതിൽ നമ്മുടെ നേരെ യജമാനന്നൊരു കനിവില്ലേതും ॥
ജീനതയാലെ നമുക്കിതു കാലം ദീനത വന്നു പിടിച്ചതു കണ്ടു ।
ഞാനിനിയൊന്നിനു മാളല്ലെന്നതു മാനസതാരിലറിഞ്ഞവനിപ്പോൾ ॥
കൌടികനാമൊരുമുസ്സല്മാനനു കൌതുകമോടും വിറ്റിതു നമ്മെ ।
ബിസ്മില്ലാടി സ്തോത്രമുരെച്ചിട്ടിസ്ലാം നമ്മെയറുക്കും നൂനം ॥
ഇന്നൊനാളയൊ മറ്റനാളയൊ വന്നീടും മമ നിധനം ഹാ ഹാ ।
ഇത്ര കൃതജ്ഞതയില്ലാതുള്ളാരു മൎത്ത്യന്മാരാം ദുഷ്ടജനങ്ങൾ ॥
സത്വരമാകപ്പാടെ നശിപ്പാൻ ചിത്തെ കാംക്ഷ നമുക്കുണ്ടധികം ।
ഓൎത്തെന്തിനു നീ പാൎത്തീടുന്നിദ്ധൂൎത്തനെ വേഗം കൊല്ലുക സുമതെ ॥
ശൃംഗിണിയിങ്ങിനെ ചൊന്നതു കേട്ടു തിങ്ങിന ശോകം പൂണ്ടഥ പഥികൻ ।
തന്നുടെ മൃതിയൊൎത്തതിഭയമോടും നിന്നു കരഞ്ഞു തൊഴിച്ചു തുടങ്ങി ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/62&oldid=183220" എന്ന താളിൽനിന്ന് ശേഖരിച്ചത്