താൾ:CiXIV130 1870.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തനിൽ അത്രെ ദൈവത്വത്തിൽ ൫൯
നിറവു ഒക്കയും മെയ്യായി വസിക്കുന്നു. കൊല. ൨, ൯.

അന്നേരത്തൊരു ജംബുകനവിടെ വന്നവനോടനുയോഗം ചെയ്താൻ ।
എന്തിനു പാന്ഥ നീ കരയുന്നു കിന്തവഖേദനിദാനമിദാനീം ॥
യന്തൃ ണമെന്നിയെ ചൊല്ലുകനിന്നുടെ ചിന്തിതമെന്നൊടെന്നതു കേട്ടു ।
സന്താപാതുരമനസാ പാന്ഥൻ ഹന്ത നിരാശത പൂണ്ടതുമൂലം ॥
ഉത്തരമേതുമുരെച്ചീടാതെ, ധാത്രിയിൽ മുഖവും താഴ്ത്തിവസിച്ചാൻ ।
ഹാലാഹലധരനതു കണ്ടുടനെ കോലാഹലമൊടു ചൊന്നാനേവം ॥
ജംബുക സുമതെ ഞാനുര ചെയ്യാമിമ്മനുജന്റെ ചരിത്രം കേൾ നീ ।
കാനനവഹ്നി പിടിച്ചൊരു കാട്ടിൽ ദീനത പൂണ്ടു വലഞ്ഞു നമുക്കു ॥
പ്രാണവിനാശം വന്നീടാതെ ത്രാണനമിവനെക്കൊണ്ടുളവായി ।
ഉപകാരികളായുള്ള ജനങ്ങൾക്കുപകാരത്തെ ചെയ്കെന്നുള്ളതു ॥
ജാത്യാചാരമതത്രെ നമുക്കിമ്മൎത്ത്യനെയതുകാരണമായിഹ ഞാൻ ।
ദംശിച്ചാശു നശിപ്പിപ്പാനായി സംശയരഹിതമൊരുങ്ങിക്കൊണ്ടെൻ ॥
ബസ്തവുമുസ്രയുമിക്കാൎയ്യത്തിന്നസ്തദ്വാപരമനുമതിനല്കി ।
പക്ഷെ പരിചൊടു നാമിനി നിന്നുടെ പക്ഷം കൂടെ കേൾക്കാമല്ലൊ ॥
ഇക്കാൎയ്യത്തെ കൊണ്ടു ഭവാനെന്തുൾക്കാമ്പിൽ കരുതീടുന്നധുനാ ।
കുക്കുടശത്രൊ ജംബുക നീയതു ചിക്കനെയുരചെയ്കെന്നതു കേട്ടു ॥
ധൂൎത്തന്മാൎക്കഗ്രേസരനാം മൃഗധൂൎത്തകനപ്പൊഴുതിങ്ങിനെ ചൊന്നാൻ ।
മ്ലിഷ്ടം നീയുരചെയ്കൊരു വാക്യം സ്പഷ്ടതയൊടെ ഗ്രഹിച്ചീലിഹ ഞാൻ ॥
മൎത്ത്യൻ നിന്നെ വനവഹ്നിയിൽനിന്നുദ്ധരണം ചെയ്തുള്ള പ്രകാരം ।
നിസ്തുല ഗുണഗണസിന്ധൊ പന്നഗവിസ്തരമായറിയിക്കുക നമ്മെ ॥
ശിക്ഷിതനാക്കിയ ജംബുകനുടെമൊഴിശിക്ഷയിലിങ്ങിനെ കേട്ട ദശായാം ।
ചക്ഷുശ്രവണനുമുത്തരമായി തൽ ക്ഷണമവനൊടു ചൊന്നാനേവം ॥
തരുകോടരമതിൽ ഞാനടി സുഖമെ മരുവീടുന്നൊരു സമയത്തിങ്കൽ ।
പെരുവിപിനം വിപിനൊഷൎബുധനാൽ തെരുതെരവെന്തു ചമഞ്ഞിതശേഷം ॥
ചുററും തീപ്പിടിപ്പെട്ടതു മൂലം തെറ്റിയൊളിപ്പാൻ വഴി കാണാതെ ।
അത്യാകുലനായ്നില്ക്കുമ്പൊൾ വിധിഗത്യാ വന്നിപ്പുരുഷനുമവിടെ ॥
മരണഭയത്താൽ നാമിന്നരനെ ശരണം പ്രാപിച്ചേനതു നേരം ।
ഇവനും നമ്മുടെ വിവശത കണ്ടിട്ടവനം ചെയ്വതിനായി മുതിൎന്നാൻ ॥
ഇക്കാണായൊരു സഞ്ചിയെയതിനായ് ചിക്കുന്നൊരുവടിതന്മേൽ കെട്ടി ।
മൽകോടരമതിലേക്കതു കാട്ടി ഉൾക്കൌതുകമൊടു ഞാനതു നേരം ॥
നൂണു കടന്നസ്സഞ്ചിക്കുള്ളിൽ ദീനതയെന്നിയെ വാണിതു മോദാൽ ।
മാനവനെന്നെ താഴയിറക്കി ഞാനിതി സുഖമെ രക്ഷിതനായെൻ ॥
ഘാതകനാകിയ സൎപ്പത്തിന്മൊഴി സാദരമിങ്ങിനെ കേട്ട ദശായാം ।
കൈതവനിധിയാം മൃഗധൂൎത്തകനും ചേതസി ചിന്തിച്ചാനതു നേരം ॥
ഹാ ഹാ ദുൎമ്മതി പന്നഗമുള്ളിൽ സാഹായ്യത്തെ മറന്നിതു കാലം ।
സാഹസമോടിന്നരനെത്തരസാ ദ്രോഹിപ്പാൻ തുനിയുന്നിതു കഷ്ടം ॥
ചതിയന്മാൎക്കു സഹായം ചെയ്താൽ ഗതിയിവ്വണ്ണം വന്നുളവാകും ।
മതിമാന്മാരിതു കണ്ടു സഹിപ്പതുചിതമല്ലതു കാരണമായിഹ ഞാൻ ॥
ധൃതിയൊടുമിന്നിച്ചതിയനെ വേഗാൽ മൃതിയുടെ കൈവശമേല്പിക്കേണം ।


8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/63&oldid=183221" എന്ന താളിൽനിന്ന് ശേഖരിച്ചത്