താൾ:CiXIV130 1870.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ വിശുദ്ധാത്മാവിനാൽ അല്ലാതെ യേശു
കൎത്താവെന്നു പറവാൻ ആൎക്കും കഴിക ഇല്ല. ൧ കൊരി. ൧൨. ൩.

പ്രഭുജളനിങ്ങിനെ ചെയ്തതുമൂലം ത്രിഭുവനമെല്ലാം കീൎത്തിപരക്കും ।
എന്നു മനസ്സിൽ നണ്ണിക്കൊണ്ടു ചെന്നുരചെയ്താവിഢ്ഢിസമീപെ ॥
വിഢ്ഢിച്ചാരെ വിഢ്ഢിച്ചാരെ മൂഢതയെന്തിതബദ്ധം നൂനം ।
അരിവിതചെയ്താൽ മുളവരികില്ല പാരം സാരം ഉമിയാകുന്നു ॥
എന്നു പറഞ്ഞപ്പാന്ഥർ ഗമിച്ചു മന്ദനതാകിയജളനും പിന്നെ ।
അരിയഖിലംവിറ്റുമിയും വാങ്ങി പാരിൽ വിതയും ഘോഷിച്ചപ്പോൾ ॥
അന്നും വന്നപ്പഥികന്മാരുമി മന്നിൽ വിതച്ചതുകണ്ടു ചിരിച്ചും ।
ക്ഷിപ്രം പ്രഭുജളസവിധെ ചെന്നാവിപ്രന്മാരിദമരുളിച്ചെയ്തു ॥
അല്ലയൊ വിഢ്ഢി കുമതെ നിന്നൊടു ചൊല്ലിത്തുന്നതറിഞ്ഞില്ലയൊ ।
ഉമിയിൽനിന്നു പിരിഞ്ഞാലരിയും അരിയിൽനിന്നു പിരിഞ്ഞാലുമിയും ॥
ഒരുനാളും ബതമുളവരികില്ലെന്നിരുവരുമിത്ഥമുരച്ചുമറഞ്ഞു ।
വിഢ്ഢിയുമവരുടെ വാക്കുകൾകേട്ടു മൌഢ്യം ഞാനിച്ചെയ്തതുമയ്യൊ ॥
എന്നു നിനച്ചവനല്ലൽ മുഴുത്തും ധാന്യം തന്നെ വിതച്ചിതു പിന്നെ ।
അന്യസഹായം കൂടാതിങ്ങിനെ തന്നിഷ്ടത്തിൽ മദിച്ചുനടന്നാൽ ॥
നിൎണ്ണയമിവനെ പോലെ ഭവിക്കും ദണ്ഡമതെന്നിയെ നണ്ണിക്കൊൾവിൻ ।

ഒരു സ്വപ്നം.

ഇപ്പോൾ വടക്കൻ അമേരിക്കയിൽ സൎവ്വദേശാധിപതിയായി
വാഴുന്ന ഗ്രാണ്ടസായ്പവൎകൾ അറിയിച്ചതാവിതു: കുറയ കാലം മു
മ്പെ ഞാൻ ദലവാറു നദീതീരത്തുള്ളൊരു ചെറിയ ഗ്രാമത്തിൽ ചി
ലദിവസം പാൎത്തുവരുമ്പോൾ, ഒരു രാവിലെ എഴുനീറ്റ ശേഷം, ആ
ളുകൾ അങ്ങിടിങ്ങിടു ഓടിനടക്കുന്നതു കണ്ടു, ഇത എന്തു എന്നു ചോ
ദിച്ചാറെ, അഞ്ചു വയസ്സുള്ള ഒരു പെൺ്കുട്ടിയെ കാണുന്നില്ല, അ
വൾ വങ്കാട്ടിൽ തെറ്റി വഴിയെ വിട്ടിരിക്കുന്നു. ഒരു വിധവയുടെ
കുട്ടി തന്നെ; അയ്യൊ എന്നു എല്ലാം കേട്ട ഉടനെ ഞാൻ കുട്ടിയെ തേ
ടി നടക്കുന്നവരോടു ചേൎന്നു, അന്വേഷിപ്പാൻ പുറപ്പെട്ടു, പരവശ
യായ അമ്മയും കൂട പോരുവാൻ ആരംഭിച്ചപ്പോൾ, ഞാൻ വിരോ
ധിച്ചു. അമ്മ, നിങ്ങൾ ഇവിടെ തന്നെ പാൎക്കെണം; കുട്ടിയെ നിങ്ങ
ളുടെ അടുക്കൽ കൊണ്ടു വരുവാൻ വേണ്ടുന്ന പ്രയത്നം ഞാൻ ക
ഴിക്കും എന്നു പറഞ്ഞു സമ്മതം വരുത്തി. പിന്നെ ഞങ്ങൾ പല
കൂട്ടങ്ങളായി പിരിഞ്ഞു ആ വങ്കാട്ടിൽ വ്യാപിച്ചു ഓരൊ ദിക്കിലും തി
രക്കി നോക്കിനടന്നു, വൈകുന്നേരത്തു മുമ്പെകുറിനിലം ആക്കി നി
ശ്ചയിച്ച കുന്നിൽ എല്ലാവരും എത്തി എങ്കിലും, കുട്ടിയെ എങ്ങും ക
ണ്ടില്ല പോൽ. എല്ലാവരും ദു:ഖിച്ചു വലഞ്ഞിരിക്കുമ്പോൾ, ഒരു ഗ്രാമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/66&oldid=183224" എന്ന താളിൽനിന്ന് ശേഖരിച്ചത്