താൾ:CiXIV130 1870.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രിരുവെപ്പുകളെ പഠിപ്പാൻ എനിക്ക ൪൫
താഴ്ച വന്നതിനാൽ നന്നായിതു. സങ്കീ. ൧൧൯, ൭൧.

൧൧. തീൎപ്പിലെ താല്പൎയ്യപ്രകാരം വിധി നടത്തുമ്പോൾ തീൎപ്പാ
നായി വെച്ചിരിക്കുന്ന വ്യവഹാര തിയ്യതിക്കു മുമ്പെ ഉണ്ടായ വല്ല
അനുഭവത്തിന്റെ തുകയെ കുറിച്ചും ഒരു വ്യവഹാരത്തിന്റെ അവ
സ്ഥയാൽ ആ വ്യവഹാരം ചെയ്ത തിയ്യതിക്കും വിധിയുടെ തിയ്യതി
ക്കും മദ്ധ്യെ കൊടുപ്പാൻ ഉണ്ടായ വല്ല അനുഭവങ്ങളുടെയൊ പലി
ശയുടെയൊ തുകയെ കുറിച്ചുമുള്ള തൎക്കങ്ങളും വിധി മുതലായതിൻ
പ്രകാരം മുതൽ കൊടുക്കുന്നതിലൊ ബോദ്ധ്യം വരുത്തുന്നതിലെ
കൊടുത്തിട്ടുള്ള പ്രകാരം പറയുന്ന സംഖ്യകളെ പറ്റിയ തൎക്കങ്ങളും
വിധിയായ വ്യവഹാരത്തിലെ കക്ഷികൾ തമ്മിൽ ഉണ്ടാകുന്നതും
വിധി നടത്തുന്നതിനെ സംബന്ധിച്ചുള്ളതുമായ മറ്റെ തൎക്കങ്ങളും
വിധി നടത്തിക്കുന്ന കോടതിയുടെ കല്പന പ്രകാരവും വെവ്വേറെ
വ്യവഹാരം കൂടാതെ, തീൎച്ച വരുത്തേണ്ടതാകുന്നു. കോടതി കല്പിക്കു
ന്ന ആ വിധി അപ്പീൽ ചെയ്യത്തക്കതുമാകുന്നു. എന്നാൽ അപ്പീൽ
ഹൎജിയും അപ്പീലിന്നു കാരണമായ കല്പനയും വായിച്ചെടുത്തു ആ
കല്പന മാറ്റുവാനുള്ള യാതൊരു സംഗതിയും കോടതി കാണാത്ത
പക്ഷം അപ്പീൽ നീക്കുകയും ചെയ്യാം. അങ്ങിനെയുള്ള കാൎയ്യത്തിൽ
അങ്ങിനെ നീക്കുവാനുള്ള കല്പന കല്പിക്കുന്നതിന്നു മുമ്പെ അപ്പീൽ
പ്രതിക്കു നോട്ടിസ്സ അയപ്പാൻ ആവശ്യമില്ല.

൧൨. ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടിന്റെ ൩൬൪ാം പകൎപ്പു
പ്രകാരം സ്വീകരിക്കത്തക്കതല്ലാത്തതായി ഉപേക്ഷിച്ചതൊ ഈ
ആക്ട ഉണ്ടായതിന്നു മുമ്പെ സ്വീകരിക്കത്തക്കതല്ലായിരുന്നു എങ്കി
ലും ഈ ആക്ട കൊണ്ടു സ്വീകരിക്കത്തക്കതാക്കീട്ടുള്ളതൊ ആ ഒരു
വിധി നടത്തുന്നതിൽ കല്പിച്ച ഒരു കല്പനയിന്മേൽ വരുന്ന ഒരു
അപ്പീൽ ആയതു ആദ്യം ഉപേക്ഷിച്ചതൊ ഈ ആക്ട ഉണ്ടാക്കുന്ന
തിന്നു മുബൈ ആയതു സ്വീകരിക്കത്തക്കതായിരുന്നാൽ, എടുപ്പാൻ
അധികാരമുള്ള കോടതിയിലേക്കു എഴുത്തുമുഖേന ബോധിപ്പിച്ചാൽ
അംഗീകരിക്കയും ചെയ്യാം. എന്നാൽ അങ്ങിനെ ബോധിപ്പിക്കുന്ന
തു ഈ ആക്ട ഉണ്ടായ തിയ്യതി മുതൽ ൯൦ ദിവസത്തിന്നകം വേ
ണ്ടതാകുന്നു. ഇങ്ങിനെ ബോധിപ്പിക്കുന്നുവൊ ഏതു കോടതിയിലും
ഹൎജി ബേധിപ്പിക്കുന്നുവൊ ആ കോടതിയിൽ ഹൎജികൾ മുദ്രക്കട
ലാസ്സ ആവശ്യമുള്ളപ്പോൾ, ആ തുകകൾക്കു നിയമിച്ചിരിക്കുന്ന
മുദ്രകടലാസ്സിൽ എഴുതുകയും വേണം.

൧൩. ൧൮൬൦ലെ ൪൨ാം നമ്പ്ര ആക്ട പ്രകാരം നിശ്ചയിച്ച (ചി
ല്ലറ വ്യവഹാരങ്ങൾ എടുപ്പാനുള്ള) സ്മാൾകാസ കോടതികളാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/49&oldid=183207" എന്ന താളിൽനിന്ന് ശേഖരിച്ചത്