താൾ:CiXIV130 1870.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ പ്രാൎത്ഥനയിൽ അഭിനിവേശിച്ചും സ്തോത്ര
ത്തോടെ അതിങ്കൽ, ജാഗരിച്ചു കൊൾവിൻ. കൊല. ൭, ൧.

യുന്നതു ചെയ്വാൻ ആവശ്യം എന്നു കോടതിക്കു തോന്നി, വല്ല അ
ന്വേഷണം കഴിക്കുവോളും പ്രതിക്കാരന വാറാണ്ടു നടത്തിയ ഉ
ദ്യോഗസ്ഥന്റെ പക്കൽ ആക്കി കാത്തുകൊൾവാൻ കോടതി കല്പി
ക്കാം. എന്നാൽ ആ ഉദ്യോഗസ്ഥന്റെ ഫീസ് പ്രതിക്കാരൻ അനാ
മത്തു വെക്കയും ആയതു കോടതിയിൽനിന്നു സമൻ മുതലായതു
അയക്കുന്ന ഓരൊ ദിവസത്തിന്നു കണക്കാകുന്ന ചുരുങ്ങിയ വീതം
പോലെ ആയിരിക്കയും വേണം. അല്ല അന്വേഷണം നടക്കുമ്പോ
ഴൊ ആവശ്യമാകുമ്പോൾ ഹാജരാകേണ്ടതിന്നൊ പ്രതിക്കാരൻ മതി
യായ ജാമ്യം കൊടുക്കുകയും വാറാണ്ടിൽ പറഞ്ഞന്നു അവൻ ഹാജ
രാകാതിരുന്നാൽ, ജാമ്യക്കാരൻ നിശ്ചയിച്ച മുലൽ നിമിത്തം കോടതി
അവനെ വിട്ടയക്കയും വേണം.

൯. വ്യവഹാരത്തിൽ ഒരു കക്ഷിയും, കക്ഷി കൊടുത്ത ഒരു സാ
ക്ഷിയും അല്ലാത്ത ഒർ ആളെ തെളിവിന്നായി വിസ്തരിപ്പാൻ ആ
വശ്യം എന്നു കോടതിക്കു തോന്നിയാൽ ആയവനെ നിശ്ചയിച്ച
ദിവസം സാക്ഷ്യത്തിന്നൊ അവന്റെ പക്കലുള്ള വല്ല രേഖകൾ
നോക്കുവാനൊ അവനെ കോടതി തന്നെ വരുത്തുകയും, ഒരു സാ
ക്ഷിയെ പോലെ വിസ്തരിക്കയും ചെയ്യാം. ആയവനെ സമൻ
അയച്ചു വരുത്തുവാനുള്ള ചെലവു വ്യവഹാരത്തിലെ ഇരുകക്ഷി
ക്കാർ കൊടുക്കാതിരുന്നാൽ, കോടതിയുടെ കല്പന പ്രകാരം കല്ക്കട്ടർ
അതിനെ കൊടുക്കയും വേണം. ആയതു വ്യവഹാരം ചെലവാക
കൊണ്ടു, ഗവൎമ്മെണ്ടിലെയൊകക്ഷികളിൽഒരുവന്റെയൊ അപേ
ക്ഷപ്രകാരം, ആ വ്യവഹാരത്തിന്റെ മറ്റു വല്ലചെലവുംകൊടുക്കും
മുമ്പെ ആ വ്യവഹാരച്ചെലവുവകക്കായി കിട്ടിയ വല്ല മുതലിൽ
നിന്നു കൊടുക്കേണ്ടതാകുന്നു.

൧൦. അന്യായക്കാരനു കിട്ടുവാനുള്ള പണത്തിന്നു വേണ്ടി വ്യവ
ഹാരം ആകുമെങ്കിൽ, വ്യവഹാര തിയ്യതിക്കു മുമ്പെയുള്ള യാതൊരു
സമയത്തെക്കാകട്ടെ, മുതലിന്നു വിധിച്ച പലിശക്കു പുറമെ വ്യവ
ഹാര നാൾ തുടങ്ങി വിധി ദിവസം വരെ വിധിക്കുന്ന മുതലിന്നു
കോടതിക്കു യുക്തം എന്നു തോന്നുന്ന പലിശ കൂടെ കൊടുപ്പാൻ വി
ധിയിൽ കല്പിക്കയും ചെയ്യാം. അത്രയുമല്ല, അപ്രകാരം വിധിച്ച
ആക തുകക്കും വ്യവഹാരച്ചെലവിന്നും വിധിച്ചന്നു മുതൽ മുതല
ടക്കുന്ന തിയ്യതി വരെയുള്ള സമയത്തിന്നു പലിശ കൊടുപ്പാൻ കൂ
ട കല്പിക്കയും ചെയ്യാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/48&oldid=183206" എന്ന താളിൽനിന്ന് ശേഖരിച്ചത്