താൾ:CiXIV130 1870.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ എല്ലാവരോടും എപ്പോഴും നന്മയെ
പിന്തുടൎന്നു കൊൾവിൻ. ൧ തെസ്സ. ൫, ൧൫.

എടുക്കാവുന്ന വിധമായും സലയായും ഉള്ള വല്ല വ്യവഹാരത്തിലും
ഒരു വിധി കല്പിക്കുമ്പോൾ, ആ വിധി കല്പിക്കുന്ന കോടതി മേല്പറ
ഞ്ഞപ്രകാരം നിശ്ചയിച്ച കോടതിയായിരുന്നാലാകട്ടെ, മറ്റു വല്ല
കോടതിയായിരുന്നാലാകട്ടെ വിധി കല്പിക്കുന്ന സമയം ഏതു ക
ക്ഷിക്കു അനുകൂലമായ വിധി കൊടുക്കുന്നുവൊ ആ കക്ഷി വാക്കാ
ലെ ബോധിപ്പിച്ചാൽ, മുതൽ കൊടുപ്പാൻ വിധിയായ ആൾ വിധി
കല്പിക്കുന്ന കോടതിയുടെ അധികാര അതിൎക്കകത്തുണ്ടെങ്കിൽ, അ
യ്യാളുടെ മേലൊ ആ അതിൎക്കകത്തു അയ്യാൾക്കുള്ള ജംഗമമായ മുത
ലിന്മേലൊ ഉടനെ ആ വിധി നടത്തിപ്പാനായി ഒരു വാറാണ്ടു അ
യച്ചു കല്പിക്കയും ചെയ്യാം. മുതൽ കൊടുപ്പാൻ വിധിച്ചവന്റെ
ജംഗമമായ മുതലിന്റെ നേരെ ആകുന്നു വാറാണ്ടു അയച്ചിരിക്കു
ന്നതു എങ്കിലും, അതു ആ കോടതിയുടെ അധികാര അതിൎക്കകത്തു
ഉൾ്പെട്ടതായി കണ്ടെത്തുന്ന അവന്റെ ഏതുവിധവുമുള്ള ജംഗമ
മായ മുതലിന്നു നേരെയൊ, അല്ലെങ്കിൽ ആ അതിൎക്കകത്തു അവ
ന്റെ വകയായി വിധിവക മുതൽ വാങ്ങാനുള്ളവൻ കാണിച്ചു കൊ
ടുക്കുന്ന വല്ല ജംഗമമായ മുതലിന്നു നേരെയൊ ആയിരിക്കേണ്ടു
ന്നതാകുന്നു.

൧൪. ഒരു വിധി നടത്തുന്നതിൽ വിറ്റ നിലം സൎക്കാർ നികുതി
പിരിക്കുന്നുതു എളുപ്പമാക്കുവാനും പട്ടിദാരി നിലങ്ങളുടെ സൎക്കാരനി
കുതി ബാക്കി ബസൂലാക്കുന്നതിന്നായി ലേലത്തിൽ വിറ്റെടുപ്പാ
നായി നിശ്ചയിച്ച അവകാശം വിവരിപ്പാനുള്ള ൧൮൪൧ലെ ൧ാം
നമ്പ്ര ആക്ട ൨ാം പകുപ്പിൽ വിവരിച്ചിരിക്കുന്നപ്രകാരം സൎക്കാർ
നികുതിയുള്ള പട്ടിദാരി നിലങ്ങളുടെ ഒർ ഓഹരിയായിരിക്കുമ്പോൾ,
ആ ഓഹരി ഒരു അന്യന്നു കൊടുത്തു പോയാൽ, മുതൽ കൊടുപ്പാൻ
വിധിയായിരിക്കുന്നവനല്ലാത്ത യാതൊരു കൂട്ടുപങ്കുകാരനാകട്ടെ,ആ
സംഘത്തിലെ മറ്റ യാതൊരു ആളാകട്ടെ, ആ ഓഹരി എന്തു വില
ക്കു വിറ്റുവൊ ആ സംഖ്യക്കു എടുപ്പാനായി ബോധിപ്പിക്കയും ചെ
യ്യാം. എന്നാൽ അങ്ങിനെ ബോധിപ്പിക്കുന്നതു വില്ക്കുന്ന ദിവസം
വേണ്ടതും ബോധിപ്പിക്കുന്നവൻ ലേലത്തിലെ നിശ്ചയങ്ങൾ പ്ര
കാരം ഒക്കയും നടക്കേണ്ടതും ആകുന്നു.

൧൫. ൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടിന്റെ ൧൨ാം പകുപ്പിൽ
പറഞ്ഞ വിവരങ്ങളൊ ആ കാൎയ്യത്തിന്നു സംബന്ധമാകുന്ന ആ
വിവരങ്ങളിൽ ഏതാനുമൊ അടങ്ങിയിരിക്കുന്ന ഒരു വിധി നടത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/50&oldid=183208" എന്ന താളിൽനിന്ന് ശേഖരിച്ചത്