താൾ:CiXIV130 1870.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ നമുക്കു ജയത്തെ നൽകുന്ന
ദൈവത്തിനു സ്തോത്രം. ൧ കൊരി. ൧൫,൫൭.

എല്ലാവരുംകൂടി സ്തുതിച്ചു, ഗ്രാമക്കാരും എത്തി, മുൻനിശ്ചയിച്ച ൧൦൦൦
ഉറുപ്പിക സന്തോഷത്തോടെ എൻറ കൈയിൽ വെച്ചാറെ, ഞാൻ
ആ ദ്രവ്യം വാങ്ങി അങ്ങിനെ തന്നെ ആ ദാരിദ്ര്യമുള്ള വിധവയായ
അമ്മക്കു സമ്മാനിച്ചു കൊടുത്തു. പിന്നെ അവൾ ചൊന്ന അനു
ഗ്രഹവാക്കുകൾ പൊന്നിനേക്കാൾ മധുരമായി എൻറെ ചെവി
യിൽ ശബ്ദിച്ചു. കുഞ്ഞുങ്ങളിൽ ദൈവകടാക്ഷം ഉണ്ടു എന്നു ഈ
സത്യമുള്ള ചരിത്രംകൊണ്ടു അറിയാം; അവരോടു ദോഷം ചെയ്യുന്ന
വരോടു ദൈവം താൻ ചോദിക്കും നിശ്ചയം,

ചികിത്സ.

൧. വിറപ്പനിക്കു:കാട്ടുതുളസിവേർ,വിഷ്ണുക്രാന്തിസമൂലം, ചുക്കു
ഈ വക കഴഞ്ചു ൪, ൪. ഒ‌൪ ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ചു
കുറുക്കി ഉരി ആക്കി ജീരകംമേൽപൊടിയിട്ടു രണ്ടു നേരവും സേ
വിക്ക. ഇങ്ങിനെ ഏഴു ദിവസം കുടിച്ചാൽ പനി ശമിക്കും.

൨. വാൎച്ചക്കു: കലമാങ്കൊമ്പു, മോറ്റിൽ തഴച്ചു ൨ പണത്തൂക്കം
ഉഴക്കീച്ച പുളിച്ച മോറ്റിൽ ൭ നാൾ സേവിക്ക. മൂത്രവാൎച്ച, കല്ലട
പ്പു, അസ്ഥിസ്രാവം, എല്ലുരുക്കം എന്ന ഇവ ശമിക്കും.

൩. ശിശുക്കൾക്കു പീനസത്തിന്നു: പൊട്ടന്മാരെ ശിശൂനാം
ശിരസികഫഗദാൽ പീനസാദി കാൺകിൽ, ചുട്ടമ്മാടോടതിട്ടിട്ടഥ
സലിലമറുത്തെണ്ണ നൈ തേക്ക മുമ്പിൽ.

൪. മുറിക്കു: താർതാവൽ പച്ച എണ്ണയിൽ അരച്ചു തേക്ക. വെ
ള്ളം മുറിക്കു തട്ടിക്കരുതു; വെള്ളീലത്തിരുൾ അരച്ച തേക്ക, പൂണൂൽ
പരുത്തിത്തിരുൾ അരച്ചു തേക്ക, ആനപ്പന്തിരുൾ അരച്ചു തേക്ക,
എല്ലാ ചെറു മുറികളും ശമിക്കും.

൫. കണ്ണിൽ വിഷവൃക്ഷപ്പാൽ തെറിച്ചാൽ, പച്ചവെള്ളം കട
ഞ്ഞ നുര എടുത്താഴുക്ക. നൂറു കണ്ണിൽ ആയാൽ, ചീകൂടക്കയുടെ വെ
ള്ളം ഉറ്റിക്ക.

൬. ശിശുക്കൾക്കു അതിസാരത്തിന്നു: മധുകാദിവിഷാശുണ്ഠി,
പിപ്പലീവില്വമാമ്പഴം ഇവ ആറു അരച്ചിട്ടു തെഞ്ചൎത്തായവ
സേവയാ, ശിശൂനാം ച്ഛൎദ്ദിസാരേതി ഇരശൂലാതിസാരഹാ. മരുന്നു.
ഇരട്ടിമധുരം, അതിവിടയം, ചുക്ക, തിപ്പലി, കൂവളത്തിൻ വേരിൻ
കാതൽ, ഉറുമാമ്പഴത്തോടു ഇവ സമം കൊൾക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/68&oldid=183226" എന്ന താളിൽനിന്ന് ശേഖരിച്ചത്