താൾ:CiXIV130 1870.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎത്താവിൻ വേലയിൽ
എപ്പോഴും വഴിഞ്ഞവരാകുവിൻ. ൧കൊരി.൧൫,൫൮. ൬൫

൭. രാക്കണ്ണു കാണാത്തവർ: മീനാങ്കണ്ണി അരച്ചു ശീലയിൽ
തേച്ചു നല്ലെണ്ണയിൽ മഷിവെച്ചു ആയതുകൊണ്ടു കണ്ണഴുതുക.

൮. ചെവിക്കുത്തിന്നു: ഇഞ്ചിനീറ്റിൽ ഇന്തുപ്പരച്ചു ചെവിട്ടിൽ
ഉറ്റിക്ക. ചെവി ചോൎച്ചക്കും കുരുവിന്നും; ചെറുനാരങ്ങ തുരന്നു ഇ
ന്ദുപ്പു നിറച്ചു ശിലമൺചെയ്തു കരിയാതെ ചുട്ടു ആയതിൻറ
നീരെടുത്തു ആവണക്കെണ്ണയും ചേൎത്തു ചെവീലുറ്റിക്ക.

ൻ. സൎവ്വാതിസാരത്തിന്നു: ജാതിക്ക, ജാതിപത്രി, അതിവിട
യം, അയമോദകം, ജീരകം, കഞ്ചാവു, അവീൻ, ഉറുമാമ്പഴത്തോടു
ഇവ സമം എടുത്തു അയമോദകവും ഉറുമാമ്പഴത്തോടും കഷായം
വെച്ച ആ വെള്ളത്തിൽ അരച്ചു കുന്നിപ്രമാണം ഗുളിക ഉരുട്ടി
നിഴലിലുണക്കി ആ കഷായത്തിൽ തന്നെ സേവിക്ക. സൎവ്വാതി
സാരങ്ങളെ ശമിപ്പിക്കുന്ന ഗരുഡഭൂപതി ഗുളികയാകുന്നു.

ടപ്പാൽ ക്രമങ്ങൾ.

കത്തു പുസൂകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ
പ്രകാരം ടപ്പാൽ കൂലിവിവരം.

൧.. കത്തു.

തൂക്കം മുദ്രവില
ഉറുപ്പികത്തൂക്കം ഏറാത്തതിന്നു പൈ ൬.
൧. ഉറു " " അണ ൧.
൨. ഉറു " " " ൨.
൩. ഉറു " " "
൪. ഉറു " " " ൪.

ഇങ്ങിനെ ഓരൊ ഉറുപ്പികയുടെയും അതിൻറെ വല്ല അംശ
ത്തിൻറയും തൂക്കം കയറുന്നതിന്നു ഓരോ അണയുടെ വില ഏ
റുകയും ചെയ്യും. ഒരു കത്തിന്നു വെച്ച മുദ്ര പോരാതെയായ്വന്നാൽ
ആ പോരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭേദത്തെ ക
ത്തു വാങ്ങുന്നവർ ഇരട്ടിപ്പായി കൊടുക്കേണ്ടിവരും. മുദ്ര ഇല്ലാത്ത
കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു താനും. ഇവ ഉറുപ്പിക തൂക്കത്തിന്നു


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/69&oldid=183227" എന്ന താളിൽനിന്ന് ശേഖരിച്ചത്