താൾ:CiXIV130 1870.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ സ്വൎഗ്ഗത്തിൽനിന്നു യഹോവ നോക്കി,
സകല മനുഷ്യപുത്രന്മാരെയും കാണുന്നു. സങ്കീ. ൩൩, ൧൩.

ഏറുന്നവ ഭാണ്ഡട്ടപ്പാൽ നടക്കുന്ന കച്ചേരികളിൽ കത്തു എന്നു
വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രെ ചേൎക്കുന്നുള്ളു. ഭാണ്ഡ
മില്ലാത്ത കച്ചേരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാനക്കടലാസ്സ മുതലായ എഴുത്തുകൾ ടപ്പാൽ
വഴിയായി അയപ്പാൻ വിചാരിച്ചാൽ, അവറ്റെ രണ്ടുപുറത്തും തു
റന്നിരിക്കുന്ന മെഴുത്തുണിയിൽ കെട്ടി, “പുസ്തകട്ടപ്പാൽ ” എന്ന വാ
ക്കിനെ തലക്കൽ എഴുതേണം. എന്നാൽ ൧൦ ഉറുപ്പിക (꠰ റാത്തൽ)
തൂക്കം ഏറാത്തതിന്നു ഒർ അണയുടെയും ൨൦ ഉറുപ്പികത്തൂക്കം ഏറാ
ത്തതിന്ന രണ്ട് അണയുടെയും മുദ്രയെ പതിക്കെണം. പതുപ്പത്തു
ഉറുപ്പികയൊ പത്തു ഉറുപ്പികയുടെ വല്ല അംശമോ കയറുന്ന തൂക്ക
ത്തിന്നു ഓരൊ അണ ടപ്പാൽ കൂലിയും കയറും. (പത്തു ഉറുപ്പിക ശ
രിയായ തൂക്കമുള്ള പുസ്തകത്തിന്റെ കൂലി ൧ അണ എങ്കിലും പ
ത്തു ഉറുപ്പികത്തൂക്കത്തിൽ ഒരു രോമംപോലും ഏറുന്നതിന്നു ൨ അണ).

വ്യാപാരവസ്തുക്കളുടെ മാതിരി എങ്കിലും, പുസ്തകങ്ങൾ അല്ലാ
തെ, വേറെ വസ്തുക്കൾ ഭൂമാൎഗ്ഗമായിരിക്കുന്ന ടപ്പാൽ വഴിയായി അ
യപ്പാൻ വിചാരിച്ചാൽ, ൧൦ ഉറുപ്പികത്തൂക്കത്തിൽ ഏറാത്തതിന്നു
രണ്ടണയുടെയും ൨൦ ഉറുപ്പികത്തൂക്കത്തിൽ ഏറാത്തതിന്നു നാല്
അണയുടെയും മുദ്രയെ പതിക്കെണം. പതുപ്പത്തുറപ്പികയുടെ വ
ല്ല അംശമൊ ഏറുന്നതിന്ന ഈരണ്ട് അണ ടപ്പാൽ കൂലിയും ക
യറും. ൨൦൦ ഉറപ്പികത്തൂകത്തിൽ ഏറുന്ന വ്യാപാരവസ്തുക്കളെ എങ്കിലും
കെട്ടുകളെ എങ്കിലും എടുക്കയില്ല. ടപ്പാൽവഴിയായി അയക്കുന്ന യാ
തൊരു കെട്ടിന്നും പറ്റിച്ച മുദ്രവില പോരാതിരുന്നാൽ, ആ പോ
രാത്ത മുദ്രവില ഇരട്ടിച്ച വാങ്ങുന്നവൻ കൊടുക്കണം. മുദ്രവെക്കാ
തെ ഈ ടപ്പാൽവഴിയായി ഒന്നും അയച്ചു കൂടാ. എന്നാൽ ഈ ഈങ്ക്ലി
ഷ് സൎക്കാക്കു അധീനമായിരിക്കുന്ന ഹിന്തുരാജ്യങ്ങളുടെ ഏതു സ്ഥല
ത്തിലേക്കും മേല്പറഞ്ഞ തുക്കമുള്ളകെട്ടിന്നും പുസ്തകത്തിന്നും മേല്പറ
ഞ്ഞ കൂലിയും മതി. ഇങ്ങിനെയുള്ള കെട്ടുകളിന്മേൽ മേൽവിലാസ
മല്ലാതെ, യാതൊരു എഴുത്തും അരുത. വേറെ വസ്തുക്കളിൽ വെടി
മരുന്നു, ഗന്ധകം, തീവെള്ളം മുതലായ നാശകരമായ വസ്തുക്കളെ
അയച്ചുകൂട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/70&oldid=183228" എന്ന താളിൽനിന്ന് ശേഖരിച്ചത്