താൾ:CiXIV130 1870.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ നിന്നോടത്രെ ജീവന്റെ ഉറവാകുന്നു, നിന്റെ
വെളിച്ചത്തിൽ ഞങ്ങൾ വെളിച്ചം കാണും. സങ്കീ. ൩൬, ൧൦.

ആ ഓട്ടം ൧ മണിക്കൂറും ൫൭ നാഴികയും കൊണ്ടു തീരുന്നുള്ളൂ. എ
ങ്കിലും ചന്ദ്രൻ ൧൨൮൦ നാഴിക നീളമുള്ള ഭൂച്ഛായയിൽ ൨ മണി
ക്കൂറും ൪൦ വിനാഴികയും ഇരിക്കും. ഇപ്രകാരം പൂൎണ്ണ ചന്ദ്രഗ്രഹ
ണം സ്പൎശകാലം തുടങ്ങി മോക്ഷകാലം വരെ ൪ മണിക്കൂറിൽ പരം
ചെല്ലും. എന്നാൽ ഇതു കൃത്യമായ കണക്കത്രെ. ഭൂമി സൂൎയ്യനെ അ
ടുത്തും അകന്നും പോകുന്നതുകൊണ്ടു ഭൂച്ഛായ മാറി മാറി പോകുന്നു.
അതുകൊണ്ടു അതാതു ഗ്രഹണഗണിതത്തിൽ ചന്ദ്രൻ ഭൂച്ഛായ
യിൽനിന്നു എത്ര അകലും എന്ന നിശ്ചയം വരുത്തേണ്ടതാകുന്നു.
പിന്നെ ഭൂമി സൂൎയ്യന്നു ദൂരപ്പെടുമളവിൽ ചന്ദ്രനും ദൂരപ്പെടും. ചന്ദ്ര
ന്നും ഭൂമിക്കും തമ്മിലുള്ള അകലപ്പാടാവിതു:

അ. പരമദൂരം ൫൪൬൪൦ നാഴിക. അപ്പോൾ ഭൂച്ഛായയുടെ നീ
ളം ൧൮൮൬൪൦ നാഴിക.

ഇ. മദ്ധ്യമദൂരം ൫൧൮൦൦ നാഴിക. അന്നു ഭൂച്ഛായയുടെ നീളം
൧൮൫൪൫൩ നാഴിക.

ഉ. കനിഷ്ടദൂരം ൪൮൯൬൦ നാഴിക. അന്നു ഭൂച്ഛായയുടെ നീളം
൧൮൨൪൦൮ നാഴിക.

ചന്ദ്രൻ പൌൎണ്ണമിയിൽ അടുത്തൊ അകന്നൊ നില്ക്കുമളവിൽ
ചന്ദ്രഗ്രഹണം വൎദ്ധിക്കയും കുറകയും ചെയ്യും. ക്രാന്തിസന്ധിയിൽ
തന്നെ നിന്നാൽ, ഗ്രഹണം പൂൎണ്ണമായും മദ്ധ്യത്തിലും സംഭവിക്കും.
ക്രാന്തിസന്ധിയിൽ നിന്നു ൧൨° ദൂരത്തിൽ വെച്ചു ചന്ദ്രന്റെ വെളു
മ്പു ഭൂച്ഛായയെ സ്പൎശിക്കും. ൬° ദൂരത്തായാൽ, ഭൂച്ഛായ അതിനെ
നല്ലവണ്ണം ആച്ഛാദിക്കും.

മേപ്പടി ചിത്രത്തിൽ 1. 2. 3. 4 എന്നവ ഭൂച്ഛായയും a. b. c. d എന്ന
വ ചന്ദ്രബിംബവും കുറിച്ചു കൊള്ളുന്നു. d എന്നതിൽ ചന്ദ്രൻ ഭൂ
ച്ഛായയെ തൊടുകയും c എന്നതിൽ ക്രാന്തിസന്ധിയോടു അടുത്ത
തുകൊണ്ടു, ചന്ദ്രന്റെ ഒരു ഭാഗം ഭൂച്ഛായയിൽ കൂടി ചെല്ലുകയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/38&oldid=183196" എന്ന താളിൽനിന്ന് ശേഖരിച്ചത്