താൾ:CiXIV130 1870.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ ഇപ്പോൾ നിന്റെ കണ്ണുകളിൽ എനിക്കു കൃപ ലഭിച്ചിട്ടു
ണ്ടെങ്കിൽ, നിന്റെ വഴിയെ എന്നോടു അറിയിക്കേണമെ. പുറപ്പ. ൩൩, ൧൩.

ഭൂമിയെ ചുറ്റി ചലിക്കുന്ന പരിവൎത്തനത്തിൽ എപ്പോഴും ഒരേ സ്ഥ
ലത്തു വെച്ചു ഭൂമാൎഗ്ഗത്തെ കടന്നു വന്നു എങ്കിൽ, ഭൂമി ഒരു സന്ധി
യെ വിട്ടു മറ്റെതിൽ എത്തേണ്ടതിന്നു പാതി വത്സരം ശരിയായി വേ
ണ്ടി വരും. ഗ്രഹണങ്ങളും അര വൎഷത്തിൽ ഒരിക്കൽ സംഭവിക്കും.
എങ്കിലും ചന്ദ്രൻ ഭൂക്രാന്തിയെ ഒരു സ്ഥലത്തു തന്നെ വെച്ചു വീ
ണ്ടും കടക്കാതെ ഭൂമിയെ ഒന്നു ചുറ്റുന്നതിന്നിടയിൽ അല്പം പിൻ
വാങ്ങുന്നതിനാൽ, ഒരു വൎഷത്തിന്നകം ക്രാന്തിസന്ധിയിൽ ൧൯꠱°
പിന്നോട്ടു പോകുന്നു. ഇതു നിമിത്തം ക്രാന്തിസന്ധികൾ സൂൎയ്യ
നും ഭൂമിക്കും നടുവെ ൧൯ ദിവസം മുമ്പെ ഏക സൂത്രത്തിൽ എത്തു
ന്നു. എന്നാൽ ആണ്ടിന്റെ ദിവസക്കണക്കായ ൩൬൫ എന്നതിൽ
നിന്നു ൧൯ തള്ളിയാൽ ൩൪൬ ശേഷിക്കും. ഇതിന്റെ പാതി ൧൭൩
തന്നെ ആകകൊണ്ടു, ഗ്രഹണങ്ങൾ ൧൭൩ ദിവസത്തിന്നകം സംഭ
വിക്കയും ചെയ്യും. അതുകൊണ്ടു, ഇന്നു ഒരു ഗ്രഹണമുണ്ടായാൽ,
൧൭൩ ദിവസം കഴിഞ്ഞ ശേഷം, വീണ്ടും ഒന്നു സംഭവിക്കേണ്ടിയ
തു. ഒരു പൂൎണ്ണചന്ദ്രഗ്രഹണത്തിന്റെ ശേഷം ൧൭൩ ദിവസം കഴി
ഞ്ഞിട്ടു തിരികെ ഒരു പൂൎണ്ണചന്ദ്രഗ്രഹണവും, ഒരു അല്പ സൂൎയ്യഗ്ര
ഹണ ശേഷം ൧൭൩ ദിവസം കഴിഞ്ഞിട്ടു വീണ്ടും ഒർ അല്പ സൂൎയ്യ
ഗ്രഹണം ഉണ്ടാകും. ഇങ്ങിനെ ഈ വൎഷത്തിലെ ജനുവരി ൧൭ാം
തിയതിയും ജൂലായി ൧൩ാം തിയതിയും സംഭവിക്കുന്ന പൂൎണ്ണചന്ദ്ര
ഗ്രഹണങ്ങൾക്കും ജൂൻ ൨൯ാം തിയതിയും ദിസെംബർ ൨൨ാം തിയ
തിയും സംഭവിക്കുന്ന അല്പ സൂൎയ്യഗ്രഹണങ്ങൾക്കും മദ്ധ്യെ ൧൭൩
ദിവസം കഴിഞ്ഞു കൊള്ളും.

ഗ്രഹണങ്ങൾ കൊല്ലം തോറും ൧൧ ദിവസം മുമ്പായിട്ടു സംഭ
വിക്കുന്നു എന്നും എല്ലാ വൎഷങ്ങളിൽ ഒത്ത സംഖ്യയായി വരാ
തിരിക്കുന്നു എന്നുമീസംഗതികളെ ദൈവം കൃപ ചെയ്താൽ, വരുന്ന
സംവത്സരത്തിന്റെ പഞ്ചാംഗത്തിൽ വിവരിക്കും.

പൊൻ നാണ്യം.

വിലാത്തിയിൽ റൈൻനദീതീരത്തു കൊലൊൻ എന്ന നഗര
ത്തിന്റെ സമീപത്തുള്ള ഒരു ഗ്രാമത്തിൽ മഹാദരിദ്രയായ വിധവ
അഞ്ചു മക്കളുമായി പാൎത്തു. വസ്തുവും ധനവും ശ്രീത്വം ഏറിയ ബ
ന്ധുക്കളും ഇല്ല, വിദ്യാകൗശലസാമൎതഥ്യങ്ങളുമില്ല എങ്കിലും ദൈവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/40&oldid=183198" എന്ന താളിൽനിന്ന് ശേഖരിച്ചത്