പരിശുദ്ധ ഖുർആൻ/ളുഹാ
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 പൂർവ്വാഹ്നം തന്നെയാണ സത്യം;
2 രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോൾ
3 ( നബിയേ, ) നിൻറെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
4 തീർച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാൾ ഉത്തമമായിട്ടുള്ളത്.
5 വഴിയെ നിനക്ക് നിൻറെ രക്ഷിതാവ് ( അനുഗ്രഹങ്ങൾ ) നൽകുന്നതും അപ്പോൾ നീ തൃപ്തിപ്പെടുന്നതുമാണ.്
6 നിന്നെ അവൻ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് ( നിനക്ക് ) ആശ്രയം നൽകുകയും ചെയ്തില്ലേ?
7 നിന്നെ അവൻ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് ( നിനക്ക് ) മാർഗദർശനം നൽകുകയും ചെയ്തിരിക്കുന്നു.
8 നിന്നെ അവൻ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവൻ ഐശ്വര്യം നൽകുകയും ചെയ്തിരിക്കുന്നു.
9 എന്നിരിക്കെ അനാഥയെ നീ അടിച്ചമർത്തരുത്
10 ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.
11 നിൻറെ രക്ഷിതാവിൻറെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.