Jump to content

പരിശുദ്ധ ഖുർആൻ/ഇബ്രാഹീം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്


1 അലിഫ്‌ ലാം റാ മനുഷ്യരെ അവൻറെ രക്ഷിതാവിൻറെ അനുമതി പ്രകാരം ഇരുട്ടുകളിൽ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരുവാൻ വേണ്ടി നിനക്ക്‌ അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവൻറെ മാർഗത്തിലേക്ക്‌.

2 ആകാശങ്ങളിലുള്ളതിൻറെയും ഭൂമിയിലുള്ളതിൻറെയും ഉടമയായ അല്ലാഹുവിൻറെ ( മാർഗത്തിലേക്ക്‌ അവരെ കൊണ്ട്‌ വരുവാൻ വേണ്ടി ) . സത്യനിഷേധികൾക്ക്‌ കഠിനമായ ശിക്ഷയാൽ മഹാനാശം തന്നെ.

3 അതായത്‌, പരലോകത്തെക്കാൾ ഇഹലോകജീവിതത്തെ കൂടുതൽ സ്നേഹിക്കുകയും, അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) പിന്തിരിപ്പിക്കുകയും അതിന്‌ ( ആ മാർഗത്തിന്‌ ) വക്രത വരുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവർക്ക്‌. അക്കൂട്ടർ വിദൂരമായ വഴികേടിലാകുന്നു.

4 യാതൊരു ദൈവദൂതനെയും തൻറെ ജനതയ്ക്ക്‌ ( കാര്യങ്ങൾ ) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയിൽ ( സന്ദേശം നൽകിക്കൊണ്ട്‌ ) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുർമാർഗത്തിലാക്കുകയും, താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവൻ.

5 നിൻറെ ജനതയെ ഇരുട്ടുകളിൽ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ട്‌ വരികയും, അല്ലാഹുവിൻറെ ( അനുഗ്രഹത്തിൻറെ ) നാളുകളെപ്പറ്റി അവരെ ഓർമിപ്പിക്കുകയും ചെയ്യുക എന്ന്‌ നിർദേശിച്ചുകൊണ്ട്‌ മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവർക്കും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌. തീർച്ച.

6 മൂസാ തൻറെ ജനതയോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാണ്‌. ) നിങ്ങൾക്ക്‌ കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും, നിങ്ങളുടെ ആൺമക്കളെ അറുകൊലനടത്തുകയും, നിങ്ങളുടെ പെണ്ണുങ്ങളെ ജീവിക്കാൻ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിർഔനിൻറെ കൂട്ടരിൽ നിന്ന്‌ നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദർഭത്തിൽ അല്ലാഹു നിങ്ങൾക്കു ചെയ്ത അനുഗ്രഹം നിങ്ങൾ ഓർമ്മിക്കുക. അതിൽ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്‌.

7 നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ ( അനുഗ്രഹം ) വർദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാൽ, നിങ്ങൾ നന്ദികേട്‌ കാണിക്കുകയാണെങ്കിൽ തീർച്ചയായും എൻറെ ശിക്ഷ കഠിനമായിരിക്കും. എന്ന്‌ നിങ്ങളുടെ രക്ഷിതാവ്‌ പ്രഖ്യാപിച്ച സന്ദർഭം ( ശ്രദ്ധേയമത്രെ. )

8 മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവൻ പേരും കൂടി നന്ദികേട്‌ കാണിക്കുന്ന പക്ഷം, തീർച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യർഹനുമാണ്‌ ( എന്ന്‌ നിങ്ങൾ അറിഞ്ഞ്‌ കൊള്ളുക. )

9 നൂഹിൻറെ ജനത, ആദ്‌, ഥമൂദ്‌ സമുദായങ്ങൾ, അവർക്ക്‌ ശേഷമുള്ള അല്ലാഹുവിന്ന്‌ മാത്രം ( കൃത്യമായി ) അറിയാവുന്ന ജനവിഭാഗങ്ങൾ എന്നിവരെല്ലാം അടങ്ങുന്ന നിങ്ങളുടെ മുൻഗാമികളെപ്പറ്റിയുള്ള വർത്തമാനം നിങ്ങൾക്ക്‌ വന്നുകിട്ടിയില്ലേ? നമ്മുടെ ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുക്കൽ ചെന്നു. അപ്പോൾ അവർ തങ്ങളുടെ കൈകൾ വായിലേക്ക്‌ മടക്കിക്കൊണ്ട്‌, നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. തീർച്ചയായും നിങ്ങൾ ഞങ്ങളെ ഏതൊന്നിലേക്ക്‌ ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ഞങ്ങൾ അവിശ്വാസജനകമായ സംശയത്തിലാണ്‌ എന്ന്‌ പറയുകയാണ്‌ ചെയ്തത്‌.

10 അവരിലേക്ക്‌ നിയോഗിക്കപ്പെട്ട ദൂതൻമാർ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികർത്താവായ അല്ലാഹുവിൻറെ കാര്യത്തിലാണോ സംശയമുള്ളത്‌? നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്ക്‌ പൊറുത്തുതരാനും, നിർണിതമായ ഒരു അവധി വരെ നിങ്ങൾക്ക്‌ സമയം നീട്ടിത്തരുവാനുമായി അവൻ നിങ്ങളെ ക്ഷണിക്കുന്നു. അവർ ( ജനങ്ങൾ ) പറഞ്ഞു: നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കൾ ആരാധിച്ച്‌ വരുന്നതിൽ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ്‌ നിങ്ങൾ ഉദ്ദേശിക്കുന്നത്‌. അതിനാൽ വ്യക്തമായ വല്ല രേഖയും നിങ്ങൾ ഞങ്ങൾക്ക്‌ കൊണ്ട്‌ വന്നുതരൂ.

11 അവരോട്‌ അവരിലേക്കുള്ള ദൈവദൂതൻമാർ പറഞ്ഞു: ഞങ്ങൾ നിങ്ങളെപ്പോലെയുള്ള മനുഷ്യൻമാർ തന്നെയാണ്‌. എങ്കിലും, അല്ലാഹു തൻറെ ദാസൻമാരിൽ നിന്ന്‌ താൻ ഉദ്ദേശിക്കുന്നവരോട്‌ ഔദാര്യം കാണിക്കുന്നു. അല്ലാഹുവിൻറെ അനുമതി പ്രകാരമല്ലാതെ നിങ്ങൾക്ക്‌ യാതൊരു തെളിവും കൊണ്ട്‌ വന്ന്‌ തരാൻ ഞങ്ങൾക്കാവില്ല. അല്ലാഹുവിൻറെ മേലാണ്‌ വിശ്വാസികൾ ഭരമേൽപിക്കേണ്ടത്‌.

12 അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളിൽ ചേർത്ത്‌ തന്നിരിക്കെ അവൻറെ മേൽ ഭരമേൽപിക്കാതിരിക്കാൻ ഞങ്ങൾക്കെന്തു ന്യായമാണുള്ളത്‌? നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങൾ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിൻറെ മേലാണ്‌ ഭരമേൽപിക്കുന്നവരെല്ലാം ഭരമേൽപിക്കേണ്ടത്‌.

13 അവിശ്വാസികൾ തങ്ങളിലേക്കുള്ള ദൈവദൂതൻമാരോട്‌ പറഞ്ഞു: ഞങ്ങളുടെ നാട്ടിൽ നിന്ന്‌ നിങ്ങളെ ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങൾ ഞങ്ങളുടെ മതത്തിലേക്ക്‌ തിരിച്ചുവന്നേ തീരു. അപ്പോൾ അവർക്ക്‌ ( ആ ദൂതൻമാർക്ക്‌ ) അവരുടെ രക്ഷിതാവ്‌ സന്ദേശം നൽകി. തീർച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും.

14 അവർക്കു ശേഷം നിങ്ങളെ നാം നാട്ടിൽ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്‌. എൻറെ സ്ഥാനത്തെ ഭയപ്പെടുകയും, എൻറെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവർക്കുള്ളതാണ്‌ ആ അനുഗ്രഹം.

15 അവർ ( ആ ദൂതൻമാർ ) വിജയത്തിനായി ( അല്ലാഹുവോട്‌ ) അപേക്ഷിച്ചു. ഏത്‌ ദുർവാശിക്കാരനായ സർവ്വാധിപതിയും പരാജയപ്പെടുകയും ചെയ്തു.

16 അവൻറെ പിന്നാലെ തന്നെയുണ്ട്‌ നരകം. ചോരയും ചലവും കലർന്ന നീരിൽ നിന്നായിരിക്കും അവന്ന്‌ കുടിക്കാൻ നൽകപ്പെടുന്നത്‌.

17 അതവൻ കീഴ്പോട്ടിറക്കാൻ ശ്രമിക്കും. അത്‌ തൊണ്ടയിൽ നിന്ന്‌ ഇറക്കാൻ അവന്ന്‌ കഴിഞ്ഞേക്കുകയില്ല. എല്ലായിടത്ത്‌ നിന്നും മരണം അവൻറെ നേർക്ക്‌ വരും. എന്നാൽ അവൻ മരണപ്പെടുകയില്ല താനും. അതിൻറെ പിന്നാലെ തന്നെയുണ്ട്‌ കഠോരമായ വേറെയും ശിക്ഷ.

18 തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കർമ്മങ്ങളെ ഉപമിക്കാവുന്നത്‌ കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവർ പ്രവർത്തിച്ചുണ്ടാക്കിയതിൽ നിന്ന്‌ യാതൊന്നും അനുഭവിക്കാൻ അവർക്ക്‌ സാധിക്കുന്നതല്ല. അത്‌ തന്നെയാണ്‌ വിദൂരമായ മാർഗഭ്രംശം.

19 ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ്‌ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ നീ കണ്ടില്ലേ? അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവൻ നീക്കം ചെയ്യുകയും, ഒരു പുതിയ സൃഷ്ടിയെ അവൻ കൊണ്ട്‌ വരികയും ചെയ്യുന്നതാണ്‌.

20 അല്ലാഹുവെ സംബന്ധിച്ചിടത്തോളം അത്‌ ഒരു വിഷമകരമായ കാര്യമല്ല.

21 അവരെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ പുറപ്പെട്ട്‌ വന്നിരിക്കുകയാണ്‌. അപ്പോഴതാ ദുർബലർ അഹങ്കരിച്ചിരുന്നവരോട്‌ പറയുന്നു: തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാൽ അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന്‌ അൽപമെങ്കിലും നിങ്ങൾ ഞങ്ങളിൽ നിന്ന്‌ ഒഴിവാക്കിത്തരുമോ? അവർ ( അഹങ്കരിച്ചിരുന്നവർ ) പറയും: അല്ലാഹു ഞങ്ങളെ നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളെയും നേർവഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേട്‌ കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക്‌ യാതൊരു രക്ഷാമാർഗവുമില്ല.

22 കാര്യം തീരുമാനിക്കപ്പെട്ട്‌ കഴിഞ്ഞാൽ പിശാച്‌ പറയുന്നതാണ്‌. തീർച്ചയായും അല്ലാഹു നിങ്ങളോട്‌ ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട്‌ വാഗ്ദാനം ചെയ്തു. എന്നാൽ നിങ്ങളോട്‌ ( ഞാൻ ചെയ്ത വാഗ്ദാനം ) ഞാൻ ലംഘിച്ചു. എനിക്ക്‌ നിങ്ങളുടെ മേൽ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളെ ക്ഷണിച്ചു. അപ്പോൾ നിങ്ങളെനിക്ക്‌ ഉത്തരം നൽകി എന്ന്‌ മാത്രം. ആകയാൽ, നിങ്ങൾ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങൾ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക്‌ നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങൾക്ക്‌ എന്നെയും സഹായിക്കാനാവില്ല. മുമ്പ്‌ നിങ്ങൾ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീർച്ചയായും അക്രമകാരികളാരോ അവർക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌.

23 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കപ്പെടുന്നതാണ്‌. അവരുടെ രക്ഷിതാവിൻറെ അനുമതിപ്രകാരം അവരതിൽ നിത്യവാസികളായിരിക്കും. അവർക്ക്‌ അവിടെയുള്ള അഭിവാദ്യം സലാം ആയിരിക്കും.

24 അല്ലാഹു നല്ല വചനത്തിന്‌ എങ്ങനെയാണ്‌ ഉപമ നൽകിയിരിക്കുന്നത്‌ എന്ന്‌ നീ കണ്ടില്ലേ? ( അത്‌ ) ഒരു നല്ല മരം പോലെയാകുന്നു. അതിൻറെ മുരട്‌ ഉറച്ചുനിൽക്കുന്നതും അതിൻറെ ശാഖകൾ ആകാശത്തേക്ക്‌ ഉയർന്ന്‌ നിൽക്കുന്നതുമാകുന്നു.

25 അതിൻറെ രക്ഷിതാവിൻറെ ഉത്തരവനുസരിച്ച്‌ അത്‌ എല്ലാ കാലത്തും അതിൻറെ ഫലം നൽകിക്കൊണ്ടിരിക്കും. മനുഷ്യർക്ക്‌ അവർ ആലോചിച്ച്‌ മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകൾ വിവരിച്ചുകൊടുക്കുന്നു.

26 ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തിൽ നിന്ന്‌ അത്‌ പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന്‌ യാതൊരു നിലനിൽപുമില്ല.

27 ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട്‌ സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച്‌ നിർത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുർമാർഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താൻ ഉദ്ദേശിക്കുന്നതെന്തോ അത്‌ പ്രവർത്തിക്കുന്നു.

28 അല്ലാഹുവിൻറെ അനുഗ്രഹത്തിന്‌ ( നന്ദികാണിക്കേണ്ടതിനു ) പകരം നന്ദികേട്‌ കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിൻറെ ഭവനത്തിൽ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ?

29 അഥവാ നരകത്തിൽ. അതിൽ അവർ എരിയുന്നതാണ്‌. അത്‌ എത്ര മോശമായ താമസസ്ഥലം!

30 അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തെറ്റിച്ചുകളയാൻ വേണ്ടി അവർ അവന്ന്‌ ചില സമൻമാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങൾ സുഖിച്ച്‌ കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക്‌ തന്നെയാണ്‌.

31 വിശ്വാസികളായ എൻറെ ദാസൻമാരോട്‌ നീ പറയുക: അവർ നമസ്കാരം മുറപോലെ നിർവഹിക്കുകയും, നാം അവർക്കു നൽകിയ ധനത്തിൽ നിന്ന്‌, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന്‌ മുമ്പായി രഹസ്യമായും പരസ്യമായും അവർ ( നല്ല വഴിയിൽ ) ചെലവഴിക്കുകയും ചെയ്ത്‌ കൊള്ളട്ടെ.

32 അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട്‌ അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികൾ ഉൽപാദിപ്പിക്കുകയും ചെയ്തത്‌. അവൻറെ കൽപന( നിയമ ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവൻ നിങ്ങൾക്കു കപ്പലുകൾ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവൻ നിങ്ങൾക്ക്‌ വിധേയമാക്കിത്തന്നിരിക്കുന്നു.

33 സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്കു വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവൻ നിങ്ങൾക്കു വിധേയമാക്കിത്തന്നിരിക്കുന്നു.

34 നിങ്ങളവനോട്‌ ആവശ്യപ്പെട്ടതിൽ നിന്നെല്ലാം നിങ്ങൾക്ക്‌ അവൻ നൽകിയിരിക്കുന്നു. അല്ലാഹുവിൻറെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിൻറെ കണക്കെടുക്കാനാവില്ല. തീർച്ചയായും മനുഷ്യൻ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ.

35 ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) എൻറെ രക്ഷിതാവേ, നീ ഈ നാടിനെ ( മക്കയെ ) നിർഭയത്വമുള്ളതാക്കുകയും, എന്നെയും എൻറെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക്‌ ആരാധന നടത്തുന്നതിൽ നിന്ന്‌ അകറ്റി നിർത്തുകയും ചെയ്യേണമേ.

36 എൻറെ രക്ഷിതാവേ! തീർച്ചയായും അവ ( വിഗ്രഹങ്ങൾ ) മനുഷ്യരിൽ നിന്ന്‌ വളരെപ്പേരെ പിഴപ്പിച്ച്‌ കളഞ്ഞിരിക്കുന്നു. അതിനാൽ എന്നെ ആർ പിന്തുടർന്നുവോ അവൻ എൻറെ കൂട്ടത്തിൽ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട്‌ അനുസരണക്കേട്‌ കാണിക്കുന്ന പക്ഷം തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ.

37 ഞങ്ങളുടെ രക്ഷിതാവേ, എൻറെ സന്തതികളിൽ നിന്ന്‌ ( ചിലരെ ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയിൽ, നിൻറെ പവിത്രമായ ഭവനത്തിൻറെ ( കഅ്ബയുടെ ) അടുത്ത്‌ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവർ നമസ്കാരം മുറപ്രകാരം നിർവഹിക്കുവാൻ വേണ്ടിയാണ്‌ ( അങ്ങനെ ചെയ്തത്‌. ) അതിനാൽ മനുഷ്യരിൽ ചിലരുടെ മനസ്സുകളെ നീ അവരോട്‌ ചായ്‌വുള്ളതാക്കുകയും, അവർക്ക്‌ കായ്കനികളിൽ നിന്ന്‌ നീ ഉപജീവനം നൽകുകയും ചെയ്യേണമേ. അവർ നന്ദികാണിച്ചെന്ന്‌ വരാം.

38 ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും ഞങ്ങൾ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു വസ്തുവും അല്ലാഹുവിന്‌ അവ്യക്തമാകുകയില്ല.

39 വാർദ്ധക്യകാലത്ത്‌ എനിക്ക്‌ ഇസ്മാഈലിനെയും ഇഷാഖിനെയും പ്രദാനം ചെയ്ത അല്ലാഹുവിന്‌ സ്തുതി. തീർച്ചയായും എൻറെ രക്ഷിതാവ്‌ പ്രാർത്ഥന കേൾക്കുന്നവനാണ്‌.

40 എൻറെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എൻറെ സന്തതികളിൽ പെട്ടവരെയും ( അപ്രകാരം ആക്കേണമേ ) ഞങ്ങളുടെ രക്ഷിതാവേ, എൻറെ പ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.

41 ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവിൽ വരുന്ന ദിവസം എനിക്കും എൻറെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ.

42 അക്രമികൾ പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌. കണ്ണുകൾ തള്ളിപ്പോകുന്ന ഒരു ( ഭയാനകമായ ) ദിവസം വരെ അവർക്കു സമയം നീട്ടികൊടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

43 ( അന്ന്‌ ) ബദ്ധപ്പെട്ട്‌ ഓടിക്കൊണ്ടും, തലകൾ ഉയർത്തിപ്പിടിച്ച്‌ കൊണ്ടും ( അവർ വരും ) അവരുടെ ദൃഷ്ടികൾ അവരിലേക്ക്‌ തിരിച്ചുവരികയില്ല. അവരുടെ മനസ്സുകൾ ശൂന്യവുമായിരിക്കും.

44 മനുഷ്യർക്ക്‌ ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവർക്ക്‌ താക്കീത്‌ നൽകുക. അക്രമം ചെയ്തവർ അപ്പോൾ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങൾക്ക്‌ നീ സമയം നീട്ടിത്തരേണമേ. എങ്കിൽ നിൻറെ വിളിക്ക്‌ ഞങ്ങൾ ഉത്തരം നൽകുകയും, ദൂതൻമാരെ ഞങ്ങൾ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങൾക്കു ( മറ്റൊരു ലോകത്തേക്കു ) മാറേണ്ടിവരില്ലെന്ന്‌ നിങ്ങൾ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? ( എന്നായിരിക്കും അവർക്ക്‌ നൽകപ്പെടുന്ന മറുപടി. )

45 അവരവർക്കു തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിൻറെ വാസസ്ഥലങ്ങളിലാണ്‌ നിങ്ങൾ താമസിച്ചിരുന്നത്‌. അവരെക്കൊണ്ട്‌ നാം എങ്ങനെയാണ്‌ പ്രവർത്തിച്ചതെന്ന്‌ നിങ്ങൾക്ക്‌ വ്യക്തമായി മനസ്സിലായിട്ടുമുണ്ട്‌. നിങ്ങൾക്ക്‌ നാം ഉപമകൾ വിവരിച്ചുതന്നിട്ടുമുണ്ട്‌.

46 അവരാൽ കഴിയുന്ന തന്ത്രം അവർ പ്രയോഗിച്ചിട്ടുണ്ട്‌. അല്ലാഹുവിങ്കലുണ്ട്‌ അവർക്കായുള്ള തന്ത്രം അവരുടെ തന്ത്രം നിമിത്തം പർവ്വതങ്ങൾ നീങ്ങിപ്പോകാൻ മാത്രമൊന്നുമായിട്ടില്ല.

47 ആകയാൽ അല്ലാഹു തൻറെ ദൂതൻമാരോട്‌ ചെയ്ത വാഗ്ദാനം ലംഘിക്കുന്നവനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌. തീർച്ചയായും അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാണ്‌;

48 ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത്‌ പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സർവ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക്‌ അവരെല്ലാം പുറപ്പെട്ട്‌ വരുകയും ചെയ്യുന്ന ദിവസം.

49 ആ ദിവസം കുറ്റവാളികളെ ചങ്ങലകളിൽ അന്യോന്യം ചേർത്ത്‌ ബന്ധിക്കപ്പെട്ടതായിട്ട്‌ നിനക്ക്‌ കാണാം.

50 അവരുടെ കുപ്പായങ്ങൾ കറുത്ത കീല്‌ ( ടാർ ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌.

51 ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നൽകുവാൻ വേണ്ടിയത്രെ അത്‌. തീർച്ചയായും അല്ലാഹു അതിവേഗത്തിൽ കണക്ക്‌ നോക്കുന്നവനത്രെ.

52 ഇത്‌ മനുഷ്യർക്ക്‌ വേണ്ടി വ്യക്തമായ ഒരു ഉൽബോധനമാകുന്നു. ഇതു മുഖേന അവർക്കു മുന്നറിയിപ്പ്‌ നൽകപ്പെടേണ്ടതിനും, അവൻ ഒരേയൊരു ആരാധ്യൻ മാത്രമാണെന്ന്‌ അവർ മനസ്സിലാക്കുന്നതിനും ബുദ്ധിമാൻമാർ ആലോചിച്ച്‌ മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള ( ഉൽബോധനം ) .