Jump to content

നാരായണീയം/ദശകം മുപ്പത്തിയെട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം മുപ്പത്തിയെട്ട്


നാരായണീയം
ദശകങ്ങൾ











<poem>

38.1 ആനന്ദരൂപ ഭഗവന്നയി തേƒവതാരേ പ്രാപ്തേ പ്രദീപ്തഭവദംഗ നിരീയമാണൈഃ കാന്തിവ്രജൈരിവ ഘനാഘനമണ്ഡലൈർദ്യാ- മാവൃണ്വതീ വിരുരുചേ കില വർഷവേലാ

38.2 ആശാസു ശീതലതരാസു പയോദതോയൈ- രാശാസിതാപ്തിവിവശേഷു ച സജ്ജനേഷു നൈശാകരോദയവിധൗ നിശി മദ്ധ്യമായാം ക്ലേശാപഹസ്ത്രിജഗതാം ത്വമിഹാƒവിരാസീഃ

38.3 ബാല്യസൃശാപി വപുഷാ ദധുഷാ വിഭൂതീ- രുദ്യത്കിരീടകടകാംഗദഹാരഭാസാ ശങ്ഖാരിവാരിജഗദാപരിഭാസിതേന മേഘാസിതേന പരിലേസിഥ സൂതിഗേഹേ

38.4 വക്ഷഃസ്ഥലീസുഖനിലീനവിലാസിലക്ഷ്മീ- മന്ദാക്ഷലക്ഷിതകടാക്ഷവിമോക്ഷഭേദൈഃ തന്മന്ദിരസ്യ ഖലകംസകൃതാമലക്ഷ്മീ- മുന്മാർജയന്നിവ വിരേജിഥ വാസുദേവ

38.5 ശൗരിസ്തു ധീരമുനിമണ്ഡലചേതസോƒപി ദൂരസ്ഥിതം വപുരുദീക്ഷ്യ നിജേക്ഷണാഭ്യാം ആനന്ദബഷ്പപുളകോദ്ഗമഗദ്ഗദാർദ്ര- സ്തുഷ്ടാവ ദൃഷ്ടിമകരന്ദരസം ഭവന്തം

38.6 ദേവ പ്രസീദ പരപൂരുഷ താപവല്ലീ- നിർലൂനദാത്ര സമനേത്ര കലാവിലാസിൻ ഖേദാനപാകുരു കൃപാഗുരുഭിഃ കടാക്ഷൈർ- ഇത്യാദി തേന മുദിതേന ചിരം നുതോƒഭൂഃ

38.7 മാത്രാ ച നേത്രസലിലാസ്തൃതഗാത്രവല്ല്യാ സ്തോത്രൈരഭിഷ്ടുതഗുണഃ കരുണാലയസ്ത്വം പ്രാചീനജന്മയുഗളം പ്രതിബോധ്യ താഭ്യാം മാതുർഗിരാ ദധിഥ മാനുഷബാലവേഷം

38.8 ത്വത്പ്രേരിസ്തതദനു നന്ദതനൂജയാ തേ വ്യത്യാസമാരചയിതും സ ഹി ശൂരസൂനുഃ ത്വാം ഹസ്തയോരധൃത ചിത്താവിധാര്യമാര്യൈ- രംഭോരുഹസ്ഥകളഹംസകിശോരരമ്യം

38.9 ജാതാ തദാ പുശുപസദ്മനി യോഗനിദ്രാ നിദ്രാവിമുദ്രിതമഥാകൃത പൗരലോകം ത്വത്പ്രേരണാത് കിമിവ ചിത്രമചേതനൈര്യദ്‌ ദ്വാരൈഃ സ്വയം വ്യഘടി സംഘടിതൈഃ സുഗാഢം

38.10 ശേഷേണ ഭൂരിഫണവാരിതവാരിണാƒഥ സ്വൈരം പ്രദർശിതപഥോ മണിദീപിതേന ത്വാം ധാരയൻ സ ഖലു ധന്യതമഃ പ്രതസ്ഥേ സോƒയം ത്വമീശ മമ നാശയ രോഗവേഗാൻ