നാരായണീയം/ദശകം ഇരുപത്തിയേഴ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം ഇരുപത്തിയേഴ്


നാരായണീയം
ദശകങ്ങൾ











27.1 ദുർവാസാസ്സുരവനിതാപ്തദിവ്യമാല്യം ശക്രായ സ്വയമുപദായ തത്ര ഭൂയഃ നാഗേന്ദ്രപ്രതിമൃദിതേ ശശാപ ശക്രം കാ ക്ഷാന്തിസ്ത്വദിതരദേവതാംശജാനാം

27.2 ശാപേന പ്രഥിതജരേƒഥ നിർജരേന്ദ്രേ ദേവേഷ്വപ്യസുരജിതേഷു നിഷ്പ്രഭേഷു ശർവാദ്യാഃ കമലജമേത്യ സർവദേവാ നിർവാണപ്രഭവ സമം ഭവന്തമാപുഃ

27.3 ബ്രഹ്മാദ്യൈഃ സ്തുതമഹിമാ ചിരം തദാനീം പ്രാദുഷ്ഷന്വരദ പുരഃ പരേണ ധാംനാ ഹേ ദേവാ ദിതിജകുലൈർവിധായ സന്ധിം പീയൂഷം പരിമഥതേതി പര്യശാസ്ത്വം

27.4 സന്ധാനം കൃതവതി ദാനവൈഃ സുരൗധേ മന്ഥാനം നയതി മദേന മന്ദരാദ്രിം ഭ്രഷ്ടേƒസ്മിൻബദരമിവോദ്വഹങ്ഖഗേന്ദ്രേ സദ്യസ്ത്വം വിനിഹിതവാൻ പയഃപയോധൗ

27.5 ആധായ ദ്രുതമഥ വാസുകിം വരത്രാം പാഥോധൗ വിനിഹിതസർവബീജജാലേ പ്രാരബ്ധേ മഥനവിധൗ സുരാസുരൈസ്തൈർവ്യാജാത്ത്വം ഭുജഗമുഖേƒകരോഃ സുരാരീൻ

27.6 ക്ഷുബ്ധാദ്രൗ ക്ഷുഭിതജലോദരേ തദാനീം ദുഗ്ധാബ്ധൗ ഗുരുതരഭാരതോ നിമഗ്നേ ദേവേഷു വ്യഥിതതമേഷു തത്പ്രിയൈഷീ പ്രാണൈഷീഃ കമഠതനും കഠോരപൃഷ്ഠാം

27.7 വജ്രാതിസ്ഥിരതരകർപരേണ വിഷ്ണോ വിസ്താരാത്പരിഗതലക്ഷയോജനേന അംഭോധേഃ കുഹരഗതേന വർഷ്മണാ ത്വം നിർമഗ്നം ക്ഷിതിധരനാഥമുന്നിനേഥ

27.8 ഉന്മഗ്നേ ഝടിതി തദാ ധരാധരേന്ദ്രേ നിർമേഥുർദൃഢമിഹ സമ്മദേന സർവേ ആവിശ്യ ദ്വിതയഗണേƒപി സർപരാജേ വൈവശ്യം പരിശമയന്നവീവൃധസ്താൻ

27.9 ഉദ്ദാമഭ്രമണജവോന്നമദ്ഗിരീന്ദ്രന്യസ്തൈകസ്ഥിരതരഹസ്തപങ്കജം ത്വാം അഭ്രാന്തേ വിധിഗിരിശാദയഃ പ്രമോദാദുദ്ഭ്രാന്താ നുനുവുരുപാത്തപുഷ്പവർഷാഃ

27.10 ദൈത്യൗഘേ ഭുജഗമുഖാനിലേന തപ്തേ തേനൈവ ത്രിദശകുലേƒപി കിഞ്ചിദാർതേ കാരുണ്യാത്തവ കില ദേവ വാരിവാഹാഃ പ്രാവർഷന്നമരഗണാന്ന ദൈത്യസംഘാൻ

27.11 ഉദ്ഭ്രാമ്യദ്ബഹുതിമിനക്രചക്രവാളേ തത്രാബ്ധൗ ചിരമഥിതേƒപി നിർവികാരേ ഏകസ്ത്വം കരയുഗകൃഷ്ടസർപരാജഃ സംരാജൻ പവനപുരേശ പാഹി രോഗാത്‌