നാരായണീയം/ദശകം മുപ്പത്തിയാറ്
← ദശകം മുപ്പത്തിയഞ്ച് | നാരായണീയം രചന: ദശകം മുപ്പത്തിയാറ് |
ദശകം മുപ്പത്തിയേഴ്→ |
<poem>
36.1 അത്രേഃ പുത്രതയാ പുരാ ത്വമനസൂയായാം ഹി ദത്താഭിധോ ജാതഃ ശിഷ്യനിബന്ധതന്ദ്രിതമനാഃ സ്വസ്ഥശ്ചരൻ കാന്തയാ ദൃഷ്ടോ ഭക്തതമേന ഹേഹയമഹീപാലേന തസ്മൈ വരാ- നഷ്ടൈശ്വര്യമുഖാൻപ്രദായ ദദിഥ സ്വേനൈവ ചാന്തേ വധം
36.2 സത്യം കർതുമഥാർജുനസ്യ ച വരം തച്ഛക്തിമാത്രാനതം ബ്രഹ്മദ്വേഷി തദാഖിലം നൃപകുലം ഹന്തും ച ഭൂമേർഭരം സഞ്ജാതോ ജമദഗ്നിതോ ഭൃഗുകുലേ ത്വം രേണുകായാം ഹരേ രാമോ നാമ തദാത്മജേഷ്വവരജഃ പിത്രോരധാഃ സമ്മദം
36.3 ലബ്ധാംനായഗണശ്ചതുർദശവയാഃ ഗന്ധർവരാജേ മനാ- ഗാസക്താം കില മാതരം പ്രതി പിതുഃ ക്രോധാകുലസ്യാജ്ഞയാ താതാജ്ഞാതിഗസോദരൈഃ സമമിമാം ഛിത്വാƒഥ ശാന്താത്പിതു- സ്തേഷാം ജീവനയോഗമാപിഥ വരം മാതാ ച തേƒദാദ്വരാൻ
36.4 പിത്രാ മാതൃമുദേ സ്തവാഹൃതവിയദ്ധേനോർനിജാദാശ്രമാത് പ്രസ്ഥായാഥ ഭൃഗോർഗിരാ ഹിമഗിരാവാരാധ്യ ഗൗരീപതിം ലബ്ധ്വാ തത്പരശും തദുക്തദനുജച്ഛേദീ മഹാസ്ത്രാദികം പ്രാപ്തോ മിത്രമഥാകൃതവ്രണമുനിം പ്രാപ്യാഗമഃ സ്വാശ്രമം
36.5 ആഖേടേപഗതോƒർജുനഃ സുരഗവീസമ്പ്രാപ്തസമ്പദ്ഗണൈ- സ്ത്വത്പിത്രാ പരിപൂജിതഃ പുരഗതോ ദുർമന്ത്രിവാചാ പുനഃ ഗാം ക്രേതും സചിവം ന്യയുങ്ക്ത കുധിയാ തേനാപി രുന്ധന്മുനി- പ്രാണക്ഷേപസരോഷഗോഹതചമൂചക്രേണ വത്സോ ഹൃതഃ
36.6 ശുക്രോജ്ജീവിതതാതവാക്യചലിതക്രോധോƒഥ സഖ്യാ സമം ബിധ്രുദ്ധ്യാതമഹോദരോപനിഹിതം ചാപം കുഠാരം ശരൻ ആരൂഢഃ സഹവാഹയന്തൃകരഥം മാഹിഷ്മതീമാവിശൻ വാഗ്ഭിർവത്സമദാശുഷി ക്ഷിതിപതൗ സമ്പ്രാസ്തുഥാഃ സംഗരം
36.7 പുത്രാണാമയുതേനസപ്തദശഭിശ്ചാക്ഷൗഹിണീഭിർമഹാ- സേനാനീഭിരനേകമിത്രനിവഹിർവ്യാജൃംഭിതീയോധനഃ സദ്യസ്ത്വത്കകുഠാരബാണവിദലന്നിശ്ശേഷസൈന്യോത്കരോ ഭീതിപ്രദ്രുതനഷ്ടശിഷ്ടനയസ്ത്വാമാപതദ്ധേഹയഃ
36.8 ലീലാവാരിതനർമദാജലവലല്ലങ്കേശഗർവാപഹ- ശ്രീമദ്ബാഹുസഹസ്രമുക്തബഹുശസ്ത്രാസ്ത്രം നിരുന്ധന്നമും ചക്രേ ത്വയ്യഥ വൈഷ്ണവേƒപി വികലേ ബുധ്വാ ഹരിം ത്വാം മുദാ ധ്യായന്തം ഛിതസ്ര്വദോഷമവധീഃ സോƒഗാത്പരം തേ പദം
36.9 ഭൂയോƒമർഷിതഹേഹയാത്മജഗണൈസ്താതേ ഹതേ രേണുകാ- മാഘ്നാനാം ഹൃദയം നിരീക്ഷ്യ ബഹുശോ ഘോരാം പ്രതിജ്ഞാം വഹൻ ധ്യാനാനീതരഥായുധസ്ത്വമകൃഥാ വിപ്രദ്രുഹഃ ക്ഷത്രിയാൻ ദിക്ചക്രേഷു കുഠാരയൻ വിശിഖയൻ നിഃക്ഷാത്രിയാം മേദിനീം
36.10 താതോജ്ജീവനകൃന്നൃപാലകകുലം ത്രിഃസപ്തകൃത്വോ ജയൻ സന്തർപ്യാഥ സമന്തപഞ്ചകമഹാരക്തഹൃദൗഘേ പിതൃൻ യജ്ഞേ ക്ഷ്മാമപി കാശ്യപാദിഷു ദിശൻ സാല്വേന യുധ്യൻ പുനഃ കൃഷ്ണോƒമും നിഹനിഷ്യതീതി ശമിതോ യുദ്ധാത് കുമാരൈർഭവാൻ
36.11 ന്യസ്യാസ്ത്രാണി മഹേന്ദ്രഭൂഭൃതി തപസ്തന്വൻ പുനർമജ്ജിതാം ഗോകർണാവധി സാഗരേണ ധരണീം ദൃഷ്ട്വാർത്ഥിതസ്താപസൈഃ ധ്യാതേഷ്വാസധൃതാനലാസ്ത്രചകിതം സിന്ധും സൃവക്ഷേപണാ- ദുത്സാര്യോദ്ധൃതകേരളോ ഭൃഗുപതേ വാതേശ സംരക്ഷ മാം