നാരായണീയം/ദശകം നാൽപ്പത്തിയേഴ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം നാൽപ്പത്തിയേഴ്


നാരായണീയം
ദശകങ്ങൾ<poem>

47.1 ഏകദാ ദധിവിമാഥകാരിണീം മാതരം സമുപസേദിവാൻ ഭവാൻ സ്തന്യലോലുപതയാ നിവാരയന്നങ്കമേത്യ പപിവാൻപയോധരൗ

47.2 അർദ്ധപീതകുചകുഡ്മളേ ത്വയി സ്നിഗ്ധഹാസമധുരാനനാംബുജേ ദുഗ്ധമീശ ദഹനേ പരിസ്നുതം ധർതുമാശു ജനനീ ജഗാമ തേ

47.3 സാമിപീതരസഭംഗസംഗതക്രോധഭാരപരിഭൂതചേതസാ മന്ഥദണ്ഡമുപഗൃഹ്യ പാടിതം ഹന്ത ദേവ ദധിഭാജനം ത്വയാ

47.4 ഉച്ചലദ്ധ്വനിതമുച്ചകൈസ്തദാ സന്നിശമ്യ ജനനീ സമാദ്രുതാ ത്വദ്യശോവിസരവദ്ദദർശ സാ സദ്യ ഏവ ദധി വിസ്തൃതം ക്ഷിതൗ

47.5 വേദമാർഗപരിമാർഗിതം രുഷാ ത്വാമവീക്ഷ്യ പരിമാർഗയന്ത്യസൗ സന്ദദർശ സുകൃതിന്യുലൂഖലേ ദീയമാനനവനീതമോതവേ

47.6 ത്വാം പ്രഗൃഹ്യ ബത ഭീതിഭാവനാഭാസുരാനനസരോജമാശു സാ രോഷരൂഷിതമുഖീ സഖീപുരോ ബന്ധനായ രശനാമുപാദദേ

47.7 ബന്ധുമിച്ഛതി യമേവ സജ്ജനസ്തം ഭവന്തമയി ബന്ധുമിച്ഛതീ സാ നിയുജ്യ രശനാഗുണാൻബഹൂൻ ദ്വ്യംഗുലോനമഖിലം കിലൈക്ഷത

47.8 വിസ്മിതോത്സ്മിത സഖീജനേക്ഷിതാം സ്വിന്നസന്നവപുഷം നിരീക്ഷ്യ താം നിത്യമുക്തവപുരപ്യഹോ ഹരേ ബന്ധമേവ കൃപയാƒന്വമന്യഥാഃ

47.9 സ്ഥീയതാം ചിരമുലൂഖലേ ഖലേത്യാഗതാ ഭവനമേവ സാ യദാ പ്രാഗുലൂഖലബിലാന്തരേ തദാ സർപിരർപിതമദന്നവാസ്ഥിഥാഃ

47.10 യദ്യപാശസുഗമോ വിഭോ ഭവാൻ സംയതഃ കിമു സപാശയാƒനയാ ഏവമാദി ദിവിജൈരഭിഷ്ടുതോ വാതനാഥ പരിപാഹി മാം ഗദാത്‌