Jump to content

നാരായണീയം/ദശകം മുപ്പത്തിനാല്‌

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം മുപ്പത്തിനാല്‌


നാരായണീയം
ദശകങ്ങൾ











<poem>

34.1 ഗീർവാണൈരർത്ഥ്യമാനോ ദശമുഖനിധനം കോസലേƒഷ്വൃശ്യഷൃംഗേ പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി ദശരഥക്ഷ്മാഭൃതേ പായസാഗ്ര്യം തദ്ഭുക്ത്യാ തത്പുരന്ധ്രീഷ്വപി തിസൃഷു സമം ജാതഗർഭാസു ജാതോ രാമസ്ത്വം ലക്ഷ്മണേന സ്വയമഥ ഭരതേനാപി ശത്രുഘ്നനാംനാ

34.2 കോദണ്ഡീ കൗശികസ്യ ക്രതുവരമവിതും ലക്ഷ്മണേനാനുയാതോ യാതോƒഭൂസ്താതവാചാ മുനികഥിതമനുദ്വന്ദ്വശാന്താധ്വഖേദഃ നൃണാം ത്രാണായ ബാണൈർമുനിവചനബലാത്താടകാം പാടയിത്വാ ലബ്ധ്വാസ്മാദസ്ത്രജാലം മുനിവനമഗമോ ദേവ സിദ്ധാശ്രമാഖ്യം

34.3 മാരീചം ദ്രാവയിത്വാ മഖശിരസി ശരൈരന്യരക്ഷാംസി നിഘ്നൻ കല്യാം കുർവന്നഹല്യാം പഥി പദരജസാ പ്രാപ്യ വൈദേഹഗേഹം ഭിന്ദാനശ്ചാന്ദ്രചൂഡം ധനുരവനിസുതാമിന്ദിരാമേവ ലബ്ധ്വാ രാജ്യം പ്രാതിഷ്ഠഥാസ്ത്വം ത്രിഭിരപി ച സമം ഭ്രാതൃവീരൈഃ സദാരൈഃ

34.4 ആരുന്ധാനേ രുഷാന്ധേ ഭൃഗുകുലതിലകേ സംക്രമയ്യ സ്വതേജോ യാതേ യാതോƒസ്യയോധ്യാം സുഖമിഹ നിവസൻ കാന്തയാ കാന്തമൂർത്തേ ശത്രുഘ്നേനൈകദാഥോ ഗതവതി ഭരതേ മാതുലസ്യാധിവാസം താതാരബ്ധോƒഭിഷേകസ്തവ കില വിഹതഃ കേകയാധീശപുത്ര്യാ

34.5 താതോക്ത്യാ യാതുകാമോ വനമനുജവധൂസംയുതശ്ചാപധാരഃ പൗരാനാരൂധ്യ മാർഗേ ഗുഹനിലയഗതസ്ത്വം ജടാചീരധാരീ നാവാ സന്തീര്യ ഗംഗാമധിപദവി പുനസ്തം ഭരദ്വാജമാരാ- ന്നത്വാ തദ്വാക്യഹേതോരതിസുഖമവസശ്ചിത്രകൂടേ ഗിരീന്ദ്രേ

34.6 ശ്രുത്വാ പുത്രാർതിഖിന്നം ഖലു ഭരതമുഖാത്‌ സ്വർഗയാതം സ്വതാതം തപ്തോ ദത്ത്വാംബു തസ്മൈ നിദധിഥ ഭരതേ പാദുകാം മേദിനീം ച അത്രിം നത്വാഥ ഗത്വാ വനമതിവിപുലാം ദണ്ഡകാം ചണ്ഡകായം ഹത്വാ ദൈത്യം വിരാധം സുഗതിമകലയശ്ചാരു ഭോഃ ശാരഭംഗീം

34.7 നത്വാƒഗസ്ത്യം സമസ്താശരനികരസപത്രാകൃതിം താപസേഭ്യഃ പ്രത്യശ്രൗഷീഃ പ്രിയൈഷീ തദനു ച മുനിനാ വൈഷ്ണവേ ദിവ്യചാപേ ബ്രഹ്മാസ്ത്രേ ചാപി ദത്തേ പഥി പിതൃസുഹൃദം ദീക്ഷ്യ ജടായും മോദാദ്ഗോദാതടാന്തേ പരിരമസി പുരാ പഞ്ചവട്യാം വധൂട്യാ

34.8 പ്രാപ്തായാഃ ശൂർപണഖ്യാ മദനചലധൃതേരർത്ഥനൈർനിസ്സഹാത്മാ താം സൗമിത്രൗ വിസൃജ്യ പ്രബലതമരുഷാ തേന നിർലുനനാസാം ദൃഷ്ട്വൈനാം രുഷ്ടചിത്തം ഖരമഭിപതിതം ദുഷണം ച ത്രിമൂർദ്ധം വ്യാഹിംസീരാശരാനപ്യയുതസമധികാംസ്തത്ക്ഷണാദക്ഷതോഷ്മാ

34.9 സോദര്യാപ്രോക്തവാർതാവിവശദശമുഖാദിഷ്ടമാരീചമായാ- സാരംഗം സാരസാക്ഷ്യാ സ്പൃഹിതമനുഗതഃ പ്രാവധീർബാണഘാതം തന്മായാക്രന്ദനിര്യാപിതഭവദനുജാം രാവണസ്താമഹാർഷീത്‌ തേനാർതോƒപി ത്വമന്തഃ കിമപി മുദമധാസ്തദ്വധോപായായലാഭാത്‌

34.10 ഭൂയസ്തന്വീം വിചിന്വന്നഹൃത ദശമുഖസ്ത്വദ്വധൂം മദ്വധേനേ- ത്യുക്ത്വാ യാതേ ജടായൗ ദിവമഥ സുഹൃദഃ പ്രാതനോഃ പ്രേതകാര്യം ഗൃഹ്ണാനം തം കബന്ധം ജഘനിഥ ശബരീം പ്രേക്ഷ്യ പമ്പാതടേ ത്വം സമ്പ്രാപ്തോ വാതസൂനും ഭൃശമുദിതമനാഃ പാഹി വാതാലയേശ