Jump to content

നാരായണീയം/ദശകം അറുപത്തിയാറ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം അറുപത്തിയാറ് ഗോപീജനാഹ്‌ളാദനം


നാരായണീയം
ദശകങ്ങൾ











<poem>

66.1 ഉപയാതാനാം സുദൃശാം കുസുമായുധബാണപാതവിവശാനാം അഭിവാഞ്ഛിതം വിധാതും കൃതമതിരപി താ ജഗാഥ വാമമിവ

66.2 ഗഗനഗതം മുനിനിവഹം ശ്രാവയിതും ജഗിഥ കുലവധൂധർമം ധർമ്യം ഖലു തേ വചനം കർമ തു നോ നിർമലസ്യ വിശ്വാസ്യം

66.3 ആകർണ്യ തേ പ്രതീപാം വാണീമേണീദൃശഃ പരം ദീനാഃ മാ മാ കരുണാസിന്ധോ പരിത്യജേത്യതിചിരം വിലേപുസ്താഃ

66.4 താസാം രുദിതൈർലപിതൈഃ കരുണാകുലമാനസോ മുരാരേ ത്വം താഭിഃ സമം പ്രവൃത്തോ യമുനാപുളിനേഷു കാമമഭിരന്തും

66.5 ചന്ദ്രകരസ്യന്ദലസത്സുന്ദരയമുനാതടാന്തവീഥീഷു ഗോപീജനോത്തരീയൈരാപാദിതസംസ്തരോ ന്യഷീദസ്ത്വം

66.6 സുമധുരനർമാലപനൈഃ കരസംഗ്രഹണൈശ്ച ചുംബനോല്ലാസൈഃ ഗാഢാലിംഗനസംഗൈസ്ത്വമംഗനാലോകമാകുലീചകൃഷേ

66.7 വാസോഹരണദിനേ യദ്വാസോഹരണം പ്രതിശ്രുതം താസാം തദപി വിഭോ രസവിവശസ്വാന്താനാം കാന്തസുധ്രുവാമദധാഃ

66.8 കന്ദളിതധർമലേശം കുന്ദമൃദുസ്മേരവക്ത്രപാഥോജം നന്ദസുത ത്വാം ത്രിജഗത്സുന്ദരമുപഗൂഹ്യ നന്ദിതാ ബാലാഃ

66.9 വിരഹേഷ്വംഗാരമയഃ ശൃംഗാരമയശ്ച സംഗമേ ഹി ത്വം നിതരാമംഗാരമയസ്തത്ര പുനഃ സംഗമേƒപി ചിത്രമിദം

66.10 രാധാതുംഗപയോധരസാധുപരിരംഭലോലുപാത്മാനം ആരാധയേ ഭവന്തം പവനപുരാധീശ ശമയ സകലഗദാൻ