നാരായണീയം/ദശകം എൺപത്തിനാല്‌

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം എൺപത്തിനാല്‌


നാരായണീയം
ദശകങ്ങൾ











<poem>

84.1 ക്വചിദഥ തപനോപരാഗകാലേ പുരി നിദധത്കൃതവർമകാമസൂനൂ യദുകുലമഹിളാവൃതഃ സുതീർത്ഥം സമുപഗതോƒസി സമന്തപഞ്ചകാഖ്യം

84.2 ബഹുതരജനതാഹിതായ തത്ര ത്വമപി പുനന്വിനിമജ്ജ്യ തീർത്ഥതോയം ദ്വിജഗണപരിമുക്തവിത്തരാശിഃ സമമിളഥാഃ കുരുപാണ്ഡവാദിമിത്രൈഃ

84.3 തവ ഖലു ദയിതാജനൈഃ സമേതാ ദ്രുപദസുതാ ത്വയി ഗാഢഭക്തിഭാരാ തദുദിതഭവദാഹൃതിപ്രകാരൈരതിമുമുടേ സമമന്യഭാമിനീഭിഃ

84.4 തദനു ച ഭഗവൻ നിരീക്ഷ്യ ഗോപാനതികുതുകാദുപഗമ്യ മാനയിത്വാ ചിരതരവിരഹാതുരാംഗരേഖാഃ പശുപവധൂഃ സരസം ത്വമന്വയാസീഃ

84.5 സപദി ച ഭവദീക്ഷണോത്സവേന പ്രമുഷിതമാനഹൃദാം നിതംബിനീനാം അതിരസപരിമുക്തകഞ്ചുലീകേ പരിചയഹൃദ്യതരേ കുചേ ന്യലൈഷീഃ

84.6 രിപുജനകലഹൈഃ പുനഃ പുനർമേ സമുപഗതൈരിയതീ വിലംബൻƒആഭൂത്‌ ഇതി കൃതപരിരംഭണേ ത്വയി ദ്രാഗതിവിവശാ ഖലു രാധികാ നിലില്യേ

84.7 അപഗതവിരഹവ്യഥാസ്തദാ താ രഹസി വിധായ ദദാഥ തത്ത്വബോധം പരമസുഖചിദാത്മകോƒഹമാത്മേത്യുദയതു വഃ സ്ഫുടമേവ ചേതസീതി

84.8 സുഖരസപരിമിശ്രിതോ വിയോഗഃ കിമപി പുരാഭവദുദ്ധവോപദേശൈഃ സമഭവദമുതഃ പരം തു താസാം പരമസുഖൈക്യമയീ ഭവദ്വിചിന്താ

84.9 മുനിവരനിവഹൈസ്തവാഥ പിത്രാ ദുരിതശമായ ശുഭാനി പൃച്ഛ്യമാനൈഃ ത്വയി സതി കിമിദം ശുഭാന്തരൈരിത്യുരുഹസിതൈരപി യാജിതസ്തദാസൗ

84.10 സുമഹതി യജനേ വിതായമാനേ പ്രമുദിതമിത്രജനേ സഹൈവ ഗോപാഃ യദുജനമഹിതാസ്ത്രിമാസമാത്രം ഭവദനുഷംഗരസം പുരേവ ഭേജുഃ

84.11 വ്യപഗമസമയേ സമേത്യ രാധാം ദൃഢമുപഗൂഹ്യ നിരീക്ഷ്യ വീതഖേദാം പ്രമുദിതഹൃദയഃ പുരം പ്രയാതഃ പവനപുരേശ്വര പാഹി മാം ഗദേഭ്യഃ