Jump to content

നാരായണീയം/ദശകം എൺപത്തിരണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം എൺപത്തിരണ്ട്


നാരായണീയം
ദശകങ്ങൾ











<poem>

82.1 പ്രദ്യുമ്നോ രൗക്മിണേയഃ സ ഖലു തവ കലാ ശംബരേണാഹൃതസ്തം ഹത്വാ രത്യാ സഹാപ്തോ നിജപുരമഹരദ്രുക്മികന്യാം ച ധന്യാം തത്പുത്രോƒഥാനിരുദ്ധോ ഗുണനിധിരവഹദ്രോചനാം രുക്മിപൗത്രീം തത്രോദ്വാഹേ ഗതസ്ത്വം ന്യവധി മുസലിനാ രുക്മ്യപി ദ്യൂതവൈരാത്‌

82.2 ബാണസ്യ സാ ബലിസുതസ്യ സഹസ്രബാഹോർമാഹേശ്വരസ്യ മഹിതാ ദുഹിതാ കിലോഷാ ത്വത്പൗത്രമേനമനിരുദ്ധമദൃഷ്ടപൂർവം സ്വപ്നേƒനുഭൂയ ഭഗവൻ വിരഹാതുരാƒഭൂത്‌

82.3 യോഗിന്യതീവ കുശലാ ഖലു ചിത്രലേഖാ തസ്യാഃ സഖീ വിലിഖതീ തരുണാനശേഷാൻ തത്രാനിരുദ്ധമുഷയാ വിദിതം നിശായാ- മാനേഷ്ട യോഗബലതോ ഭവതോ നികേതാത്‌

82.4 കന്യാപുരേ ദയിതയാ സുഖമാരമന്തം ചൈനം കഥഞ്ചന ബബന്ധുഷി ശർവബന്ധൗ ശ്രീനാരദോക്തതദുദന്തദുരന്തരോഷൈസ്ത്വം തസ്യ ശോണിതപുരം യദുഭിർന്യരുന്ധാഃ

82.5 പുരീപാലഃ ശൈലപ്രിയദുഹിതൃനാഥോƒസ്യ ഭഗവാൻ സമം ഭൂതവ്രാതൈര്യദുബലമശങ്കം നിരുരുധേ മഹാപ്രാണോ ബാണോ ജടിതി യുയുധാനേന യുയുധേ ഗുഹഃ പ്രദ്യുമ്നേന ത്വമപി പുരഹന്ത്രാ ജഘടിഷേ

82.6 നിരുദ്ധാശേഷാസ്ത്രേ മുമുഹുഷി തവാസ്ത്രേണ ഗിരിശേ ദ്രുതാ ഭൂതാ ഭീതാഃ പ്രമഥകുലവീരാഃ പ്രമഥിതാഃ പരാസ്കന്ദത്സ്കന്ദഃ കുസുമശരബാണൈശ്ച സചിവഃ സ കുംഭാണ്ഡോ ഭാണ്ഡം നവമിവ ബലേനാശു ബിഭിദേ

82.7 ചാപാനാം പഞ്ചശത്യാ പ്രസഭമുപഗതേ ഛിന്നചാപേƒഥ ബാണേ വ്യർത്ഥേ യാതേ സമേതോ ജ്വരപതിരശനൈരജ്വരി ത്വജ്ജ്വരേണ ജ്ഞാനീ സ്തുത്വാഥ ദത്ത്വാ തവ ചരിതജുഷാം വിജ്വരം സജ്വരോƒഗാത്‌ പ്രായോƒന്തർജ്ഞാനവന്തോƒപി ച ബഹുതമസാ രൗദ്രചേഷ്ടാ ഹി രൗദ്രാഃ

82.8 ബാണം നാനായുധോഗ്രം പുനരഭിപതിതം ദുർപദോഷാദ്വിതന്വൻ നിർലൂനാശേഷദോഷം സപദി ബുബുധുഷാ ശങ്കരേണോപഗീതഃ തദ്വാചാ ശിഷ്ടബാഹുദ്വിതയമുഭയതോ നിർഭയം തത്പ്രിയം തം മുക്ത്വാ തദ്ദത്തമാനോ നിജപുരമഗമഃ സാനിരുദ്ധഃ സഹോഷഃ

82.9 മുഹുസ്താവച്ഛക്രം വരുണമജയോ നന്ദഹരണേ യമം ബാലാനീതൗ ദവദഹനപാനേƒനിലസഖം വിധിം വത്സസ്തേയേ ഗിരിശമിഹ ബാണസ്യ സമരേ വിഭോ വിശ്വോത്കർഷീ തദയമവതാരോ ജയതി തേ

82.10 ദ്വിജരുഷാ കൃകലാസവപുർദ്ധരം നൃഗനൃപം ത്രിദിവാലയമാപയൻ നിജജനേ ദ്വിജഭക്തിമനുത്തമാമുപദിശൻ പവനേശ്വര പാഹി മാം