നാരായണീയം/ദശകം അൻപത്തിയഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നാരായണീയം
രചന:മേൽപ്പുത്തൂർ നാരായണ ഭട്ടതിരി
ദശകം അൻപത്തിയഞ്ച്


നാരായണീയം
ദശകങ്ങൾ











<poem>

55.1 അഥ വാരിണി ഘോരതരം ഫണിനം പ്രതിവാരയിതും കൃതധീർഭഗവൻ ദ്രുതമാരിഥ തീരഗനീപതരും വിഷമാരുതശോഷിതപർണചയം

55.2 അധിരുഹ്യ പദാംബുരുഹേണ ച തം നവപല്ലവതുല്യ മനോജ്ഞരുചാ ഹൃദവാരിണി ദൂരതരം ന്യപതഃ പരിഘൂർണിതഘോരതരംഗഗണേ

55.3 ഭുവനത്രയഭാരഭൃതോ ഭവതോ ഗുരുഭാരവിക്രമ്പിവിജൃംഭിജലാ പരിമജ്ജയതി സ്മ ധനുഃശതകം തടിനീ ഝടിതി സ്ഫുടഘോഷവതീ

55.4 അഥ ദിക്ഷു വിദിക്ഷു പരിക്ഷുഭിത-ഭ്രമിതോദരവാരിനിനാദഭരൈഃ ഉദകാദുദഗാദുരഗാധിപതി-സ്ത്വദുപാന്തമശാന്തരുഷാന്ധമനാഃ

55.5 ഫണശൃംഗസഹസ്രവിനിസ്സൃമരജ്വലദഗ്നികണോഗ്രവിഷാംബുധരം പുരതഃ ഫണിനം സമലോകയഥാ ബഹുശൃംഗിണമഞ്ജനശൈലമിവ

55.6 ജ്വലദക്ഷി പരിക്ഷരദുഗ്രവിഷ-ശ്വസനോഷ്മഭരഃ സ മഹാഭുജഗഃ പരിദശ്യ ഭവന്തമനന്തബലം സമവേഷ്ടയദസ്ഫുടചേഷ്ടമഹോ

55.7 അവിലോക്യ ഭവന്തമഥാകുലിതേ തടഗാമിനി ബാലകധേനുഗണേ വ്രജഗേഹതലേƒപ്യനിമിത്തശതം സമുദീക്ഷ്യ ഗതാ യമുനാം പശുപാഃ

55.8 അഖിലേഷു വിഭോ ഭവദീയദശാ-മവലോക്യ ജിഹാസുഷു ജീവഭരം ഫണിബന്ധനമാശു വിമുച്യ ജവാ- ദുദഗമ്യത ഹാസജുഷാ ഭവതാ

55.9 അധിരുഹ്യ തതഃ ഫണിരാജഫണാന്നനൃതേ ഭവതാ മൃദുപാദരുചാ കലശിഞ്ജിത നൂപുരമഞ്ചുമിലത്കരകങ്കണസംകുലസംക്വണിതം

55.10 ജഹൃഷുഃ പശുപാസ്തുതുഷുർമുനയോ വവൃഷുഃ കുസുമാനി സുരേന്ദ്രഗണാഃ ത്വയി നൃത്യതി മാരുതഗേഹപതേ പരിപാഹി സ മാം ത്വമദാന്തഗദാത്‌