നാരായണീയം/ദശകം ഇരുപത്തിരണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം ഇരുപത്തിരണ്ട്


നാരായണീയം
ദശകങ്ങൾ











<poem>

22.1 അജാമിളോ നാമ മഹീസുരഃ പുരാ ചരന്വിഭോ ധർമ പഥാൻ ഗൃഹാശ്രമീ ഗുരോർഗിരാ കാനനമേത്യ ദൃഷ്ടവാൻസുഘൃഷ്ടശീലാം കുലടാം മദാകുലാം

22.2 സ്വതഃ പ്രശാന്തോƒപി തദാഹൃതാശയഃ സ്വധർമമുത്സൃജ്യ തയാ സമാരമൻ അധർമകാരീ ദശമീ ഭവൻപുനർദധൗ ഭവന്നാമയുതേ സുതേ രതിം

22.3 സ മൃത്യുകാലേ യമരാജകിങ്കരാൻ ഭയങ്കരാംസ്ത്രീനഭിലക്ഷയൻഭിയാ പുരാ മനാക്‌ത്വത്സ്മൃതിവാസനാബലാജ്ജുഹാവ നാരായണനാമകം സുതം

22.4 ദുരാശയസ്യാപി തദാത്വനിർഗതത്വദീയനാമാക്ഷരമാത്രവൈഭവാത്‌ പുരോƒഭിപേതുർഭവദീയപാർഷദാശ്ചതുർഭുജാഃ പീതപടാ മനോരമാഃ

22.5 അമും ച സംപാശ്യ വികർഷതോ ഭടാൻ വിമുഞ്ചതേത്യാരുരുധുർബലാദമീ നിവാരിതാസ്തേ ച ഭവജ്ജനൈസ്തദാ തദീയപാപം നിഖിലം ന്യവേദയൻ

22.6 ഭവന്തു പാപാനി കഥം തു നിഷ്കൃതേ കൃതേƒപി ഭോ ദണ്ഡനമസ്തി പണ്ടിതാഃ ന നിഷ്കൃതിഃ കിീം വിദിതാ ഭവാദൃശാമിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ

22.7 ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ പുനന്തി പാപം ന ലുനന്തി വാസനാം അനന്തസേവാ തു നികൃന്തതി ദ്വയീമിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ

22.8 അനേന ഭോ ജന്മസഹസ്രകോടിഭിഃ കൃതേഷു പാപേഷ്വപി നിഷ്കൃതിഃ കൃതാ യദഗ്രഹീന്നാമ ഭയാകുലോ ഹരേരിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ

22.9 നൃണാമബുദ്ധ്യാപി മുകുന്ദകീർതനം ദഹത്യഘൗഘാന്മഹിമാസ്യ താദൃശഃ യഥാഗ്നിരേധാംസി യഥൗഷധം ഗദാനിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ

22.10 ഇതീരിതൈര്യാമ്യഭടൈരപാസൃതേ ഭവദ്ഭടാനാം ച ഗണേ തിരോഹിതേ ഭവത്സ്മൃതിം കഞ്ചന കാലമാചരൻ ഭവത്പദം പ്രാപി ഭവദ്ഭടൈരസൗ

22.11 സ്വകിംകരാവേദനശങ്കിതോ യമസ്ത്വദംഘൃഭക്തേഷു ന ഗമ്യതാമിതി സ്വകീയഭൃത്യാനശിശിക്ഷദുച്ചകൈഃ സ ദേവ വാതാലയ പാഹി മാം