നാരായണീയം/ദശകം എഴുപത്തിരണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം എഴുപത്തിരണ്ട്


നാരായണീയം
ദശകങ്ങൾ











<poem>

72.1 കംസോƒഥ നാരദഗിരാ വ്രജവാസിനം ത്വാമാകർണ്യ ദീർണഹൃദയഃ സ ഹി ഗാന്ദിനേയം ആഹൂയ കാർമുകമഖച്ഛലതോ ഭവന്തമാനേതുമേനമഹിനോദഹിനാഥശായിൻ

72.2 അക്രൂര ഏഷ ഭവദംഘൃപരശ്ചിരായ ത്വദ്ദർശനാക്ഷമമനാഃ ക്ഷിതിപാലഭീത്യാ തസ്യാജ്ഞയൈവ പുനരീക്ഷിതുമുദ്യതസ്ത്വാം- ആനന്ദഭാരമതിഭൂരിതരം ബഭാര

72.3 സോƒയം രഥേന സുകൃതീ ഭവതോ നിവാസം ഗച്ഛന്മനോരഥഗണാംസ്ത്വയി ധാര്യമാണാൻ ആസ്വാദയന്മുഹുരപായഭയേന ദൈവം സംപ്രാർത്ഥയൻപഥി ന കിഞ്ചിദപി വ്യജാനാത്‌

72.4 ദ്രക്ഷ്യാമി ദേവശതഗീതഗതിം പുമാംസം സ്പ്രക്ഷ്യാമി കിംസ്വിദപിനാമ പരിഷ്വജേയം കിം വക്ഷ്യതേ സ ഖലു മാം ക്വനു വീക്ഷിതഃ സ്യാ- ദിത്ഥം നിനായ സ ഭവന്മയമേവ മാർഗം

72.5 ഭൂയഃ ക്രമാദഭിവിശൻഭവദംഘൃപൂതം ബൃന്ദാവനം ഹരവിരിഞ്ചസുരാഭിവന്ദ്യം ആനന്ദമഗ്ന ഇവ ലഗ്ന ഇവ പ്രമോഹേ കിം കിം ദശാന്തരമവാപ ന പങ്കജാക്ഷ

72.6 പശ്യന്നവന്ദത ഭവദ്വിഹൃതിസ്ഥലാനി പാംസുഷ്വവേഷ്ടത ഭവച്ചരണാങ്കിതേഷു കിം ബ്രൂമഹേ ബഹുജനാ ഹി തദാപി ജാതാ ഏവം തു ഭക്തിതരലാ വിരളാഃ പരാത്മൻ

72.7 സായം സ ഗോപഭവനാനി ഭവച്ചരിത്ര- ഗീതാമൃതപ്രസൃതകർണരസായനാനി പശ്യൻപ്രമോദസരിദേവ കിലോഹ്യമാനോ ഗച്ഛൻഭവദ്ഭവന സന്നിധിമന്വയാസീത്‌

72.8 താവദ്ദദർശ പശുദോഹവിലോകലോലം ഭക്തോത്തമാഗതിമിവ പ്രതിപാലയന്തം ഭൂമൻ ഭവന്തമയമഗ്രജവന്തമന്ത- ഋബ്രഹ്മാനുഭൂതിരസസിന്ധുമിവോദ്വമന്തം

72.9 സായന്തനാപ്ലവവിശേഷവിവിക്തഗാത്രൗ ദ്വൗ പീതനീലരുചിരാംബരലോഭനീയൗ നാതിപ്രപഞ്ചധൃതഭൂഷണചാരുവേഷൗ മന്ദസ്മിതാർദ്രവദനൗ സ യുവാം ദദർശ

72.10 ദൂരാദ്രഥാത്സമവരുഹ്യ നമന്തമേനമുത്ഥാപ്യ ഭക്തകുലമൗലിമഥോപഗൂഹൻ ഹർഷാന്മിതാക്ഷരഗിരാ കുശലാനുയോഗീ പാണിം പ്രഗൃയ സബലോƒഥ ഗൃഹം നിനേഥ

72.11 നന്ദേന സാകമമിതാദരമർചയിത്വാ തം യാദവം തദുദിതാം നിശമയ്യ വാർതാം ഗോപേഷു ഭൂപതിനിദേശകഥാം നിവേദ്യ നാനാകഥാഭിരിഹ തേന നിശാമനൈഷീഃ

72.12 ചന്ദ്രാഗൃഹേ കിമുത ചന്ദ്രഭഗാഗൃഹേ നു രാധാഗൃഹേ നു ഭവനേ കിമു മൈത്രവിന്ദേ ധൂർത്തോ വിലംബത ഇതി പ്രമദാഭിരുച്ചൈ- രാശങ്കിതോ നിശി മരുത്പുരനാഥ പായാഃ